» »ബാംഗ്ലൂർ നഗരത്തിനരികിലുള്ള ക്യാമ്പിംങ്ങ് സ്ഥലങ്ങൾ

ബാംഗ്ലൂർ നഗരത്തിനരികിലുള്ള ക്യാമ്പിംങ്ങ് സ്ഥലങ്ങൾ

Written By: Nikhil John

തിരക്കുപിടിച്ച നഗര ജീവിതത്തിൽ നിന്ന് ഒന്നു തെന്നിമാറി പ്രകൃതിയുടെ സമൃദ്ധി നിറഞ്ഞ പച്ചപ്പിനും കോമളതയ്ക്കുമിടയിൽ മതിമറന്ന് നൃത്തം ചെയ്യാൻ ആഗ്രഹിക്കുന്നവരാണ് നമ്മളെല്ലാം. അതിനുതകുന്ന ഏറ്റവും നല്ല പ്രവർത്തികളിലൊന്നാണ് ക്യാമ്പിംഗ്. ക്യാമ്പിങ്ങിലൂടെ തീർച്ചയായും ഒരാൾക്ക് പ്രകൃതിയോടുള്ള ആത്മബന്ധവും അതിശയകരമായ നൈർമല്യതയും ഊട്ടിയുറപ്പിക്കാനാവും. അങ്ങനെയെങ്കിൽ, ഈ സീസണിൽ ബെംഗളൂരുവിനു ചുറ്റുമുള്ള സ്ഥലങ്ങിൽ ക്യാമ്പിംങ്ങിന് ഇറങ്ങിയാലെന്താ..?

കാരണമൊന്നുമില്ലാതെ പലയിടങ്ങളിലും എല്ലായ്പ്പോഴും ചുറ്റിത്തിരിയുന്ന സ്വഭാവം നിങ്ങൾക്ക് ഉണ്ടോ..? എങ്കിൽ ഈ ക്യാമ്പിംഗ് സ്ഥലങ്ങളൊക്കെ സന്ദർശിക്കാം. മറഞ്ഞിരിക്കുന്ന സുന്ദരദൃശ്യങ്ങൾ തേടുന്നതിനും ഒരിക്കലും മടുപ്പിക്കാത്ത അഗാധശാന്ത അന്തരീക്ഷം കണ്ടെത്തുന്നതിനും ഈയിടങ്ങൾ നിങ്ങളെ സഹായിക്കും. മനസ്സു നിറയ്ക്കുന്ന ആത്യന്തിക സമാധാന പ്രവിശ്യകൾ കണ്ടെത്താനായി ബെംഗളൂരുവിലെ പ്രശസ്തമായ ക്യാമ്പിംഗ് സൈറ്റുകളെ ഞങ്ങളിവിടെ നിങ്ങൾക്കായി അണിനിരത്തുന്നു. പ്രകൃതിയുടെ ചാരുതാ സമൃദമായ സൗന്ദര്യതേജ്ജസ്സിൽ ലയിച്ചു നിൽക്കാനായി തീർച്ചയായുമിവിടം സന്ദർശിക്കുക.

ഒമ്പാട്ടു ഗുദ്ധ

ഒമ്പാട്ടു ഗുദ്ധ

ബാംഗ്ലൂരിൽ നിന്നുള്ള യാത്രാ ദൂരം - 265 കി.മീ

9 കുന്നുകൾ എന്നർത്ഥമുള്ള ഒമ്പാട്ടു ഗുദ്ധ എന്ന സ്ഥലം മേഘങ്ങളാൽ അഭിവൃതമായതും, ശുദ്ധവായു നിറഞ്ഞു നിൽകുന്നതുമായ ഒരിടമാണ്. കറയില്ലാത്ത വിശ്വ പ്രബഞ്ചത്തിന്റെ സാരാംശം സ്പർശിച്ചറിയാൻ ഏറ്റവും അനുയോജ്യമായ സ്ഥലമാണ് ഒമ്പാട്ടു ഗുദ്ധ. ഒരു കാലഘട്ടത്തിൽ ഒമ്പാടു ഗുഡ്ഡ മികച്ച ഒരു ക്യാമ്പിംഗ് സ്ഥലമെന്ന രീതിയിൽ വളരെ പ്രശസ്തമായിരുന്നു. വളരെയധികം കാവ്യാത്മകത കുടികൊള്ളുന്ന ഗുദ്ധയിൽ ചെന്ന് താവളമടിക്കുന്നത് മേഘങ്ങൾക്ക് കീഴിൽ സ്വന്തം വീട്ടിലിരിക്കുന്നതു പോലുള്ള മനോഹരമായ ഒരനുഭവമാണ്. . അപ്പോൾ ഇവിടെ ചെന്ന് നിങ്ങളുടെ മനസ്സിനെ ഉദ്ധീപിപ്പിച്ച് തമ്പടിക്കുന്നതിനെക്കുറിച്ച് എന്തു പറയുന്നു?..?

