» »ഇന്ത്യയിലെ പ്രശസ്തമായ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകള്‍

ഇന്ത്യയിലെ പ്രശസ്തമായ സിനിമാ ഷൂട്ടിംഗ് ലൊക്കേഷനുകള്‍

Posted By: Staff

ഓരോ സിനിമകളുടേയും സൗന്ദര്യം, അത് ഷൂട്ട് ചെയ്ത സ്ഥലങ്ങളുടെ കൂടെയാണ്. അതിനാല്‍ പ്രകൃതിഭംഗിയുള്ള സ്ഥലങ്ങളാണ് ഓരോ സിനിമ ഷൂട്ട് ചെയ്യാനും സംവിധായകര്‍ തെരഞ്ഞെടുക്കുന്നത്. ചില സ്ഥലങ്ങളുടെ പ്രകൃതി ഭംഗി മനസിലാകുന്നത് തന്നെ ചില സിനിമകളിലൂടെയാണ്.

ചില സ്ഥലങ്ങൾ സിനിമാക്കാരുടെ സ്ഥിരം ഷൂട്ടിംഗ് ലൊക്കേഷനുകളാണ് പൊള്ളാച്ചിയും, ഒറ്റപ്പാലവും, മധുരയുമൊക്കെ അത്തരത്തിൽ‌‌പ്പെട്ട സ്ഥലങ്ങളാണ്. എന്നാൽ മറ്റു ചില സ്ഥല‌ങ്ങൾ അധികം പ്രശസ്തമല്ലാത്ത സ്ഥലങ്ങളാണ്. ഇന്ത്യയിലെ പ്രശസ്തവും അല്ലാത്തതുമായ ചില ഷൂട്ടിംഗ് ലൊക്കേഷനുകൾ പരിചയപ്പെടാം.

ബേക്കൽ കോട്ട

ബേക്കൽ കോട്ട

കാസർകോട് ജില്ലയിലാണ് ബേക്കൽ കോട്ട സ്ഥിതി ചെയ്യുന്നത്. നിരവധി സനിമകള്‍ക്ക് ബേക്കല്‍ കോട്ട ലൊക്കേഷനൊരുക്കിയിട്ടുണ്ട്. കടലില്‍ നിന്നും പണിതുയര്‍ത്തിയിരിക്കുന്നതെന്ന് തോന്നിപ്പിക്കുന്ന ബേക്കല്‍ കോട്ടയില്‍ നിന്ന് സമുദ്രത്തിന്റെ ഏതാണ്ട് മൂന്ന്
ഭാഗങ്ങളും സുന്ദരമായി കാണാം. ഏകദേശം 40 ഏക്കറില്‍ വ്യാപിച്ചുകിടക്കുന്ന ബേക്കല്‍ കോട്ട കേരളത്തിലെ ഏറ്റവും വലിയ കോട്ടകളിലൊന്നാണ്. കേരളത്തിലെ ഏറ്റവും വലുതും നന്നായി സംരക്ഷിക്കപ്പെടുന്നതുമായ ചരിത്ര സ്മാരകമാണിത്.
മണിരത്നത്തിന്റെ ബോംബെ എന്ന സിനിമയിലൂടെയാണ് ബേക്കൽ കോട്ട പ്രശസ്തമായത്.

Photo Courtesy: Renjith Sasidharan

അതിരപ്പള്ളി വെള്ളച്ചാട്ടം

അതിരപ്പള്ളി വെള്ളച്ചാട്ടം

നിരവധി സിനിമകൾക്ക് ലൊക്കേഷൻ ആയിട്ടുള്ള അതിരപ്പള്ളി വെള്ളച്ചാട്ടം പുന്നഗൈ മന്നൻ എന്ന തമിഴ് സിനിമയിലൂടെയാണ് ഏറെ പ്രശസ്തമായത്. പിന്നീട് നിരവധി, തമിഴ്, മലയാളം ഹിന്ദി സിനിമകളുടെ ലോക്കേഷനായി ആറ അതിരപ്പള്ളി മാറി.

