Search
  • Follow NativePlanet
Share
» »ക്രിസ്തുമസിനൊരുങ്ങാൻ ഈ ദേവാലയങ്ങൾ

ക്രിസ്തുമസിനൊരുങ്ങാൻ ഈ ദേവാലയങ്ങൾ

കേരളത്തിൽ ക്രിസ്തുമസ് ആഘോഷത്തിനു പറ്റിയ ക്രൈസ്തവ ദേവാലയങ്ങൾ പരിചയപ്പെടാം

ക്രിസ്തുമസ് ആഘോഷങ്ങളുടെയും ഒത്തുചേരലിന്റെയും സമയമാണ്. കുടുംബാംഗങ്ങൾ ഒരുമിച്ച് ക്രിസ്തുമസ് ആഘോഷിക്കുന്നതും ദേവാലയങ്ങളിൽ പോകുന്നതും ഒക്കെ കേരളത്തിലെ ക്രൈസ്തവ വിശ്വാസികളുടെ ഇടയിൽ പതിവുള്ള കാര്യങ്ങളാണ്. ക്രിസ്തുമസിനോടും പുതുവത്സരത്തിനോടുെ അനുബന്ധിച്ച ആഘോഷങ്ങളും നമ്മുടെ നാട്ടിൽ ധാരാളമുണ്ട്.
ഭാരതത്തിൽ ക്രിസ്ത്യാൻ വിശ്വാസത്തിന് ഏറെ മുൻതൂക്കം നല്കിയ നാടുകളിലൊന്ന് കേരളമായിരുന്നു. അതുകൊണ്ടുതന്നെ വിശ്വാസത്തിൽ അടിയുറച്ച പാരമ്പര്യമാണ് കേരളത്തിന്റേത്. ക്രിസ്തുമസ് ആഘോഷിക്കുവാൻ കേരളത്തില്‍ 1. പോകാൻ പറ്റിയ കുറച്ച് ദേവാലയങ്ങൾ പരിചയപ്പെടാം...

സാന്‍റാ ക്രൂസ് ബസലിക്ക, കൊച്ചി

സാന്‍റാ ക്രൂസ് ബസലിക്ക, കൊച്ചി

കേരളത്തിലെ എട്ടു ബസലിക്ക ദേവാലയങ്ങളിൽ ഒന്നാണ് കൊച്ചിയിലെ സാന്റാ ക്രൂസ് ബസലിക്ക. നിർമ്മിതിയിലും രൂപത്തിലും മറ്റു ദേവാലയങ്ങളിൽ നിന്നും വ്യത്യസ്തമായി അല്പം ചരിത്ര പ്രാധാന്യത്തോടെ തലയുയർത്തി നിൽക്കുന്ന ദേവാലയം കൂടിയാണിത്. ക്രിസ്തുമസ് കാലത്ത് സഞ്ചാരികളാലും തീർഥാടകരാലും നിറഞ്ഞു നിൽക്കുന്ന ഈ ദേവാലയത്തിൽ പ്രാദേശികമായും ഒരുപാട് ആളുകൾ എത്തുന്നു. പതിനാറാം നൂറ്റാണ്ടു മുതൽ ഒട്ടേറെ ആക്രമണങ്ങൾ നേരിടേണ്ടി വന്നിട്ടുണ്ടെങ്കിലും അതിനെയെല്ലാം അതിജീവിച്ചാണ് ഈ ദേവാലയം ഇന്നു നിലനിൽക്കുന്നത്. ക്രിസ്തുമസ് കരോളും കാർണിവലും ഇവിടുത്തെ ക്രിസ്തുമസ് ആഘോഷത്തിന് മാറ്റു കൂട്ടുന്നു.

