Search
  • Follow NativePlanet
Share
» »ഡല്‍ഹി- ഉദയ്പൂർ യാത്ര; കോട്ടകളും കൊട്ടാരങ്ങളും കണ്ടുവരാം, ചരിത്രം കഥ പറയുന്ന നഗരത്തിലേക്ക് പാക്കേജ്

ഡല്‍ഹി- ഉദയ്പൂർ യാത്ര; കോട്ടകളും കൊട്ടാരങ്ങളും കണ്ടുവരാം, ചരിത്രം കഥ പറയുന്ന നഗരത്തിലേക്ക് പാക്കേജ്

ഡല്‍ഹിയിൽ നിന്ന് വാരാന്ത്യ യാത്രകളെ ഒരു മിനി വെക്കേഷനോ ഒക്കെ പ്ലാൻ ചെയ്യുമ്പോൾ അതെന്നും ഓർത്തിരിക്കുന്ന ഒരു യാത്രയായിരിക്കണം എന്നാഗ്രഹിക്കില്ലേ? ചരിത്രവും കഥകളും വിശ്വാസങ്ങളും കണ്ടാലും തീരാത്ത കാഴ്ചകളും ഒക്കെയുള്ള ഒരിടമായാലോ യാത്രയ്ക്ക്? അങ്ങനെയെങ്കിൽ ഡൽഹിയിൽ നിന്ന് ഉറപ്പായും പോയിരിക്കേണ്ട ഒരു സ്ഥലം ഉദയ്പൂർ ആണ്. തടാകങ്ങളുടെ നാടായ ഉദയ്പൂർ തന്നെ.

രാജസ്ഥാനിലെ ചരിത്ര നഗരങ്ങളിലൊന്നായ ഉദയ്പൂർ സഞ്ചാരികളുടെ ഒരു മസ്റ്റ് വിസിറ്റ് ഡെസ്റ്റിനേഷനാണ്. ബജറ്റ് യാത്രകൾ പ്ലാൻ ചെയ്യുന്നവർക്ക് പരിഗണിക്കാൻ പറ്റിയ ഉദയ്പൂർ ഒരു റൊമാന്‍റിക് സിറ്റി കൂടിയാണ്. ആരവല്ലി പർവ്വത നിരകളാൽ ചുറ്റപ്പെട്ടു കിടക്കുന്ന ഇവിടം അതിന്‍റെ തടാകങ്ങൾക്കും കൊട്ടാരങ്ങൾക്കും മലകൾക്കും വന്യജീവി കാഴ്ചകൾക്കും രാജകീയതയ്ക്കും ഒക്കെ പ്രസിദ്ധമാണ്. ലോകത്തിലെ ഏറ്റവും ജനപ്രിയ ലക്ഷ്യസ്ഥാനങ്ങളിലൊന്നും കൂടിയാണ് ഉദയ്പൂർ.

Delhi-Udaipur 4 Days Tour Package

ഈ ഉയ്പൂരിനെ ഒന്നു നേരിട്ട് പരിചയപ്പെടണമെന്ന് തോന്നുന്നില്ലേ. അതിനായി ചെലവ് കുറഞ്ഞ ഒരു മികച്ച പാക്കേജ് ഐആർസിടിസി ഒരുക്കിയിട്ടുണ്ട്. കുറഞ്ഞ ചെലവിൽ ഉദയ്പൂരിലെ പ്രധാന കാഴ്ചകളെല്ലാം കണ്ട് രാത്രി ജീവിതം ആസ്വദിച്ച് നഗരങ്ങളും തെരുവുകളും മതിവരുവോളം കണ്ടും ചുറ്റിത്തിരിഞ്ഞും വരാൻ പറ്റിയ ഒരു യാത്രയാണിത്. ഡൽഹിയിൽ നിന്നാണ് ഈ യാത്ര ആരംഭിക്കുന്നത്.

മൂന്നു രാത്രിയും നാല് പകലും നീണ്ടു നിൽക്കുന്ന പാക്കേജിൽ ട്രെയിൻ യാത്രയും ഉദയ്പൂരിൽ നിന്ന് ടാക്സിയിൽ ലോക്കൽ സൈറ്റ് സീയിങ്ങും ഹോട്ടൽ താമസവും ഭക്ഷണവും എല്ലാം ഉൾപ്പെടുന്നു. ഗ്രൂപ്പായി യാത്ര ചെയ്യുന്നവർക്ക് ടിക്കറ്റ് ബുക്കിങ്ങും ഹോട്ടല്‌ റിസർവേഷനും ഒന്നും ആലോചിച്ച് ബുദ്ധിമുട്ടാതെ പോയി വരാൻ പറ്റിയ പാക്കേജ് കൂടിയാണിത്.

