» »ഇന്ത്യയിലെ വിവിധ യാത്രാ കേന്ദ്രങ്ങളിലെ ബിരിയാണി രുചിഭേദങ്ങള്‍

ഇന്ത്യയിലെ വിവിധ യാത്രാ കേന്ദ്രങ്ങളിലെ ബിരിയാണി രുചിഭേദങ്ങള്‍

Posted By: Nikhil John

ഇന്ത്യ തീര്‍ച്ചയായും ഭക്ഷണ ആസ്വാദനത്തിന് ഒത്ത ഒരിടമാണ്. ഇറ്റാലിയന്‍ ഭക്ഷണവിഭവങ്ങള്‍ മുതല്‍ ആധുനിക ഇന്ത്യന്‍ ഭക്ഷണവിഭവങ്ങള്‍ വരെ ഇവിടെ ലഭ്യമായ ഇവിടെ ഈ രാജ്യത്തില്‍ ഒരു ഭക്ഷണപ്രിയന്‍ ആസ്വദിക്കാനാഗ്രഹിക്കുന്ന എല്ലാവിധം ഭക്ഷണ വിഭവങ്ങളും അയാളെ കാത്തിരിക്കുന്നു

രാജ്യത്തെ മൂന്ന് പേരോട് ചോദിച്ചാല്‍ അവരില്‍ ഒരാളെങ്കിലും ബിരിയാണിയാണ് തങ്ങളുടെ ഇഷ്ട്ടവിഭവം എന്ന് പ്രഖ്യാപിക്കുന്ന ഒരിടമാണ് ഇന്ത്യ. ബിരിയാണി ഇന്ന് ലോകത്തിലെമ്പാടുമുള്ള, പ്രത്യേകിച്ച് ഏഷ്യയുടെ തെക്കന്‍ പ്രദേശങ്ങളിലെവിടേയും വ്യാപകമായി ഭക്ഷിക്കപ്പെടുന്ന ഒരു അന്താരാഷ്ട്ര വിഭവമായി മാറിയിരിക്കുന്നു. വ്യത്യസ്തങ്ങളായ ചേരുവകള്‍ കൊണ്ടും സ്വാദിഷ്ടവും സുന്ദരവുമായ രുചിഭേദങ്ങള്‍ കൊണ്ടും ബിരിയാണി ഓരോരുത്തരുടെയും രുചിമുകുളങ്ങളില്‍ ആധിപത്യം സ്ഥാപിക്കുന്നു.

ലോകത്തിന്റെ ഏതു ഭാഗത്തായാലും, ബിരിയാണി സ്‌നേഹികള്‍ ആകര്‍ഷകവും സൗരഭ്യവാസന തുളുമ്പുന്നതുമായ വിവിധതരം ബിരിയാണികള്‍ അന്വേഷിച്ചു പോകാറാണ്ട്.

ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിനു ചുറ്റും വിവിധ ഭാഗങ്ങളിലായി കറിക്കൂട്ടുകളാലും, സുഗന്ധവ്യഞ്ജനങ്ങളാലും, മാംസകൂട്ടിനാലും പച്ചക്കറിക്കൂട്ടിനാലും വ്യത്യസ്തത നിറയ്ക്കുന്ന ധാരാളം ബിരിയാണി വിഭവങ്ങള്‍ ഉണ്ട്.

ഇതാ ഇവിടെ ഇന്ത്യയില്‍ ബിരിയാണിക്കു പേരുകേട്ട പ്രധാന സ്ഥലങ്ങളെ അണിനിരത്തുന്നു.. ഇവിടെ നിങ്ങള്‍ക്ക് ആകര്‍ഷണീയവും സ്വാദിഷ്ടവുമായ ബിരിയാണി വിഭവങ്ങള്‍ കണ്ടെത്തി ഭക്ഷിച്ച് രുചിയുടെ നിറഭേദങ്ങള്‍ ആസ്വദിച്ചറിയാന്‍ കഴിയുന്നു.