Photo Courtesy: Iriyas

പൊള്ളാച്ചി

പൊള്ളാച്ചി

ഒരു കാലത്ത് ബിഗ് ബജറ്റ് മലയാള സിനിമകളുടെയെല്ലാം ലൊക്കേഷൻ പൊള്ളാച്ചിയായിരുന്നു. നിരവധി മലയാള സിനിമകളിൽ പൊള്ളാച്ചി ചന്ത ചിത്രീകരിച്ചിട്ടുണ്ട്. തമിഴ്നാട്ടിലാണ് പൊള്ളാച്ചി സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Raghavan Prabhu

തേക്കടി

തേക്കടി

ഇടുക്കി ജില്ലയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രമായ തേക്കടി സിനിമക്കാരുടെ പ്രിയപ്പെട്ട ഷൂട്ടിംഗ് ലൊക്കേഷൻ കൂടിയാണ്.

സമീപകാലത്ത് ഹിറ്റായ തമിഴ് സിനിമയായ കുംകിയിലെ 'സൊല്ലോപോരെ അവാ കാതല' എന്ന ഗാനം ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്.

പാംഗോഗ് തടാകം

പാംഗോഗ് തടാകം

ജമ്മുകാശ്മീരിലെ പാംഗോഗ് തടാകം നിരവധി സിനിമകളിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. 2010 പുറത്തിറങ്ങിയ ത്രീ ഇഡിയറ്റ്സ് ആണ് അതിൽ പ്രധാനപ്പെട്ട ഒരു സിനിമ.

Photo Courtesy: Sidharthkochar

ആലപ്പുഴ

ആലപ്പുഴ

പല മലയാള സിനിമകളുടേയും ഷൂട്ടിംഗ് ലൊക്കേഷൻ ആലപ്പുഴ ആണെങ്കിലും ബോളിവുഡ് സിനിമകളിൽ ആലപ്പുഴ പ്രശസ്തമായത് മണിരത്നത്തിന്റെ ദിൽസെ എന്ന സിനിമയിലൂടെയാണ്. രോഹിത് ഷെട്ടിയുടെ ചെന്നൈ എക്സ്പ്രസിലും ആലപ്പുഴയുടെ ഭംഗികാണാം.

Photo Courtesy: Ajith

ബോധിമേട്

ബോധിമേട്

തമിഴ്നാട്ടിലെ തേനിക്ക് സമീപമാണ് ബോധിമേട് സ്ഥിതി ചെയ്യുന്നത്. പ്രഭുസോളമന്റെ ആദ്യ സിനിമയായ മൈന എന്ന
സിനിമയിലൂടെയാണ് ബോധിമേടിന്റെ പൂർണ സൗന്ദര്യം പ്രേക്ഷകർ കണ്ടത്.

Photo Courtesy: Kujaal

ധൂത് സാഗർ വെള്ളച്ചാട്ടം

ധൂത് സാഗർ വെള്ളച്ചാട്ടം

ധൂത് സാഗർ എന്ന് കേട്ടാൽ ഇപ്പോൾ എല്ലാവരുടേയും മനസിൽ ചെന്നൈ എക്സ്പ്രസ് എന്ന സിനിമയാണ് ഓടിവരിക. അത്ര സുന്ദരമായിട്ടാണ് ചെന്നൈ എക്സ്പ്രസ് എന്ന സിനിമയിൽ ധൂത് സാഗർ ചിത്രീകരിച്ചിരിക്കുന്നത്.

Photo Courtesy: Purshi

തൃപ്പൂണ്ണിത്തുറ ഹിൽപാലസ്

തൃപ്പൂണ്ണിത്തുറ ഹിൽപാലസ്

നിരവധി സിനിമകളിൽ ഹിൽപാലസ് ഒരു ലൊക്കേഷൻ ആയിട്ടിണ്ടെങ്കിലും മണിചിത്ര താഴ് എന്ന സിനിമയിലൂടെയാണ്
ഹിൽപാലസ് ഒരു സൂപ്പർ താരമായത്. മണിചിത്രത്താഴിലെ പ്രേതഭവനമായി ചിത്രീകരിച്ചത് ഹിൽപാലസ് ആയിരുന്നു.

