Search
  • Follow NativePlanet
Share
» »ഡൽഹിയിൽ വന്നാൽ കാണേണ്ട പത്ത് സ്ഥലങ്ങൾ.. സ്വദേശികളും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഡൽഹി

ഡൽഹിയിൽ വന്നാൽ കാണേണ്ട പത്ത് സ്ഥലങ്ങൾ.. സ്വദേശികളും വിദേശികളും ഒരുപോലെ ഇഷ്ടപ്പെടുന്ന ഡൽഹി

ഇന്ത്യയുടെ ചരിത്രവും പൈതൃകവും ഏറ്റവും എളുപ്പത്തിൽ മനസ്സിലാക്കുവാൻ പറ്റിയ ഇടമാണ് തലസ്ഥാനമായ ഡൽഹി. ഇവിടുത്തെ ചരിത്രയിടങ്ങളും ലാൻഡ് മാർക്കുകളും ഓരോ സഞ്ചാരിയേയും ഇവിടം ഒരിക്കലെങ്കിലും സന്ദർശിക്കുവാൻ പ്രേരിപ്പിക്കുന്നു. നഗരത്തിൻ്റെ ശാശ്വത ചരിത്രത്തിന്‍റെ സാക്ഷ്യവുമായി നിൽക്കുന്ന ഇവിടുത്തെ ഇടങ്ങൾ കാണാനും മനസ്സിലാക്കാനും കഴിയുക എന്നത് ഒരു ഭാഗ്യമാണ്.

എല്ലാ സ്ഥലങ്ങളും ഒരു ഓട്ടപ്രദക്ഷിണത്തിൽ കാണാതെ, മനസ്സിലാക്കി കാണുന്ന വിധത്തിൽ ഒരു യാത്ര പ്ലാൻ ചെയ്യുകയാണ് ആദ്യം വേണ്ടത്. ഇതാ സ്വദേശികളും വിദേശികളും ഒരുപോലെ സന്ദർശിക്കാനിഷ്ടപ്പെടുന്ന ഡൽഹിയിലെ പ്രധാന ഇടങ്ങൾ ഏതൊക്കെയെന്ന് പരിചയപ്പെട്ടാലോ..

10 Places To Experience Diverse Culture of Delhi

1. ചെങ്കോട്ട

ഡൽഹിയിലെ ഏറ്റവും പ്രധാനപ്പെട്ട ചരിത്രയിടങ്ങളിലൊന്നാണ് ചെങ്കോട്ട. പതിനേഴാം നൂറ്റാണ്ടിൽ മുഗൾ ഭരണാധികാരിയായിരുന്ന ഷാജഹാൻ രാജാവ് പണികഴിപ്പിച്ച ഈ കോട്ട . രണ്ട്‌ കിലോമീറ്റർ ചുറ്റളവിൽ ആണുള്ളത്. അക്കാലത്ത് കില ഇ മുഅല്ല എന്നായിരുന്നു ഇതിന്‍റെ പേര്. ഇന്ന് രാജ്യച്ചെ സ്വാതന്ത്ര്യ ദിനാഘോഷങ്ങൾ നടക്കുന്നത് ഇവിടെയാണ്. ല്ലാ സ്വാതന്ത്ര്യ ദിനത്തിനും പ്രധാനമന്ത്രി ചെങ്കോട്ടയിൽ പതാക ഉയർത്തി രാജ്യത്തെ അഭിസംബോധന ചെയ്യും. പടിഞ്ഞാറുവശത്തുള്ള ലാഹോറി ഗേറ്റ് ആണ് കോട്ടയുടെ പ്രധാനപ്രവേശനകവാടം.കോട്ടയുടെ കിഴക്ക് വശത്ത് കൂടി യമുന നദി ഒഴുകുന്നു. കാലമിത്ര കഴിഞ്ഞിട്ടും അതേ ചാരുതയോടെ ഇന്നും ഇത് നിലനിൽക്കുന്നു.

