Search
  • Follow NativePlanet
Share
» »യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ...എല്ലാം എടുത്താലും ഇതെടുക്കാൻ മറന്നാൽ...!!

യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യുമ്പോൾ...എല്ലാം എടുത്താലും ഇതെടുക്കാൻ മറന്നാൽ...!!

ക്യാമറ,ഷൂ, ഫോൺ, പവ്വർ ബാങ്ക്, ഡ്രസ്, ഹൈക്കിങ്ങ് സ്റ്റിക്...ഒരു യാത്രയ്ക്കിറങ്ങി പുറപ്പെടുമ്പോൾ കയ്യിൽ കരുതേണ്ട സാധനങ്ങളുടം ലിസ്റ്റ് ഒരിക്കലും അവസാനിക്കില്ല. ലെസ് ലഗേജ് മോർ കംഫോർട്ട് എന്നൊക്കെ പറയുമെങ്കിലും കൊണ്ടുപോകേണ്ട സാധനങ്ങളിൽ ഒന്നെങ്ങാനും കുറഞ്ഞാൽ പിന്നെ പുകിലായിരിക്കും. വെള്ളം എടുക്കേണ്ട സമയത്ത് വാട്ടർ ബോട്ടിൽ കാണാത്തതും ഫോണ്‍ ചാർജ് തീരുമ്പോൾ പവർ ബാങ്ക് എടുത്തില്ല എന്നറിയുന്നതും യാത്രയുടെ രസം മുഴുവൻ തീർക്കും. ചിലപ്പോഴാവട്ടെ, എത്ര ശ്രദ്ധിച്ചാലും എന്തെങ്കിലും മറക്കുകയും ചെയ്യും. യാത്ര ചെയ്യുമ്പോൾ തീർച്ചയായും കയ്യിൽ കരുതേണ്ട സാധനങ്ങൾ എന്തൊക്കെയാണെന്ന് നോക്കാം...

വാട്ടർ ബോട്ടിൽ

വാട്ടർ ബോട്ടിൽ

മറ്റെല്ലാ സാധനങ്ങളും ഓർമ്മിച്ച് എടുത്തു വയ്ക്കുമ്പോൾ അറിയാതെ മറന്നു പോകുന്ന ഒന്നാണ് വാട്ടർ ബോട്ടിൽ. ട്രക്കിങ്ങിനും ഹൈക്കിങ്ങിനും മറ്റും പോവുകയാണെങ്കിൽ ഏറ്റവും അത്യാവശ്യമായി കയ്യിൽ കരുതേണ്ട സാധനങ്ങളിലൊന്നാണിത്. ബീച്ച്, മറ്റു തിരക്കുള്ള ഇടങ്ങൾ തുടങ്ങിയ സ്ഥലങ്ങളിലേക്ക് പോകുമ്പോൾ ബോട്ടിൽ കരുതേണ്ട ആവശ്യമില്ലെങ്കിലും ആളുകളൊഴിഞ്ഞ ഇടത്തേയ്ക്ക് പോകുമ്പോൾ തീർച്ചയായും വെള്ളം കരുതേണ്ടതാണ്. കടകളൊന്നും ഇല്ലാത്ത ഇടമാണെങ്കിൽ പെട്ടുപോകുമെന്ന കാര്യത്തിൽ സംശയമില്ല.

ബാഗ് പാക്ക് ചെയ്യുമ്പോൾ!!

സ്മാർട് ഫോണും ഇന്റർനെറ്റ് കണക്ടിവിറ്റിയുമില്ലാതെ ജീവിക്കുവാൻ പറ്റാത്ത ഒരു ലോകത്ത് ജീവിക്കുമ്പോൾ ട്രാവൽ വൈഫൈ ഇല്ലാതെ യാത്ര ചെയ്യുന്നത് ആലോചിക്കുവാൻ പോലുമാവില്ല. അത്തരം സന്ദർഭങ്ങളിൽ ഏറ്റവും അധികം ഉപകാരപ്പെടുന്ന ഒരു സംവിധാനമാണ് ട്രാവൽ വൈ ഫൈ.

ക്യാമറ

ക്യാമറ

മറ്റെന്തും സഹിക്കാം...ഫോൺ എടുക്കാത്തതു പോലും ക്ഷമിക്കാം. എന്നാൽ ക്യാമറ മാത്രം... ഇപ്പോഴത്തെ യാത്രകളിൽ ഒട്ടും ഒഴിവാക്കുവാൻ പറ്റാത്ത ഒന്നാണ് ക്യാമറകൾ. ഫേസ് ബുക്കിലും ഇൻസ്റ്റഗ്രാമിലും ഒക്കെ ഫോട്ടോകൾ ഇട്ട് തകർക്കുവാൻ യാത്രകളിൽ ഒരു കിടിലൻ ക്യാമറ കൂടിയേ തീരു.

പാക്കിങ്ങ് ക്യൂബ്സ്

പാക്കിങ്ങ് ക്യൂബ്സ്

നമ്മുടെ നാട്ടിലെ സഞ്ചാരികൾക്ക് അധികം പരിചയമില്ലാത്ത ഒരു സംഭവമാണ് പാക്കിങ് ക്യൂബ്സ്. ഒറ്റ അറ മാത്രമുള്ള ട്രാവൽ ബാഗാണ് ഇപ്പോളത്തെ ട്രെൻഡ്. എന്നാൽ ഫോൺ മുതൽ ഹൈക്കിങ്ങ് സ്റ്റിക്കും ക്യാമറയും ഒക്കെ അതിനുള്ളിൽ കുത്തി നിറച്ച് പോകേണ്ടി വരുന്നത് കഷ്ടമാണ്. അങ്ങനെയുള്ള അവസരങ്ങളിൽ ഉപയോഗിക്കുവാൻ പറ്റിയതാണ് പാക്കിങ്ങ് ക്യൂബ്സ്. സാധനങ്ങൾ ഇതിനുള്ളിൽ സുരക്ഷിതമായി വെച്ച് ബാഗിനുള്ളിലാക്കാം.

ഹെഡ് ഫോൺ

ഹെഡ് ഫോൺ

കാഴ്ചകൾ കണ്ടുള്ള യാത്രകളിൽ ഹെഡ് ഫോൺ അധികം ആവശ്യം വരില്ലെങ്കിലും ബസ് യാത്രകളിൽ ഒഴിവാക്കുവാൻ പറ്റാത്ത ഒന്നാണിത്. മണിക്കൂറുകൾ നീളുന്ന യാത്രകളുടെ മുഷിപ്പ് അകറ്റുവാൻ ഇത് നല്ലതാണ്. എന്നാൽ കൂട്ടുകാരുടെ കൂടെയുള്ള യാത്രകളിൽ ഒരിക്കലും കരുതുവാൻ പാടില്ലാത്ത ഒന്നും കൂടിയാണിത്.

സോളാർ പവർ ബാങ്ക്

സോളാർ പവർ ബാങ്ക്

കാടുകളിലേക്കും മലകളിലേക്കുമുള്ള യാത്രകളിൽ കയ്യിൽ കരുതേണ്ട ഒന്നാണ് സോളാർ പവർ ബാങ്കുകൾ. വൈദ്യുതി ഉപയോഗിച്ച് ചാർജ് ചെയ്യുന്ന പവർ ബാങ്കുകൾ പെട്ടന്ന് കാലിയാകുമ്പോൾ രക്ഷിക്കാനെത്തുന്നത് സോളാർ പവർ ബാങ്കായിരിക്കും, സൂര്യ പ്രകാശത്തിന് ലഭ്യതക്കുറവ് ഒന്നും ഇല്ലാത്തതിനാൽ എപ്പോൾ ചാർജ് ചെയ്യുവാനും സാധിക്കും.

സൺഗ്ലാസ്

സൺഗ്ലാസ്

സ്റ്റൈൽ എന്നതിലുപരിയായി കണ്ണുകളുടെ സംരക്ഷണമാണ് യാത്രയിൽ സൺഗ്ലാസുകൾ നല്കുന്നത്. യാത്രകളില്‍ തുടർച്ചയായി ഏൽക്കേണ്ടി വരുന്ന വെയിൽ കണ്ണുകളെ മോശമാക്കും എന്ന കാര്യത്തിൽ സംശയമില്ലല്ലോ..പിന്നെ സൺഗ്ലാസ് വെച്ചുള്ള ഫോട്ടുകൾ സൂപ്പർ ആയിരിക്കുകയും ചെയ്യും!!

സൺ ലോഷൻ

സൺ ലോഷൻ

ബാഗ് പാക്ക് ചെയ്യുമ്പോൾ വേണമെന്നു വെച്ചാലും മറന്നു പോകുന്ന ഒരു സാധനമാണ് സൺ ലോഷൻ. ട്രക്കിങ്ങിനും ഹൈക്കിങ്ങിനും മാത്രമല്ല, ഏതു തരത്തിലുള്ള യാത്രകൾക്കും കൂടെക്കൂട്ടേണ്ട ഒന്നാണ് സൺ ലോഷൻ. വെയിലേറ്റ് ത്വക്ക് വാടുന്നതില്‍ നിന്നും ഇത് സംരക്ഷണം നല്കും.

എക്സ്ട്രാ പെയർ കരുതാം

എക്സ്ട്രാ പെയർ കരുതാം

എല്ലാ യാത്രകളിലും കൃത്യം എണ്ണം വസ്ത്രം എടുത്ത് പോകുന്നത് വലിയ മണ്ടത്തരമായിരിക്കും.വെള്ളത്തിൽ ഇറങ്ങേണ്ടി വരുമ്പോഴോ, അല്ലെങ്കിൽ അത്യാവശ്യമായി വസ്ത്രം മാറെണ്ടി വരുമ്പോഴോ മാത്രമേ വസ്ത്രം എടുക്കാതിരുന്നതിന്റെ മണ്ടത്തരം നമുക്ക് മനസ്സിലാവൂ. വസ്ത്രം മാത്രമല്ല, കാടുകളിലേക്കുള്ള യാത്രയാമെങ്കിൽ ഒരു ജോഡി ഷൂ കൂടി കരുതുവാൻ മറക്കേണ്ട.

ഫ്ലാഷ് ലൈറ്റ് / മെഴുകുതിരി/ ലൈറ്റർ

ഫ്ലാഷ് ലൈറ്റ് / മെഴുകുതിരി/ ലൈറ്റർ

എന്തൊക്കെ എടുക്കുവാൻ മറന്നാലും യാത്രകളിൽ ഉറപ്പായും ഉൾപ്പെടുത്തേണ്ട ഒന്നാണ് ഫ്ലാഷ് ലൈറ്റ് / മെഴുകുതിരി/ ലൈറ്റർ. എന്തിനും ഏതിനും സ്മാർട് ഫോണിനെ ആശ്രയിക്കുന്ന നമ്മൾ പലപ്പോഴും ചാർജ് തീർന്നാൽ പിന്നെ അത് കൊള്ളില്ല എന്ന കാര്യം ഓർക്കാറില്ല. അപ്രതീക്ഷിതമായി കുടുങ്ങി പോകുന്ന സന്ദർഭങ്ങളിൽ ഒക്കെ ഫ്ലാഷ് ലൈറ്റ് / മെഴുകുതിരി/ ലൈറ്റർ ഒക്കെ പ്രയോജനപ്പെടും.

 യുവി വാട്ടർ ബോട്ടിൽ

യുവി വാട്ടർ ബോട്ടിൽ

ബാക്ക് പാക്കിങ്ങ് സാധനങ്ങളുടെ ലിസ്റ്റിൽ താരതമ്യേന പുതിയ മുഖമാണ് ഇത്. ശുദ്ധമായ ജലം ലഭിക്കാത്ത അവസരങ്ങളില്‍ ഏറ്റവും അധികം പ്രയോജനപ്പെടുത്താവുന്ന ഒന്നാണിത്. ശുദ്ധീകരിക്കാത്ത വെള്ളം കുടിക്കുവാൻ ഇത് യോഗ്യമാക്കിത്തരും.

ട്രാവൽ ക്ലോത്ത്

ട്രാവൽ ക്ലോത്ത്

യാത്രകൾക്കു പോകുമ്പോൾ സാധാരണ ഉപയോഗിക്കുന്ന വസ്ത്രങ്ങളിൽ നിന്നും വ്യത്യാസ്തമായി ട്രാവൽ ക്ലോത്തുകൾ ഉപയോഗിക്കാം. ശരീരത്തെ സംരക്ഷിക്കുന്ന ഇത്തരം വസ്ത്രങ്ങൾ അത്ര പെട്ടന്ന് ചീത്തയാവത്തുമില്ല. തണുപ്പിൽ നിന്നും വെയിലിൽ നിന്നും രക്ഷപെടുവാനും വെള്ളത്തിലൂടെ നടക്കുവാനും ഒക്കെ യോജിച്ച ധാരാളം വസ്ത്രങ്ങൾ ഇപ്പോൾ വിപണിയിലുണ്ട്.

ഫസ്റ്റ് എയ്ഡ് കിറ്റ്

ഫസ്റ്റ് എയ്ഡ് കിറ്റ്

ഏതു തരത്തിലുള്ള യാത്രയാണെങ്കിലും മറക്കാതെ ക്യയിൽ കരുതേണ്ട ഒന്നാണ് ഫസ്റ്റ് എയ്ഡ് കിറ്റ്. എപ്പോഴാണ് ആവശ്യം വരുക എന്നറിയാത്തതിനാൽ കയ്യെത്തും അകലത്തിൽ തന്നെ ഇത് സൂക്ഷിക്കുവാൻ ശ്രദ്ധിക്കുക. വണ്ടിക്കുള്ളിലും ഒരു ഫസ്റ്റ് എയ്ജ് കിറ്റ് സൂക്ഷിക്കുക. പ്ലാസ്റ്റർ, സർജിക്കൽ ടേപ്പ്, ആന്‌‍റിസെപ്റ്റിക് വൈപ്പ്, വേദന സംഹാരികൾ, ബാൻഡ് എയ്ഡ് തുടങ്ങിയവ ഇതിൽ സൂക്ഷിക്കുവാൻ ശ്രദ്ധിക്കുക.

നിലവറ തുറന്നാൽ ലോകം അവസാനിക്കും...പക്ഷേ തുറന്നില്ലെങ്കിലോ?

കടൽ രണ്ടായി പിളർന്ന് പുതിയൊരു പാത!! അതു നമ്മുടെ നാട്ടിൽ

പ്രളയത്തിനു ശേഷമുള്ള ശബരിമല..യാത്രയ്ക്ക് ഒരുങ്ങിക്കോളൂ...ഇക്കാര്യങ്ങള്‍ നിർബന്ധമായും അറിഞ്ഞിരിക്കണം!

Read more about: travel tips
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more