Search
  • Follow NativePlanet
Share
» »മഴക്കാലങ്ങളില്‍ യാത്ര പുറപ്പെടും മുന്‍പ് ചെയ്തിരിക്കണം ഈ മുന്‍കരുതലുകള്‍

മഴക്കാലങ്ങളില്‍ യാത്ര പുറപ്പെടും മുന്‍പ് ചെയ്തിരിക്കണം ഈ മുന്‍കരുതലുകള്‍

ഇതാ മഴക്കാലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് വായിക്കാം...

കാലംതെറ്റി പെയ്തൊഴിയുന്ന മഴ ഇപ്പോള്‍ കേരളത്തിന് ഒ‌ട്ടും അപരിചിതമല്ല. യാത്രകള്‍ ഒക്കെ പ്ലാന്‍ ചെയ്ത് പോകുമ്പോള്‍ അപ്രതീക്ഷിതമായി എത്തുന്ന മഴയ്ക്ക് ഒരു വില്ലന്റെ പരിവേഷം തന്നെയായിരുന്നു. അതുകൊണ്ട് തന്നെ മഴക്കാലങ്ങളില്‍, അല്ലെങ്കില്‍ മഴ പെയ്യുമ്പോള്‍ യാത്രയ്ക്കിറങ്ങുന്നതിനു മുന്‍പ് ശ്രദ്ധിക്കേണ്ടതായ പല കാര്യങ്ങളുമുണ്ട്. പലപ്പോഴും ഇത്രയൊക്കെ ശ്രദ്ധിക്കേണ്ട ആവശ്യമുണ്ടോ എന്നു തോന്നുമെങ്കിലും ചെറിയ ചില മുന്‍കരുതലുകളായിരിക്കും ജീവന്‍ രക്ഷിക്കുക. ഇതാ മഴക്കാലങ്ങളില്‍ യാത്ര ചെയ്യുമ്പോള്‍ ചെയ്യേണ്ടതും ചെയ്യരുതാത്തതുമായ കാര്യങ്ങളെക്കുറിച്ച് വായിക്കാം...

 ചെയ്യേണ്ട കാര്യങ്ങള്‍

ചെയ്യേണ്ട കാര്യങ്ങള്‍

മഴക്കാലങ്ങളിലെ യാത്രകള്‍ മിക്കപ്പോഴും സാഹസികം തന്നെയാണ്. ഒന്നും സംഭവിക്കില്ല എന്നു കരുതി, പെയ്തുതകര്‍ക്കുന്ന മഴയെ അവഗണിച്ച് മുന്നോ‌ട്ടു പോയാല്‍ ചിലപ്പോള്‍ ജീവന്‍ തന്നെ അപക‌ടത്തിലായേക്കാം. ഇതാ മഴക്കാല യാത്രകളില്‍ ചെയ്യേണ്ട കാര്യങ്ങള്‍ എന്തൊക്കെയാണെന്നു നോക്കാം

കാലാവസ്ഥ നോക്കാം

കാലാവസ്ഥ നോക്കാം

ഏതു സമയത്താണ് യാത്ര പോകുന്നതെങ്കിലും പോകുന്ന ഇ‌‌ടത്തെ കാലാവസ്ഥാ മുന്നറിയിപ്പ് ശ്രദ്ധിക്കുക. പോകുന്ന ഇ‌‌ടവും കാണേണ്ട സ്ഥലങ്ങളും ഉറപ്പിക്കുന്നതിനു മുന്‍പായി അവി‌‌ടുത്തെ കാലാവസ്ഥ എങ്ങനെയുണ്ടെന്നും നിങ്ങള്‍ പോകുന്ന ദിവസങ്ങളില്‍ അവിടുത്തെ അവസ്ഥ എന്തായിരിക്കുമെന്നും മുന്‍കൂ‌ട്ടി അറിഞ്ഞുവയ്ക്കുക. പറ്റിയാല്‍ അവിടുത്തെ പ്രദേശവാസികളുമായി നേരിട്ട് സംസാരിക്കുവാന്‍ ശ്രമിക്കുക. കാലാവസ്ഥ മോശമാണെങ്കില്‍ യാത്ര വേണ്ടന്നു വയ്ക്കുക.