PC: Elroy Serrao

മണർകാട് പള്ളി

മണർകാട് പള്ളി

ആഗോള മരിയൻ തീർഥാടന കേന്ദ്രമായി അറിയപ്പെടുന്ന മണർകാട് പള്ളി കോട്ടയം ജില്ലയിലെ മണർകാട് എന്ന സ്ഥലത്താണ് സ്ഥിതി ചെയ്യുന്നത്. നൂറുകണക്കിനി വിശ്വാസികൾ പലഭാഗങ്ങളിൽ നിന്നായി എത്തിച്ചേരുന്ന ഇവിടം വളരെ പ്രശസ്തമായ തീർഥാടന കേന്ദ്രമാണ്. എട്ടുനോമ്പാണ് ഇവിടുത്തെ പ്രധാന ആഘോഷമെങ്കിലും ക്രിസ്തുമസ് കാലത്തും ധാരാളം ആളുകൾ ഇവിടെ എത്തുന്നു.

PC:Stalinsunnykvj

കുറവിലങ്ങാട് പള്ളി

കുറവിലങ്ങാട് പള്ളി

കോട്ടയം ജില്ലയിലെ തന്നെ മറ്റൊരു തീർഥാടന കേന്ദ്രമാണ് കുറവിലങ്ങാട് പള്ളി. കുറവിലങ്ങാട് പള്ളി എന്നും കുറവിലങ്ങാട് മർത്ത മറിയം പള്ളി എന്നും അറിയപ്പെടുന്ന ഈ ദേവാലയത്തിൽ മറ്റു പള്ളികളിൽ നിന്നും വ്യത്യസ്തമായി ധാരാളം ചടങ്ങുകൾ നടക്കാറുണ്ട്. മൂന്നു നോമ്പും കപ്പൽ പ്രദക്ഷിണവുമാണ് ഇവിടുത്തെ പ്രധാനപ്പെട്ട കാര്യങ്ങള്‍.
ആടിനെ മേയിച്ചുകൊണ്ടിരുന്ന ഇടയബാലന്മാർക്ക് മാതാവ് പ്രത്യക്ഷപ്പെട്ട സ്ഥലത്താണ് ഈ ദേവലയം നിൽക്കുന്നത് എന്ന പ്രത്യേകതയും കുറവിലങ്ങാട് പള്ളിക്കുണ്ട്.

PC:Sivavkm

പിറവം വലിയപള്ളി

പിറവം വലിയപള്ളി

രാജാക്കന്മാരുടെ പള്ളി എന്നറിയപ്പെടുന്ന പിറവം വലിയ പള്ളിയാണ് ക്രിസ്തുമസി ആഘോഷിക്കുവാൻ യോജിച്ച മറ്റൊരു ദേവാലയം. ബത്ലഹേമിലെ കാലിത്തൊഴുത്തിൽ ജനിച്ച ഉണ്ണിയേശുവിനെ കാണുവാൻ പോയ രാജാക്കൻമാർ പിറവത്ത് എത്തിച്ചേർന്നുവെന്നു ംഅവർ ഇവിടെ ആരാധിക്കാനായി ഒരിടം ഒരുക്കിയെന്നുമാണ് വിശ്വാസം. ആ സ്ഥലത്ത് നിർമ്മിച്ചിരിക്കുന്ന ദേവാലയമാണ് പിറവം വലിയ പള്ളി എന്നാണ് വിശ്വാസം. പിന്നീട് കാലക്രമേണ ഇത് മാതാവിന്റെ പേരിൽ അറിയപ്പെട്ടുവെങ്കിലും മൂന്നു രാജാക്കന്മാരുടെ പള്ളി എന്ന വിശേഷണം ഈ ദേവാലയത്തിന് ഇപ്പോളുമുണ്ട്.

PC:Captain

പള്ളിക്കുന്ന് പള്ളി

പള്ളിക്കുന്ന് പള്ളി

ഒരു ഹിന്ദു ക്ഷേത്രത്തിനു സമാമായ ആചാരങ്ങൾ പിന്തുടരുന്ന ഒരു ദേവാലയം എന്ന നിലയിൽ പ്രസിദ്ധമാണ് വയനാട്ടിലെ പള്ളിക്കുന്ന് പള്ളി. കൽപ്പറ്റയിൽ നിന്നും 14 കിലോമീറ്റർ അകലെയാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. ലൂർദ്ദ് മാതാവിന്റെ നാമത്തിൽ പ്രതിഷ്ഠിച്ചിരിക്കുന്ന ഈ ദേവാലയം ഫ്രഞ്ച് പുരോഹിതനാണ് നിർമ്മിച്ചതെങ്കിലും ഇന്ന് കോഴിക്കോട് രൂപതയുടെ കീഴിലാണുള്ളത്. ഫെബ്രുവരിയിൽ നടക്കുന്ന ഇവിടുത്തെ പള്ളിപെരുന്നാളിന് നെറ്റിപ്പട്ടം കെട്ടിയ ആനകളെ എഴുന്നള്ളിക്കാറുണ്ട്.