2. ഇന്ത്യാ ഗേറ്റ്

ഡൽഹിയിൽ ഏറ്റവും കൂടുതൽ ആളുകൾ സന്ദർശിക്കാനെത്തുന്ന ഇടമാണ് ഇന്ത്യാ ഗേറ്റ്. ഡല്ഹിയിലെ ചരിത്രസ്മാരകങ്ങളിൽ താരതമ്യേന പുതിയതാണിത്. ഒന്നാം ലോകമഹായുദ്ധത്തിൽ പങ്കെടുത്ത ഇന്ത്യൻ സൈനികർക്കുള്ള സമർപ്പണമായാണ് ഇത് നിർമ്മിച്ചത്. സർ എഡ്വിൻ ലൂട്ടിയൻസിന്‍റെയാണ് ഇതിന്‍റെ രൂപകല്പന.

3. അക്ഷർധാം ക്ഷേത്രം

ഡൽഹിയിൽ നിശ്ചയമായും സന്ദർശിക്കേണ്ട അടുത്ത സ്ഥലമാണ് അക്ഷർധാം ക്ഷേത്രം. സ്വാമിനാരായൺ അക്ഷർധാം മന്ദിർ എന്ന ഈ ക്ഷേത്രം വളരെ സവിശേഷതകളോടെയാണ് നിർമ്മിച്ചിരിക്കുന്നത്. ഡൽഹിയിലെ ഗെയിംസ് വില്ലേജിന് സമീപമാണ് അക്ഷർധാം ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. ഇവിടെ കുറഞ്ഞത് പതിനായിരം പേരെങ്കിലും ഒരു ദിവസം സന്ദർശനം നടത്തുന്നുണ്ടെന്നാണ് കണക്ക്.

Delhi-Jama -Masid

4. ജമാ മസ്ജിദ്

നഗരത്തിന്‍റെ തിരക്കുകൾക്കിടയിൽ അതൊന്നും ബാധിക്കാതെ തലയയുര്‍ത്തി നിൽക്കുന്ന ഇടമാണ് ജമാ മസ്ജിദ്. ഡൽഹിയില ഏറ്റവും സമ്പന്നമായ പൈതൃക ലക്ഷ്യസ്ഥാനം കൂടിയാണ് ചാന്ദിനി ചൗക്കിൽ സ്ഥിതി ചെയ്യുന്ന ജമാ മസ്ജിദ്. പതിനേഴാം നൂറ്റാണ്ടിലാണ് ഇത് നിർമ്മിക്കപ്പെട്ടത്. 1644 നും 1956 നും ഇടയില്‍ മുഗള്‍ രാജാവായിരുന്ന ഷാജഹാനാണ് ജുമാ മസ്ജിദ് പണി കഴിപ്പിച്ചത്. ഇന്നത്തെ പുരാനാ ഡൽഹിയുടെ ഭാഗമായാണ് ഇവിടമുള്ളത്.

5. ലോട്ടസ് ടെംപിൾ

ബഹായ് ആരാധനാ കേന്ദ്രമായ ലോട്ടസ് ടെംപിൾ ഡൽഹിയിലെ ഏറ്റവും വൈവിധ്യം നിർഞ്ഞ നിർമ്മിതികളിലൊന്നാണ്. ഡൽഹിയിലെ പ്രശസ്തമായ ഇസ്‌കോൺ ക്ഷേത്രത്തിന് സമീപത്തായി സ്ഥിതി ചെയ്യുന്ന ലോട്ടസ് ടെമ്പിളിന് താമര പോലെ 27 സങ്കീർണ്ണമായ കൊത്തുപണികളുള്ള മാർബിൾ ദളങ്ങൾ കാണാം.

