» »ഇന്ത്യയുടെ കവാടത്തിലെ ആഢംബര കൊട്ടാരങ്ങള്‍

ഇന്ത്യയുടെ കവാടത്തിലെ ആഢംബര കൊട്ടാരങ്ങള്‍

Written By:

ഇന്ത്യയുടെ പ്രവേശന കവാടം എന്നറിയപ്പെടുന്ന സ്ഥലമാണ് മഹാരാഷ്ട്ര. സമ്പത്തിന്റെ കാര്യത്തിലും ജനസംഖ്യയുടെ കാര്യത്തിലും മാത്രമല്ല മഹാരാ്ട്ര ഇന്ത്യയിലെ മറ്റു സ്ഥലങ്ങളെ കടത്തിവെട്ടുന്നത്. വിനോദ സഞ്ചാര ഭൂപടത്തിലും വ്യക്തമായ ഒരു സ്ഥാനം അലങ്കരിച്ച് സഞ്ചാരികള്‍ക്ക് മനോഹരമായ കാഴ്ചാനുഭവം
ഒരുക്കുന്ന സംസ്ഥാനമാണ് മഹാരാഷ്ട്ര. പര്‍വ്വതങ്ങളും കടല്‍ത്തീരങ്ങളും കോട്ടകളും കൊട്ടാരങ്ങളും മാത്രമല്ല മഹാരാഷ്ട്രയ്ക്ക് ഭംഗി പകരുന്നത്. മ്യൂസിയങ്ങളും സ്മാരകങ്ങളും ഹില്‍ സ്റ്റേഷനുകളും ഇവിടെ സഞ്ചാരികളെ ആകര്‍ഷിക്കുന്നുണ്ട്. എന്നാല്‍ ഇവിടം കുറച്ചുകൂടി അറിപ്പെടുന്നത് ഇവിടുത്തെ പുരാതനവും പ്രശസ്തവുമായ കൊട്ടാരങ്ങളുടെ പേരിലാണ്.
സഞ്ചാരികള്‍ അധികം എത്തിച്ചേരാറില്ല എങ്കിലും ചരിത്രം ഏറെ ഉറങ്ങുന്ന ഇവിടുത്തെ കൊട്ടാരങ്ങള്‍ ചരിത്രപ്രേമികള്‍ക്കിടയില്‍ ഏറെ പ്രശസ്തം തന്നെയാണ്. ഒരു കാലത്ത് ആഡംബര ജീവിതത്തിന്റെ അവസാന വാക്കായിരുന്ന മഹാരാഷ്ട്രയിലെ കൊട്ടാരങ്ങള്‍ പരിചയപ്പെടാം...

നൗഖാന്‍ഡ പാലസ്

നൗഖാന്‍ഡ പാലസ്

മഹാരാഷ്ട്രയിലെ പ്രമുഖമായ കൊട്ടാരങ്ങളില്‍ ഒന്നാണ് ഔറംഗാബാദില്‍ സ്ഥിതി ചെയ്യുന്ന നൗകൊണ്ട പാലസ്. നിരപ്പായ സ്ഥലത്തിനു മേല്‍ ഉയര്‍ത്തിയെടുത്ത ഒരിടത്ത് 1616 ല്‍ മാലിക് ആംബര്‍ എന്നയാളാണ് നൗഖാന്‍ഡ പാലസ് പണിതതെന്നാണ് ചരിത്രം പറയുന്നത്. മറ്റൊരു കഥയനുസരിച്ച് ഔറംഗസേബിന്റെ കൊട്ടാര സഭയിലെ പ്രമുഖനായിരുന്ന ആലം ഖാന്‍ കൊട്ടാരത്തിനു അഴിച്ചുപണികള്‍ നടത്തിയെന്നും പിന്നീട് ഇന്നു കാണുന്ന നിലയില്‍ കൊട്ടാരത്തെ മാറ്റിയെടുത്തതു ആസഫ് ജാ ഒന്നാമനാണ് എന്നുമാണ്. ഔറംഗാബാദിലായിരുന്ന സമയത്ത് നിസാം അലി ഖാന്റെ കീഴിലായിരുന്നു ഇവിടെമെന്നും ഒരു കഥയുണ്ട്.
ഒന്‍പത് ഭാഗങ്ങളായാണ് നൗഖാന്‍ഡ കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കൊട്ടാരത്തിനകത്ത് സനാനാസ് എന്ന പേരില്‍ അഞ്ച് ഭാഗങ്ങളും കാണാന്‍ കഴിയും. ദിവാന്‍ ഇ ആം, ദിവാന്‍ ഇ ഖാസ്, മസ്ജിദ്, കച്ചേരി എ്‌നനിവയാണ് ഇവിടെ കാണേണ്ട സംഗതികള്‍. മാത്രമല്ല, ഇതിന്റെ എല്ലാം മുന്‍പിലായി ഓരോ പൂന്തോട്ടവും നിര്‍മ്മിച്ച മനോഹരമാക്കിയിട്ടുണ്ട്. കൊട്ടാരത്തിന്റെ മിക്ക ഭാഗങ്ങളും ഇന്ന് നശിപ്പിക്കപ്പെട്ട നിലയിലാണ്. മാത്രമല്ല, ഇതിന്റെ ചില ഭാഗങ്ങളില്‍ സര്‍ക്കാര്‍ ഓഫീസുകളും മറ്റൊരിടത്ത് ഔറംഗാബാദിലെ വനിതാ കോളേജും പ്രവര്‍ത്തിക്കുന്നുണ്ട്.

