» »ചരിത്രമുറങ്ങുന്ന ഏറ്റുമാനൂര്‍ ക്ഷേത്രം

ചരിത്രമുറങ്ങുന്ന ഏറ്റുമാനൂര്‍ ക്ഷേത്രം

By: Elizabath Joseph

ചരിത്രമുറങ്ങുന്ന ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം
കേരളത്തിലെ പ്രധാന ശിവക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം. ആയിരത്തിലധികം വര്‍ഷം പഴക്കമുള്ള ക്ഷേത്രത്തിന് പല പ്രത്യേകതകളുമുണ്ട്.

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം

ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം

കേരളത്തിലെ 108 ശിവക്ഷേത്രങ്ങളിലൊണ് കോട്ടയം ജില്ലയിലെ പ്രശസ്തമായ ഏറ്റുമാനൂര്‍ മഹാദേവക്ഷേത്രം. പരശുരാമന്‍ സ്ഥാപിച്ചതാണെന്ന് വിശ്വസിക്കപ്പെടുന്ന ക്ഷേത്രത്തിന് പല പ്രത്യേകതകളുമുണ്ട്. ഖരപ്രതിഷ്ഠയാണെന്ന് വിശ്വസിക്കപ്പെടുന്നുണ്ടെങ്കിലും കൃത്യമായ ചരിത്രം ലഭ്യമല്ല.
pc: RajeshUnuppally

ആയിരത്തിലധികം വര്‍ഷം പഴക്കം

ആയിരത്തിലധികം വര്‍ഷം പഴക്കം

പടിഞ്ഞാറ് ദര്‍ശനമായി ആയിരത്തിലധികം വര്‍ഷം പഴക്കമുണ്ടെന്ന് വിശ്വസിക്കപ്പെടുന്ന ഈ ക്ഷേത്രം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ കീഴിലാണ്. എ.ഡി. 1542 ല്‍ നിര്‍മ്മാണം പൂര്‍ത്തിയായി എന്നാണ് വിശ്വാസം.
ദിവസവും അഞ്ച് പൂജകളും മൂന്നുശീവേലികളുമുള്ള മഹാക്ഷേത്രമാണിത്.
pc: Ranjithsiji

വലിയ വിളക്കും ഏഴരപ്പൊന്നാനയും

വലിയ വിളക്കും ഏഴരപ്പൊന്നാനയും

ഏറ്റുമാനൂര്‍ ക്ഷേത്രത്തിന്റെ മാത്രം പ്രത്യേകതകളാണ് ക്ഷേത്രത്തിലെ വലിയ വിളക്കും ഏഴരപ്പൊന്നാനയും. pc: Ranjithsiji

വലിയവിളക്ക്‌

വലിയവിളക്ക്‌

ഭഗവാന്‍ സ്വയം കൊളുത്തിയെന്ന് വിശ്വസിക്കപ്പെടുന്ന വിളക്ക് ഇതുവരെയും അണഞ്ഞിട്ടില്ല.
വിളക്ക് അഞ്ചുതിരികളോടുകൂടിയ ഈ കെടാവിളക്കില്‍ നാലുദിക്കുകളിലേക്കും പിന്നെ ദിക്കുകളിലേയ്ക്കും കൂടാതെ വടക്കുകിഴക്കുഭാഗത്തേയ്ക്കുമാണ് തിരികളിട്ടിരിയ്ക്കുന്നത്. 1540ലാണ് ഈ ദീപം സ്ഥാപിച്ചത്.
വിളക്കില്‍ എണ്ണ നിറയ്ക്കുന്നത് ക്ഷേത്രത്തിലെ പ്രധാന വഴിപാടാണ്.
pc: RajeshUnuppally

ഏഴരപ്പൊന്നാന

ഏഴരപ്പൊന്നാന

ഏറ്റുമാനൂര്‍ മഹാശിവക്ഷേത്രത്തിലെ ഏറ്റവും പ്രധാനമായ കാഴ്ചയാണ് ഏഴരപ്പൊന്നാന. പ്ലാവിന്‍ തടിയില്‍ നിര്‍മ്മിച്ച് തടിയില്‍ നിര്‍മ്മിച്ച് സ്വര്‍ണ്ണപാളികളാല്‍ പൊതിഞ്ഞ പൂര്‍ണ്ണ രൂപത്തിലുള്ള പ്രതിമകളാണ് ഏഴരപ്പൊന്നാന.
വലിയ ആനകള്‍ക്ക് രണ്ടടിയും ചെറിയ ആനയ്ക്ക് ഒരടിയുമാണ് ഉയരം. തിരുവിതാംകൂര്‍ രാജാക്കന്‍മാരുടെ കാലത്ത് നടക്കുവെച്ചതാണ് ഏഴരപ്പൊന്നാനകലെന്നാണ് വിശ്വസിക്കപ്പെടുന്നത്.
ക്ഷേത്രത്തിലെ എട്ടാം ഉത്സവനാളായ കുംഭമാസത്തിലെ രോഹിണി നക്ഷത്രത്തിലാണ് ഏഴരപ്പൊന്നാന എഴുന്നള്ളിപ്പ് നടത്തുന്നത്.
ക്ഷേത്രത്തിലെ ആസ്ഥാന മണ്ഡപത്തില്‍ അര്‍ധരാത്രി 12 മണിക്കാണ് ഏഴരപ്പൊന്നാന ദര്‍ശനം സാധ്യമാവുക.
pc: Rklystron

ചുവര്‍ചിത്രങ്ങള്‍

ചുവര്‍ചിത്രങ്ങള്‍

ക്ഷേത്രത്തിലെ നാലമ്പലത്തിലേക്കുള്ള പ്രവേശവകവാടത്തിനിരുവശവുമായുള്ള മൂന്നു ചുവര്‍ചിത്രങ്ങളാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. അനന്തശയനത്തിലുള്ള മഹാവിഷ്ണുവും അഘോരമൂര്‍ത്തിയും നടരാജമൂര്‍ത്തിയുമാണ് ചുവര്‍ചിത്രങ്ങളിലുള്ളത്.
ശ്രീകോവിലിനുചുറ്റുമുള്ള ചുവര്‍ചിത്രങ്ങളും ധാരുശില്പങ്ങളും ഇവിടുത്തെ മറ്റൊരാകര്‍ഷണമാണ്.
pc: Rklystron

Please Wait while comments are loading...