സ്ഥലം ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കാം

സ്ഥലം ബുദ്ധിപൂര്‍വ്വം തിരഞ്ഞെടുക്കാം

കാലാവസ്ഥയോടൊപ്പം തന്നെ പ്രാധാന്യം നല്കേണ്ടത് യാത്ര ചെയ്യു്ന സ്ഥലത്തിനും കൂ‌ടിയാണ്. തുടര്‍ച്ചയായി പ്രകൃതി ദുരന്തങ്ങള്‍ ഉണ്ടാകുന്ന സ്ഥലങ്ങളോ അത്തരത്തില്‍ ഭീഷണിനിലനില്‍ക്കുന്ന ഇ‌ടങ്ങളോ മഴക്കാല യാത്രയില്‍ നിന്നും ഒഴിവാക്കുക. മണ്ണിടിച്ചിലും വെള്ളപ്പൊക്കവും മുന്നറിയിപ്പില്ലാതെയാണ് ക‌ടന്നു വരുന്നത്. ഈ സമയത്ത് ഈ പ്രദേശങ്ങൾ ഒഴിവാക്കുക എന്നതാണ് ഏറ്റവും മികച്ച കാര്യം. മുൻകൂട്ടി പരിശോധിച്ച് സുരക്ഷിതമായതും മഴയുള്ള ദിവസങ്ങളിൽ യാത്രചെയ്യാൻ കഴിയുന്നതുമായ സ്ഥലങ്ങൾ യാത്രയില്‍ തിരഞ്ഞെടുക്കുക.

ഫസ്റ്റ് എയ്ഡ് ബോക്സ് കരുതുക

ഫസ്റ്റ് എയ്ഡ് ബോക്സ് കരുതുക

എത്ര ചെറിയ യാത്രയാണെങ്കില്‍ പോലും യാത്ര പോകുമ്പോള്‍ അത്യാവശ്യം വേണ്ടുന്ന മരുന്നുകള്‍ ഉള്‍പ്പെടുത്തി ഫസ്റ്റ് എയ്ഡ് ബോക്സ് കരുതുക.മുറിവിനും പൊള്ളലിനും ഉപയോഗി്കുന്ന മരുന്നുകള്‍ക്കു പുറമേ പനി, ജലദോഷം തു‌ടങ്ങിയ കാര്യങ്ങള്‍ക്കായുള്ള മരുന്നും സ്ഥിരം ഉപയോഗിക്കു്ന മരുന്നുകളും ബോക്സില്‍ ഉള്‍പ്പെ‌ടുത്തുക.

അധികം കരുതാം

അധികം കരുതാം

സ്മാര്‍ട് ആയും ലൈറ്റ് ആയും പാക്ക് ചെയ്യുവാനാണ് മിക്കവരും താല്പര്യപ്പെടുന്നത്. എന്നാല്‍ മഴക്കാലങ്ങളില്‍ യാത്ര പോകുമ്പോള്‍ അത്യാവശ്യത്തിലുമധികം ഒന്നോ രണ്ടോ ജോഡി വസ്ത്രങ്ങളും പിന്നെ അല്പം പാക്കറ്റ് ഭക്ഷണങ്ങളും കരുതുക. അവിചാരിതമായി കു‌ടുങ്ങിപോവുകയോ മറ്റോ ചെയ്താല്‍ ഇത് ഉപകാരപ്പെടുത്താം

എന്താണ് ധരിക്കുന്നതെന്ന് ശ്രദ്ധിക്കുക

എന്താണ് ധരിക്കുന്നതെന്ന് ശ്രദ്ധിക്കുക

മഴക്കാലത്ത് യാത്ര പോകുമ്പോള്‍ അധികം വെളമളം കയറാത്ത തരത്തിലുള്ള വസ്ത്രങ്ങള്‍ കരുതുക. ട്രെക്കിംഗ്, വാട്ടർ റാഫ്റ്റിംഗ് അല്ലെങ്കിൽ കയാക്കിംഗ് ഒക്കെ നടത്തുമ്പോള്‍ ശരീരത്തില്‍ അധികം വെള്ളം കയറാതെ ഇരിക്കുന്നതിന് ഇത്തരം വസ്ത്രങ്ങള്‍ സഹായിക്കും. വേഗത്തിൽ ഉണങ്ങുന്ന സിന്തറ്റിക് വസ്ത്രങ്ങൾ ധരിക്കുകയും നല്ലൊരു ജോടി വെള്ളം പ്രതിരോധിക്കുന്ന, ആന്റി-സ്കിഡ് പാദരക്ഷകൾ ധരിക്കുകയും ചെയ്യുന്നത് യാത്രയില്‍ വളരെ സഹായിക്കും,

വാട്ടർപ്രൂഫ് ചെയ്യുക

വാട്ടർപ്രൂഫ് ചെയ്യുക

നിങ്ങള്‍ക്കു മാത്രമല്ല, നിങ്ങളുടെ ഫോണ്‍, ഇയര്‍ഫോണ്‍ ഉള്‍പ്പെടെയുള്ള ഉപകരണങ്ങള്‍ക്കും വെള്ളത്തില്‍ നിന്നും സംരക്ഷണം നല്കാം. മഴയില്‍ സെൽ ഫോണോ ക്യാമറയോ പ്രവർത്തിക്കുന്നത് നിർത്തിവയ്ക്കണം. വെള്ളം ക‌ടക്കാതെ ഇവ പ്ലാസ്റ്റിക് കവറുകളില്‍ സൂക്ഷിച്ച് വയ്ക്കുക.

 റോഡ് ട്രിപ്പില്‍

റോഡ് ട്രിപ്പില്‍

ഈ മഴക്കാലത്ത് ഒരു റോഡ് യാത്ര നടത്തുന്നുണ്ടെങ്കില്‍ മേല്‍പ്പറഞ്ഞ കാര്യങ്ങള്‍ കൂടാതെ ആന്റി-സ്കിഡ് സസ്പെൻഷൻ ടയറുകൾ വാഹനത്തില്‍ ഉപയോഗിക്കുക. മഴക്കാലത്ത് റോഡിലെ തിരക്ക് ഒഴിവാക്കുക എന്നത് വളറെ മികച്ച ഒരു കാര്യമാണ്. അതിനാല്‍ അത്തരം സമയങ്ങളില്‍ യാത്ര വേണ്ടന്ന് വയ്ക്കുക എന്നതാണ് ഏറ്റവും നല്ല കാര്യം. അടിയന്തര ഹെൽപ്പ് ലൈൻ നമ്പറുകൾ സ്പീഡ് ഡയലിൽ സൂക്ഷിക്കുക. ങ്ങളുടെ കാർ വൈപ്പറുകൾ നന്നായി പ്രവർത്തിക്കുന്നുണ്ടെന്ന് ഉറപ്പാക്കുക. നിങ്ങൾ ഒരു കാർ വാടകയ്ക്ക് എടുക്കുകയാണെങ്കിൽ, അത് ഇൻഷ്വർ ചെയ്തിട്ടുണ്ടെന്ന് ഉറപ്പുവരുത്തുകയും സാധുവായ എല്ലാ രേഖകളും ആവശ്യപ്പെടുകയും ചെയ്യുക. അതുപോലെ, നിങ്ങളുടെ വേഗത നിരീക്ഷിക്കുക, പ്രത്യേകിച്ച് വഴിയിലെ വളവുകളിൽ.

 മഴക്കാല യാത്രയില്‍ ചെയ്യരുതാത്ത കാര്യങ്ങള്‍

മഴക്കാല യാത്രയില്‍ ചെയ്യരുതാത്ത കാര്യങ്ങള്‍

മഴക്കാലം അക്രമാസക്തമായിരിക്കുമ്പോള്‍ ഒഴിവാക്കേണ്ടതായ നിരവധി കാര്യങ്ങളുണ്ട്. മഴക്കാല യാത്രകളിൽ നിങ്ങൾ ചെയ്യരുതാത്ത ചില കാര്യങ്ങൾ ഇതാ.

