Search
  • Follow NativePlanet
Share
» »ഡൽഹിയിൽ പാതി ദിവസം മതി; കുത്തബ് മിനാറും മെറൗലി ആർക്കിയോളജിക്കൽ പാർക്കും കാണാം.. പ്ലാൻ ചെയ്യാം

ഡൽഹിയിൽ പാതി ദിവസം മതി; കുത്തബ് മിനാറും മെറൗലി ആർക്കിയോളജിക്കൽ പാർക്കും കാണാം.. പ്ലാൻ ചെയ്യാം

ഡൽഹി യാത്രയിൽ കാണമെന്ന് ലിസ്റ്റ് ചെയ്തു വരുന്ന ഒരുപാട് ഇടങ്ങളുണ്ട്. രാഷ്ട്രപതി ഭവൻ, പാര്‍ലമെന്‍റ്, ഇന്ത്യാ ഗേറ്റ്, കുത്തബ് മിനാർ, ചെങ്കോട്ട എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങൾ കാണും. ഒന്നു വിശദമായി കണ്ടു പോകണമെങ്കില്‍ കുറഞ്ഞത് നാലഞ്ചു ദിവസമെങ്കിലും വേണ്ടിവരും. അത്രയും സമയം നിങ്ങൾക്കില്ലാ, എന്നാലോ കുറച്ചധികം കാഴ്ചകൾ കാണുകയും വേണമെന്നാണോ ആഗ്രഹം? പാതി ദിവസത്തിൽ ഡൽഹിയിലെ ഓഫ്ബീറ്റ് സ്ഥലങ്ങളും ഒത്തിരി കാഴ്ചകളും കണ്ടുവരാം..

കുത്തബ് മിനാറും മെറൗലി ആർക്കിയോളജിക്കൽ പാർക്കും ഉൾപ്പെടുത്തിയുള്ള യാത്ര നിങ്ങൾക്ക് ചരിത്രത്തിലേക്കുള്ള യാത്രയാണ് സമ്മാനിക്കുന്നത്. നൂറിലധികം ചരിത്രസ്മാരകങ്ങളുള്ള ഈ പ്രദേശം ഏറ്റവും എളുപ്പത്തിൽ എങ്ങനെ കണ്ടുവരാം എന്നും യാത്ര എങ്ങനെ പ്ലാൻ ചെയ്യണം, ഇതു കൂടാതെ മറ്റേതൊക്കെ സ്ഥലങ്ങൾ സന്ദർശിക്കണം എന്നു നോക്കാം.

Half Day Delhi Tour Including Mehrauli Archaeological Park Qutub Minar-Details

ഒരു പകലിന്‍റെ പാതി മാത്രം ഈ യാത്രയ്ക്ക് മതിയെന്നതിനാൽ രാവിലെ തന്നെ യാത്ര തുടങ്ങാം. ഏറ്റവും എളുപ്പം മെട്രോയ്ക്ക് വരുന്നതാണ്, യെല്ലോ ലൈനിൽ കുത്തബ് മിനാർ സ്റ്റേഷനിൽ ഇറങ്ങിയാൽ ഇവിടേക്ക് നടന്നെത്താം. ഡല്‍ഹിയിലെ ഏക ആർക്കിയോളജിക്കൽ പാർക്കായ മെഹ്‌റൗളിആർക്കിയോളജിക്കൽ പാർക്ക് 200 ഏക്കർ സ്ഥലത്തായാണ് വ്യാപിച്ചു കിടക്കുന്നത്. അഞ്ച് നൂറ്റാണ്ടുകളിലായി നിർമ്മിച്ച നൂറോളം ചരിത്രസ്മാരകങ്ങളാണ് ഇവിടെയുള്ളത്.

ജമാലി കമാലി മസ്ജിദ്, ഖുലി ഖാന്‍റെ ശവകുടീരം, ഗന്ധക് കി ബാവോലി, രാജോൻ കി ബാവോലി, മാധി മസ്ജിദ്, ബാൽബന്‍റെ ശവകുടീരം , മൗലാന ജമാലി കമാലിയുടെ ശവകുടീരം, ജഹാസ് മഹൽ, ലാൽ മഹൽ , ഹൗസ്-ഇ-ഷാംസി, അദം ഖാന്‍റെ ശവകുടീരം എന്നിങ്ങനെ കാണേണ്ട കാഴ്ചകളും ചരിത്രയിടങ്ങളും ഇവിടെ നിരവധിയുണ്ട്. കൂടാതെ നിരവധി സ്മാരകങ്ങളുടെ തൂണുകളും അവശിഷ്ടങ്ങളും കാണാം.