PC: Ramnath Bhat

സുന്‍ഹെരി കൊട്ടാരം

സുന്‍ഹെരി കൊട്ടാരം

സുന്‍ഹരി മഹല്‍ അഥവാ സോനേരി മഹല്‍ ഔറംഗാബാദില്‍ സ്ഥിതി ചെയ്യുന്ന മറ്റൊരു പ്രധാന കൊട്ടാരമാണ്. എഡി 1651 നും 1653 നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട ഈ കൊട്ടാരത്തിന് അക്കാലത്ത് അന്‍പതിനായിരം രൂപയാണ് നിര്‍മ്മാണച്ചിലവായത്. സോനേരി മഹല്‍ എന്ന് ഈ കൊട്ടാരത്തിനു പേരു വരാന്‍ കാരണം ഇവിടെ പൂശിയിരിക്കുന്ന സ്വര്‍ണ്ണമാണ്. അതുപകൊണ്ടുതന്നെ സ്വര്‍ണ്ണക്കൊട്ടാരം എന്നാണ് ഇവിടം സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നതും.
രജ്പുത് ശൈലിയില്‍ നിര്‍മ്മിച്ചിരിക്കുന്ന ഈ കൊട്ടാരം രണ്ടു നിലയിലാണുള്ളത്. അക്കാലത്തെ വാസ്തുവിദ്യയുടെ മികച്ച ഒരു അടയാളം കൂടിയാണ് ഈ കൊട്ടാരത്തെ ഇന്നു വിശേഷിപ്പിക്കുന്നത്. ഔറംഗാബാദിന്റെ ശേഷിപ്പുകള്‍ സൂക്ഷിക്കുന്ന ഒരു മ്യൂസിയം കൂടിയാണ് ഇന്ന് സോന്‍ഹെരി കൊട്ടാരം.
കൊട്ടാരത്തിലെ അലങ്കാരങ്ങള്‍, പുരാവസ്തുക്കള്‍, നാണയങ്ങള്‍, മണ്‍പാത്രങ്ങള്‍, പെയിന്റിങ്ങുകള്‍, തുടങ്ങിയവ ഇവിടുത്തെ മ്യൂസിയത്തില്‍ കാണാന്‍ സാധിക്കും.
ഇപ്പോള്‍ ഔറംഗാബാദിലെ പ്രസിദ്ധമായ ഔറംഗാബാദ് ഫെസ്റ്റിവല്‍ നടക്കുന്നത് ഈ കൊട്ടാരത്തില്‍ വെച്ചാണ്.