ബന്ദേജേ വെള്ളച്ചാട്ടം

ബന്ദേജേ വെള്ളച്ചാട്ടം

ബാംഗ്ലൂരിൽ നിന്നുള്ള യാത്രാ ദൂരം - 300 കി.മീ

പശ്ചിമ പർവത മേഘലയുടെ ഒരു അഗ്ര ഭാഗമായ ബന്ദേജസ് കൊടുമുടി നിരകൾ ജലപ്രവാഹങ്ങളുടെ മാസ്മരിക സൗന്ദര്യത്താൽ അഭിവൃതമാണ്. സാന്ദ്രവും ഇടതൂർന്നതുമായി തിങ്ങിനിറഞ്ഞു വളരുന്ന അനവധി സസ്യജാലങ്ങളാൽ സമൃതമായ ഇവിടം അനേകം കാട്ടുമൃഗങ്ങളുടെ വാസ കേന്ദ്രമാണ്. ഏറ്റവും സമ്പന്നമായ സൗന്ദര്യ പ്രവാഹമുള്ള ഈ വിശാലമായ സ്ഥലത്ത് ഒരു ദിനരാത്രം ചെലവഴിക്കാൻ ആരാണ് ആഗ്രഹിക്കാത്തത്...!! ഈ മലയോര ഭൂപ്രകൃതിയിൽ നിങ്ങളുടെ കൂടാരം സ്ഥാപിച്ച് സമാധാനപരമായ ഒരു അന്തരീക്ഷം ആസ്വദിച്ചുല്ലസിക്കുന്നതിനു പുറമേ, ഇവിടുത്തെ ബന്ദാജ് ആർബി വെള്ളച്ചാട്ടവും സന്ദർശിക്കാം.


PC: Sumesh

ബാനന്തി ബേട്ട

ബാനന്തി ബേട്ട

ബാംഗ്ലൂരിൽ നിന്നുള്ള യാത്രാ ദൂരം - 62 കി.മീ

ട്രക്കിങ്ങ് പ്രിയരേയും ശാന്തസുന്ദരമായ ഇടങ്ങളിൽ താവളമടിക്കാൻ ആഗ്രഹിക്കുന്നവരേയും നെഞ്ചോടു ചേർത്തു വയ്ക്കുന്ന സ്ഥലമാണ് ബാനന്തി ബേട്ട. ബാംഗ്ലൂരിന്റെ പരിസരങ്ങളിൽ കുറച്ചു നാൾ തങ്ങാനും അവിടുത്തെ വിശാല അന്തരീക്ഷത്തിൽ നാഗരീകതയെ ആസ്വദിക്കാനും നിങ്ങളാഗ്രഹിച്ചാൽ ബാനന്തി ബേട്ട തീർച്ചയായും സന്ദർശിക്കിക്കേണ്ട ഒരിടമാണ്. ബനാന്തി ബേട്ടയുടെ പരിസരങ്ങിളിൽ പ്രകൃതി വിരിച്ചു വച്ച പച്ച പരവധാനിയിൽ എല്ലാ വിഷമങ്ങളും മറന്നങ്ങനെ കിടക്കാം. അനശ്വര സൗന്ദര്യത്തിന്റെ സർഗാത്മകതയെ തൊട്ടറിയാനായി ഇവിടേക്ക് ഒരു സന്ദർശനം പ്ലാൻ ചെയ്യൂ

കെമ്മനഗുണ്ടി

കെമ്മനഗുണ്ടി

ബാംഗ്ലൂരിൽ നിന്നുള്ള യാത്രാ ദൂരം - 255 കി.മീ

കർണാടകയിലെ അധികമാരും സന്ദർശിക്കാത്ത പ്രകൃതിരമണീയമായ ഒരു ചെറുപട്ടണമാണ് കെമ്മനഗുണ്ടി. അതുകൊണ്ട് തന്നെ ഇവിടെ, ഈ പട്ടണത്തിന്റെ സൗന്ദര്യം അനവരതം വെളിപ്പെടുത്തിയെടുക്കുന്നതിനും അതിന്റെ ആഴത്തിലുള്ള മൂലകൾ പര്യവേക്ഷണം ചെയ്യുന്നതിനും നിങ്ങൾക്ക് ഓരോർത്തർക്കും അവസരമുണ്ട്. വളരെ മനോഹരവും ശ്വാസമടക്കിപ്പിടിച്ചു നിർത്തുന്നതുമായ മല നിരകളും ചെറുകുന്നുകളും ഈ ഹിൽ സ്റ്റേഷന്റെ പ്രധാന ഭാഗമാണ്. ഇവിടുത്തെ കുന്നുകളും മനോഹരമായ താഴ്വരകളും തീർച്ചയായും നിങ്ങരുത്തരേയും ആശ്ചര്യഭരിതരാക്കും. എപ്പോഴെങ്കിലും ബംഗലൂരുവിലുടെ അല്ലെങ്കിൽ കർണാടകയിലൂടെ കടന്നു പോകുന്നമ്പോൾ ഈ മനോഹര ഭൂപകൃതിയുടെ സൗന്ദര്യം ആസ്വദിക്കാതെ കടന്നു കളയുന്നത് കൈയ്യിലുള്ളതെന്തോ നഷ്ടപ്പെടുത്തിയിട്ടു പോരുന്ന പോലെയാണ്

