Search
  • Follow NativePlanet
Share
» »ഈ ചൂടിൽ ഡൽഹിയിലാണോ? പോകേണ്ടത് ഈ സ്ഥലങ്ങളിൽ, അവസാനം ഒരു റോ‍ഡ് ട്രിപ്പും

ഈ ചൂടിൽ ഡൽഹിയിലാണോ? പോകേണ്ടത് ഈ സ്ഥലങ്ങളിൽ, അവസാനം ഒരു റോ‍ഡ് ട്രിപ്പും

ഡല്‍ഹിയിലെ കാലാവസ്ഥ എന്നും ഒരു തീവ്രതയിലാണ് അനുഭവപ്പെടുക. ചൂടു കാലമാണെങ്കില്‍ പുറത്തിറങ്ങാൻ കഴിയാത്ത വിധത്തിലുള്ള തണുപ്പാകും. ചൂടാണെങ്കിൽ പറയേണ്ട, പൊള്ളുന്ന ചൂട്. എന്തായാലും സഹിക്കാൻ കഴിയാത്ത കാലവസ്ഥയുടെ കാര്യത്തിൽ ഡല്‍ഹി എന്നും മുന്നിലാണ്. പലരും ചൂട് സമയത്ത് ഡല്‍ഹി യാത്ര തന്നെ ഒഴിവാക്കാറുമുണ്ട്.

ഡല്‍ഹിയിൽ പോയാൽ എണ്ണിയാലൊടുങ്ങാത്ത സ്ഥലങ്ങൾ കണ്ടുതീർക്കുകയാണ് ഓരോ സഞ്ചാരിയുടേയും ആദ്യ ദൗത്യം. ഷോപ്പിങ്, രുചിയിടങ്ങൾ തേടിയുള്ള യാത്രകൾ, വൈകുന്നേരത്തെ നടത്തങ്ങൾ ഇങ്ങനെ ചെയ്യാൻ ഒരുപാട് കാര്യങ്ങളുണ്ട്. എന്നാൽ വേനൽക്കാലത്താണ് നിങ്ങൾ ഡല്ഹിയിൽ ഉള്ളതെങ്കിൽ ഇതിനൊരു മാറ്റംവേണ്ടിവരും.

Best Summer Activites And Things To Do In Delhi

പകൽ ഡൽഹി സൈറ്റ് സീയിങ്ങിന് ഇറങ്ങുന്നതിന് പകരം ശരീസം അധികം വെയിലു കൊള്ളാതെ പോകാൻ പറ്റിയ സ്ഥലങ്ങള് കാണുന്നതും അങ്ങനെയുള്ള പരിപാടികൾ പ്ലാൻ ചെയ്യുന്നതും തന്നെയാണ് നല്ലത്. ഇതാ, ഡൽഹിയിലെ സമ്മറിൽ, ചൂടു കാലത്ത് ചെയ്യാൻ പറ്റിയ ആക്ടിവിറ്റികളും പോകാൻ പറ്റിയ സ്ഥലങ്ങളും നോക്കാം.

1. ലോധി ഗാർഡൻസിൽ നടക്കാൻ പോകാം

ഡല്‍ഹിയിലെ കൊടും ചൂടിൽ നിന്നും രക്ഷപെട്ട് ഒരു ഔട്ടിങ് ആണ് നോക്കുന്നെങ്കിൽ ലോധി ഗാർഡനിൽ പുലർച്ചെയുള്ള നടത്തം മികച്ച ഓപ്ഷൻ ആണ്. അതിരാവിലെ തന്നെ നടക്കുവാനിറങ്ങണണമെന്ന് മാത്രം. ഡല്‍ഹിയില് തനിയെ ചെയ്യാൻ പറ്റിയ കാര്യങ്ങളിലൊന്നും കൂടിയാണ് ലോധി ഗാർഡൻസിലെ നടത്തം. തലസ്ഥാനത്തിന്‍റെ ചരിത്രക്കാഴ്ചകൾ പരിചയപ്പെടാനും പ്രകൃതിയോട് അടുത്ത് ഇടപഴകുവാനും പറ്റിയ ആക്ടിവിറ്റി കൂടിയാണിത്.

ഡല്‍ഹിയുടെ ഹൃദയഭാഗത്തായാണ് ലോധി ഗാർഡൻസ് സ്ഥിതി ചെയ്യുന്നത്. ശവകുടീരങ്ങളും പച്ചപ്പും കച്ചവടക്കാരും ഒക്കെയായി ഒരുപാട് കാഴ്ചകൾ ഇവിടെയുണ്ട്. എല്ലാ ദിവസവും രാവിലെ 6.00 മുതൽ വൈകിട്ട് 7.30 വരെയാണ് ഇവിടെ പ്രവേശനമുള്ളത്. പ്രവേശനം സൗജന്യമാണ്.

