ഡൽഹി യാത്ര: തലസ്ഥാനമായ ഡൽഹിയിൽ നിന്ന് വടക്കേ ഇന്ത്യയിലെ വിവിധ സ്ഥലങ്ങളിലേക്കും ഹില് സ്റ്റേഷനുകളിലേക്കും യാത്രകൾ പോകാൻ പറ്റിയ സമയമാണിത്. നീണ്ട പ്ലാനിങ്ങുകളോ അവധി നോക്കിയുള്ള കാത്തിരിപ്പോ ഒന്നുമില്ലാതെ പെട്ടന്ന് ഒരു പദ്ധതിയിട്ട്,
ടിക്കറ്റ് ബുക്ക് ചെയ്ത്, അല്ലെങ്കിൽ വണ്ടിയെടുത് പോകാൻ പറ്റിയ യാത്രകൾ പരിചയപ്പെട്ടാലോ...
ഡൽഹിക്ക് സമീപത്ത് അധികം നീളമില്ലാത്ത യാത്രയുടെ ഒടുവിൽ എത്തിച്ചേരാന് സഹായിക്കുന്ന കുറച്ച് മനോഹരമായ സ്ഥലങ്ങളാണ് ഇന്ന് മലയാളം നേറ്റീവ് പ്ലാനറ്റ് പരിചയപ്പെടുത്തുന്നത്. നിങ്ങൾക്ക് അറിയാവുന്ന സ്ഥലങ്ങളാണ് ഇവയെല്ലാമെങ്കിലും ഈ സമയത്തെ യാത്ര വ്യത്യസ്തമായ ഒരനുഭവം സമ്മാനിക്കും.

കസൗലി
ഹിമാചൽ പ്രദേശിൽ സ്ഥിതി ചെയ്യുന്ന കസൗലി പെട്ടന്നു പ്ലാൻ ചെയ്തുള്ള യാത്രകൾക്ക് പറ്റിയ ഇടമാണ്. ഡൽഹിയില്‍ നിന്ന് 287 കിമി ദൂരത്തിൽ സ്ഥിതി ചെയ്യുന്ന ഇവിടം യാത്രകളിൽ ശാന്തത ആഗ്രഹിക്കുന്നവർക്കുള്ളതാണ്. വലിയ ബഹളങ്ങളോ ആൾക്കൂട്ടങ്ങളോ നിങ്ങൾക്കിവിടെ കാണാൻ സാധിക്കില്ല. മറിച്ച് പതിയെ ഉണർന്നു വരുന്നെ, മെല്ലെ മെല്ലെ തിരക്കിലേക്ക് കടക്കുന്ന ഇവിടെ വെറുതേ ഇരിക്കാൻ പോലും പ്രത്യേക സുഖമാണ്.
ക്രൈസ്റ്റ് ചര്‍ച്ച്, സൺസൈറ്റ് പോയിന്‍റ്, ഗിൽബെര്‍ട്ട് ട്രെയിൽ, മങ്കി പോയിന്‍റ്, കസൗലി ബ്രൂവെറി, കസൗലി ക്ലബ്, ലോവർ മാൾ റോഡ്, ഗൂർഖാ ഫോർട്ട്, തുടങ്ങിയവയാണ് ഇവിടെ സന്ദർശിക്കുവാനുള്ള സ്ഥലങ്ങൾ.
ഋഷികേശ്
സാഹസികയും പെട്ടന്നുള്ള തീരുമാനങ്ങളും ഇഷ്ടപ്പെടുന്ന ആളാണെങ്കിൽ ഋഷികേശ് തിരഞ്ഞെടുക്കാം. രണ്ടോ മൂന്നോ ദിവസമുണ്ടെങ്കിൽ ഇവിടുത്തെ പ്രധാന കാഴ്ചകളെല്ലാം കണ്ടുമടങ്ങാം. ഡൽഹിയിൽ നിന്ന് ഋഷികേശിലേക്ക് 258 കിലോമീറ്ററാണ് ദൂരം. റിവർ റാഫ്റ്റിങ്, സിഫ് ലൈൻ, ക്യാംപിങ്,യോഗാ ക്ലാസുകൾ തുടങ്ങിയവയാണ് ഇവിടെ ചെയ്യാനുള്ള കാര്യങ്ങൾ. ഗംഗാ നദിയുടെ തീരത്ത് വൈകുന്നരേത്തെ പൂജയായ ഗംഗാ ആരതി കാണാൻ മറക്കരുത്.
