» »പുലിക്കാട്ടിലെ പ്രാചീന തടാകവും പക്ഷിജീവിതവും തൊട്ടറിയാം

പുലിക്കാട്ടിലെ പ്രാചീന തടാകവും പക്ഷിജീവിതവും തൊട്ടറിയാം

Posted By: Nikhil John

പ്രകൃതി സൗന്ദര്യത്തിൽ നിന്ന് മനുഷ്യനിര്‍മ്മിതമായ അത്ഭുതങ്ങളിലേക്കും, ശോഭായാർന്ന ചരിത്രത്തിൽ നിന്ന് ഇന്ന് ഈ ദിനം വരേയ്ക്കുമുള്ള അത്ഭുത യാത്രയിൽ , ചെന്നൈയ്ക്ക് ചുറ്റും വേണ്ടതെല്ലാം നിറഞ്ഞു കവിഞ്ഞു നിൽകുന്നു , പുലിക്കേറ്റ്‌ അതിൽ ഏറ്റവും മികച്ച ഒരു വാരാന്ത്യ ലക്ഷ്യ സ്ഥാനമാണ് . പുലിക്കേറ്റ്‌ തടാകത്തിന് ചുറ്റുമുള്ള വിശാലവും പ്രശാന്തവുമായ അന്തരീക്ഷവും പൗരാണിക ലിഖിതങ്ങളിൽ നിന്നുയർന്നു വരുന്ന ചരിത്രപ്രബഞ്ച മാറ്റൊലികളും ഈ ചെറു നഗരത്തിന്റെ കാൽപനീകത അടയാളപ്പെടുത്തുന്നു..

തെക്കേ ഇന്ത്യയുടെ കൊറൊമാണ്ടൽ തീരദേശത്തു സ്ഥിതിചെയ്യുന്ന പുലിക്കേറ്റ്‌ പോർച്ചുഗീസിന്റെ ഒരു പ്രധാന വാണിജ്യകേന്ദ്രവും പഴയൊരു ഡച്ച് കാര്യാലയവുമായിരുന്നു . എന്നിരുന്നാലും, ഈ കാലഘട്ടത്തിൽ ഈ തീരപ്രദേശ നഗരം സഞ്ചാരികളുടെ മനസ്സിൽ ഇടം നേടിയിരിക്കുന്നതതിന്റെ മൂലകാരണം അവിടെയുള്ള പുലിക്കേറ്റ്‌ തടാകവും പക്ഷിസങ്കേതവുമാണ് . എല്ലാവർഷവും ദശലക്ഷക്കണക്കിന് വിനോദസഞ്ചാരികളാണ് കണ്ണഞ്ചിപ്പിക്കുന്ന ഈ തടാകം കാണാനും കൗതുകപ്രധാനമായ ദേശാടനക്കിളികളുടെ കൂജനം കേൾക്കാനും ഇവിടെയെത്തിച്ചേരുന്നത്. പ്രാചീന ക്ഷേത്രങ്ങളിലും ചരിത്രാതീത സ്മാരകങ്ങളിലുമെല്ലാം സൂക്ഷ്മനിരീക്ഷണം നടത്താൻ അസംഖ്യം ആളുകളാണ് ഒാരോ വർഷവും ഇവിടെയെത്തിേച്ചരുന്നത്. സ്തുത്യർഹമായ പ്രകൃതിയുടെയും ചരിത്രത്തിന്റെയും അഴക് അന്വേഷിച്ചു ഇറങ്ങിത്തിരിക്കാൻ തീരുമാനിച്ചാൽ ഈ കടലോര നഗരം നിങ്ങളുടെ പട്ടികയിലുൾപ്പെടുത്താൻ മറക്കരുത്.

 പുലിക്കേറ്റിലേക്ക് എങ്ങനെ എത്തിച്ചേരാം

പുലിക്കേറ്റിലേക്ക് എങ്ങനെ എത്തിച്ചേരാം

ചെന്നൈയിൽ നിന്ന് ഏതാണ്ട് 56 കിലോമീറ്റർ അകലെയുള്ള പുലിക്കേറ്റിലേക്ക് റോഡ് മാർഗ്ഗം വളരെ എളുപ്പത്തിൽ ചെന്നെത്താവുന്നതാണ്. അതു കൂടാതെ ഒരാൾക്ക് വേണമെങ്കിൽ ചെന്നൈയിൽ നിന്ന് പോന്നേരിയിലേക്കു ലോക്കൽ ട്രെയിൽ പിടിക്കാം.പിന്നിട് അവിടെ നിന്ന് പുലിക്കേറ്റിയിലേക്ക് ബസ്സ് സർവീസുകൾ ധാരാളമുണ്ട്. സമയം അധികം വേണ്ടി വരാത്തതിനാൽ യാത്രയ്ക്കായി കൂടുതൽ മെച്ചപ്പെട്ടത് റോഡുമാർഗ്ഗമാണ്

റോഡുമാർഗ്ഗമെങ്കിൽ ചൈന്നൈ യിൽ നിന്ന് പുലിക്കാട്ടേക്ക് ധാരാളം സർക്കാർ, സ്വകാര്യ ബസുകൾ സർവ്വീസ് നടത്തുന്നുണ്ട്. അല്ലെങ്കിൽ ഒരു ടാക്സി വിളിച്ചാണെങ്കിൽ പോലും അങ്ങോട്ടെത്തിച്ചേരാം. ലക്ഷ്യസ്ഥാനത്ത് എത്താൻ ഏകദേശം 2 മണിക്കൂർ സമയം എടുക്കും.