ഡൽഹിയിൽ നിന്നും എല്ലാ വ്യാഴാഴ്ചകളിലും പുറപ്പെടുന്ന യാത്ര ഞായാറാഴ്ച മടങ്ങിയെത്തുന്നു. ജോലി ചെയ്യുന്നവരാണെങ്കിൽ വെള്ളിയാഴ്ച മാത്രം ഒരു ലീവ് എടുത്താൽ പോയി വരാം. ട്രെയിൻ നമ്പർ 20473 ചേതക് എക്സ്പ്രസിലാണ് ഡൽഹിയിൽ നിന്ന് യാത്ര. ഡെൽഹി എസ് റോഹില്ല/ഡൽഹി കാന്‍റ്/ ഗുർഗാവ്/ രേവാരി/ നർനാൽ എന്നിവിടങ്ങളിൽ നിന്ന് ട്രെയിനിൽ കയറാം.

പിറ്റേന്ന് വെള്ളിയാഴ്ച രാവിലെ 7.50 ന് ഉദയ്പൂർ റെയിൽവേ സ്റ്റേഷനിൽ എത്തും. പാക്കേജിൽ നദരത്തിലെ യാത്രകൾക്കായി ടാക്സിയും ഉൾപ്പെടുത്തിയിട്ടുണ്ട്. ഹോട്ടലിൽ ചെക്ക് ഇൻ ചെയ്ത ശേഷം സഹേലിയോൻ കി ബാരി, സുഖാദിയ സർക്കിൾ, സിറ്റി പാലസ് മ്യൂസിയം, ഭാരതീയ ലോക് കലാ മണ്ഡലം എന്നിവ സന്ദർശിക്കും.

അന്ന് വൈകുന്നേരം ഫത്തേ സാഗർ തടാകത്തിൽ ഒരു ബോട്ട് സവാരി നിങ്ങളുടെ സ്വന്തം ചെലവിൽ ആസ്വദിക്കാം. പിറ്റേന്ന്, ശനിയാഴ്ച പ്രഭാതഭക്ഷണത്തിന് ശേഷം, ഹോട്ടലിൽ നിന്ന് ചെക്ക് ഔട്ട് ചെയ്‌ത് എക്‌ലിംഗ്ജിയുടെയും ഹൽദിഘാട്ടിയുടെയും കാഴ്ചകൾ കാണാനായി പോകും.

അന്ന് വൈകിട്ട് 5.00 മണിക്കാണ് ഡൽഹിയിലേക്കുള്ള മടക്ക ട്രെയിൻ. ട്രെയിൻ നമ്പർ 20474 ചേതക് എക്സ്പ്രസ് പിറ്റേന്ന് രാവിലെ, അതായത് ഞായറാഴ്ച ഡൽഹിയിൽ എത്തും. നർനാൽ/ രേവാരി/ ഗുർഗാവ്/ ഡൽഹി കാൻ്റ്/ ഡെൽഹി സറായി റോഹില്ല എന്നിവിടങ്ങളിൽ ഇറങ്ങാൻ സ്റ്റോപ്പ് ഉണ്ടായിരിക്കും.

സ്ലീപ്പറിലും തേഡ് എസിയിലും യാത്രയുണ്ട്.
പരമാവധി നാല് പേര് വരെയുള്ള ഗ്രൂപ്പ് ആണെങ്കിൽ ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 5,425 രൂപ, ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 6,670 രൂപ, സിംഗിൾ ഷെയറിങ്ങിന് 11,525 രൂപ എന്നിങ്ങനെയാണ് നിരക്ക്. കുട്ടികൾക്ക് 2,065 രൂപയിലാണ് ആരംഭം. 5-6 പേരുള്ള ഗ്രൂപ്പ് ആണെങ്കിൽ ട്രിപ്പിൾ ഷെയറിങ്ങിൽ ഒരാൾക്ക് 5,175 രൂപ, ഡബിൾ ഷെയറിങ്ങിൽ ഒരാൾക്ക് 5,185 രൂപ, സിംഗിൾ ഷെയറിങ്ങിന് 6,335രൂപ എന്നിങ്ങനെയാണ് നിരക്ക്. കൂടുതൽ വിവരങ്ങൾക്ക്: https://www.irctctourism.com/pacakage_description?packageCode=NJR040

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+