Search
  • Follow NativePlanet
Share
» »ഇന്ത്യക്കാരനാണോ..കുറഞ്ഞപക്ഷം ഇതെങ്കിലും അറിഞ്ഞിരിക്കണം!!

ഇന്ത്യക്കാരനാണോ..കുറഞ്ഞപക്ഷം ഇതെങ്കിലും അറിഞ്ഞിരിക്കണം!!

ചുറ്റിലും നിറഞ്ഞു നിൽക്കുന്ന വൈവിധ്യങ്ങൾക്കിടയിലും ഏകത്വം കണ്ടെത്തുന്ന നാടാണ് ഭാരതം. വ്യത്യസ്തങ്ങളായ വിശ്വാസങ്ങളും ആചാരങ്ങളും സംസ്കാരവും ആണെങ്കിലും അതിലെല്ലാം സമാനത കണ്ടെത്തുന്ന ഇടം. നമ്മുടെ രാജ്യത്തെ എത്രയൊക്കെ അറിയാമെന്നു പറഞ്ഞാലും ഇനിയും പറഞ്ഞു തീരാത്ത വിശേഷങ്ങൾ ഭാരതത്തിനുണ്ട്. തടാകത്തിലെ ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ് മുതൽ ശിവക്ഷേത്രമായിരുന്നു എന്നു വിശ്വസിക്കുന്ന താജ്മഹൽ വരെ ഇവിടുത്തെ പ്രത്യേകതയാണ്. ഇന്ത്യക്കാർക്കു പോലും അപരിചിതമായ ഇന്ത്യയിലെ കുറച്ച് വിചിത്രമായ വിശേഷങ്ങൾ അറിയാം....

ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്

ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്

പല തരത്തിലുള്ള തപാൽ ഓഫീസുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വിചിത്രമായ ഒന്നാണ് ഒഴുകി നടക്കുന്ന പോസ്റ്റ് ഓഫീസ്. കാശ്മീരീലെ ദാൽ തടാകത്തിൽ സ്ഥിതി ചെയ്യുന്ന ഈ പോസ്റ്റ് ഓഫീസ് കാശ്മീർ വിനോദ സഞ്ചാരത്തെ പ്രോത്സാഹിപ്പിക്കുക എന്ന ലക്ഷ്യത്തിൽ രൂപം നല്കിയതാണ്.

ഇരട്ടകളുടെ നാട്

ഇരട്ടകളുടെ നാട്

ഒരു സ്ഥലത്ത് ജനിക്കുന്നവർ മിക്കവരും ഇരട്ടകൾ. കാരണമറിയാത്ത ഇത്തരമൊരു പ്രതിഭാസമുള്ള ഇടവും നമ്മുടെ നാട്ടിലുണ്ട്. അതും മലപ്പുറത്ത്. ഇവിടുത്തെ കൊടിഞ്ഞി എന്ന സ്ഥലത്ത് ജനിക്കുന്ന കുട്ടികൾ മിക്കവരു ഇരട്ടകളാണ്. എന്നാൽ ഈ പ്രദേശത്തു മാത്രം ഇങ്ങനെ സംഭവിക്കുന്നതിന്റെ കാരണം കണ്ടെത്തുവാൻ ഇനിയുമായിട്ടില്ല.

താജ്മഹൽ ഒരു ക്ഷേത്രമായിരുന്നു?!!

താജ്മഹൽ ഒരു ക്ഷേത്രമായിരുന്നു?!!

ഇനിയും വിവാദങ്ങൾക്ക് ഒരറുതിയും സംഭവിക്കാത്ത ഒരു നിർമ്മിതിയാണ് പ്രശസ്തമായ താജ്മഹൽ. ഷാജഹാൻ തന്റെ പ്രിയപത്നിയായ മുംതാസിന്റെ ഓർമ്മയ്ക്കായി നിർമ്മിക്കപ്പെട്ട സ്മാരകകാണെന്നു വിശ്വസിക്കപ്പെടുമ്പോഴും ഇതൊരു ശിവക്ഷേത്രമായിരുന്നു എന്നൊരു വാദവും പലരും ഉയർത്തുന്നുണ്ട്.

PC: wikipedia

ഷാജഹാൻ കയ്യടക്കിയ ക്ഷേത്രം

ഷാജഹാൻ കയ്യടക്കിയ ക്ഷേത്രം

ഒരിക്കലും ഒരു ശവകുടീരം താജ്മഹൽ എന്ന പേരിൽ അറിയപ്പെടില്ല എന്നാണ് ഇവിടം ഒരു ക്ഷേത്രമായിരുന്നു എന്നു വിശ്വസിക്കുന്നവർ പറയുന്നത്. തേജോമഹാലയം എന്നു പറയപ്പെടുന്ന ശിവക്ഷേത്രം ഷാജഹാൻ കൈവശപ്പെടുത്തുകയായിരുന്നുവത്രെ. മാത്രമലല്, താജ്മഹലിന്റെ ഒരു പ്രത്യേകത ഇവിടുത്തെ അഷ്ടഭുജങ്ങളാണ്. ഹിന്ദു വിശ്വാസമനുസരിച്ചുള്ളതാണ് അഷ്ടഭുജങ്ങളെന്നാണ് പറയുന്നത്.