PC:Stalinsunnykvj

നെടുംകുന്നം പള്ളി

നെടുംകുന്നം പള്ളി

ചരിത്രവും പഴങ്കഥകളുമായി കെട്ടുപിണഞ്ഞു കിടക്കുന്ന ഒരു ദേവാലയമാണ് കോട്ടയം ജില്ലയിൽ ചങ്ങനാശ്ശേരിക്കടുത്ത് സ്ഥിതി ചെയ്യുന്ന നെടുംകുന്നം പള്ളി. സ്നാപക യോഹന്നാന്റെ പേരിലുള്ള ഈ ദേവാലയത്തിന്റെ മുഴുവൻ പേരി നെടുംകുന്നം സെൻറ് ജോൺ ബാപ്റ്റിസ്റ്റ്സ് ഫോറോനാപ്പള്ളി എന്നാണ്. ചങ്ങനാശ്ശേരിയിൽ നിന്നും 16 കിലോമീറ്റർ അകലെയാണ് ഈ ദേവാലയം സ്ഥിതി ചെയ്യുന്നത്. എല്ലാ വർഷവും വൃശ്ചികം 13-നാണ് ഇവിടുത്തെ പ്രധാന തിരുന്നാൾ.

PC: Justinpathalil

വിമലഗിരിപ്പള്ളി , കോട്ടയം

വിമലഗിരിപ്പള്ളി , കോട്ടയം

കോട്ടയം ജില്ലയിലെ പ്രധാനപ്പെട്ട ദേവാലയങ്ങളിലൊന്നാണ് വിമലഗിരിപ്പള്ളി. കേരളത്തിലെ ഏറ്റവും ഉയരമുള്ള ഈ ദേവാലയം വളരെ വ്യത്യസ്തമായ രീതിയിലാണ് നിർമ്മിച്ചിരിക്കുന്നത്. ഗോഥിക് ശൈലിയിൽ നിർമ്മിച്ചിരിക്കുന്ന ഈ ദേവാലയത്തിന് 172 അടി ഉയരമുണ്ട്. കോട്ടയത്ത് ക്രിസ്തുമസ് ആഘോഷങ്ങൾ നടക്കുന്ന ഒരു പ്രശസ്ത ദേവാലയം കൂടിയാണിത്.

PC:Ruben Joseph

വല്ലാർപ്പാടം പള്ളി

വല്ലാർപ്പാടം പള്ളി

വല്ലാര്‍പാടം പള്ളി ദേശീയ തീര്‍ഥാടന കേന്ദ്രങ്ങളിലൊന്നായ വല്ലാര്‍പാടം ബസലിക്ക 1524 ല്‍ പോര്‍ച്ചുഗീസുകാരാണ് നിര്‍മ്മിച്ചത്. പരിശുദ്ധാത്മാവിന്റെ നാമത്തില്‍ സ്ഥാപിച്ച ഏഷ്യയിലെ ആദ്യത്തെേേ ദവാലയമായ വല്ലാര്‍പാടം 1676ല്‍ വെള്ളപ്പൊക്കത്തില്‍ പെടുകയുണ്ടായി. പിന്നീട് പുതുക്കിപ്പണിത പള്ളി വിമേചന നാഥയെന്ന പേരിലറിയപ്പെടുന്ന മാതാവിന്റെ പള്ളിയെന്ന നിലയിലും വല്ലാര്‍പാടത്തമ്മയുടെ പള്ളി എന്ന നിലയിലുമാണ് പ്രശസ്തം. പിന്നീട് 1888 ല്‍ ലിയോ പതിമൂന്നാമന്‍ മാര്‍പ്പാപ്പ ഇതിനെ പ്രത്യേക പള്ളിയായി ഉയര്‍ത്തുകയുണ്ടായി

