Search
  • Follow NativePlanet
Share
» »ഡൽഹി- ആഗ്ര യാത്രയ്ക്ക് വെറും 90 മിനിറ്റ്, രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ഇതാ വരുന്നു

ഡൽഹി- ആഗ്ര യാത്രയ്ക്ക് വെറും 90 മിനിറ്റ്, രാജ്യത്തെ ഏറ്റവും വേഗമേറിയ ട്രെയിന്‍ ഇതാ വരുന്നു

ഡല്‍ഹിയിൽ നിന്ന് ആഗ്രയിലേക്ക് വെറും 90 മിനിറ്റ് യാത്ര. കേൾക്കുമ്പോൾ ഇതൊക്കെ നടക്കുമോ എന്നു തോന്നുമെങ്കിലും വന്ദേ ഭാരത് ട്രെയിൻ സർവീസുകളുടെ കാലത്ത് ഇതൊരു ബുദ്ധിമുട്ടുള്ള കാര്യമല്ലല്ലോ.. ഉത്തർ പ്രദേശിനെയും ഡൽഹിയെയും തമ്മിൽ ബന്ധിപ്പിക്കുന്ന പുതിയ വന്ദേ ഭാരത് വരുന്നതോടെ ഡൽഹി- ആഗ്ര യാത്രകൾ ഇനി വളരെ എളുപ്പമുള്ളതായി മാറും.

ഡൽഹിയിൽ നിന്ന് ഏറ്റവും കൂടുതൽ ആളുകൾ പോകുന്ന, സഞ്ചാരികൾ തിരഞ്ഞെടുക്കുന്ന റൂട്ടുകളിൽ ഒന്നാണ് ആഗ്രയിലേക്കുള്ളത്. സ്ഥിരം യാത്രക്കാരെ കൂടാതെ രാജ്യത്തിന്‍റെ വിവിധ ഭാഗങ്ങളിൽ നിന്നു വരുന്ന വിനോദസഞ്ചാരികളും ഈ താജ്മഹൽ ഉൾപ്പെടെയുളള കാഴ്ചകൾ കാണുന്നതിനായി ഈ റൂട്ടിൽ യാത്ര ചെയ്യുന്നു. നിലവിൽ രണ്ട് മുതൽ നാല് മണിക്കൂര്‍ വരെ സമയമെടുക്കാറുണ്ട്.

Delhi To Agra In Just 90 Minutes In Vande Bharat

ന്യൂഡൽഹിക്കും ഉത്തർപ്രദേശിലെ ആഗ്രയ്ക്കും ഇടയിൽ പുതിയ അതിവേഗ വന്ദേ ഭാരത് എക്സ്പ്രസ് ട്രെയിൻ ആരംഭിക്കാൻ തയ്യാറെടുക്കുകയാണ് ഇന്ത്യൻ റെയിൽവേ. ഉത്തർപ്രദേശിനും ഡൽഹിക്കുമിടയിൽ പതിവായി യാത്ര ചെയ്യുന്ന യാത്രക്കാർക്ക് പുതിയ ട്രെയിൻ സർവീസ് അനുഗ്രഹമാകും. രാജ്യത്തെ ഏറ്റവും വേഗതയേറിയ സെമി-ഹൈ സ്പീഡ് ട്രെയിൻ വന്ദേ ഭാരത് ഇപ്പോൾ ഡൽഹിക്കും ആഗ്രയ്ക്കും ഇടയിൽ ഓടുന്നതോടെ ഈ സർവീസ് വിനോദസ‍ഞ്ചാരമേഖലയ്ക്കും ഏറെ ഗുണം ചെയ്യും.

രണ്ട് നഗരങ്ങൾക്കിടയിലുള്ള 200 കിലോമീറ്റർ ദൂരം വെറും 90 മിനിറ്റിനുള്ളിൽ പുതിയ വന്ദേ ഭാരത് എക്സ്പ്രസ് കടന്നുപോകും എന്നാണ് കണക്ക്. ഇത് ഇന്ത്യയിലെ ഏറ്റവും വേഗതയേറിയ ട്രെയിനുകളിലൊന്നായി മാറും. നിലവിൽ ന്യൂ ഡൽഹി ഇന്‍റർസിറ്റി എക്സ്പ്രസ് ഡൽഹിക്കും ആഗ്രയ്ക്കും ഇടയിലാണ് സർവീസ് നടത്തുന്നത്. രാവിലെ 5:50 ന് ഇത് ആഗ്രയിൽ നിന്ന് ആരംഭിക്കുന്നു. ആഗ്രയിലേക്കുള്ള യാത്രക്കാർക്ക് സമാനമായ കണക്റ്റിവിറ്റി നൽകുന്നതിനായി പുതിയ വന്ദേ ഭാരത് മെട്രോ അതിരാവിലെ ന്യൂഡൽഹിയിൽ നിന്ന് ആരംഭിച്ചേക്കാം എന്നാണ് പ്രതീക്ഷ.

എന്നിരുന്നാലും ട്രെയിൻ നിരക്കും റൂട്ടും ഇതുവരെ പ്രഖ്യാപിച്ചിട്ടില്ല. ന്യൂഡൽഹിയിൽ നിന്ന് ഫരീദാബാദ്, കോസി മഥുര, ആഗ്ര എന്നിവിടങ്ങളിലേക്ക് ട്രെയിനിൽ യാത്ര ചെയ്യുന്ന ആളുകൾക്ക് പുതിയ വന്ദേ ഭാരത് സർവീസ് ഒരു ആശ്വാസമായിരിക്കും എന്ന കാര്യത്തിൽ സംശയമില്ല.

ഡല്‍ഹി-അഗ്ര സര്‍വീസ് ജൂലൈയില്‍

ഏറ്റവും പുതിയ വിവരങ്ങൾ അനുസരിച്ച് ഡല്‍ഹി-അഗ്ര വന്ദേ ഭാരത് ജൂലൈ മാസത്തിൽ ആരംഭിക്കും. ഝൂൺ അവസാനത്തോടെ പരീക്ഷണ ഓട്ടം തുടങ്ങും. 16 ബോഗികളാകും ഉണ്ടാകുക. ഡൽഹി- ആഗ്രാ റൂട്ടിലെ വിനോദസഞ്ചാരികളെ ലക്ഷ്യംവച്ചാവും ഇതിന്‍റെ സമയക്രമീകരണം എന്നാണ് പ്രതീക്ഷിക്കുന്നത്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+