കുന്നുകൾ, അരുവികൾ, വെള്ളച്ചാട്ടങ്ങൾ, താഴ്വരകൾ, പാർക്കുകൾ എന്നിവയൊക്കെ കൊണ്ട് അനുഗ്രഹീതമായ കെമ്മനഗുണ്ടി പട്ടണം. ക്യാമ്പിങിനും അതിന്റെ അദൃശ്യമായ ചാരുതാ വൈഭവത്തിലുമൊക്കെ സന്തുഷ്ഠമായി കളിച്ചുല്ലസിക്കാൻ അവസരമൊരുക്കുന്ന സ്ഥലമാണ് ഇവിടം.

PC: Yathin S Krishnappa

കാനൂർ കോട്ടൈ

കാനൂർ കോട്ടൈ

ബാംഗ്ലൂരിൽ നിന്നുള്ള യാത്രാ ദൂരം - 280 കി.മീ

പുരാതന ചരിത്രത്തിലെ ഊടുവഴികൾ, പ്രകൃതി ഭംഗി നിറഞ്ഞ ചില റൊമാന്റിക് സ്പോട്ടുകൾ എന്നിവയാൽ ആർഭാടമായ ഒരു സ്ഥലമാണ് കാനൂർ. ഇവിടുത്തെ ക്യാമ്പിംഗ് തീർച്ചയായും അത്യാകർഷകവും ആവേശഭരിതരവുമായ ഒരു അനുഭവമാണ്. ഒരിക്കലിവിടം സന്ദർശിച്ചാൽ ലോകത്തിലെ തന്നെ ഏറ്റവും മാസ്മരിക സൗന്ദര്യത്തെ നമുക്ക് കാണാം. ആധികാരികമായ ആ സൗന്ദര്യത്തിന്റെ ഓർമ്മകൾ മനസ്സിലെന്നും മായാതെ കൊണ്ടു നടക്കാനാവും.


സമ്പന്നമായ തരിശുനിലങ്ങളിൽ ക്യാമ്പിംഗ് ചെയ്യുന്നതോടൊപ്പം നിങ്ങൾക്ക് കാനൂരിലെ വിശ്വപ്രസിദ്ധമായ കോട്ടയും സന്ദർശിക്കാം. നിഷ്കളങ്കത നിറഞ്ഞു നിൽക്കുന്ന ഈ അന്തരീക്ഷത്തിൽ സ്വയം മറന്നു നിന്നു കൊണ്ട് ഇവിടുത്തെ തരളിതമായ ജീവശൈലിയിലേക്ക് എത്തിനോക്കാം..

എട്ടീന ഭുജ

എട്ടീന ഭുജ

ബാംഗ്ലൂരിൽ നിന്നുള്ള യാത്രാ ദൂരം - 300 കി.മീ

വന്യമായ സൗന്ദര്യ ലഭ്യത കുടികൊള്ളുന്ന ഭൂപ്രദേശങ്ങളിലേക്ക് വച്ചുപിടിക്കാനായി എപ്പോഴെങ്കിലും തോന്നിയിട്ടുണ്ടോ ...? ഉണ്ടെങ്കിൽ നിങ്ങളുടെ ട്രക്കിംഗ് പാഠവത്തെ എട്ടീന ഭുജയിലേക്ക് തുറന്നു വിട്ടാലെന്താ..? സമൃദമായ കുന്നു ചരിവുകളും സ്വർഗ്ഗം തൊട്ടു നിൽകുന്ന പർവത അഗ്രങ്ങളിലുമൊക്കെ താവളമടിക്കാൻ ആഗ്രഹിക്കുമ്പോൾ എട്ടീന ഭുജയിൽ ചെന്ന് ക്യാമ്പ് ചെയ്യണം.. ഇവിടെ പകൽ സമയത്തും പെയ്തിറങ്ങുന്ന മൂടൽമഞ്ഞും മേഘപടലങ്ങളും ഓരോ സഞ്ചാരികളേയും കോൾമയിർകൊള്ളിക്കുന്നു. പച്ചപ്പിനാൽ സമൃതമായ ഈ അനശ്വര ഭൂവിൽ ഒളിഞ്ഞിരിക്കുന്ന പ്രകൃതി രഹസ്യങ്ങളെ പര്യവേക്ഷണം ചെയ്തു വിശ്രമ പരവശരായി ഇരിക്കുന്നതിനേക്കാൾ ആനന്ദകരമായ മെറ്റൊന്നില്ലന്നു തന്നെ പറയാം. അതിനാൽ ക്യാംബിംഗ് ഹൃദയത്തോട് ചേർത്തുവച്ചവരെ ഈ സ്ഥലം എന്നും വിസ്മയപ്പെടുത്തുന്നു