Search
  • Follow NativePlanet
Share
» »പുതുവര്‍ഷം ഇങ്ങനെയും ആഘോഷിക്കാം, പാത്രം എറിഞ്ഞു‌ടയ്ക്കല്‍ മുതല്‍ ശ്മശാനത്തിലെ ഉറക്കം വരെ!!

പുതുവര്‍ഷം ഇങ്ങനെയും ആഘോഷിക്കാം, പാത്രം എറിഞ്ഞു‌ടയ്ക്കല്‍ മുതല്‍ ശ്മശാനത്തിലെ ഉറക്കം വരെ!!

ഓരോ വര്‍ഷവും പുതുവര്‍ഷം എങ്ങനെ വ്യത്യസ്തമായി ആഘോഷിക്കാം എന്നു ചര്‍ച്ച ചെയ്യുന്നവരാണ് നമ്മള്‍. എന്നാല്‍ മറ്റു ചിലയിടത്ത് തങ്ങളുടെ വ്യത്യസ്തങ്ങളായ പരമ്പരാഗത ആചാരങ്ങളിലൂടെ പുതുവര്‍ഷത്തില്‍ ലോകത്തെ അതിശയിപ്പിക്കുന്നവരുണ്ട്. ഇങ്ങനെയൊക്കെ ആണോ ഒരു പുതിയ വര്‍ഷത്തെ വരവേല്‍ക്കുന്നത് എന്നു സംശയിപ്പിക്കുന്ന വിധത്തില്‍ പുതുവര്‍ഷം ആഘോഷിക്കുന്നവര്‍.

വെളുത്ത വസ്ത്രം ധരിച്ച് ബ്രസീലില്‍

വെളുത്ത വസ്ത്രം ധരിച്ച് ബ്രസീലില്‍

കഴിഞ്ഞുപോയ വര്‍ഷത്തെ ത‌െറ്റുകളൊക്കെ തിരുത്തിയുള്ള പുതിയ തുടക്കമാണ് ബ്രസീലൂകാരുടെ പുതുവര്‍ഷാഘോഷം. അന്നേ ദിസവം ഭാഗ്യത്തിന്റെയും ഐശ്വര്യത്തിന്‍റെയും പ്രതീകമായി വെളുത്ത വസ്ത്രം ധരിക്കണമെന്നാണ് ഇവിടെ. അങ്ങനെ ചെയ്താല്‍ ദുഷ്ടാത്മാക്കള്‍ അകലുകയും ചെയ്യുമത്രെ. ബീച്ചില്‍ ചെന്ന് ഏഴു പ്രാവശ്യം തിരയ്ക്കു മുകളിലൂടെ ചാടുന്ന ചടങ്ങും ഇവിടെ പ്രചാരത്തിലുണ്ട്. അങ്ങനെ ചെയ്താല്‍ ഭാഗ്യം വരുമെന്നാണ് വിശ്വാസം. ഒപ്പം കടല്‍ ദേവതയ്ക്കായി പുഷ്പങ്ങള്‍ കടലിലേക്ക് എറിയുന്ന പാരമ്പര്യവും ഇവിടെ കാണാം.

സ്യൂട്ട്കേസ് എടുത്ത് കൊളംബിയയില്‍

സ്യൂട്ട്കേസ് എടുത്ത് കൊളംബിയയില്‍

ഭാഗ്യവും പ്രതീക്ഷകളും കൊണ്ടുവരുമെന്ന് വിശ്വസിക്കപ്പെടുന്ന ആചാരങ്ങളാണ് കൊളംബിയയില്‍ ഉള്ളത്. ന്യൂ ഇയര്‍ പാര്‍ട്ടികള്‍ക്കു പോകുന്നവര്‍ ഒപ്പം ഒരു സ്യൂട്ട് കേസും കരുതും. നീണ്ട യാത്രയാവട്ടെ ആ വര്‍ഷം എന്ന കരുതലില്‍ നിന്നുമാണ് ഇത്. ഇത് കൂടാതെ കയ്യില്‍ ആവശ്യത്തിനു പണവും കരുതും. ഇതും ഭാഗ്യം കൊണ്ടുവരുമെന്നാണ് കരുതപ്പെടുന്നത്. പയറ് ഭാഗ്യവും സമ്പന്നതയും കൊണ്ടുവരുമെന്നും ഇവര്‍ക്കിടയില്‍ വിശ്വാസമുണ്ട്. അതിനാൽ പലരും പയര്‍ അരയിൽ വയ്ക്കുകയോ പോക്കറ്റിൽ കൊണ്ടുപോകുകയോ ചെയ്യുന്നു.