ഡല്‍ഹി

ഡല്‍ഹി

അസാമാന്യര്‍ക്കും വ്യത്യസ്ത ആഗ്രഹിക്കുന്നവര്‍ക്കുമായിട്ടുള്ള പട്ടണങ്ങളിലൊന്നാണ് ഡല്‍ഹി. ഒരാളുടെ ദൈന്യദിന ആഗ്രഹങ്ങളെല്ലാം നിറവേറാന്‍ പോന്ന നഗരങ്ങളിലൊന്ന്. മുഗ്‌ളായ് പാചകശാലയുടെ പേരില്‍ പ്രസിദ്ധിയാര്‍ജിച്ച ഡല്‍ഹി ചിലപ്പോഴൊക്കെ ബിരിയാണിയുടെ ജന്മദേശമെന്ന് അറിയപ്പെടുന്നു.. മുഗള്‍ സാമ്രാജ്യ കാലഘട്ടത്തില്‍ ഷാജഹാന്റെ ഭരണകാലത്താണ് ബിരിയാണി ഉണ്ടാക്കാന്‍ തുടങ്ങിയതെന്ന് പറയപ്പെടുന്നു. അതില്‍പിന്നെ രുചിയിലും വാസനയിലുമെല്ലാം ക്രമാതീതമായ മാറ്റങ്ങള്‍ വരുത്തി ഈ സ്വാദിഷ്ടവിഭവം പലരുടെയും ഇഷ്ടവിഭവമായി നിലനിന്നുപോകുന്നു .

മുളകും കുരുമുളകും ചേര്‍ത്തു കറിയാക്കിയ വിവിധ വിഭവങ്ങളോടൊപ്പം മുഗ്‌ളായ് ബിരിയാണി നഗരത്തിന്റെ വിവിധ ഭാഗങ്ങളില്‍ ഭക്ഷിക്കപ്പെടുന്നു. മുഗ്‌ളായ് ബിരിയാണിക്ക് ഒഴിവാക്കാനാവാത്ത കറിക്കൂട്ടുകളുണ്ടെങ്കിലും ഓരോ നഗരങ്ങള്‍ക്കും അതിന്റെതായ പാചകശൈലിയുണ്ട്.നിസാമുദ്ദീന്‍ ബിരിയാണി മാംസവും സുഗന്ധദ്രവ്യങ്ങളും വേണ്ടത്ര കുറച്ച് തയ്യാറാക്കുന്നു. ഷാജഹാനബാദ് ബിരിയാണി ആരോഗ്യവതനായ മാംസം കൊണ്ടും, അചൗര്‍ ബിരിയാണി ചില വ്യത്യസ്ത നിറഞ്ഞ കൂട്ടുകള്‍ കൊണ്ടും ഡല്‍ഹിയില്‍ പ്രസിദ്ധി നേടിയിരിക്കുന്നു.

ചാന്ദിനി ചൗക്ക്, ജുമാ മസ്ജിത്, നാഷനല്‍ മാര്‍ക്കറ്റ് എന്നിങ്ങനെ ഡല്‍ഹിയിലെ ഏതാനും സ്ഥലങ്ങളില്‍ നിങ്ങള്‍ക്ക് രസം നുകരുന്ന ഇത്തരം ബിരിയാണികള്‍ ആസ്വദിക്കാന്‍ സാധിക്കും

PC: Nundhaa

ലക്‌നൗ

ലക്‌നൗ

ആഢംഭരമായ ആതിതേയത്വത്തിനും അവധിയില്ലാത്ത പാചകശാലയ്ക്കും പേരുകേട്ട ഭരണാധിക്കാരികളുടെ നഗരമായ ലക്‌നൗ ബിരിയാണികളുടെ തന്നെ പഴമയേറിയ ഒരു ഉദ്ദിഷ്ടസ്ഥാനമാണ്.. അങ്ങോട്ടുചെന്നെത്തുന്ന ഒരു സന്ദര്‍ശകനും അവിടുത്തെ തെരുവുകളില്‍ ഉടനീളം വിളമ്പുന്ന വിശിഷ്ഠ വിഭവങ്ങളായ ക്രിസ്പി കബാബും സ്വാദിഷ്ടമായ ബിരിയാണിയും ഒഴിവാക്കി തിരിച്ചുവരാനാവില്ല.

