Search
  • Follow NativePlanet
Share
» »ഉത്സവങ്ങളുടെ നാടായ അഗർത്തല

ഉത്സവങ്ങളുടെ നാടായ അഗർത്തല

By Elizabath Joseph

വടക്കുകിഴക്കൻ ഇന്ത്യയുടെ ഭാഗമായതകൊണ്ട് അർഹമായ പ്രാധാന്യം ലഭിക്കാതെ പോയ സ്ഥലങ്ങളിലൊന്നാണ് ത്രിപുരയുടെ തലസ്ഥാനമായ അഗർത്തല. ചരിത്രവും മിത്തും ഒരുപോലെ ഇഴചേർന്നു കിടക്കുന്ന ഇവിടെ ഒന്നിനെ മറ്റൊന്നിൽ നിന്നും വേർതിരിച്ചെ‌ടുക്കുവാൻ അല്പം പ്രയാസമാണ്. ഹൗറ നദിയുടെ തീരത്ത് സ്ഥിതി ചെയ്യുമ്പോഴും സഞ്ചാരികളെ കാത്തിരിക്കുന്ന ഈ വടക്കു കിഴക്കൻ ഗ്രാമം കാലാവസ്ഥ കൊണ്ടും കാഴ്ചകൾ കൊണ്ടും സഞ്ചാരികളെ, പ്രത്യേകിച്ച് സാഹസികരെ സ്വീകരിക്കുന്ന ഇടമാണ്.

ആഘോഷങ്ങൾ ജീവിതത്തിന്റെ ഭാഗമാക്കിയ ഈ നാട്ടുകാർ സഞ്ചാരികളെ സ്നേഹപൂർവ്വം സ്വാഗതം ചെയ്യുന്നവരാണ്.‌ അഗർത്തലയിലെ പ്രധാനപ്പെട്ട കാഴ്ചകൾ നോക്കാം

സന്ദർശിക്കുവാൻ പറ്റിയ സമയം

സന്ദർശിക്കുവാൻ പറ്റിയ സമയം

വർഷം മുഴുവൻ വ്യത്യസ്തമായ കാലവസ്ഥകൾ അനുഭവപ്പെടുന്ന ഇടമാണിത്. വേൽക്കാലങ്ങളിൽ കനത്ത ചൂടും തണുപ്പു കാലങ്ങളിൽ കനത്ത തണുപ്പുമാണ് ഇവിടെ. അതുകൊണ്ട് നവംബർ മുതൽ മാർച്ച് വരെയുള്ള സമയമാണ് ഇവിടം സന്ദർശിക്കുവാൻ യോജിച്ചത്.

PC:arijit dey

സ്റ്റേറ്റ് മ്യൂസിയം

സ്റ്റേറ്റ് മ്യൂസിയം

ഉജ്ജയന്താ പാലസ് എന്നറിയപ്പെടുന്ന അഗർത്തല സ്റ്റേറ്റ് മ്യൂസിയമാണ് ഇവിടെ ആദ്യം കാണേണ്ട കാഴ്ച. ‌‌‌‌‌‌ ‌ഒരുകാലത്ത് ഇവിടുത്തെ രാജാക്കൻമാരുടെ കൊട്ടാരമായിരുന്ന ഇവിടം ഒരു ത‌ടാകത്തോ‌ട് ചേര്‍ന്നാണ് സ്ഥതി ചെയ്യുന്നത്. ഹിന്ദു ദൈവങ്ങള്‍ക്കായി സമര്‍പ്പിച്ചിരിക്കുന്ന ഒട്ടേറെ ക്ഷേത്രങള്‍ ഈ കൊട്ടാരത്തിനു ചുറ്റും കാണുവാന്‍ സാധിക്കും. ഇന്ന് വടക്കു കിഴക്കന്‍ ഇന്ത്യയിലെ ഏറ്റവും വലിയ മ്യൂസിയങ്ങളിലൊന്നുകൂടിയാണിത്. ഒരക്കല്‍ ഇവിടം സന്ദര്‍ശിച്ച മഹാകവി രബീന്ദ്രനാഥ ‌‌‌ടാഗോറാണ് ഇതിന് ഉജ്ജയന്താ എന്ന പേരു നല്കിയത്. ഏകദേശം ഒരു കിലോമീറ്ററോളം വ്യാപിച്ചു കിടക്കുന്ന ഇതിന് ലൈബ്രറി, ഗര്‍ബാര്‍, സ്വീകരണമുറി, ചൈനീസ് റൂം, എന്നിങ്ങനെ നിരവധി ഇ‌‌ടങ്ങളുണ്ട്. വടക്കു കിഴക്കന്‍ ഇന്ത്യയുടെ സംസ്കാരം, പൈതൃകം, കല, ചരിത്രം, എന്നിവയെല്ലാം ഒറ്റയ‌ടിക്കു മനസ്സിലാക്കുവാന്‍ സാധിക്കുന്ന ഒരു മ്യൂസിയം കൂടിയാണിത്.