PC: shankar s

എടപ്പള്ളി സെന്റ് ജോർജ് ഫൊറോനപ്പളളി

എടപ്പള്ളി സെന്റ് ജോർജ് ഫൊറോനപ്പളളി

കേരളത്തിലെ നൂറ്റാണ്ടുകൾ പഴക്കമുള്ള ദേവാലയങ്ങളില്‍ ഒന്നാണ് എറണാകുളം ജില്ലയിലെ എടപ്പള്ളി സെന്റ് ജോർജ് ഫൊറോനപ്പളളി. എടപ്പള്ളി പള്ളി എന്നും അറിയപ്പെടുന്ന ഇത് കേരളത്തിലെ ഏറ്റവും പഴക്കമുള്ള റോമൻ കത്തോലിക്ക ദേവാലയം കൂടിയാണ്.

PC: Tachs

പരുമല പള്ളി

പരുമല പള്ളി

മലങ്കര ഓര്‍ത്തഡോക്‌സ് വിശ്വാസികളുടെ കേരളത്തിലെ പ്രധാനപ്പെട്ട തീര്‍ഥാടന കേന്ദ്രമാണ് പത്തനംതിട്ട ജില്ലയിലെ പരുമലയില്‍ സ്ഥിതി ചെയ്യുന്ന സെന്റ് പീറ്റേഴ്‌സ് ആന്‍ഡ് സെന്റ് പോള്‍സ് ഓര്‍ത്തഡോക്‌സ് പള്ളി. വിശുദ്ധനായി പ്രഖ്യാപിക്കപ്പെട്ട ആദ്യ ഭാരതീയനായ പരുമല തിരുമേനിയുടെ ഖബറിടം പരുമലപ്പള്ളിയിലാണ് സ്ഥിതി ചെയ്യുന്നത്.

PC:Joe Ravi

താവം പള്ളി , ചെറുകുന്ന്

താവം പള്ളി , ചെറുകുന്ന്

വടക്കേ മലബാറിൽ സ്ഥിതി ചെയ്യുന്ന ദേവാലയങ്ങളിൽ ഏറ്റവും പ്രസിദ്ധമായ ദേവാലയമാണ് കണ്ണൂർ ജില്ലയിൽ ചെറുകുന്നിൽ സ്ഥിതി ചെയ്യുന്ന താവം പള്ളി. അതിപുരാതനമായ ലാറ്റിൻ ദേവാലയങ്ങളിൽ ഒന്നുകൂടിയാണിത്. ലാറ്റിൻ കത്തോലിക്കരാണ് ഇവിടെ പ്രാർഥനയ്ക്കായി കൂടുതലും എത്തിച്ചേരുന്നത്. കണ്ണൂരിൽ നിന്നും 17 കിലോമീറ്ററാണ് ഇവിടേക്കുള്ള ദൂരം.

ജാതിമതഭേദമില്ലാതെ തീർഥാടകരെത്തുന്ന വേളാങ്കണ്ണി തിരുന്നാൾ ജാതിമതഭേദമില്ലാതെ തീർഥാടകരെത്തുന്ന വേളാങ്കണ്ണി തിരുന്നാൾ

വിചിത്രമായ കാരണങ്ങള്‍കൊണ്ട് ഉപേക്ഷിക്കപ്പെട്ട ദേവാലയങ്ങള്‍വിചിത്രമായ കാരണങ്ങള്‍കൊണ്ട് ഉപേക്ഷിക്കപ്പെട്ട ദേവാലയങ്ങള്‍

</a><a class=പൊന്നിന്‍കുരിശു മുത്തപ്പോ..പൊന്‍മലകയറ്റം...!!" title="പൊന്നിന്‍കുരിശു മുത്തപ്പോ..പൊന്‍മലകയറ്റം...!!" />പൊന്നിന്‍കുരിശു മുത്തപ്പോ..പൊന്‍മലകയറ്റം...!!

PC:prakshkpc.

Read more about: christmas churches pilgrimage
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X