Search
  • Follow NativePlanet
Share
» »എട്ടുനോമ്പ് ആചരിക്കുന്ന കേരളത്തിലെ ദേവാലയങ്ങള്‍

എട്ടുനോമ്പ് ആചരിക്കുന്ന കേരളത്തിലെ ദേവാലയങ്ങള്‍

ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറെ പ്രധാനപ്പെട്ട ആഘോഷമാണ് എട്ടുനോമ്പ്.

By Elizabath

ക്രൈസ്തവ വിശ്വാസികളെ സംബന്ധിച്ചെടുത്തോളം ഏറെ പ്രധാനപ്പെട്ട ആഘോഷമാണ് എട്ടുനോമ്പ്. സ്ത്രീകളുടെ ഉപവാസമായിട്ട് അറിയപ്പെടുന്ന ഈ നോമ്പാചരണത്തിന് കേരളത്തിലെ ചില പള്ളികളില്‍ വിശ്വാസികളുടെ തിരക്കേറാറുണ്ട്.

ആയിരത്തിഒരുന്നൂറ് വര്‍ഷത്തെ ചരിത്രം പറയുന്ന അതിരമ്പുഴപ്പള്ളിആയിരത്തിഒരുന്നൂറ് വര്‍ഷത്തെ ചരിത്രം പറയുന്ന അതിരമ്പുഴപ്പള്ളി

സെപ്റ്റംബര്‍ ഒന്നു മുതല്‍ എട്ടുവരെ എല്ലാ ദേവാലയങ്ങളിലും ആചരിക്കുന്ന എട്ടുനോമ്പ് അവരുടെ വിശ്വാസത്തിന്റെ പ്രകടമായ സാക്ഷ്യമാണ്. കേരളത്തിലെ ഒരുവിധം എല്ലാ ദേവാലയങ്ങളിലും ഈ ദിവസങ്ങളില്‍ പ്രത്യേക പ്രാര്‍ഥനകള്‍ കാണും.

കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യന്‍ ദേവാലയങ്ങള്‍

കേരളത്തില്‍ എട്ടുനോമ്പാചരണത്തിന് പേരുകേട്ട ചില പള്ളികള്‍ പരിചയപ്പെടാം.

മണര്‍കാട് പള്ളി

മണര്‍കാട് പള്ളി

ദിവസേന നൂറുകണക്കിന് തീര്‍ഥാടകര്‍ എത്തുന്ന കേരളത്തിലെ പ്രശസ്തമായ തീര്‍ഥാടന കേന്ദ്രമാണ് കോട്ടയം ജില്ലയിലെ മണര്‍കാട് പള്ളി. വിശുദ്ധ മര്‍ത്തമറിയം യാക്കോബായ സുറിയാനി കത്തീഡ്രല്‍ എന്നാണ് പള്ളിയുടെ ശരിയായ പേര്.

PC: Stalinsunnykvj

ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രം

ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രം

മലങ്കര സഭയില്‍ ഏറ്റവുമാദ്യം എട്ടുനോമ്പ് ആചരണത്തിന് തുടക്കം കുറിച്ച മണര്‍കാട് പള്ളി 2004 ല്‍ ആഗോള മരിയന്‍ തീര്‍ഥാടന കേന്ദ്രമായി പ്രഖ്യാപിക്കപ്പെട്ടു.

PC: Official Site

നടതുറക്കല്‍

നടതുറക്കല്‍

എട്ടുനോമ്പ് പെരുന്നാളില്‍ മണകര്‍കാട് പള്ളിയില്‍ നടക്കുന്ന ലോകപ്രശസ്തമായ ചടങ്ങാണ് നടതുറക്കല്‍. എഴാം ദിവസത്തെ മദ്ധ്യാനപ്രാര്‍ഥനയ്ക്ക് ശേഷം ദേവാലയത്തിലെ പ്രശസ്തമായ മാതാവിന്റെയും ഉണ്ണിയേശുവിന്റെയും ചിത്രം വിശ്വാസികള്‍ക്ക് പ്രദര്‍ശിപ്പിക്കുന്ന ചടങ്ങാണിത്. വര്‍ഷത്തിലൊരിക്കല്‍ മാത്രമാണ് ഇത് ഇവിടെ കാണാന്‍ സാധിക്കുക. ഇതില്‍ പങ്കെടുക്കാനായി ആയിരക്കണക്കിന് വിശ്വാസികളാണ് എട്ടുനോമ്പിന്റെ സമയത്ത് ഇവിടെ എത്തിച്ചേരുക.

PC: Official Site

കുറവിലങ്ങാട് പള്ളി

കുറവിലങ്ങാട് പള്ളി

കോട്ടയം ജില്ലയിലെ തന്നെ മറ്റൊരു പ്രശസ്തമായ മരിയന്‍ തീര്‍ഥാനന കേന്ദ്രമാണ് കുറവിലങ്ങാട് പള്ളി അഥവാ കുറവിലങ്ങാട് മര്‍ത്തമറിയം ഫൊറോന പള്ളി.

