» »വാരണാസിയിലെത്തിയാല്‍ മറക്കാന്‍ പാടില്ലാത്തത്

വാരണാസിയിലെത്തിയാല്‍ മറക്കാന്‍ പാടില്ലാത്തത്

Written By: Elizabath

ഇന്ത്യയിലെ ഏഴു വിശുദ്ധനഗരങ്ങളില്‍ ഒന്നാണ് കാശിയെന്നും ബനാറസെന്നും അറിയപ്പെടുന്ന വാരണാസി. ഇന്ത്യയിലെ പുരാതന നഗരങ്ങളിലൊന്നായ ഇവിടം ഗംഗയുടെ തീരത്താണ് സ്ഥിതി ചെയ്യുന്നത്. ഒരു മനുഷ്യന്റെ ജനനം മുതല്‍ മരണം വരെയുള്ള കാര്യങ്ങളില്‍ സാക്ഷിയാകുന്ന ഇവിടെവെച്ച് മരിച്ചാല്‍ മോക്ഷഭാഗ്യം ഉറപ്പാണെന്നാണ് കരുതപ്പെടുന്നത്.
പൗരാണികതയുടെയും ആധുനികതയുടെയും ഒരു മിശ്രണമാണ് വാരണാസി. മോക്ഷം പ്രാപിക്കാനും ഗംഗയില്‍ കുളിച്ച് പാപമുക്തി നേടാനും ഗംഗാ ആരതിയില്‍ പങ്കെടുക്കാനുമായി ആയിരക്കണക്കിന് ആളുകളാണ് ദിവസേന ഇവിടെ എത്തുന്നത്. എന്നാല്‍ ഇതില്‍ നിന്നെല്ലാം വ്യത്യസ്തമായി ചെയ്യാന്‍ വാരണാസിയിയില്‍ ഒരു നൂറുകൂട്ടം കാര്യങ്ങളുണ്ട്.

വാരണാസി; ലോകത്തുണ്ടാകില്ല ഇതുപോലൊരു നഗരം

വാരണാസിയിലെ വൈ ഫൈ വിശേഷങ്ങള്‍

വാരണാസിയിലെത്തിയാന്‍ മറക്കാന്‍ പാടില്ലാത്ത കുറച്ച് കാര്യങ്ങള്‍ പരിചയപ്പെടാം.

 ചുവരുകളിലെ ഗ്രാഫിറ്റികള്‍ കാണാം

ചുവരുകളിലെ ഗ്രാഫിറ്റികള്‍ കാണാം

നിറങ്ങള്‍ കൊണ്ട് കഥകള്‍ തീര്‍ത്തിരിക്കുന്ന വാരണാസിയുയെ മുഖമുദ്രയാണ് ഇവിടുത്തെ ചുവരുകളിലെ ഗ്രഫിറ്റികള്‍. വ്യത്യസ്തങ്ങളും ആകര്‍ഷകങ്ങളുമായ ധാരാളം ചിത്രപ്പണികള്‍ ഇവിടുത്തെ ചുവരുകളിലുണ്ടാവും.
ദേവന്‍മാരെയും ദേവികളെയും വിവിധ രൂപങ്ങളിലും ഭാവങ്ങളിലും വര്‍ണ്ണങ്ങളിലും വരച്ചിരിക്കുന്നത് ഇവിടുത്തെ പ്രത്യേകതയാണ്. തീര്‍ത്തും വ്യത്യസ്തമായ വരകളായതിനാല്‍ എന്താണ് ചിത്രകാരന്‍ ഉദ്ദേശിച്ചതെന്ന് പിടികിട്ടാന്‍ അല്പസമയമെടുക്കും.

PC: Unknown

മാല്‍വിയ പാലത്തിലെ കാഴ്ചകള്‍

മാല്‍വിയ പാലത്തിലെ കാഴ്ചകള്‍

വാരണാസിയേയും മുഗള്‍സരായിയേയും തമ്മില്‍ ബന്ധിപ്പിക്കുന്ന മാല്‍വിയ പാലം ഇവിടെ പോയിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണ്. ബനാറസ് ഘട്ടിന്റെ അതിമനോഹരമായ കാഴ്ചയാണ് പാലത്തില്‍ നിന്നും ലഭിക്കുന്നത്.