പാത്രങ്ങള്‍ പൊട്ടിക്കുന്ന ഡെന്മാര്‍ക്ക്

പാത്രങ്ങള്‍ പൊട്ടിക്കുന്ന ഡെന്മാര്‍ക്ക്

ഇതുപോലെ തന്നെ വിചിത്രമായ രീതിയിലാണ് ഡെന്മാര്‍ക്കിലും പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നത്. പാത്രങ്ങള്‍ പൊട്ടിക്കുകയും പൊട്ടിപ്പോയ പാത്രങ്ങള്‍ വര്‍ഷം മുഴുവന്‍ സൂക്ഷിച്ച് പുതുവര്‍ഷത്തിന്‍റെ അന്ന് അത് അയല്‍ക്കാരുടെ വീടിന് നേരം എറിയുകയും ചെയ്യും. ഇത് ദുരാത്മാക്കളെ അകറ്റും എന്നാണ് വിശ്വസിക്കപ്പെടുന്നത്.

ചോളം കൊത്തുന്ന കോഴിയും വിവാഹവും

ചോളം കൊത്തുന്ന കോഴിയും വിവാഹവും

ബൊലാറസ് എന്ന യൂറോപ്യന്‍ രാജ്യത്ത് തീര്‍ത്തും വ്യത്യസ്തമായ തരത്തിലാണ് പുതുവര്‍ഷം ആഘോഷിക്കുന്നത്. ഇവിടുത്തെ താരം പൂവന്‍ കോഴിയാണ്. ഒരു കോഴിയുടെ ചുറ്റുമായി സ്ത്രീകള്‍ ഇവിടെ വട്ടം കൂടിയിരിക്കും. എല്ലാവരുടെയും മുന്നില്‍ ചോളവും വെച്ചിട്ടുണ്ടാവും. ഇതില്‍ ആരുടെ ചോളമാണ് കോഴി ആദ്യം കൊത്തുന്നത്. അവരുടെ വിവാഹം ആദ്യം നടക്കും എന്നാണ് വിശ്വാസം.

12 മുന്തിരിങ

12 മുന്തിരിങ

ക്ലോക്കിലെ മണിയൊച്ചകള്‍ക്കൊപ്പം ഓരോ മുന്തിരി കൂടി കഴിച്ചാണ് സ്പെയിന്‍കാര്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്. 12 മണി അടിക്കുന്നതു മുല്‍ 12 മുന്തിരിങ്ങ അവര്‍ കഴിക്കും. ഓരോ മാസവും ഐശ്വര്യപൂര്‍ണ്ണവും സമ്പദ്സമൃദ്ധവും ആകുന്നതിനു വേണ്ടിയാണിത്.

വിറ്റാമിന്‍ ഇ കഴിച്ച് അര്‍ജന്‍റീന

വിറ്റാമിന്‍ ഇ കഴിച്ച് അര്‍ജന്‍റീന

വരുന്ന വര്‍ഷം ആരോഗ്യപ്രദമാക്കുവാനുള്ല രീതിയിലാണ് അര്‍ജന്‍റീനക്കാരുടെ പുതുവര്‍ഷാഘോഷം. ആഘോഷങ്ങളുടെ ഭാഗമായി പയര്‍ വര്‍ഗ്ഗങ്ങള്‍ ഇവര്‍ കൂടുതലായി കഴിക്കും. ആരോഗ്യത്തോടെ ജീവിതവും ജോലിയും മുന്നോട്ട് പോകുന്നതിനായാണ് ഇവര്‍ പയര്‍ കഴിക്കുന്നത്.

വീടും പരിസരവും വൃത്തിയാക്കി ചൈന

വീടും പരിസരവും വൃത്തിയാക്കി ചൈന

ചൈനയില്‍ പുതുവര്‍ഷാഘോഷങ്ങള്‍ വീടും പരിസരവും വൃത്തിയാക്കുന്നതാണ്. ബാക്കി വരുന്ന മാലിന്യങ്ങള്‍ പിന്‍വാതിലിലൂടെ എറിഞ്ഞു കളയുന്ന രീതിയാണ് ഇവിടെ അനുവര്‍ത്തിക്കുന്നത്.

കരടിരോമമുള്ള വസ്ത്രമണിയുന്ന റൊമേനിയക്കാര്‍

കരടിരോമമുള്ള വസ്ത്രമണിയുന്ന റൊമേനിയക്കാര്‍

റൊമേനിയക്കാരുടെ ആഘോഷങ്ങളിലെ സജീവ സാന്നിധ്യമാണ് കരടി. പുതുവര്‍ഷാഘോഷങ്ങള്‍ക്കും കരടി ഒരു പ്രധാന റോള്‍ വഹിക്കുന്നു. കരടിയുടെ രോമം കൊണ്ടു നിര്‍മ്മിച്ച വസ്ത്രങ്ങള്‍ ധരിച്ച് നൃത്തം ചെയ്താണ് ഇവര്‍ പുതുവര്‍ഷത്തെ വരവേല്‍ക്കുന്നത്.