PC: Shijan Kaakkara

കുറവിലങ്ങാട് പള്ളി

കുറവിലങ്ങാട് പള്ളി

കന്നുകാലികളെ മേയിച്ച് കാട്ടിലകപ്പെട്ട ഇടയബാലന്‍മാരുടെ മുന്നില്‍ കന്യാമറിയം മുത്തിയമ്മയുടെ രൂപത്തില്‍ ഇവിടെവെച്ച് പ്രത്യക്ഷപ്പെട്ടുവത്രെ. അവര്‍ക്ക് ദര്‍ശനം നല്കിയ ശേഷം ദാഹജലത്തിനായി ഒരു നീരുറവ കാണിച്ച് നല്കുകയും ചെയ്തു. ആ സ്ഥലത്താണ് പള്ളി സ്ഥാപിച്ചിരിക്കുന്നത്.

PC:Shijan Kaakkara

മൂന്നു നോയമ്പും കപ്പല്‍ പ്രദക്ഷിണവും

മൂന്നു നോയമ്പും കപ്പല്‍ പ്രദക്ഷിണവും

എട്ടുനോയമ്പിനോടൊപ്പം തന്നെ ഇവിടുത്തെ മൂന്നു നോമ്പും ഏറെ പ്രശസ്തമാണ്. മൂന്നു നോമ്പിന്റെ ഭാഗമായുള്ള കപ്പല്‍ പ്രദക്ഷിണം ഇവിടുത്തെ നാടൊന്നിക്കുന്ന ചടങ്ങാണ്. അമ്പത് നോമ്പിനു 18 ദിവസം മുന്‍പാണ് മൂന്ന് നോമ്പ് ആചരിക്കുന്നത്. ഇതിന്റെ രണ്ടാമത്തെ ദിവസമാണ് പ്രശസ്തമായ കപ്പല്‍ പ്രദക്ഷിണം.

PC:Sivavkm

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി

അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി

കേരളത്തിലെ മറ്റൊരു പ്രശസ്ത തീര്‍ഥാടന കേന്ദ്രമാണ് അതിരമ്പുഴ സെന്റ് മേരീസ് ഫൊറോന പള്ളി. ആയിരത്തി ഒരുന്നൂറ് വര്‍ഷം പഴക്കമുള്ള ഈ പള്ളിയില്‍ നൂറുകണക്കിന് വിശ്വാസികളാണ് ദിവസേന എത്തുന്നത്.

PC: official site

തങ്ക അള്‍ത്താര

തങ്ക അള്‍ത്താര

ദേവാലയത്തിന്റെ ഏറ്റവും വലിയ പ്രത്യേകതകളിലൊന്നാണ് തങ്കത്തില്‍ തീര്‍ത്തിരിക്കുന്ന ഇവിടുത്തെ അള്‍ത്താര. മാതാവിന്റെ കിരീടധാരണം കൊത്തിയെടുത്ത് അതില്‍ തങ്കം കൊണ്ട് നിറം പകര്‍ന്നിട്ടുള്ള മനോഹരമായ കാഴ്ച ഇവിടെ കാണാന്‍ സാധിക്കും.

PC: കുമാർ വൈക്കം

സെന്റ് മേരീസ് ചര്‍ച്ച് കുടമാളൂര്‍

സെന്റ് മേരീസ് ചര്‍ച്ച് കുടമാളൂര്‍

800 വര്‍ഷങ്ങള്‍ക്കു മുന്‍പ് ചെമ്പകശ്ശേരി മഹാരാജാവ് പണിത കുടമാളൂര്‍ സെന്റ് മേരീസ് ചര്‍ച്ച് കേരളത്തിലെ പ്രശസ്തമായ ക്രിസ്ത്യന്‍ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നാണ്. കിണറ്റില്‍ നിന്നും പളയയം കയറുമുപയോഗിച്ച് വെള്ളം കോരുന്നതാണ് ഇവിടുത്തെ നേര്‍ച്ച.

PC:Keralatourism official site

സെന്റ് മേരീസ് സൂനോറോ തീര്‍ത്ഥാടന കേന്ദ്രം, മീനങ്ങാടി

സെന്റ് മേരീസ് സൂനോറോ തീര്‍ത്ഥാടന കേന്ദ്രം, മീനങ്ങാടി

വയനാട് ജില്ലയിലെ പ്രശസ്തമായ ക്രൈസ്തവ തീര്‍ഥാടന കേന്ദ്രമാണ് മീനങ്ങാടി പള്ളി.
സെപ്റ്റംബര്‍ 1 മുതല്‍ 8 വരെ വിശുദ്ധ മറിയത്തിന്റെ ജനനത്തിന്റെ സ്മരണ കൊണ്ടാടുന്ന എട്ടുനോമ്പ് ആചരണമാണ് ഇവിടുത്തെ ഏറ്റവും പ്രധാന പെരുന്നാള്‍. ഈ കാലയളവില്‍ ധാരാളം ഭക്തജനങ്ങള്‍ ഇവിടെയെത്താറുണ്ട്.

PC:Stalinsunnykvj

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X