ലക്‌നൗവിലെ അവൗധി ബിരിയാണി അതിന്റെ പാചകരീതിയിലും വിളമ്പല്‍ശൈലിയിലും മറ്റു ബിരിയാണികളില്‍ നിന്ന് വ്യത്യസ്തതയാര്‍ന്നു നില്‍ക്കുന്നു. ഭരണാധികാരികളുടെ നഗരമായതിനാല്‍ ആഢംബരതയുടെ കാര്യത്തില്‍ ഒരു കുറവും വരുത്താതെ തന്നെ അവര്‍ ഓരോരുത്തരേയും സല്‍ക്കരിച്ചുപോകുന്നു. ഇവിടെ മാംസവും ബിരിയാണിചോറും ദം രീതിയില്‍ രണ്ടായി പാചകം ചെയ്ത് പ്രധാന കറിക്കൂട്ടുകള്‍ ചേര്‍ത്ത് വിളമ്പുന്നു. അവൗധി ബിരിയാണിയുടെ പാചക രീതി വളരേ സമയമേറിയതാണ്, അത് ബിരിയാണിയുടെ ഐശ്വര്യവും സ്വാദും ഒപ്പം കറിക്കൂട്ടുകളുടെ മേന്മയും വര്‍ദ്ധിപ്പിക്കുന്നു.

ചൗപാദ്യാന്‍ ചൗക്ക്, ഗോമതി നഗര്‍, ബംഗ്ലാ ബസാറുകള്‍ തുടങ്ങിയവ സ്ഥലങ്ങളില്‍ ലക്‌നൗ ബിരിയാണികളുടെ സ്വാദ് ആസ്വദിക്കാന്‍ കഴിയും.
PC: Jbarta

ഹൈദരാബാദ്

ഹൈദരാബാദ്

ബിരിയാണിയെ രാജ്യത്തെതന്നെ ദേശീയ ഭക്ഷണമായി ഉള്‍പ്പെടുത്താതിരിക്കുകയെന്നത് ആക്ഷേപകരമായ കാര്യമാണ്. പാചകവിദഗ്ധരുടെ കൈപ്പുണ്യത്തിന് പ്രശസ്തമായ ഹൈദരാബാദിലെ പ്രധാന സ്ഥലമാണ് ചാര്‍മിനാര്‍. ഇന്ത്യയിലെ വിശിഷ്ടമായ മാംസാഹാര വിഭവങ്ങള്‍ ആസ്വദിക്കണമെങ്കില്‍ നിങ്ങള്‍ ഹൈദരാബാദിലെ ഏറ്റവും പഴയ തെരുവുകളില്‍ പോകണം. ഇവിടെ നിങ്ങള്‍ക്ക് ബിരിയാണിയുടെ അതിശ്രേഷ്ഠത തന്നെ ആസ്വദിക്കാന്‍ കഴിയും.

വിഭവങ്ങള്‍ തയ്യാറാക്കുന്ന രീതിപോലും ഇവിടെ തികച്ചും വ്യത്യസ്തമാണ്. പാകം ചെയ്യുന്നതിനു മുമ്പ് മാംസം മണിക്കൂറുകളോളം സുഗന്ധവ്യഞ്ജനങ്ങളുടെ ലഹരിയില്‍ കഴുകുകയും തുടര്‍ന്ന് രുചിചേര്‍ക്കപ്പെട്ട അരിയോട് ചേര്‍ത്ത് വയ്ക്കുകയുംചയ്യുന്നു.തല്‍ഫലമായി, ആധികാരികത സുഗന്ധങ്ങളില്‍ നിലനിര്‍ത്താനും കൊതിയൂറുന്ന സൗരഭ്യം കൊണ്ടുവരാനും സഹായിക്കുന്നു

ഹൈദരാബാദിലെ ബിരിയാണിയില്‍ നിങ്ങളുടെ രുചി മുകുളങ്ങള്‍ പരീക്ഷിക്കാന്‍ പറ്റിയ പ്രധാന സ്ഥലങ്ങള്‍ , നല്ലകണ്ട, ചാര്‍മിനാര്‍, സൈഫബാദ് മുതലായ സ്ഥലങ്ങളാണ്.