Photo Courtesy: Gokulvarmank

മൂന്നാർ

മൂന്നാർ

നിരവധി മലയാളം തമിഴ് സിനിമകളുടെ ഷൂട്ടിംഗ് ലൊക്കേഷനായിരുന്ന മൂന്നാർ ലോകപ്രശസ്തമാകുന്നത് 2012ൽ പുറത്തിറങ്ങിയ ലൈഫ് ഓഫ് പൈ എന്ന സിനിമയിലൂടെയാണ്. നിശബ്ദ് പോലുള്ള നിരവധി ബോളിവുഡ് സിനിമകളിലും മൂന്നാർ തിളങ്ങിയിട്ടുണ്ട്.

Photo Courtesy: Issacsam

ഹംപി

ഹംപി

കർണാടകയിലെ പ്രശസ്ത ടൂറിസ്റ്റ് കേന്ദ്രമായ ഹംപി ലോകപ്രശസ്തമായത് ജാക്കിജാന്റെ ദി മിത് എന്ന സിനിമയിലൂടെയാണ്. ബോളിവുഡ് നടി മല്ലികാ ഷെരാവതും ഇതിൽ വേഷമിട്ടിരുന്നു.

ആഭാനേരി

ആഭാനേരി

രാജസ്ഥാനിലെ ആഭാനേരി ഗ്രാമത്തിൽ സ്ഥിതിചെയ്യുന്ന ചാന്ദ് ബൗരിയിൽ വച്ച് നിരവധി സിനിമകൾ ഷൂട്ട് ചെയ്തിട്ടുണ്ട്.
ഹോളിവുഡ് ചിത്രങ്ങളായ ദി ഫാൾ, ദി ഡാർക്ക് നൈറ്റ് തുടങ്ങിയ സിനികൾ ഷൂട്ട് ചെയ്തത് ഇവിടെ വച്ചാണ്.

Photo Courtesy: Chetan

ചെങ്കോട്ട

ചെങ്കോട്ട

നിരവധി സിനിമകളിൽ ചെങ്കോട്ട ചിത്രീകരിച്ചിട്ടുണ്ട്. ചെങ്കോട്ട എന്ന പേരിൽ അർജുൻ നായകനായ ഒരു തമിഴ് ചിത്രം തന്നെ
വന്നിട്ടുണ്ട്.

Photo Courtesy: Dennis Jarvis

ഉദയ്പൂർ

ഉദയ്പൂർ

1983‌ൽ പുറത്ത് വന്ന ഒക്ടോപുസിയെന്ന ജയിംസ് ബോണ്ട് ചിത്രത്തിലൂടെയാണ് ഉദയ്പൂരിന്റെ ഭംഗി ലോകം കണ്ടത്.
ബോളിവുഡ് സിനിമകളുടെ സ്ഥിരം ലൊക്കേഷനാണ് ഉദയ്പൂർ.

Photo Courtesy: Flicka

മണപ്പാട് ബീച്ച്

മണപ്പാട് ബീച്ച്

ധനുഷ് ചിത്രമായ മരിയാൻ എന്ന സിനിമയിലെ സോനാപൊരിയാ എന്ന ഗാന രംഗം ഷൂട്ട് ചെയ്തത് തമിഴ്നാട്ടിലെ തൂത്തുക്കുടിക്ക് സമീപമുള്ള മണപ്പാട് ബീച്ചിലാണ്.

Photo Courtesy: Ramkumar

മുംബൈ

മുംബൈ

ബോബേയുടെ കാര്യം പ്രത്യേകിച്ച് പറയേണ്ടതില്ല. നിരവധി മലയാളം തമിഴ് സിനിമകൾ മുംബൈയിൽ ഷൂട്ട് ചെയ്തിട്ടുണ്ട്. ആര്യൻ,

അഭിമന്യൂ, ആറാംതമ്പുരാൻ, കന്മദം, തുടങ്ങി അടുത്തകാലത്ത് ഇറങ്ങിയ ആംഗ്രീ ബേബീസ്, രാജാധി രാജ തുടങ്ങിയ ചിത്രങ്ങൾ

ഷൂട്ട് ചെയ്തത് മുംബൈയിൽ വച്ചാണ്. മണിരത്നം സംവിധാനം ചെയ്ത ബോംബേ എന്ന സിനിമ തന്നെ മുംബൈയേക്കുറിച്ചാണ്.