PC: Earthshine..

പ്രാദേശിക രുചികള്‍ ആസ്വദിക്കാം

പ്രാദേശിക രുചികള്‍ ആസ്വദിക്കാം

ഒരു സ്ഥലത്ത് പുതിയതായി എത്തുന്നവരെ ഏറ്റവുമധികം ആകര്‍ഷിക്കുന്നത് അവിടുത്തെ പ്രാദേശിക രുചികളാണ്. ആലൂ ടിക്കി, കച്ചോരി കീടാതെ ജിലേബി,റാബ്ദി ഒക്കെയും ഇവിടുത്തെ സ്‌പേഷ്യല്‍ രുചികളാണ്. പാന്‍ എന്നു പേരായ വിഭവമാണ് വാരണാസിയുടെ ഏറ്റവും വലിയ പ്രത്യേകത.

PC: Pratimwiki

ഗംഗയിലൂടെ ഒരു ബോട്ട് സഫാരി

ഗംഗയിലൂടെ ഒരു ബോട്ട് സഫാരി

വാരണാസി യാത്ര പൂര്‍ത്തിയാകണമെങ്കില്‍ ഗംഗയിലൂടെയുള്ള ഒരു ബോട്ട് യാത്ര നിര്‍ബന്ധമാണ്. പ്രത്യേകിച്ച് അതിരാവിലെയുള്ള യാത്ര. കുറേ സ്‌നാന ഘട്ടുകളിലൂടെയും സ്ഥലങ്ങളിലൂടെയുമാണ് ഇവിടുത്തെ ബോട്ട് യാത്ര മുന്നേറുക.

PC: Navaneeth Kishor

ഗംഗാ ആരതി

ഗംഗാ ആരതി

വാരണാസിയില്‍ എത്തുന്നവര്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ടതാണ് വൈകുന്നേരങ്ങളിലെ ഗംഗാ ആരതി എന്ന പുണ്യകര്‍മ്മം. ഏറെ പ്രത്യേകതകള്‍ നിറഞ്ഞ ഗംഗാ ആരതി ഒരിക്കലെങ്കിലും കാണുവാന്‍ സാധിക്കുന്നത് മറക്കാനാവാത്ത ഓര്‍മ്മകള്‍ സമ്മാനിക്കുമെന്ന് നിസംശയം പറയുവാന്‍ സാധിക്കും.

PC: Sujay25

ദൈവങ്ങളെ കാണാം

ദൈവങ്ങളെ കാണാം

ക്ഷേത്രങ്ങളുടെ നഗരമായ വാരണാസിയില്‍ ക്ഷേത്രദര്‍ശനമാണ് ഇവിടെയെത്തുന്ന മിക്കവരുടെയും പ്രധാന ലക്ഷ്യങ്ങളിലൊന്ന്. മുക്കിലും മൂലയിലും ക്ഷേത്രങ്ങളുള്ള ഇവിടെ ഓരോന്നും ധാരാളം കഥകളുമായും ബന്ധപ്പെട്ട് കിടക്കുന്നുണ്ട്.
കാശി വിശ്വനാഥ ക്ഷേത്രമാണ് ഇവിടുത്തെ പ്രധാന ക്ഷേത്രങ്ങളിലൊന്ന്. 1780 ല്‍ നിര്‍മ്മിച്ചതെന്നു കരുതപ്പെടുന്ന ഈ ക്ഷേത്രം ഇന്‍ഡോറിലെ റാണിയായിരുന്ന അലിയാബായ് ഹോല്‍ക്കാറിന്റെ നിര്‍ദ്ദേശാനുസരണം പണിതതാണ്.

PC: Kunal Mukherjee

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...