കടൽ യാത്രകൾ മലയാളികൾക്ക് അത്ര പരിചയമുള്ള ഇടമല്ല. ആകാശത്തിലും റോഡിലും എത്ര യാത്രകൾ നടത്തിയെന്നു പറഞ്ഞാലും കടലിലെ ലോകം വെറെ തന്നെയാണ്. വിനോദയാത്രകളുടെ ഭാഗമായി ചെറിയ കപ്പൽ യാത്രകളൊക്കെ പോയിട്ടുണ്ടെങ്കിലും ദിവസങ്ങൾ നീളുന്ന, കടൽ മാത്രം കണ്ടുള്ള യാത്രകൾ നടത്തുന്നവർ കുറവാണ്. ഇതാ ഇങ്ങനെയൊരു അവസരം വന്നിരിക്കുകയാണ്. ദുബായ്-കൊച്ചി-ബേപ്പൂർ സെക്ടറിൽ കപ്പൽ യാത്ര നടത്താൻ കേന്ദ്രസർക്കാൻ പച്ചക്കൊടി വീശിക്കഴിഞ്ഞു,
ലോക്സഭയിൽ ഉന്നയിച്ച ചോദ്യത്തിന് കേന്ദ്ര കപ്പല്‍ ഗതാഗതമന്ത്രി സര്‍ബാനന്ദ് സോനോവാളാണ് ഗൾഫ് നാടുകളും കേരളവും തമ്മിലുള്ള യാത്രക്കപ്പല്‍ സര്‍വീസ് ആരംഭിക്കാന്‍ ടെന്‍ഡര്‍ നടപടിക്രമങ്ങള്‍ക്ക് തുടക്കമിട്ടതായി അറിയിച്ചത്. കപ്പൽ സർവീസ് ആരംഭിക്കുന്നതിന് ടെണ്ടർ നടപടിക്രമങ്ങളുടെ പ്രാരംഭ പ്രവർത്തനങ്ങൾ ആരംഭിച്ച് കഴിഞ്ഞതായി അദ്ദേഹം അറിയിച്ചു.

ഗൾഫ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്കുള്ള ടിക്കറ്റ് നിരക്ക് എന്നും പ്രവാസികൾക്ക് ഒരു വെല്ലുവിളി തന്നെയാണ്. അവധിക്കാലമോ ക്രിസ്മസ്, നോമ്പ്‍, ഓണം തുടങ്ങിയ മലയാളികൾ സ്ഥിരം കേരളത്തിലേക്ക് യാത്ര ചെയ്യുന്ന സമയമാണെങ്കില് പറയുകയും വേണ്ട. നിരക്ക് എത്ര മുകളിലേക്ക് പോയാലും അത്യാവശ്യങ്ങൾക്ക് വരാതിരിക്കാൻ സാധിക്കാത്തതുകൊണ്ടു തന്നെ എത്ര ഉയര്‍ന്ന നിരക്ക് നല്കിയും യാത്ര ചെയ്യാൻ ആളുകളുണ്ടാവുകയും ചെയ്യൂം.
കപ്പൽ സർവീസ് യാഥാര്‍ത്ഥ്യം ആകുന്നതോടെ വിമാന സർവീസിനായി മുടക്കുന്ന തുകയുടെ മൂന്നിലൊന്ന് മാത്രം മതിയാകുമെന്നാണ് റിപ്പോര്‍ട്ടുകള് പറയുന്നത്. യാത്രാ സമയം കൂടുതലാകുമെങ്കിലും വിമാനത്തിൽ കൊണ്ടുപോകാൻ കഴിയുന്നതിന്‍റെ മൂന്നിരട്ടി കപ്പലിൽ കൊണ്ടുപോകാന് കഴിയും. ഒരു ഭാഗത്തേയ്ക്കുള്ള ടിക്കറ്റിന് പ്രതീക്ഷിക്കുന്ന തുക 10,000 രൂപയാണ്. കാര്‍ഗോ കമ്പനികളുമായി സഹകരിച്ച് സർവീസ് നടത്തുന്നതിനാലാണ് ഈ തുകയിൽ യാത്ര ചെയ്യാന്‍ സാധിക്കുകയെന്നാണ് റിപ്പോർട്ട്.

എല്ലാ സൗകര്യങ്ങളുമുള്ള മികച്ച കപ്പലായിരിക്കും യാത്രക്കാർക്കായി ലഭ്യമാക്കുക. ഒരു യാത്രയിൽ പരമാവധി 1200 പേർക്ക് വരെയാണ് സഞ്ചരിക്കാൻ സാധിക്കുക. മൂന്നു ദിവസം വേണ്ടി വരുന്ന യാത്രയിൽ ഭക്ഷണം, വിനോദ പരിപാടികൾ തുടങ്ങിയവയും യാത്രക്കാർക്കായി ഒരുക്കുമെന്നാണ് റിപ്പോർട്ട്. ബേപ്പൂരിൽ നിന്നും കൊച്ചിയിൽ വന്ന് ഇതുവഴി ദുബായിലേക്ക് പോകുന്ന വിധത്തിലാണ് യാത്ര ക്രമീകരിക്കുന്നത്.
ഗൾഫ്-കേരള കപ്പൽ സർവീസ് വന്നാൽ
സാധാരണക്കാരായ പ്രവാസികളെയാണ് ഗൾഫ്-കേരള കപ്പൽ സർവീസ് ഏറ്റവുമധികം സഹായിക്കുക. പരമാവധി മൂന്നോ നാലോ മണിക്കൂർ സമയമേ വിമാനയാത്രയ്ക്ക് വേണ്ടിവരികയുള്ളുവെങ്കിലും കപ്പൽ യാത്രയ്ക്കു മൂന്നു ദിവസമാണ് വേണ്ടി വരിക. അതേ സമയം വിമാനത്തിൽ കൊണ്ടുപോകാൻ സാധിക്കുന്നതിനേക്കാൾ മൂന്നിരട്ടി വരെ ലഗേജ് കൊണ്ടുപോകാൻ കപ്പൽ യാത്രയിൽ സാധിക്കും.
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications












