അങ്ങ് അകലെയായി ഹിമാലയന്‍ പർവ്വത നിരകൾ...ഒരിക്കലെത്തിയാൽ പിന്നെ ഒരിക്കലും മടങ്ങിവരുവാൻ തോന്നിപ്പിക്കാത്തവിധത്തിൽ ഭംഗിയാർന്ന ഭൂപ്രകൃതിയും പ്രസന്നമായ കാലാസ്ഥയും... പുറംലോകത്തിന്‍റെ തിരക്കോ ബഹളങ്ങളോ ഒന്നും നിങ്ങളെ അലട്ടുവാനില്ല. ഇവിടെ പതിറ്റാണ്ടുകളായി താമസിക്കുന്ന കുറച്ച് ഗ്രാമീണരൊഴികെ കുറച്ച് സഞ്ചാരികളെയും ഇടയ്ക്ക് കണ്ടുമുട്ടാം.. പ്രകൃതിയുടെ അതിമനോഹരമായ കാഴ്ചാനുഭവങ്ങൾ സമ്മാവിക്കുന്ന ദ്രോണാഗിരി ഗ്രാമമാണിത്. ഉത്തരാഖണ്ഡിലെ ചമോലി ജില്ലയിൽ ദ്രോണാഗിരി പർവ്വതത്തിനു താഴെ സ്ഥിതി ചെയ്യുന്ന ഈ ഗ്രാമം ഹിമാലയക്കാഴ്ചകൾ തേടിയെത്തുന്ന ബാക്ക്പാക്കർമാർക്കിടയിലാണ് പ്രസിദ്ധമായിരിക്കുന്നത്.

മനുഷ്യരില്ലെങ്കിലും ചെടികളുണ്ട്
വളരെ കുറച്ച് താമസക്കാർ മാത്രമേ ഇവിടെയുള്ളുവെങ്കിലും നേരത്തെ പറഞ്ഞതുപോലെ പ്രകൃതി കനിഞ്ഞനുഗ്രഹിച്ച ഒരിടമാണിത്. ഗ്രാമത്തിലും ഇവിടുത്തെ മലകളിലും എല്ലായിടത്തും വിവിധ തരത്തിലുള്ള ഔഷധച്ചെടികൾ കാണാം. അപൂർവ്വമായ ഔഷഝസസ്യങ്ങളാൽ സമ്പന്നമാണ് ഈ പ്രദേശം. ഉത്തരാഖണ്ഡിലെ ഓഫ്ബീറ്റ് ഇടങ്ങളിലൊന്നായാണ് സഞ്ചാരികൾ ഇതിനെ കണക്കാക്കുന്നത്. ദ്രോണാഗിരി ട്രക്കിങ്ങിന്റെ ഭാഗമായാണ് സഞ്ചാരികൾ ഇവിടേക്ക് വരുന്നത്.
PC:Sumodm

ഹനുമാനെ ആരാധിക്കാത്ത നാട്
വായൂ പുത്രനാണ് ഹനുമാനെ നമുക്ക് അറിയാം. രാമായണത്തിൽ രാമന്‍റെ ആശ്രിതനായി വിശേഷിപ്പിച്ചിരിക്കുന്ന ഹനുമാൻ വായൂ പുത്രനാണെന്നാണ് വിശ്വാസങ്ങൾ പറയുന്നത്. സപ്തചിരംജീവികളിൽ ഒരാളായ ഹനുമാനെ ആരാധിക്കുന്ന നിരവധി ക്ഷേത്രങ്ങളും ആളുകളുമുണ്ട്. എന്നാൽ ദ്രോണാഗിരിയിലുള്ളവർ ഒരു തരത്തിലും ഹനുമാനെ ആരാധിക്കില്ല എന്നു മാത്രമല്ല, ആരാധിക്കുവാൻ ഗ്രാമത്തിലുള്ളവരെ അനുവദിക്കുകയുമില്ലത്രെ. അതിനു പിന്നില്‍ വലിയൊരു കഥയും ഇവർക്ക് പറയുവാനുണ്ട്.
PC:Piyush Kumar