താജ് മഹലോ തേജോമഹാലയോ...ആരു പറയുന്നതാണ് സത്യം?

PC: Antrix3

ഒറ്റ സമയരേഖയിലെ നഗരങ്ങൾ

ഒറ്റ സമയരേഖയിലെ നഗരങ്ങൾ

മറ്റു രാജ്യങ്ങളെയും അവിടുത്തെ നഗരങ്ങളെയും വെച്ചു നോക്കുമ്പോൾ ഇന്ത്യയിലെ എല്ലാ സ്ഥലങ്ങളും ഒറ്റ സമയ രേഖയിലാണ് വരുന്നത്.

ഇന്ത്യയിലെ പുരാതന സർവ്വകലാശാലകൾ

ഇന്ത്യയിലെ പുരാതന സർവ്വകലാശാലകൾ

ലോകത്തിലെ തന്നെ പുരാതനമായ സർവ്വകസാശാലകൾ നമ്മുടെ രാജ്യത്താണുള്ളത്. ഒരു കാലത്ത് അറിവിന്റെ തലയുയർത്തി നിന്നിരുന്ന അടയാളങ്ങളായിരുന്നു നളന്ദയും തക്ഷശിലയും ഉൾപ്പെടെയുള്ള ഇവിടുത്തെ സർവ്വകലാശാലകൾ.

നളന്ദ സര്‍വ്വകലാശാലയുടെ നാശത്തിന് പിന്നില്‍ ആരാണെന്ന് അറിയുമോ?

PC:Agnibh Kumar

ഡെൽഹിയിലെ ന്യൂയോർക്ക്

ഡെൽഹിയിലെ ന്യൂയോർക്ക്

വിചിത്രങ്ങളായ സ്ഥലനാമങ്ങൾ നമ്മുടെ രാജ്യത്തിന്റെ മറ്റൊരു പ്രത്യേകതയാണ്. ബാംഗളുരുവിലെ ആഗ്രയും ഇടുക്കിയിലെ എൻ ആർ സിറ്റിയും ഒക്കെ സ്ഥലനാമത്തിന്റെ വ്യത്യസ്ത കാണിക്കുന്ന ഇടങ്ങളാണ്. അത്തരത്തിൽ മറ്റൊരു സ്ഥലമാണ് ന്യൂ ഡെൽഹിയിൽ നഗരത്തിൻ നിന്നും മാറി സ്ഥിതി ചെയ്യുന്ന ന്യൂ യോർക്ക് എന്നു പേരായ ഒരു ഗ്രാമം.

ആർക്കും അവകാശമില്ലാത്ത കോംഗ്കാ പാസ്

ആർക്കും അവകാശമില്ലാത്ത കോംഗ്കാ പാസ്

ഇന്ത്യയ്ക്കും ചൈനയ്ക്കും ഇടയിലുള്ള നിയന്ത്രണ രേഖയിൽ സമുദ്ര നിരപ്പിൽ നിന്നും 51,71 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്ന കോംഗ്കാ പാസ് തര്‍ക്കങ്ങൾ ഒരുപാട് നടക്കുന്ന ഇടമാണ്. ഇന്ത്യയും ചൈനയും തങ്ങളുടേതാണ് എന്ന അവകാശപ്പെടുന്ന ഒരിടമാണിത്.

PC:wikipedia

ഒരൊറ്റ ദിവസം കൊണ്ട് അപ്രത്യക്ഷമായ ഗ്രാമം

ഒരൊറ്റ ദിവസം കൊണ്ട് അപ്രത്യക്ഷമായ ഗ്രാമം

പലപല കഥകളും സംഭവങ്ങളും നമ്മൾ വായിച്ചിട്ടുണ്ടെങ്കിലും അതിൽ നിന്നെല്ലാം വ്യത്യസ്തമായ ഒന്നാണ് രാജസ്ഥാനിലെ കുൽധാര എന്ന ഗ്രാമത്തിന്റേത്. ഒരൊറ്റ രാത്രി കൊണ്ട് ആയിരക്കണക്കിന് ജനങ്ങൾ വസിക്കുന്ന ഒരു ഗ്രാമം ഒരു തെളിവും അവശേഷിപ്പിക്കാതെ അപ്രത്യക്മായ കഥയാണ് ഇവിടുത്തേത്,.