PC: FoodPlate

കൊല്‍ക്കത്ത

കൊല്‍ക്കത്ത

ഇന്ത്യയിലെ മറ്റൊരു പ്രശസ്തമായ ബിരിയാണി കേന്ദ്രമാണ് കൊല്‍ക്കത്ത. മാംസത്തിന് പകരം ഉരുളക്കിഴങ്ങുകൊണ്ടു മൂടിയ ബിരിയാണികള്‍ ഇവിടെ പ്രശസ്തമാണ്. കൊല്‍ക്കത്തയിലെ ആദ്യത്തെ ബിരിയാണി പത്തൊന്‍പതാം നൂറ്റാണ്ടിലായിരുന്നു. ഇറച്ചികള്‍ ഉപയോഗിക്കാന്‍ പ്രാപ്തിയില്ലാത്തതിനാല്‍ ഈ സംസ്ഥാനത്തെ പാവപ്പെട്ടവര്‍ ബിരിയാണിയില്‍ ഉരുളക്കിഴങ്ങും മുട്ടയും ചേര്‍ത്തു ഉപയോഗിക്കാന്‍ തയ്യാറായി. അതൊരു വ്യത്യസ്ത രുചിക്കൂട്ടുള്ള ബിരിയാണിയായി മാറി

കൊല്‍ക്കത്ത ബിരിയാണിയിലെ പ്രധാന പ്രത്യേകത ഈ വിഭവം ഉണ്ടാക്കുന്നതിനുപയോഗിക്കുന്ന ചേരുവകളും സുഗന്ധദ്രവ്യങ്ങളിലും നിറഞ്ഞു നില്‍ക്കുന്നു ഏലക്ക, കറുവപ്പട്ട, ഗ്രാമ്പൂ എന്നിവയുടെ ഉപയോഗം ഒരു വശത്തും കുങ്കുമപ്പൂവിനൊടൊപ്പം റോസ് വാട്ടറും മഞ്ഞളും ചേര്‍ത്ത ചോറിന്റെ സുഗന്ധം മറ്റൊരു വശത്ത് ചേര്‍ന്ന് ബിരിയാണിയുടെ രുചിസമ്പന്നത വര്‍ദ്ധിപ്പിക്കുന്നു. ഇവ രണ്ടും ഒത്തുചേര്‍ന്ന് പൂര്‍ണ്ണവും സവിശേഷവും വായില്‍ വെള്ളമൂറുന്നതുമായ ഒരു ബിരിയാണി അനുഭവം ഏവര്‍ക്കും നല്‍കുന്നു.

പാര്‍ക്ക് സ്ട്രീറ്റ്, സാള്‍ട്ട് ലേക്, ബിദാന്‍ സാരാനി, തടാക ഗാര്‍ഡന്‍സ് തുടങ്ങിയ സ്ഥലങ്ങളില്‍ കൊല്‍കത്തയിലെ വ്യത്യസ്തങ്ങളായ ബിരിയാണി ആസ്വദിക്കാന്‍ കഴിയും

നിങ്ങള്‍ക്ക് സന്ദര്‍ശിക്കാവുന്ന ഇന്ത്യയിലെ പ്രധാന ബിരിയാണി കേന്ദ്രങ്ങള്‍ ഇവയൊക്കെയാണ്.നിങ്ങളൊരു ബിരിയാണി സ്‌നേഹിതരാണെങ്കില്‍ ഈ സ്ഥലങ്ങള്‍ ഒരിക്കലെങ്കിലും സന്ദര്‍ശിക്കാതെ പോകരുത്. കാരണം രുചിഭേതങ്ങളിലെ തന്നെ ഏറ്റവും മികച്ച ബിരിയാണികളെ ആസ്വദിക്കാനുള്ള അവസരം നഷ്ടമാക്കരുത്.

PC: Biswarup

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...