Search
  • Follow NativePlanet
Share
» » ആഗ്ര, ജയ്പൂർ, നീംറാണ; ചരിത്രം തേടിയുള്ള ഡല്‍ഹി യാത്രയിലെ ഇടങ്ങൾ.. ടൈം മെഷീനിൽ കയറിയപോലെ പിന്നിലെത്താം...

ആഗ്ര, ജയ്പൂർ, നീംറാണ; ചരിത്രം തേടിയുള്ള ഡല്‍ഹി യാത്രയിലെ ഇടങ്ങൾ.. ടൈം മെഷീനിൽ കയറിയപോലെ പിന്നിലെത്താം...

ഡൽഹിയിലെ വാരാന്ത്യങ്ങൾ പ്രത്യേക വൈബ് ആണ്. ഒരാഴ്ച മുഴുവൻ ജോലി ചെയ്ത് ക്ഷീണിച്ച് അവസാനം ആശ്വാസത്തോടെ ഒന്നിരിക്കുന്ന സമയം. വിശ്രമിക്കാൻ മാത്രമല്ല, യാത്രകൾ പോയി ഉന്മേഷം വീണ്ടെടുക്കാനും ഈ വാരാന്ത്യങ്ങൾ പ്രയോജനപ്പെടുത്താം. യാത്രാ ഹബ് ആയ ഡൽഹിയിൽ നിന്ന് എവിടേക്ക് വേണമെങ്കിലും എളുപ്പത്തിൽ പോകാം എന്നതിനാൽ യാത്രകൾക്ക് ഒരു ബുദ്ധിമുട്ടുമില്ല.

പ്രകൃതിഭംഗി മുതൽ വിനോദവും സാഹസികയും ആവേശവും ആസ്വദിക്കാനും ചരിത്രം അറിയുവാനും പറ്റിയ നൂറു കണക്കിന് ഇടങ്ങൾ ഇവിടെ നിന്നു പോകാനുണ്ട്. ചരിത്രസ്മാരകങ്ങളും നിർമ്മിതികളും ഡൽഹിയില് തന്നെ ഇഷ്ടംപോലെ കാണാനുണ്ടെങ്കിലും ഇത്തവണ കറക്കം ഡൽഹിയിൽ അല്ല. എന്നാലോ ഡല്‍ഹിയിലെ സ്ഥിരം റൂട്ടുകളിൽ പെടുന്ന , ചരിത്രം കൊണ്ട് സമ്പന്നമായ, ഇഷ്ടംപോലെ കാഴ്ചകളുള്ള മൂന്നിടങ്ങളിലേക്കാണ്. സമയം പോലെ ഓരോ ആഴ്ചയിലായി കണ്ടുവരാം അല്ലേ...

Taj Mahal Agra

ആഗ്ര

ആഗ്രയെന്നാൽ നമുക്ക് താജ് മഹൽ മാത്രമാണ്. അമർത്യമായ സ്നേഹത്തിന്‍റെ അടയാളമായി മുഗൾ ചക്രവർത്തി ഷാജഹാന് പ്രിയപത്നി മുംതാസിനായി നിർമ്മിച്ച താജ്മഹൽ ലോകാത്ഭുതങ്ങളിലൊന്നാണ്. ഡല്‍ഹിയിൽ വന്നാൽ ആഗ്രയിൽ പോയി താജ്മഹൽ കണ്ടാലേ യാത്ര പൂർത്തിയായി എന്നു വിശ്വസിക്കുന്നവരാണ് സഞ്ചാരികളേറെയും. മുഗൾ സാമ്രാജ്യത്തിന്‍റെ തലസ്ഥാനമായിരുന്ന ആഗ്ര സ്ഥാപിച്ചത് പക്ഷേ, 1503 ൽ ദില്ലിയിലെ ലോധി രാജവംശത്തിലെ സുൽത്താനായിരുന്ന സിക്കന്തർ ലോധിയാണ്‌.

യമുനാ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ആഗ്രയിൽ
ഒരുപാട് ചരിത്രയിടങ്ങൾ കാണുവാനുണ്ട്. യുനസ്കോയുടെ പൈതൃക ഇടങ്ങളുടെ പട്ടികയിൽ ഇടംനേടിയ താജ്മഹൽ, അക്ബർ ചക്രവര്‍ത്തി നിർമ്മിച്ച ആഗ്രാ കോട്ട, അക്ബർ ചക്രവർത്തി ആഗ്ര കോട്ടയ്ക്കുള്ളിൽ അദ്ദേഹത്തിൻറെ മകൻ ജഹാംഗീറിനുവേണ്ടി പണികഴിപ്പിച്ച ജഹാംഗീർ പാലസ്, ഫത്തേപ്പൂർ സിക്രി തുടങ്ങിയവയാണ് പ്രധാന ഇടങ്ങൾ. രണ്ടു ദിവസമുണ്ടെങ്കിൽ ആഗ്രയിലെ പ്രധാന ഇടങ്ങളെല്ലാം ഓട്ടപ്പാച്ചിലില്ലാതെ കണ്ടുതീർക്കാം. ഡൽഹിയിൽ നിന്ന് 239 കിലോമീറ്ററാണ് ആഗ്രയിലേക്കുള്ള ദൂരം. നേരിട്ട് ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തുന്നു.