ഒറ്റരാത്രികൊണ്ട് അപ്രത്യക്ഷമായ ഗ്രാമം

PC:timeflicks

ഏറ്റവും അധികം പശുക്കളുള്ള രാജ്യം

ഏറ്റവും അധികം പശുക്കളുള്ള രാജ്യം

ലോകത്തിൽ ഏറ്റവും അധികം പശുക്കളെ വളർത്തുന്ന രാജ്യം നമ്മുടേതാണത്രെ. അമേരിക്കയിലെ ആകെയുള്ള കാറുകളേക്കാൾ അധികം എണ്ണത്തിലുള്ള പശുക്കളെ ഇവിടെ കണ്ടെത്താൻ സാധിക്കും.

പാലുത്പാദനത്തിലും ഇന്ത്യയാണ് മുന്നിൽ.

ലോകത്തിൽ ഏറ്റവും അധികം വെജിറ്റേറിയൻസുള്ള രാജ്യം

ലോകത്തിൽ ഏറ്റവും അധികം വെജിറ്റേറിയൻസുള്ള രാജ്യം

മതപരമോ വ്യക്തി സ്വാതന്ത്ര്യമോ എന്തുമായിക്കോട്ടെ, ലോകത്തിൽ ഏറ്റവും അധികം സസ്യഭക്ഷണം കഴിക്കുന്ന ആളുകളുള്ള രാജ്യം നമ്മുടെ ഇന്ത്യയാണ്. ഏതാണ്ട് 20 മുതൽ 40 ശതമാനം വരെ ആളുകൾ ഇവിടെ വെജിറ്റേറിയൻ ആണെന്നാണ് കണക്കുകൾ പറയുന്നത്.

ലോകം മുഴുവൻ അറിയുമ്പോഴും നമുക്ക് മാത്രം ഇന്നും അപരിചിതമായി കിടക്കുന്ന കുറേ അത്ഭുതങ്ങൾ

ലോകം മുഴുവൻ അറിയുമ്പോഴും നമുക്ക് മാത്രം ഇന്നും അപരിചിതമായി കിടക്കുന്ന കുറേ അത്ഭുതങ്ങൾ

ഗിസായിലെ പിരമിഡും ബാബിലോണിലെ തൂങ്ങുന്ന ഉദ്യാനവും ചൈനയിലെ വൻമതിലും നമ്മുടെ സ്വന്തം താജ്ഹലും ഒക്കെയുള്ള ലോകത്തിലെ അതിശയങ്ങൾ നമുക്ക് പരിചിതമാണ്. കേൾക്കുമ്പോൾ തന്നെ അമ്പോ എന്നു തോന്നിപ്പിക്കുന്ന അതിശയങ്ങൾ‌. എന്നാൽ ഇതിലും വലിയ അതിശയങ്ങളും നിർമ്മിതകളും നമ്മുടെ രാജ്യത്തുള്ള കാര്യം അറിയുമോ? ലോകം മുഴുവൻ അറിയുമ്പോഴും നമുക്ക് മാത്രം ഇന്നും അപരിചിതമായി കിടക്കുന്ന കുറേ അത്ഭുതങ്ങൾ...

ഭൂമിയെ ചുറ്റാന്‍ കഴിവുള്ള ഇരുമ്പുള്ള പാലം, ഒഴുകുന്ന പോസ്റ്റ് ഓഫീസ്..ഈ കാഴ്ചകള്‍ ഞെട്ടിക്കും തീര്‍ച്ച

താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

വയനാട്..എത്ര വിവരിച്ചാലും തീരാത്ത ഭംഗിയുള്ള നാട്...തണുപ്പിൽ മയങ്ങി കോടമഞ്ഞിൽ പൊതിഞ്ഞ് തേയിലത്തോട്ടങ്ങൾ തൊണ്ട് കഥയെഴുതുന്ന ഈ നാട് കൊതിപ്പിക്കും എന്നിതിൽ ഒരു സംശയവും ഇല്ല. വളഞ്ഞും പുളഞ്ഞും കിടക്കുന്ന ചുരത്തിലെ വഴികളിലൂടെ മാത്രമേ ഇവിടെ എത്തുവാൻ സാധിക്കൂ. താമരശ്ശേരി ചുരം മുതൽ പേരിയ ചുരവും പാൽച്ചുരവും നാടുകാണിച്ചുരവും ഒക്കെയായി ഇവിടുത്തെ ചുരത്തിന്റെ ഭംഗിയും കാഴ്ചകളും ഒന്നു വേറെ തന്നെയാണ്. അയൽജില്ലകളിലേക്കെത്തണമെങ്കിൽ ചുരങ്ങളിറങ്ങേണ്ട ഇവിടുത്തെ പ്രധാനപ്പെട്ട വഴികളും കാഴ്ചകളും പരിചയപ്പെടാം

താമരശ്ശേരി ചുരം മാത്രമല്ല: വയനാട്ടില്‍ നിന്നും പുറത്തു കടക്കാൻ അഞ്ച് വഴികൾ

Read more about: travel mystery
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more