» »ദൂത് സാഗർ ട്രെക്ക്; അറിഞ്ഞിരിക്കേണ്ട കാര്യ‌ങ്ങൾ

ദൂത് സാഗർ ട്രെക്ക്; അറിഞ്ഞിരിക്കേണ്ട കാര്യ‌ങ്ങൾ

Posted By: Staff

ചെന്നൈ എക്‌സ്പ്രസ് എന്ന സിനിമയില്‍ രോഹിത് ഷെട്ടിയുടെ 'വിജ്രംഭിക്കുന്ന' ഫ്രെയിമുകളില്‍ ധൂത് സാഗര്‍ വെള്ളച്ചാട്ടം കണ്ട് സ്തംഭിച്ച് നിന്നവരാണ് നമ്മളില്‍ പലരും. ആ കാഴ്ച കാണുമ്പോള്‍ തന്നെ നമുക്ക് ആ വെള്ളച്ചാട്ടം ഒന്ന് പോയി കാണാന്‍ തോന്നും. മണ്‍സൂണില്‍ മഴ തകര്‍ത്ത് പെയ്യാന്‍ തുടങ്ങുമ്പോള്‍ വെള്ളച്ചട്ടത്തിന് ഭംഗിയേറും. അതിനാല്‍ മഴക്കാലമാണ് ദൂത്‌സാഗര്‍ സന്ദര്‍ശിക്കാന്‍ പറ്റിയ സമയം.

മഴക്കാലം കഴിഞ്ഞല്ലോ എന്നോര്‍ത്ത് സങ്കടപ്പെടുകയൊന്നും വേണ്ട. ഇപ്പോഴും അവിടെ ചെന്നാല്‍ വെള്ളച്ചാട്ടം കാണാം. ദൂത് സാഗർ വെള്ളച്ചാട്ടം കാണാൻ പോകുന്നവർ അറിഞ്ഞിരിക്കേണ്ട കാര്യങ്ങൾ സ്ലൈഡുകളിലൂടെ വായിക്കാം.

എവിടെയാണ് ദൂത് സാഗർ?

എവിടെയാണ് ദൂത് സാഗർ?

ബാംഗ്ലൂരിൽ നിന്ന് 570 കിലോമീറ്റർ അകലെയായി. ഗോവയിൽ കർണാടകയുടെ അതിർത്തിയോട് ചേർന്നാണ് ഈ വെള്ളച്ചാട്ടം സ്ഥിതി ചെയ്യുന്നത്. ഭഗവാൻ മഹാവീർ വന്യജീവി സങ്കേതത്തിലാണ് ഈ വെള്ളച്ചാട്ടത്തിന്റെ സ്ഥാനം. മാഡ്ഗാവോൺ - ബെൽഗാം റെയിൽപാത കടന്നുപോകുന്നത് ഈ വെള്ളച്ചാട്ടത്തിന് സമീപത്തുകൂടിയാണ്. അതിനാൽ ഈ പാതയിലൂടെ യാത്ര ചെയ്താൽ ധൂത് സാഗർ വെള്ളച്ചാട്ടത്തിന്റെ മനോഹരദൃശ്യം കാണാം.
Photo Courtesy: bhansali_hardik

ദൂത് സാഗർ ട്രെക്കിംഗ്

ദൂത് സാഗർ ട്രെക്കിംഗ്

ധൂത് സാഗർ വെള്ളച്ചാട്ടം കാണാൻ ആളുകൾ ഇവിടേയ്ക്ക് ട്രെക്കിംഗ് നടത്താറുണ്ട്. ധൂത് സാഗറിലേക്ക് ഒന്നിലധികം ട്രെക്കിംഗ് ട്രെയിലുകൾ ഉണ്ട്. അവ ഏതൊക്കെയാണെന്ന് മനസിലാക്കാം

Photo Courtesy: Premnath Thirumalaisamy

1. കാസ്റ്റിൽ റോക്കിൽ നിന്ന്

1. കാസ്റ്റിൽ റോക്കിൽ നിന്ന്

കർണാടകയിൽ നിന്ന് യാത്ര തിരിക്കുമ്പോൾ ഗോവ എത്തുന്നതിന് മുൻപുള്ള റെയിൽവെ സ്റ്റേഷനാണ് കാസ്റ്റിൽ റോക്ക്. ദൂത് സാഗറിലേക്കുള്ള ഏറ്റവും പ്രശസ്തമായ ട്രെക്ക് റൂട്ടും ഇതാണ്. വീക്കെൻഡ് ദിവസങ്ങളിൽ വളരെയേറെ തിരക്ക് അനുഭവപ്പെടാറുണ്ട്.
Photo Courtesy: wonker

റെയിൽവെ ട്രാക്കിലൂടെ

റെയിൽവെ ട്രാക്കിലൂടെ

കാസ്റ്റിൽ റോക്ക് സ്റ്റേഷനിൽ നിന്ന് ദൂത് സാഗർ സ്റ്റേഷൻ വരെ റെയിൽപാതയുടെ ഓരം ചേർന്നാണ് ട്രെക്ക് ചെയ്യുന്നത്. ദൂത് സാഗർ വെള്ളച്ചാട്ടത്തിന് ഒരു കിലോമീറ്റർ അകലെയായാണ് ഈ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Karthik Narayana

ദൂരം

ദൂരം

കാസ്റ്റിൽ റോക്കിൽ നിന്ന് ദൂത് സാഗർവെള്ളച്ചാട്ടം വരെ 14 കിലോമീറ്ററാണ് ദൂരം. ഏകദേശം ആറുമുതൽ എട്ടുമണിക്കൂർ വരെ യാത്ര ചെയ്യണം ദൂത് സാഗർ വെള്ളച്ചാട്ടത്തിന് സമീത്ത് എത്തിച്ചേരാൻ. യാത്രയ്ക്കിടെ 409 മീറ്റർ നീളമുള്ള ഒരു തുരങ്കത്തിലൂടെയും സഞ്ചാരികാൻ ആകുമെന്നതാണ് മറ്റൊരു കൗതുകം.

Photo Courtesy: Premnath Thirumalaisamy

2. കുളേയിൽ നിന്ന്

2. കുളേയിൽ നിന്ന്

ഗോവയിൽ നിന്ന് യാത്ര ചെയ്യുന്നവരാണ് ഈ പാത തെരഞ്ഞെടുക്കുക. ഗോവയിലാണ് കുളെ റെയിൽവേ സ്റ്റേഷൻ സ്ഥിതി ചെയ്യുന്നത്. ഈ യാത്രയിൽ ദൂത് സാഗർ വെള്ളച്ചാട്ടത്തെ വളരെ ദൂരത്ത് നിന്ന് പലഭാവത്തിൽ കാണാനാകും. കുളേയിൽ നിന്ന് ദൂത് സാഗറിലേക്ക് ഒരു മൺറോഡും സഞ്ചാരികൾ ട്രെക്കിംഗിന് ഉപയോഗിക്കാറുണ്ട്.
Photo Courtesy: Enzipp

ദൂരം

ദൂരം

കുളേയിൽ നിന്ന് 11 കിലോമീറ്റർ ആണ് ദൂത് സാഗറിലേക്കുള്ള ദൂരം. ഏകദേശം 4 മുതൽ 6 മണിക്കൂർ വരെ എടുക്കും ദൂത് സാഗർ വെള്ളച്ചാട്ടത്തിൽ എത്തിച്ചേരാൻ. ഈ റൂട്ടിലൂടെ യാത്ര ചെയ്യാൻ 20 രൂപ പ്രവേശന ഫീസ് നൽകണം.
Photo Courtesy: Naren2910

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...