തുറന്നുവെച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കാം

തുറന്നുവെച്ച ഭക്ഷണങ്ങള്‍ ഒഴിവാക്കാം

മഴക്കാലത്ത് യാത്ര പോകുമ്പോള്‍ പുറത്തു നിന്നുള്ള ഭക്ഷണം പരമാവദി ഒഴിവാക്കുക. ഏത് മഴക്കാല യാത്രക്കാരനും സ്വീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മുൻകരുതലാണ് ഇത്. നിങ്ങൾ എവിടെ പോയാലും ശുചിത്വമുള്ള ഭക്ഷണം കണ്ടെത്താനാവില്ല. ഏത് മഴക്കാല യാത്രക്കാരനും സ്വീകരിക്കേണ്ട ഏറ്റവും പ്രധാനപ്പെട്ട മുൻകരുതലാണ് ഇത്. ഭക്ഷണവും തിളപ്പിച്ച വെള്ളവും കൊണ്ടുപോകുന്നത് വളരെ മികച്ച ഒരു കാര്യമായിരിക്കും, പൊതു സ്ഥലങ്ങളിൽ നിന്നുള്ള വെള്ളവും പരമാവധി ഒഴിവാക്കുക.

 തിരമാലകളോട് കൂ‌ട്ടുവേണ്ട

തിരമാലകളോട് കൂ‌ട്ടുവേണ്ട

മഴക്കാലത്ത് തിരമാലകളുമായി ചങ്ങാത്തം അധികമില്ലാതിരിക്കുന്നതാണ് നല്ലത്. ഴക്കാലം തീരങ്ങളിൽ ആഞ്ഞടിക്കുന്ന ശക്തമായ വേലിയേറ്റത്തിനും തിരമാലകൾക്കും കാരണമാകുന്നു. കടല്‍ത്തീരത്തെ സുരക്ഷാ മാനദണ്ഡങ്ങളെക്കുറിച്ച് നന്നായി വായിച്ചിരിക്കണം. കടലുകൾ ശാന്തമാകുമ്പോൾ മാത്രമേ കടലിലില്‍ ഇറങ്ങാവൂ.

 തിരക്കുള്ള യാത്രകള്‍ വേണ്ട

തിരക്കുള്ള യാത്രകള്‍ വേണ്ട

മഴക്കാലത്തെ തിരക്കുള്ള സമയം റോഡുകളിലെ വെള്ളക്കെട്ടിനേക്കാൾ മോശമാണ്. അതുകൊണ്ടു തന്നെ പെട്ടന്നു പ്ലാന്‍ ചെയ്തുള്ള യാത്രകള്‍ വേണ്ടന്നു വയ്ക്കുക. മഴക്കാലത്ത് വെള്ളക്കെട്ട് ഉണ്ടാകുന്ന തിരക്കേറിയ നഗരങ്ങൾ നിങ്ങൾ സന്ദർശിക്കുകയാണെങ്കിൽ അവ അപകടസാധ്യതയുള്ളതാണെങ്കിൽ,യാത്ര ആപത്തിലേക്കായിരിക്കും.

 സാഹസികത വേണ്ട

സാഹസികത വേണ്ട


റോക്ക് ക്ലൈംബിംഗ്, അബ്സെയിലിംഗ്, റാഫ്റ്റിംഗ്, ഗുഹ പര്യവേക്ഷണം തുടങ്ങിയ കാര്യങ്ങള്‍ മഴക്കാലങ്ങളില്‍ പരമാവധി ഒഴിവാക്കുക. വലിയ സാഹസങ്ങൾക്കൊപ്പം വലിയ അപകടസാധ്യതകളുണ്ട്, പ്രത്യേകിച്ച് മഴക്കാലത്ത്.

 താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കരുത്

താഴ്ന്ന പ്രദേശങ്ങളില്‍ താമസിക്കരുത്

മഴക്കാലത്ത് താഴ്ന്ന പ്രദേശങ്ങളിൽ ക്യാമ്പ് ചെയ്യുന്നത് ഒഴിവാക്കുന്നത് നല്ലതാണ്.

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X