ഇതു കണ്ടുകഴിഞ്ഞ് കാണേണ്ടത് കുത്തബ് മിനാറും കുത്തബ് കോംപ്ലക്സും ആണ്. കുത്തബ് മിനാറിനോട് ചേർന്നു തന്നെ ഒരുപാട് കാഴ്തകൾ കാണാനുണ്ട്. ഖുവ്വത്ത് ഉൾ-ഇസ്ലാം മസ്ജിദ്, അലൈ ഗേറ്റ്, അലൈ മിനാർ, ഇരുമ്പ് സ്തംഭം, ജൈനക്ഷേത്ര അവശിഷ്ടങ്ങളാൽ ചുറ്റപ്പെട്ട ഇൽതുമിഷ്, അലാവുദ്ദീൻ ഖിൽജി, ഇമാം സമീൻ എന്നിവരുടെ ശവകുടീരങ്ങൾ എന്നിവ ഇവിടുത്തെ ചില കാഴ്ചകൾ മാത്രമാണ്.

ഇത്രയും കാഴ്ചകളാണ് അരദിവസത്തെ യാത്രയിൽ ഉൾപ്പെടുത്തിയിരിക്കുന്നത്. ഇനി ഭക്ഷണം കഴിക്കാനുള്ള സമയമാണ്. കുത്തബ് മിനാറിന് പുറത്ത് ഭക്ഷണം കിട്ടുന്ന സ്ഥലങ്ങളുണ്ട്. അല്ലെങ്കിൽ നിങ്ങൾക്ക് മെഹ്‌റൗളിയിലെ അംബാവത കോംപ്ലക്‌സിൽ ഭക്ഷണം കഴിക്കാം, അത് കുത്തബ് കോംപ്ലക്‌സിൽ നിന്ന് ഏകദേശം 2 കിലോമീറ്റർ അകലെയാണ്. നിങ്ങൾക്ക് ഓട്ടോയോ ടാക്സിയോ ഉപയോഗിക്കാം. നിങ്ങൾക്ക് മെട്രോ ട്രെയിനിൽ കൊണാട്ട് പ്ലേസിലേക്ക് (സിപി) പോകാം. ഏകദേശം 15 കിലോമീറ്ററാണ് ദൂരം. ഇവിടെ ധാരാളം റസ്റ്റേറന്‍റുകൾ ഉണ്ട്.

കൊണാട്ട് പ്ലേസിലേക് വരികയാണെങ്കിൽ നിങ്ങൾക്ക് ഭക്ഷണം മാത്രമല്ല, ഷോപ്പിങ്ങും നടക്കാം. ഇവിടുത്തെ അംബാവത കോംപ്ലക്സും ഷോപ്പിങ്ങന് പറ്റിയതാണ്. ഇന്ത്യൻ ഡിസൈനർ സ്റ്റോറുകളും ബോട്ടിക്കുകളും ഇവിടെയുണ്ട്.

മെഹ്‌റൗളി ആര്‍ക്കിയോളജിക്കൽ പാർക്കിൽ എത്തിച്ചേരാൻ

മെട്രോ: യെല്ലോ ലൈനിലുള്ള 'കുത്തബ് മിനാർ' ആണ് ഏറ്റവും അടുത്തുള്ള മെട്രോ സ്റ്റേഷൻ. മെട്രോ സ്റ്റേഷനിൽ നിന്ന് പുറത്തുകടന്ന് ഡൽഹി ഭാഗത്തേയ്ക്ക് അതായത് വലതുവശത്തേക്ക് നടക്കുക. മെഹ്‌റൗളി പാർക്കിലേക്കുള്ള പ്രവേശന കവാടം മെട്രോ സ്റ്റേഷനിൽ നിന്നുംഏകദേശം 500 മീറ്റർ അകലെ നിങ്ങളുടെ ഇടതുവശത്താണുള്ളത്.

ഓട്ടോ/കാർ: അരബിന്ദോ മാർഗിൽ നിന്നോ മെഹ്‌റൗളി ബദർപൂർ റോഡിൽ നിന്നോ സമീപിക്കുകയാണെങ്കിൽ, പാർക്ക് നിങ്ങളുടെ വലതുവശത്തായിരിക്കും.
ലാഡോ സരായ് ടി-പോയിൻ്റിൽ/ട്രാഫിക് ലൈറ്റിൽ നിന്ന് ഏകദേശം 150 മീറ്റർ അകലെയാണ് പാർക്ക്.
ഗുഡ്ഗാവിൽ നിന്നോ അന്ധേരിയ മോറിൽ നിന്നോ വരുമ്പോൾ കുത്തബ് മെട്രോ സ്റ്റേഷനിൽ നിന്ന് ഏകദേശം 500 മീറ്റർ അകലെ പാർക്ക് നിങ്ങളുടെ ഇടതുവശത്തായിരിക്കും.

ബസ്: ലാഡോ സരായ് ലക്ഷ്യമാക്കി പോകുന്ന ബസുകളിൽ കയറി മെഹ്‌റൗളി പാർക്കിലേക്ക് വരുമ്പോൾ അഹിംസ സ്ഥൽ എന്നയിടത്ത് ഇറങ്ങണം. മെഹ്‌റോലി-ഗുഡ്ഗാവ് റോഡിലൂടെ ഗുഡ്ഗാവ് ഭാഗ ത്തേയ്ക്ക് ഏകദേശം 150 മീറ്റർ നടന്നാൽ പാർക്കിലേക്കുള്ള പ്രവേശന കവാടത്തിലെത്താം.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi one day trip travel ideas
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+