2. ഐസ് സ്കേറ്റിങ്ങിന് പോകാം

ചുട്ടുപൊള്ളുന്ന ചൂടിൽ ശരീരം തണുപ്പിക്കാൻ ഐസ് സ്കേറ്റിങ്ങിന് പോയാലോ. വേനൽ ആയാൽ കുട്ടികൾ ഉൾപ്പെടെയുള്ളവർ ചെയ്യാനാഗ്രഹിക്കുന്ന കാര്യങ്ങളിലൊന്നാണ് ഐസ് സ്കേറ്റിങ്. ഡൽഹിയിലെ പല മാളുകളിലും ഇതിനുള്ള സൗകര്യങ്ങൾ ലഭ്യമാണ്. തുടക്കക്കാരാണെങ്കിലും മഞ്ഞ് ഇതുവരെ കണ്ടിട്ടില്ലാത്ത ഒരാളാണെങ്കില്‍ക്കൂടിയും നിങ്ങൾക്ക് ഇവിടെ സുഖമായി സ്കേറ്റ് ചെയ്തുവരാം.

3. ഡൽഹി വാട്ടർ തീം പാർക്കിൽ പോകാം

വേനൽക്കാലത്ത് ചെയ്യാൻ പറ്റിയ മികച്ച ആക്ടിവിറ്റികളിൽ ഒന്നാണ് വാട്ടർ തീം പാര്‍ക്കിലേക്കുള്ള യാത്ര. പുറത്തെ ചൂടിൽ വലയുമ്പോൾ ഒന്നു മുങ്ങിക്കുളിക്കാൻ പറ്റിയിരുന്നെങ്കിലെന്ന് ആഗ്രഹിച്ചിട്ടില്ലേ.. അത്തരമൊന അനുഭവമാണ് വാട്ടര്‍ പാർക്ക് യാത്ര നല്കുന്നത്. അ‍ഡ്വഞ്ചർ ഐലൻഡ്, ഫൺ ആൻഡ് ഫൂഡ് വില്ലേജ്, ജസ്റ്റ് ചിൽ വാട്ടർ പാർക്ക്, വേൾഡ്സ് ഓഫ് വണ്ടര്‍ എന്നിങ്ങനെ നിരവധി വാട്ടർ തീം പാർക്കുകൾ ഇവിടെയുണ്ട്.

4. പൂൾ പാർട്ടികളിൽ പങ്കെടുക്കാം

വേനലിൽ ഡൽഹിയിലെ പ്രധാന ആക്ടിവിറ്റികളിൽ ഒന്നാണ് പൂൾ പാർട്ടി. വൈകിട്ടത്തെ ചൂടിനെ വെല്ലാൻ ഇതിലും മിക്ച മാര്ഡഗ്ഗമില്ല. ഹോട്ടലുകളിലും റിസോർട്ടുകളിലുമാണ് പൊതുവേ പൂൾ പാര്‍ട്ടി സംഘടിപ്പിക്കുന്നത്. നിങ്ങളുടെ ഗ്യാങ്ങിനൊപ്പം പോയി പൂളിൽ അടിച്ചുപൊളിക്കാം.

5. ഹിൽ സ്റ്റേഷനുകളിലേക്ക് പോകാം

വേനലിൽ ഡല്‍ഹിയിൽ ചെയ്യാൻ പറ്റിയ മറ്റൊരു കാര്യം വാരാന്ത്യങ്ങളിൽ ഹിൽ സ്റ്റേഷനുകളിലേക്ക് യാത്ര പോവുക എന്നതാണ്. 300 കിലോമീറ്ററിൽ താഴെയുള്ള, രണ്ടു ദിവസം കൊണ്ട് പോയിവരാൻ സാധിക്കുന്ന നിരവധി സ്ഥലങ്ങൾ അടുത്തുണ്ട്. മുസ്സൂറി (279 കി.മീ),
നൈനിറ്റാൾ (287 കി.മീ),
ഭീംതൽ (296 കി.മീ),
നൗകുചിയാറ്റൽ (306 കി.മീ.), സത്താൽ (313 കി.മീ.), റാണിഖേത് (338 കി.മീ.) , ചെയിൽ (340 കി.മീ.),
അൽമോറ (346 കി.മീ),
ഷിംല (360 കി.മീ.),
ഔലി (364 കി.മീ.) തുടങ്ങിയവ അതിൽ ചിലതാണ്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+