പെരിയാമെറ്റ്, എവറസ്റ്റ്, വെപ്‌റി എന്നിങ്ങനെ പല ബസ് സ്റ്റോപ്പുകളിൽ നിന്നും നിങ്ങൾക്ക് യാത്ര തുടങ്ങാം.

റൂട്ട് 1 - ചെന്നൈ - വല്ലാർ - കട്ടൂർ - പുലിക്കാട്ട്

റൂട്ട് 2 - ചെന്നൈ - വിജയനല്ലൂർ - പൊന്നേരി - പുലിക്കാട്ട്

കുറഞ്ഞ സമയം മതിയായതിനാൽ താരതമ്യേന റൂട്ട് 2 നേക്കാൾ റൂട്ട് 1 തെരഞ്ഞെടുക്കുന്നതാണ് കൂടുതൽ അനുയോജ്യം.

വിശദമായ മാപ്പിനായി ഇവിടെ ക്ലിക്കുചെയ്യുക

PC:Manvendra Bhangui

ചെന്നൈയിൽ നിന്നും പുലിക്കേറ്റിലേക്കുള്ള യാത്ര

ചെന്നൈയിൽ നിന്നും പുലിക്കേറ്റിലേക്കുള്ള യാത്ര

സാധാരണ ഗതിയിൽ പുലിക്കേറ്റിലേക്ക് നിങ്ങൾ ഒരു ദിവസത്തെ യാത്രയാണ് ആസൂത്രണം ചെയ്യുന്നതെങ്കിൽ, അതിരാവിലെ തന്നെ പുറപ്പെടുന്നതായിരിക്കും ഉത്തമം. പുലരിയിലേതന്നെ ഇറങ്ങുകയാണെങ്കിൽ തണുപ്പ് നിറഞ്ഞ അന്തരീക്ഷത്തിലെ യാത്ര ആസ്വദിക്കാനും സന്ദർഭോജിതമായ സമയത്ത്പുലിക്കേറ്റിലെത്താനും സാധിക്കും. തണുത്ത ഇളംകാറ്റിനെയും പുലരിയിലെ സൂര്യരശ്മികളെയും തൊട്ട് യാത്ര ചെയ്യാനുള്ള അവസരം നഷ്ടപ്പെടുത്താതിരിക്കണം. പുലിക്കേറ്റിലേക്കുള്ള യാത്രയ്ക്കിടെ മനോഹരമായ ഭൂദൃശ്യങ്ങളും പച്ചപ്പിനാൽ ചുറ്റപ്പെട്ട ചെറുകുന്നുകളുടെ രമണീയതയും ആസ്വദിക്കാം.

ഒരു രാത്രി അവിടെ തങ്ങാനും, തടാകത്തിനും പക്ഷി സങ്കേതത്തിനും പുറമേ മറ്റു രസകരമായ സ്ഥലങ്ങളും സന്ദർശിക്കാൻ നിങ്ങൾ പ്ലാൻ ചെയ്തിട്ടുണ്ടെങ്കിൽ, അവിടുത്തെ ചരിത്രാതീത ക്ഷേത്രങ്ങളും സ്മാരകങ്ങളും സന്ദർശിക്കാൻ തീരുമാനമെടുക്കണം. അവ നിങ്ങൾക്ക് ഈ കടലോരനഗരത്തിന്റെ ചരിത്രങ്ങളുടെ ഒരദ്യായം തുറന്നു തരും.

പുലിക്കേറ്റിലേക്കുള്ള യാത്രയ്ക്കിടയിൽ വള്ളൂർ, കട്ടൂർ എന്നി സ്ഥലങ്ങളിൽ ഒന്ന് നിർത്താം. അവിടെ നാവിനു-രുചി പകരുന്ന വിവിധ തരം നാടൻ ഭക്ഷണങ്ങൾ രുചിച്ചാസ്വദിക്കാം.

പുലിക്കേറ്റ്‌ തടാകം

പുലിക്കേറ്റ്‌ തടാകം

രാജ്യത്തെ തന്നെ ഏറ്റവും വലിയ രാണ്ടാമത്തെ ലവണജല തടാകമാണ് പുലിക്കേറ്റ്‌ തടാകം. ഇവിടം സന്ദർശിക്കുന്ന ഓരോ യാത്രീകർക്കും പ്രശാന്തതയുടെ നിർവൃതിയും ഒഴുകുന്ന ജലത്തിന്റെ സംഗീതവും അനുഭവിച്ചറിയാൻ കഴിയും. ജൈവവൈവിദ്യങ്ങളുടെ പ്രഭാവങ്ങളാലും, നാനാതരം ഔഷധസസ്യങ്ങളുടെ വൈവിധ്യങ്ങളാലും പുലിക്കേറ്റ്‌ തടാകം വേറിട്ട് നിൽക്കുന്നു. വിസ്മയജനകമായ ഇവിടം ഒരുപാട് മത്സ്യബന്ധന തൊഴിലാളികളുടെ ഉപജീവനസ്ഥാനമാണ്.

ബംഗ്ലാൾ ഉൾക്കടലിൽ നിന്നും വേർപെട്ട് ശ്രീഹരിക്കോട്ടയിൽ സ്ഥിതി ചെയ്യുന്ന ഈ തടാകം ഏക്കറുകളോളം വ്യാപിച്ചുകിടക്കുന്ന ആകാശ വിശാലത ദേശാടന കിളികൾക്കായി തുറന്നിടുന്നു


PC: Pranayraj1985

പുലിക്കേറ്റ്‌ പക്ഷി സങ്കേതം

പുലിക്കേറ്റ്‌ പക്ഷി സങ്കേതം

പുലിക്കേറ്റിൽ ഉറപ്പായും കണ്ടിരിക്കേണ്ട മറ്റൊരു ലക്ഷ്യസ്ഥാനമാണ് അവിടുത്തെ പക്ഷിസങ്കേതം. അവിടെയെത്തുന്ന ഏതൊരാൾക്കും ആ മനോഹരതീരത്തിന്റെ വശീകരണ ശക്തിയാലും - പക്ഷികളുടെ വർണ്ണാഭമായ സാമീപ്യത്താലും മനം മയങ്ങി നിൽക്കാതിരിക്കാനാവില്ല. ഇവിടെ വന്നെത്തുന്ന പക്ഷി കൂട്ടങ്ങളിൽ പ്രധാന ആകർഷണമായി കണക്കാക്കുന്നത് അരയന്നങ്ങളെയും പെലിക്കനുകളേയും മറ്റു ബഹുവർണ്ണ കൊക്കുകളെയുമാണ്

നിങ്ങൾ ഒരു പക്ഷിസ്‌നേഹിയും പക്ഷിവർഗ്ഗത്തെ മായാജാലത്തോടെ നോക്കിക്കാണുന്നവരുമാണെങ്കിൽ തീർച്ചയായും ഇത് നിങ്ങൾക്കായുള്ള ഒരു സ്ഥലമാണ്.

PC: McKay Savage

ഡച്ച് സെമിത്തേരി

ഡച്ച് സെമിത്തേരി

ഈ നഗരത്തിന്റെ പുരാതനവും ചരിത്രാതീതവുമായ ഏടുകളെക്കൂടി തൊട്ടറിയാൻ നിങ്ങൾ ആഗ്രഹിച്ചാൽ ,ഡച്ച് സെമിത്തേരി എന്നും നിങ്ങളുടെ പട്ടികയിലായിലുണ്ടായിരിക്കണം. 1622 മുതൽക്കേ തന്നെ ഇവിടം ഒരു പ്രധാന പുരാവസ്തു വിജ്ഞാനകേന്ദ്രമായി കണക്കാക്കി വരുന്നു. ഇന്ത്യൻ പുരാവസ്തു ഗവേഷണകേന്ദ്രമാണ് ഇന്ന് ഇവിടമാകെ പൂർണമായും കാത്തുസൂക്ഷിച്ചു കൊണ്ടുപോകുന്നത് . പുലിക്കാട്ട് മാർക്കറ്റിനു പിന്നിൽ സ്ഥിതി ചെയ്യുന്ന ഈ ശ്‌മശാനത്തിലെ സ്മാരകശിലകളുടെയും കല്ലറകളുടെയും നടുവിൽ നിന്നുകൊണ്ട് നിങ്ങൾക്ക് കുഴിച്ചുമൂടപ്പെട്ടതും തകർന്നടിഞ്ഞു പോയതുമായ ഒരുപാട് ചരിത്ര-ശ്രേഷ്ഠ സംഭവങ്ങളിലേക്ക് തിരിഞ്ഞു നോക്കാം. നൂറ്റാണ്ടുകൾ പഴക്കമേറിയതും പ്രാചീന സംഭവങ്ങൾക്ക് സാക്ഷ്യം വഹിച്ചതുമായ അനവധി ക്ഷേത്രങ്ങളും ഡച്ച് കെട്ടിട സമുച്ചയങ്ങളും ലൈറ്റ്ഹൗസുമങ്ങനെ ഒട്ടനവധി കാഴ്ചകൾ പുലിക്കേറ്റിൽ പ്രകൃതി ഒരുക്കി വച്ചിട്ടുണ്ട്

PC: McKay Savage

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...