രജനികാന്തിന്റെ ബാഷയാണ് മുംബൈയിൽ ഷൂട്ട് ചെയ്ത പ്രശസ്തമായ തമിഴ് ചിത്രം. സ്ലം ഡോഗ്ഗ് മില്യനയർ ഷൂട്ട് ചെയ്തതും

മുംബൈയിലാണ്.

ഹൊഗനക്ക‌ൽ വെള്ളച്ചാട്ടം

ഹൊഗനക്ക‌ൽ വെള്ളച്ചാട്ടം

ചിന്ന ചിന്ന ആശൈ എന്ന പാട്ടിലെ രംഗത്തിലൂടെയാണ് ഹൊഗനക്കൽ വെള്ളച്ചാട്ടം ഏറെ പ്രശസ്തമായത്. സാമുറായി, റിഥം, തുടങ്ങിയ തമിഴ് സിനിമകളിലും സന്തോഷ് ശിവന്റെ ഷാരുഖ് ഖാൻ ചിത്രമായ അശോകയിലും നമ്മൾ ഈ വെള്ളച്ചാട്ടത്തിന്റെ
സൗന്ദര്യം ആസ്വദിച്ചതാണ്

മഹേശ്വർ

മഹേശ്വർ

അലൈപായുതേ എന്ന സിനിമയിലെ സൂപ്പർ ഹിറ്റ് ഗാനമായ സ്നേഹിതനേ എന്ന ഗാനത്തിന്റെ ചില ഭാഗങ്ങൾ ഷൂട്ട് ചെയ്തത്. മഹേശ്വരിൽ ആണ്. അടുത്തകാലത്ത് ഇറങ്ങിയ അജിത് ചിത്രമായ ആരംഭത്തിലെ ഒരു ഗാനവും ഇവിടെ വച്ച് ചിത്രീകരിച്ചിട്ടുണ്ട്.

മധ്യപ്രദേശിലാണ് മഹേശ്വർ സ്ഥിതി ചെയ്യുന്നത്.

Photo Courtesy: Arian Zwegers

മധുര

മധുര

മധുരയേക്കുറിച്ച് പറയേണ്ടതില്ലാ, മലയാളത്തിൽ ഇറങ്ങിയ തട്ടുപൊളിപ്പൻ സിനിമകളുടെയെല്ലാം ലൊക്കേഷൻ മധുരയാണ്. മധുര എന്ന പേരിൽ വിജയ് നായകനായി ഒരു സിനിമയും ഇറങ്ങിയിട്ടുണ്ട്. മധുര കേന്ദ്രമാക്കി നിരവധി തമിഴ് സിനിമകളുണ്ട്.
Photo Courtesy: Surajram

ചെന്നകേശവ ക്ഷേത്രം

ചെന്നകേശവ ക്ഷേത്രം

മണിരത്നം സംവിധാനം ചെയ്ത രജനികാന്ത് ചിത്രം ദളപതിയിലെ ഒരു ഗാനരംഗത്തിൽ കർണാടകയിലെ ചെന്നകേശവ ക്ഷേത്രം ഷൂട്ട് ചെയ്തിട്ടുണ്ട്.

Photo Courtesy: Ashok Prabhakaran

ഊട്ടി

ഊട്ടി

ഊട്ടി എന്ന് കേൾക്കുമ്പോൾ മനസിൽ ഓടിയെത്തുന്നത് സൂപ്പർഹിറ്റ് ചിത്രമായ കിലുക്കം ആയിരിക്കും. നിരവധി തമിഴ് മലയാള സിനിമകൾ ഊട്ടിയിൽ ഷൂട്ട് ചെയ്തിട്ടുണ്ട്.

Photo Courtesy: L.vivian.richard

Read more about: സിനിമ

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...