ദ്രോണാഗിരി എന്ന ദൈവവും ഹനുമാനും
ദ്രോണാഗിരി നിവാസികൾ ഇവിടുത്തെ ദ്രോണാഗിരി എന്ന മലയെ തന്നെയാണ് ദൈവമായി ആരാധിക്കുന്നത്. അതിലൊരു ഭാഗമല്ല, ആ മലമുഴുവനും ഇവരുടെ ദൈവമാണ്. രാമായണത്തിലെ രാമാ-രാവണ യുദ്ധത്തിൽ രാവണന്റെ മകനായ മേഘനാഥൻ ലക്ഷ്മണനെ ഗുരുതരമായി പരിക്കേൽപ്പിച്ചു. മരണത്തിന്റെ വക്കിലെത്തിയ ലക്ഷമണനെ ജീവിതത്തിലേക്ക് കൊണ്ടുവരുവാനായി വേണ്ടിയിരുന്ന് മൃത സഞ്ജീവനി എന്ന ഔഷധമാണ്. ഇതുതേടി ഹനുമാൻ പുറപ്പെട്ട കഥ നമ്മൾ കേട്ടിട്ടുണ്ടല്ലോ. ഇവിടുത്തെ വിശ്വാസമനുസരിച്ച് ഈ ഔഷധം ദ്രോണാഗിരിയില്‍ മാത്രമാണ് വളരുന്നത്. എന്നാൽ ഹനുമാൻ പർവതത്തിലെത്തിയപ്പോൾ ഏതാണ് ഈ ചെടിയെന്ന് തിരിച്ചറിയുവാൻ സാധിച്ചില്ല. ചെടി കണ്ടെത്തി കൊണ്ടുപോകുവാൻ അധികം സമയമില്ലാതിരുന്ന ഹനുമാൻ ഒടുവിൽ പർവതത്തിന്റെ മുകൾഭാഗം പൊട്ടിച്ച് ലക്ഷ്മണന്റെ അടുത്തേയ്ക്ക് കൊണ്ടുപോവുകയാണ് ചെയ്തത്.
കാഴ്ചയില്‍ സ്വിറ്റ്സര്‍ലന്‍ഡ് പോലെ തന്നെ... അത്ഭുതപ്പെടുത്തുന്ന ഉത്തരാഖണ്ഡിലെ ഗ്രാമങ്ങള്‍

ബാക്കിയാകുന്ന ദ്രോണാഗിരി
ഇതൊക്കെയാണ് കഥകളെങ്കിലും ഇന്നും ദ്രോണാഗിരി മലയുടെ മുകളിൽ പരന്ന ഒരു ഭാഗം കാണാം. ഇതു ഹനുമാൻ ആ മലയുടെ ഭാഗം കൊണ്ടുപോയശേഷം ആയതാണന്നാണ് ഇവർ വിശ്വസിക്കുന്നത്. തങ്ങളുടെ പ്രതിഷ്ഠയുടെ ഒരു ഭാഗം ഹനുമാൻ തകർത്തതിനാൽ ഗ്രാമവാസികക്ക് ഹനുമാനോട് ഇന്നും ഒരു അനിഷ്ടമുണ്ട്. പ്രദേശവാസികളിൽ ഭൂരിഭാഗവും ഹനുമാനെ ആരാധിക്കാത്തതിന്റെ കാരണം ഇതാണ്. കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ, ആരെങ്കിലും ഹനുമാനെ ആരാധിക്കുന്നതായി ഗ്രാമവാസികൾ അറിഞ്ഞാൽ, അവർ ആ വ്യക്തിയെ / കുടുംബത്തെ ഗ്രാമത്തിൽ നിന്ന് പുറത്താക്കുമായിരുന്നു!
ഹിമാലയത്തിലെ കാഴ്ചകളിലേക്ക് വേഗത്തില്‍ ചെല്ലാം...അത്ഭുതപ്പെടുത്തുന്ന ബ്രഹ്മതാല്‍ ട്രക്കിങ്