രാം ഝൂല, ലക്ഷ്മണ്‍ ഝൂല, ബീറ്റിൽസ് ആശ്രമം തുടങ്ങിയ സ്ഥലങ്ങൾ സന്ദർശിക്കുവാനും പെയിന്റ്ബോൾ, ക്യാമ്പിംഗ്, ബംഗീ ജമ്പിംഗ്, ക്ലിഫ് ജംപിങ്, കയാക്കിങ്, ഹൈക്കിങ്, റാപ്പലിങ്, തുടങ്ങിയവ പരീക്ഷിക്കുവാനും മറക്കരുത്.
നൈനിറ്റാൾ
ഡൽഹിയിൽ നിന്ന് ആശ്വാസം തേടിയുള്ള യാത്രകൾ പ്ലാൻ ചെയ്യുമ്പോൾ മനസ്സിൽ പെട്ടന്ന് എത്തുന്ന സ്ഥലങ്ങളിലൊന്നാണ് നൈനിറ്റാൾ. ഡൽഹിയിൽ നിന്ന് 323 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന നൈനിറ്റാളിൽ നൈനി ലേക്ക് ആണ് പ്രധാന കാഴ്ച. മൗണ്ടെയ്ൻ കഫേകൾ, ചെറിയ ട്രെക്കിങ്ങുകൾ, തുടങ്ങി കണ്ടെത്താം. ഹനുമാൻഗർഹി, ഇന്ത്യയിലെ 51 ശക്തി പീഠങ്ങളിൽ ഒന്നായ നൈനാ ദേവീ ക്ഷേത്രം, കിൽബുറി,ലരിയകാന്ത തുടങ്ങിയ സ്ഥലങ്ങളാണ് ഈ യാത്രയിൽ ഉൾപ്പെടുത്തേണ്ടത്.

മസൂറി
മലനിരകളുടെ രാജകുമാരിയാണ് മസൂറി. ഡല്‍ഹിയിലെ നിലവിലെ ചൂടിൽ നിന്നും എളുപ്പത്തിൽ രക്ഷപെട്ടു പോകാൻ സാധിക്കുന്ന ഇടമാണിത്. മാർച്ച് മുതൽ ജൂണ്‍ വരെ ഇവിടം സന്ദർശിക്കുവാൻ ഏറ്റവും പറ്റിയ സമയമാണ്. ഡൽഗിയില്ഡ നിന്ന് 285 കിലോമീറ്ററാണ് മസൂറിയിലേക്കുള്ള ദൂരം. മാൾ റോഡ്, കെംപ്റ്റി വെള്ളച്ചാട്ടം, കാമൽ ബാക്ക് റോഡ്, ലാൽ ടിബ, ഗൺ ഹിൽ, ലാൻഡോർ, മസൂറി ലൈബ്രറി തുടങ്ങിയവയാണ് ഇവിടെ കാണാനുള്ള പ്രധാന സ്ഥലങ്ങൾ.
ഡല്ഹിയില് നിന്ന് ചെലവ് കുറഞ്ഞ യാത്രയാണ് പ്ലാൻ ചെയ്യുന്നതെങ്കിൽ ട്രെയിൻ തിരഞ്ഞെടുക്കാം. മസൂറി എക്സ്പ്രസ് പോലുള്ള ട്രെയിനുകൾ ഇവിടേക്ക് സർവീസ് നടത്തുന്നു. ഡെറാഡൂൺ ആണ് അടുത്തുള്ള റെയിൽവേ സ്റ്റേഷൻ. ഇവിടുന്ന് വീണ്ടും 35 കിലോമീറ്ററോളം ദൂരമുണ്ട് മസൂറിയിലേക്ക്.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications













