» » യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഇവ ഒരിക്കലും മറക്കരുത്!

യാത്രയ്‌ക്കൊരുങ്ങുമ്പോള്‍ ഇവ ഒരിക്കലും മറക്കരുത്!

Written By: Elizabath

യാത്രകള്‍ മനസ്സിനെ സന്തോഷിപ്പിക്കുന്നതാണ് എന്നതില്‍ തര്‍ക്കമില്ല. എന്നാല്‍ ചിലപ്പോഴെങ്കിലും യാത്രകള്‍ മനസ്സിനെ മടുപ്പിക്കാറുമുണ്ട്. അത്തരത്തിലൊന്നാണ് പാക്കിങ്ങിലെ
അപാകതകള്‍. ഒന്നു ശ്രദ്ധിച്ചിരുന്നെങ്കില്‍ ഒഴിവാക്കാന്‍ പറ്റുന്നതാണ് ഇത്തരം അപാകതകള്‍. യാത്ര ചെയ്യുമ്പോള്‍ കയ്യില്‍ നിര്‍ബന്ധമായും കരുതേണ്ട ചില സാധനങ്ങള്‍ നോക്കാം.

 ട്രാവല്‍ ഓര്‍ഗനൈസര്‍

ട്രാവല്‍ ഓര്‍ഗനൈസര്‍

യാത്രയ്ക്ക് അത്യാവശ്യമായി കരുതേണ്ട സാധനങ്ങള്‍ കൃത്യമായി അടുക്കി സൂക്ഷിക്കാന്‍ സഹായിക്കുന്നതാണ് ട്രാവല്‍ ഓര്‍ഗനൈസര്‍. പണവും എടി.എം. കാര്‍ഡുകളും പവര്‍ ബാങ്ക് ഉള്‍പ്പെടെയുള്ള അത്യാവശ്യ സാധനങ്ങളും ഇതില്‍ സൂക്ഷിക്കാം.

PC: William

സ്മാര്‍ട് ഫോണ്‍

സ്മാര്‍ട് ഫോണ്‍

സ്മാര്‍ട് ഫോണുകള്‍ യാത്രകളില്‍ അത്യാവശ്യമല്ലെങ്കിലും ഇന്നത്തെ കാലത്ത് സ്മാര്‍ട് ഫോണ്‍ ഒഴിവാക്കിക്കൊണ്ടുള്ള യാത്ര ഇത്തിരി പാടായിരിക്കും. യാത്രയ്ക്കിടയില്‍ വഴി തെറ്റുന്ന സാഹചര്യത്തില്‍ മാപും അടുത്തുള്ള ഹോട്ടലുകളും മറ്റും കണ്ടുപിടിക്കാനും സ്മാര്‍ട് ഫോണ്‍ സഹായിക്കും.

ചാര്‍ജര്‍

ചാര്‍ജര്‍

യാത്രകളില്‍ ക്യാമറ, ഫോണ്‍, പവര്‍ ബാങ്ക് ഉള്‍പ്പെടെ നിരവധി സാധനങ്ങളാണ് നമ്മള്‍ കയ്യില്‍ കരുതുന്നത്.ഇവയുടെ എല്ലാം ചാര്‍ജര്‍ എടുക്കാനും കഴിയുമെങ്കില്‍ യൂണിവേഴ്‌സല്‍ ചാര്‍ജറും മള്‍ട്ടി സോക്കറ്റ് പവര്‍ സ്ട്രിപ്പും കയ്യില്‍ കരുതാന്‍ ശ്രദ്ധിക്കണം.

ക്യാമറ

ക്യാമറ

അപ്രതീക്ഷിതമായിട്ടായിരിക്കും അപൂര്‍വ്വ കാഴ്ചകള്‍ കണ്‍മുന്നില്‍ പെടുന്നത്. ഇത്തരം കാഴ്ചകള്‍ ഫോണില്‍ പകര്‍ത്തുമ്പോള്‍ ആവശ്യത്തിന് ക്ലാരിറ്റി ഇല്ലാതെ വന്നാലുണ്ടാകുന്ന സങ്കടം കുറച്ചൊന്നുമായിരിക്കില്ല. അപ്പോള്‍ ചെറുതെങ്കിലും ഒരു ക്യാമറ കയ്യില്‍ കരുതുന്നത് യാത്രില്‍ ഒരിക്കലും ഒരു നഷ്ടമായിരിക്കില്ല.
സ്മാര്‍ട് ഫോണുകളില്‍ ഉപയോഗിക്കാവുന്ന തരത്തിലുള്ള ലെന്‍സുകള്‍ ഇന്ന് മാര്‍ക്കറ്റില്‍ ലഭ്യമാണ്. ഇത്തരം ലെന്‍സുകള്‍ ഉപയോഗിച്ചാലും നല്ല ഫോട്ടോ കിട്ടും.

ടോയ്‌ലറ്റ് കിറ്റ്

ടോയ്‌ലറ്റ് കിറ്റ്

ടോയ്‌ലറ്റ് കിറ്റുകള്‍ യാത്രകളിലെ മറക്കാന്‍ പാടില്ലാത്ത കാര്യമാണ്. ടൂത്ത് ബ്രഷ്, പേസ്റ്റ്, ഫേസ് വാഷ്, ബോഡി ലോഷന്‍, സോപ്പ്, ഹാന്‍ഡ് സാസിറ്റൈസര്‍, സണ്‍സ്‌ക്രീന്‍ തുടങ്ങിയവ പ്രത്യേകം പാക്കിലാക്കി കൊണ്ടുപോകാം. കഴിവതും ഇവയുടെ സാമ്പിള്‍ സാഷെകള്‍ മേടിക്കുന്നത് ബാഗിന്റെ ഭാരം കുറയ്ക്കും.

PC: Benjamin Thomas

പുസ്തകങ്ങള്‍

പുസ്തകങ്ങള്‍

ദീര്‍ഘദൂരയാത്രയാണെങ്കില്‍ പുസ്തകങ്ങളും മ്യൂസിക് പ്ലെയറുകളും കയ്യില്‍ കരുതാം. യാത്രയ്ക്കിടയിലെ ബോറടി മാറ്റാന്‍ ഇവ സഹായിക്കും.

PC:Gunilla G

ഓഫ്‌ലൈന്‍ മാപ്പ്

ഓഫ്‌ലൈന്‍ മാപ്പ്

തീരെ അപരിചിതമായ സ്ഥലത്തേക്കുള്ള യാത്രയാണെങ്കില്‍ ഓഫ് ലൈന്‍ മാപ്പ് ലഭിക്കുന്ന ആപ്പുകള്‍ ഫോണില്‍ ഡൗണ്‍ലോഡ് ചെയ്തിടാം. അങ്ങനെയായാല്‍ റേഞ്ച് കുറവുള്ള സ്ഥലമാണെങ്കിലും മാപ്പ് ഉപയോഗിക്കാം.

മരുന്നുകള്‍

മരുന്നുകള്‍

എന്തെങ്കിലും പ്രത്യേക രോഗത്തിന് മരുന്നു കഴിക്കുന്നവരാണെങ്കില്‍ അത് തീര്‍ച്ചയായും കരുതണം. മാത്രമല്ല മരുന്നുകള്‍ കിട്ടാന്‍ ബുദ്ധിമുട്ടുള്ള സ്ഥലങ്ങളിലേക്കാണ് യാത്രയെങ്കില്‍ അത്യാവശ്യ മരുന്നുകളായ പാരസെറ്റമോള്‍, പെയിന്‍ കില്ലറുകള്‍ തുടങ്ങിയവ കയ്യില്‍ കരുതണം. കൂടാതെ ഡോക്ടറുടെ പ്രിസ്‌ക്രിപ്ഷനും.

PC:Jamie

ട്രാവല്‍ ആപ്പുകള്‍

ട്രാവല്‍ ആപ്പുകള്‍

വഴി കണ്ടുപിടിക്കുവാനും ഹോട്ടലുകളില്‍ താമസം ഒരുക്കുവാനും അടുത്തിള്ള സൗകര്യങ്ങല്‍ തിരയുവാനുമെല്ലാം ഏറ്റവും എളുപ്പത്തില്‍ സഹായിക്കുന്നവയാണ് ട്രാവല്‍ ആപ്പുകള്‍. യാത്രകള്‍ക്കു മുന്നോടിയായി സ്മാര്‍ട് ഫോണില്‍ ഇത്തരം ആപ്പുകള്‍ ഡൗണ്‍ലോഡ് ചെയ്ത് സൈന്‍ ഇന്‍ ചെയ്യുന്നത് നല്ലതായിരിക്കും.

Read more about: travel road trip

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...