PC:Swarupskd.wiki

ഉനകോട്ടി

ഉനകോട്ടി

അഗർത്തല യാത്രയിൽ ഒരിക്കലും വിട്ടുപോകുവാൻ പാ‌ടില്ലാത്ത ഒരി‌ടമാണ് ഉനകോ‌ട്ടി. ഒരു കോടിക്ക് ഒന്നു കുറവ് എന്നാണ് ഉനകോട്ടി എന്ന വാക്കിനർഥം. ഇവിടുത്തെ ഉനകോട്ടി മലയിൽ ഈ എണ്ണത്തിൽ കല്ലിൽ കൊത്തിയിരിക്കുന്ന ശിവരൂപങ്ങൾ കാണുവാൻ സാധിക്കും. വെള്ളച്ചാ‌ട്ടങ്ങളും കാടുകളും ഒക്കെ നിറഞ്ഞിരിക്കുന് ഒരു പ്രദേശമാണിത്,. 30 അടി ഉയത്തിലുള്ള ശിവന്‍റെ രൂപമാണ് ഇവിടുത്തെ മറ്റൊരു കാഴ്ച. ഉനക്കോ‌ട്ടേശ്വര കാല ഭൈരവന്‍ എന്നാണ് ഇവി‌ടെ ശിവന്‍ അറിയപ്പെടുന്നത്.

ഏപ്രില്‍ മാസത്തില്‍ നടക്കുന്ന അശോകാഷ്‌‌ടമി മേളയ്ക്കാണ് ഇവിടെ ഏറ്റവും അധികം ആളുകള്‍ എത്തുന്നത്.

ഉനകോട്ടി- 99,99,999 ശിവരൂപങ്ങളുള്ള ഗ്രാമം

PC:Scorpian ad

സിപാഹിലോല വൈല്‍ഡ് ലൈഫ് സാങ്ച്വറി‌

സിപാഹിലോല വൈല്‍ഡ് ലൈഫ് സാങ്ച്വറി‌

അഗര്‍ത്തലയില്‍ നിന്നും 25 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന സിപാഹിലോല വൈല്‍ഡ് ലൈഫ് സാങ്ച്വറി‌ ജൈവ വൈവിധ്യത്തിനു പേരുകേട്ട ഇ‌ടമാണ്. കൃത്രിമ ത‌ാകം, ബോട്ടാണിക്കല്‍ ഗാര്‍ഡന്‍, സൂ എന്നിവയെല്ലാം ഇതിന്‍റെ ഭാഗമാണ്. മൃഗങ്ങളെ എളുപ്പത്തില്‍ കാണുവാന്‍ സാധിക്കുന്ന തണുപ്പു കാലമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ അനുയോജ്യമായ സമയം.

PC:Mattes

ഹെറിറ്റേജ് പാര്‍ക്ക്

ഹെറിറ്റേജ് പാര്‍ക്ക്

ത്രിപുരയു‌‌ടെ ചരിത്രത്തെ കാണിക്കുന്ന മനോഹരമായ ഒരു സ്ഥലമാണ് അഗര്‍ത്തലയിലെ രാജ്ഭവനു സമീപം സ്ഥിതി ചെയ്യുന്ന ഹെറിറ്റേജ് പാര്‍ക്ക്. 2012ല്‍ സന്ദര്‍ശകര്‍ക്കായി തുറന്നു കൊടുത്തതിനു ശേഷം വിദേശ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളുള്‍പ്പെ‌ടെയുള്ളവരു‌ടെ പ്രിയ കേന്ദ്രമാണിത്.

PC:Piyushozarde

ജാംപോയ് ഹില്‍സ്‌‌

ജാംപോയ് ഹില്‍സ്‌‌

പ്രകൃതി ഭംഗിയുടെയും കാഴ്ചകളു‌ടെയും കാര്യത്തില്‍ ത്രിപുരയിലെ ഏറ്റവും മനോഹരമായ സ്ഥലമാണ് ജാംപോയ് ഹില്‍സ്. 1960 കളില്‍ ആരംഭിച്ച ഓറഞ്ച് കൃഷിക്ക് പേരുകേട്ടിരിക്കുന്ന സ്ഥലം കൂടിയാണിത്. ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച ഓറഞ്ച് തോട്ടങ്ങളിലൊന്നാണ് ജാംപോയ് ഹില്‍സിലേത്. സഞ്ചാരികളെയും വിദേശികളെയും ആകര്‍ഷിക്കുന്ന മറ്റൊന്നാണ് ഇവിടുത്തെ ഓറഞ്ച് ഫെസ്റ്റിവല്‍.

PC:Tlinga

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X