ജയ്പൂർ

ചരിത്രക്കാഴ്ചകൾ ഇഷ്ടപ്പെടുന്നവരാണ് നിങ്ങളെങ്കിൽ ഡൽഹിയില്‍ നിന്ന് എളുപ്പത്തിൽ പോകാൻ പറ്റിയ മറ്റൊരിടം ജയ്പൂർ ആണ്. പിങ്ക് സിറ്റി എന്നറിയപ്പെടുന്ന ഇവിടം പൗരാണിക കാഴ്ചകളാലും നിര്‍മ്മിതികളാലും ലോകമെമ്പാടുമുള്ള സ‍ഞ്ചാരികളെ ആകർഷിക്കുന്നു. അത് മാത്രമല്ല, ചിലവ് കുറഞ്ഞ് പോയി വരാനും സാധിക്കുന്ന ഇടമാണിത്. പാരമ്പര്യവും ആധുനികതയും ഒരുപോലെ സംരക്ഷിക്കുന്ന ഇവിടെ ഒരുപാട് കാഴ്ചകളുണ്ട്. കളർഫുൾ കാഴ്ചകളാണ് ജയ്പൂർ ഒരുക്കിയിരിക്കുന്നത്. ആഭരണങ്ങൾ, വസ്ത്രങ്ങൾ, പാത്രങ്ങൾ, എന്നിവയും ഇവിടെ കാണാനും അറിയുവാനുമുണ്ട്.

Delhi Weekend Getaways Visit Historical Sites Of Agra Jaipur Neemrana

മറ്റു നഗരങ്ങളിൽ നിന്ന് വ്യത്യസ്തമായ രാത്രിജീവിതാനുഭവം നല്കുന്ന ഇവിടെ ഒരു പകലും രാത്രിയും നിർബന്ധമായും ചെലവഴിക്കണം. ഹവാ മഹൽ, സിറ്റി പാലസ് നഹർഗഡ് കോട്ട, ജന്ധർ മന്ദർ, ജൽ മഹൽ, ആംബര് പാലസ്, ജയ്ഗഡ് കോട്ട, ബിര്‍ളാ മന്ദിർ എന്നിങ്ങനെ ഒരുപാട് സ്ഥലങ്ങൾ ജയ്പൂരിലുണ്ട്. കൂടാതെ വന്യജീവി സങ്കേതങ്ങൾ, ബസാറുകൾ, കൊട്ടാരങ്ങൾ എന്നിവയും തേടിനടന്ന് കാണാം. ഡൽഹിയിൽ നിന്ന് ജയ്പൂരിലേക്ക് 314 കിലോമീറ്റർ ദൂരമുണ്ട്. നേരിട്ട് ബസുകളും ട്രെയിനുകളും സര്‍വീസ് നടത്തുന്നു.

നീംറാണ

ഡൽഹിക്കടുത്തുള്ള ചരിത്രസ്ഥാനങ്ങൾ തേടിപ്പോകുമ്പോൾ ഒഴിവാക്കുവാൻ പറ്റാത്ത ഇടമാണ് നീംറാണ. ഒരു ടൈം മെഷീനിൽ എന്നപോലെ കാലത്തിനു പുറകിലേക്ക് പോകാൻ പറ്റിയ സ്ഥലമാണ് രാജസ്ഥാനിൽ തന്നെയുള്ള നീംറാണ. ചരിത്രനഗരമായ ഇവിടെ ചരിത്രത്തിലെന്നപോലെ തന്നെയാണ് പല കാഴ്ചകളും ഉള്ളത്. ചൗഹാൻ രജപുത്രരുടെ അധികാര കേന്ദ്രമായിരുന്ന ഇവിടുത്തെ പ്രസിദ്ധമായ നീമ്രാന ഫോർട്ട് സഞ്ചാരികൾക്ക് പ്രിയപ്പെട്ട ഇടമാണ്. ഇന്ന് ഫോർട്ട് ഒരു ഹെറിറ്റേജ് ഹോട്ടലായി മാറിയിട്ടുണ്ട്. സഞ്ചാരികൾക്ക് ഇവിടെ താമസിക്കുവാനും സാധിക്കും.

ബാലാ ക്വിലാ,സരിസ്കാ ദേശീയോദ്യാനം,ബാവോരി, വിനയ് വിലാസ് മഹൽ തുടങ്ങിയവയാണ് ഇവിടെ കാണേണ്ട മറ്റു സ്ഥലങ്ങൾ. ഡൽഹിയിൽ നിന്ന് നീംറാണയിലേക്ക് 122 കിലോമീറ്റർ ദൂരമുണ്ട്. ജയ്പൂരിൽ നിന്ന് 150 കിലോമീറ്റർ അകലെയാണ് നീംറാണയുള്ളത്. ഗോൾഡൻ ട്രയാംഗിളിന്റെ ഹൃദയഭാഗം എന്നറിയപ്പെടുന്ന ഇടമാണ് നീംരാണ. ജയ്പൂരിൽ നിന്നും ആഗ്രയിൽ നിന്നും ഡെൽഹിയിൽ നിന്നും ഇവിടേക്ക് ഒരേ ദൂരമാണുള്ളത്.

Take a Poll

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: weekend getaways delhi agra
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+