ഐസ്ക്രീം തറയിലിട്ട് സ്വിറ്റ്സര്‍ലന്‍ഡ്

ഐസ്ക്രീം തറയിലിട്ട് സ്വിറ്റ്സര്‍ലന്‍ഡ്

ന്യൂ ഇയര്‍ ആഘോഷങ്ങളുടെ ഭാഗമായി സ്വിറ്റ്സര്‍ലന്‍ഡുകാര്‍ ഐസ്ക്രീം തറയിലിടുകയാണ് ചെയ്യുന്നത്. അര്‍ധ രാത്രിയിലാണ് ഈ ചടങ്ങ് നടക്കുന്നത്. ഇതു കൂടാതെ വളര്‍ഫുള്‍ വസ്ത്രങ്ങളണിഞ്ഞ് തെരുവില്‍ പ്രത്യേകതരം ചടങ്ങുകള്‍ ഇവര്‍ സംഘടിപ്പിക്കും.ദുരാത്മാക്കളെ ഓടിക്കുക എന്നതാണ് ഇതിന്‍റെ ലക്ഷ്യം.

12 തവണ ഭക്ഷണം കഴിച്ച് എസ്റ്റോണിയക്കാര്‍

12 തവണ ഭക്ഷണം കഴിച്ച് എസ്റ്റോണിയക്കാര്‍

വര്‍ഷത്തിലെ 12 മാസങ്ങളെ ഓര്‍മ്മിച്ച് പുതുവര്‍ഷം പിറക്കുമ്പോള്‍ എസ്റ്റോണിയക്കാര്‍ 12 തവണ ഭക്ഷണം കഴിക്കും. ഇങ്ങനെ വ്യത്യസ്തമായാണ് ഇവര്‍ പുതുവര്‍ഷത്തെ സ്വാഗതം ചെയ്യുന്നത്.

മരിച്ചവര്‍ക്ക് ഭക്ഷണം വിളമ്പി ചിലി

മരിച്ചവര്‍ക്ക് ഭക്ഷണം വിളമ്പി ചിലി

പുതുവര്‍ഷം ജീവിച്ചിരിക്കുന്നവരുടെ ആഘോഷമാണെങ്കിലും അന്നേ ദിവസം മരിച്ചവരെ ഓര്‍മ്മിക്കുന്നവരാണ് ചിലിക്കാര്‍. സെമിത്തേരികളില്‍ മരിച്ചവര്‍ക്കായി ഭക്ഷണം തയ്യാറാക്കി വിളമ്പിയും ശവകുടീരങ്ങളില്‍ കിടന്നുറങ്ങിയുമാണ് ഇവര്‍ പുതുവര്‍ഷം ആഘോഷിക്കുന്നത്.

വെറൈറ്റിയായി പുതുവര്‍ഷത്തെ സ്വീകരിക്കാം!! വഴികളിതാ

 ഉള്ളിയും ഗ്രീസും

ഉള്ളിയും ഗ്രീസും

പുതുവർഷത്തിലെ പുനർജന്മത്തിന്റെ പ്രതീകമായി ഗ്രീസിൽ ഒരു സവാള പരമ്പരാഗതമായി വീടുകളുടെ മുൻവാതിലിൽ തൂക്കിയിട്ടാണ് പുതുവര്‍ഷത്തെ സ്വീകരിക്കുന്നത്. പുതുവത്സര ദിനത്തിൽ, മാതാപിതാക്കൾ കുട്ടികളെ ഉള്ളി തലയിൽ തട്ടിക്കൊണ്ടണ് ഉണർത്തുന്നത്.

ന്യൂ ഇയര്‍ അടിച്ചുപൊളിക്കാം! ആരുമെത്താത്ത ഈ ഇടങ്ങള്‍ കാത്തിരിക്കുന്നു!!

കാടിനുള്ളിലൂടെ 85 കിമി സഞ്ചാരം! പുതുവര്‍ഷ യാത്രകള്‍ ആഘോഷമാക്കുവാന്‍ ഗവി!

പുതുവര്‍ഷക്കാഴ്ചകള്‍ സൂര്യോദയത്തോടെ! പോകാം ഭൂമിയിലെ സ്വര്‍ഗ്ഗത്തിലേക്ക്

ബീച്ചും പബ്ബും ഔട്ട്!! ഇത്തവണ കേരളത്തിലെ ന്യൂ ഇയര്‍ ആഘോഷം ഈ ഇടങ്ങളിലാവാം!!

Read more about: new year celebrations world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X