Search
  • Follow NativePlanet
Share
» »തെക്കും വടക്കുമായി 2 ശ്രീകൃഷ്ണ ക്ഷേത്ര‌ങ്ങള്‍

തെക്കും വടക്കുമായി 2 ശ്രീകൃഷ്ണ ക്ഷേത്ര‌ങ്ങള്‍

By അനുപമ രാജീവ്

കേര‌ളത്തിലെ ഏറ്റവും പ്രശസ്ത‌മായ രണ്ട് ശ്രീകൃഷ്ണ ക്ഷേത്രങ്ങളാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രവും ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രവും. വടക്കന്‍ കേരളത്തിലെ ഏറ്റവും പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേത്രമായി ഗുരുവായൂര്‍ ക്ഷേത്രം നിലകൊള്ളുമ്പോള്‍ തെക്കന്‍ കേര‌ളത്തിലെ ഏറ്റവും പ്രശസ്തമായ ശ്രീകൃഷ്ണ ക്ഷേ‌ത്രം അമ്പലപ്പുഴ പാര്‍ത്ഥ സാരഥി ക്ഷേത്രമാണ്. എന്നിരുന്നാ‌ലും രണ്ട് ക്ഷേത്രങ്ങളും കേരളത്തില്‍ എല്ലായിടത്തും പ്രശസ്തമാണ്

അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം

ആലപ്പുഴ ജില്ലയിലാണ് അമ്പലപ്പുഴ ശ്രീകൃഷ്ണ ക്ഷേത്രം സ്ഥിതി ചെയ്യുന്നത്. മഹാവിഷ്ണുവിനെ പാര്‍ത്ഥ സാരാഥിയുടെ രൂപത്തിലാണ് ഇവിടെ പ്രതിഷ്ടിച്ചിരിക്കുന്നത്. വലതുകയ്യില്‍ ചമ്മട്ടിയും ഇടതുകയ്യില്‍ പാഞ്ചജന്യവുമായി നില്‍ക്കുന്നതാണ് ഇവിടുത്തെ പ്രതിഷ്ഠയുടെ രൂപം, അത്യപൂര്‍വ്വമാണ് വിഷ്ണുവിന്റെ ഈ രൂപം.

തെക്കും വടക്കുമായി 2 ശ്രീകൃഷ്ണ ക്ഷേത്ര‌ങ്ങള്‍

Photo Courtesy: Srijithpv

എഡി 790ല്‍ അന്നത്തെ നാട്ടുരാജാവായിരുന്ന ചെമ്പകശേരി പൂരാടം തിരുനാല്‍ ദേവനാരായണനാണ് ഈക്ഷേത്രം പണികഴിപ്പിച്ചത്. ഈ ക്ഷേത്രത്തിലെ പ്രസാദമായ അമ്പലപ്പുഴ പാല്‍പ്പായസം ഏറേ പ്രസിദ്ധമാണ്. കൂടുതല്‍ വായിക്കാം

ഗുരുവായൂര്‍ ശ്രീകൃഷ്ണ ക്ഷേത്രം

ദക്ഷിണേന്ത്യയിലെ പ്രധാനപ്പെട്ട തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് ഗുരുവായൂര്‍ ക്ഷേത്രം. കേരളത്തില്‍ ഏറ്റവും അധികം വിശ്വാസികള്‍ ദിവസേന സന്ദര്‍ശിക്കുന്ന ക്ഷേത്രങ്ങളിലൊന്നാണിത്. മഹാവിഷ്ണു ഗുരുവായൂരപ്പനായി പ്രതിഷ്ഠിക്കപ്പെട്ടിരിക്കുന്ന ഇവിടെ വിഷ്ണുവിന്റെ പൂര്‍ണ്ണാവതാരമായ ശ്രീകൃഷ്ണനാണ് പ്രതിഷ്ഠ. പാതാളാഞ്ജനം എന്ന വിശിഷ്ടമായ കല്ലുകൊണ്ടാണ് ഈ വിഗ്രഹം നിര്‍മ്മിച്ചിരിക്കുന്നത്.

തെക്കും വടക്കുമായി 2 ശ്രീകൃഷ്ണ ക്ഷേത്ര‌ങ്ങള്‍

Photo Courtesy: Vinayaraj

നാലു കൈകളില്‍ പാഞ്ചജന്യം, സുദര്‍ശനചക്രം, ഗദ, താമര എന്നിവ ധരിച്ച് മാറില്‍ ശ്രീവത്സവും കൗസ്തുഭവുമണിഞ്ഞ് മഞ്ഞപ്പട്ടും ധരിച്ച് കിഴക്കോട്ട് ദര്‍ശനമായാണ് ഗുരുവായൂരപ്പന്‍ നിലകൊള്ളുന്നത്. കൂടുതല്‍ വായിക്കാം

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X