6. ഗുരുദ്വാര ബംഗ്ലാ സാഹിബ്

ഡൽഹിയിലെ ഏറ്റവും പ്രസിദ്ധമാ.യ സിക്ക് ആരാധനാ കേന്ദ്രമാണ് ഗുരുദ്വാര ബംഗ്ലാ സാഹിബ്. അമൃത്സറിലെ സുവർണ്ണ ക്ഷേത്രമ പോലെ തന്നെ ഇവിടു്തെ കുളവും സ്വർണ്ണ താഴികക്കുടവും പ്രസിദ്ധമാണ്. ലംഗർ എന്നറിയപ്പെടുന്ന കൂറ്റൻ കമ്മ്യൂണിറ്റി കിച്ചൺ കൂടി ഇവിടെയുണ്ട്.

7. ഹുമയൂണിന്‍റെ ശവകുടീരം

ഡല്‍ഹിയിലെ എണ്ണം പറഞ്ഞ ചരിത്ര നിർമ്മിതികളിലൊന്നാണ് ഹുമയൂണിന്‍റെ ശവകുടീരം. മുഗൾ ചക്രവർത്തിയായ ഹുമയൂണിന്‍റെ മരണത്തിന് ഒമ്പത് വർഷത്തിന് ശേഷം 1565-ൽ അദ്ദേഹത്തിന്‍റെ ഭാര്യയായ ബേഗാ ബീഗം ആണിത് നിർമ്മിച്ചത്. യുനസ്കോ പൈതൃക ലക്ഷ്യസ്ഥാനമായ ഇവിടെ ശവകുടീരത്തിന് ചുറ്റുമായി ചാർബാഗും (നാല് ചതുരാകൃതിയിലുള്ള പൂന്തോട്ടങ്ങളും) ജല ചാലുകളും കേന്ദ്ര ശവകുടീരവും ഉണ്ട്. പല തരത്തിൽ ആഗ്രയിലെ താജ്മഹലിനോട് ഇതിന് സാമ്യമുണ്ട്.

8. കുത്തബ് മിനാർ

ഡൽഹിയിൽ കാണാൻ സാധിക്കുന്ന അത്ഭുത നിർമ്മിതികളിലൊന്നാണ് കുത്തബ് മിനാർ. ലോകത്തിലെ ഏറ്റവും ഉയരം കൂടിയ ഇഷ്ടിക ഗോപുരമാണിത്. ഇന്ന് ഡൽഹിയിൽ മാത്രമല്ല, ഇന്ത്യയിൽ തന്നെ ഏറ്റവുമധികം ആളുകൾ സന്ദർശിക്കുന്ന ചരിക്രസ്മാരകം കൂടിയാണിത്.

9. ജന്തർ മന്തർ

ജ്യാമിതീയ രൂപങ്ങൾ ഉൾക്കൊള്ളുന്ന നിരീക്ഷണാലയമാണ് ജന്തർ മന്തർ. സൂര്യന്‍റെയും റെയും മറ്റ് ആകാശ വസ്തുക്കളുടെയും സ്ഥാനങ്ങൾ നിർണ്ണയിക്കാൻ ഉപയോഗിക്കുന്നു. 1724 ലാണ് ജന്തർ മന്തറിന്‍റെ നിർമ്മാണം നടന്നത്.

10. ചാന്ദ്‌നി ചൗക്ക്

ഇന്ത്യയിലെ ഡൽഹിയിലെ ഏറ്റവും പഴക്കമേറിയതും തിരക്കേറിയതുമായ മാർക്കറ്റുകളിലൊന്നാണ് ചാന്ദ്‌നി ചൗക്ക്. തലസ്ഥാനത്തെ ഏറ്റവും ഊർജസ്ലവമായ മാർക്കറ്റുകളിലൊന്നാണിത്. ഏതു തരത്തിലുള്ള സാധനങ്ങളും ഇവിടെ നിന്ന് മേടിക്കാൻ സാധിക്കും. ചെങ്കോട്ട സ്ഥാപിച്ച സമയം മുതൽ തന്നെ ഈ ചാന്ദ്‌നി ചൗക്കും ഇവിടെയുണ്ട്.

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: delhi monuments travel tips
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+