 ഭദ്രാ ഫോര്‍ട്

ഭദ്രാ ഫോര്‍ട്

മതിലുകളാല്‍ ചുറ്റപ്പെട്ട അഹമ്മദാബാദിന്റെ ഉള്ളില്‍ സ്ഥിതി ചെയ്യുന്ന ഭദ്രാ കോട്ട ഇവിടുത്തെ പ്രധാന ആകര്‍ഷണങ്ങളില്‍ ഒന്നാണ്. അഹ്മദ് ഷാ ഒന്നാമന്റെ കാലത്ത് 1411 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ കോട്ടയ്ക്കുള്ളില്‍ ഒരു വലിയ സാമ്രാജ്യം തന്നെയുണ്ട്. കൊട്ടാരങ്ങളും ആരാധനാലയങ്ങളുമുള്ള ഇവിടം ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ സംരക്ഷിക്കപ്പെടുന്ന ഇടമാണ്. അഹമ്മദാബാദിന്റെ സാംസ്‌കാരിക ഇടം എന്നും ഇവിടം അറിയപ്പെടുന്നു.
കോട്ടയ്ക്കകത്ത് സ്ഥിതി ചെയ്യുന്ന ഭദ്രകാളി ക്ഷേത്രത്തില്‍ നിന്നുമാണ് കോട്ടയ്ക്ക് ഈ പേരു ലഭിക്കുന്നത്. അരക് കോട്ട എന്നും ഇതറിയപ്പെടുന്നുണ്ട്
1411 ല്‍ നിര്‍മ്മാണത്തിനു തറക്കല്ലിട്ട ഈ കോട്ട 43 ഏക്കറിലായാണ് വ്യാപിച്ചു കിടക്കുന്നത്. എട്ടു കവാടങ്ങള്‍, 162 ഭവനങ്ങള്‍, ഒക്കെ ഇതിനുള്ളില്‍ കാണാന്‍ സാധിക്കും.
ബ്രിട്ടനില്‍ നിന്നും കൊണ്ടുവന്ന ക്ലോക്ക് ടവറാണ് ഇവിടുത്തെ മറ്റൊരാകര്‍ഷണം. ബ്രിട്ടീഷ് ഈസ്റ്റ് ഇന്ത്യ കമ്പനിയുടെ നേതൃത്വത്തില്‍ 1878 ലാണ് ഇത് കൊണ്ടുവരുന്നത്. 1915 വരെ മണ്ണെണ്ണ വിളക്കിന്റെ സഹായത്താല്‍ പ്രകാശിച്ചിരുന്ന ഈ ടവര്‍ അതിനു ശേഷമാണ് വൈദ്യൂതിയിലേക്ക് മാറുന്നത്. അഹമ്മദാബാദ് മുന്‍സിപ്പല്‍ കോര്‍പ്പറേഷന്‍രെ കീഴില്‍ പുനര്‍നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടത്തിയ കൊട്ടാരം ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ അഹമ്മദാബാദിലെ കള്‍ച്ചറല്‍ സെന്ററായും പ്രവര്‍ത്തിക്കുന്നുണ്ട്.

PC: Amol Bakshi

ആഗാഖാന്‍ കൊട്ടാരം

ആഗാഖാന്‍ കൊട്ടാരം

പൂനെയിലെ പ്രശസ്തമായ കൊട്ടാരങ്ങളില്‍ ഒന്നാണ് ആഗാ ഖാന്ഡ കൊട്ടാരം. 1892 ല്‍ സുല്‍ത്താന്‍ മുഹമ്മദ് ഷാ ആഗാ ഖാന്‍ മൂന്നാമനാണ് ഇത് നിര്‍മ്മിക്കുന്നത്. പട്ടിണികൊണ്ട് കഷ്ടപ്പെടുന്നവര്‍ക്ക് ആവശ്യമായ സഹായങ്ങള്‍ നല്കുക എന്ന ഉദ്ദേശത്തിലാണ് ഇത് നിര്‍മ്മിച്ചത്. ഇന്ത്യന്‍ സ്വാതന്ത്ര്യസമരമായും ഈ കൊട്ടാരത്തിന് ബന്ധങ്ങള്‍ ഉണ്ട്. മഹാത്മാ ഗാന്ധി, അദ്ദേഹത്തിന്റെ ഭാര്യ കസ്തൂര്‍ബാ ഗാന്ധി, സെക്രട്ടറി മഹാദേവ് ദേശായ്, സരോജിനി നായിഡു തുടങ്ങിയവര്‍ ഈ കൊട്ടാരത്തില്‍ തടവു ശിക്ഷ അനുഭവിച്ചിട്ടുണ്ട്. ഇറ്റാലിയന്‍ മാതൃകയിലള്ള ആര്‍ച്ച് അടക്കം വ്യത്യസ്തമായ നിര്‍മ്മിതിയാണ് ഇവിടെയുള്ളത്.
ഇന്ന് ആര്‍ക്കിയോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയുടെ കീഴില്‍ ദേശീയ പ്രാധാന്യമുള്ള സ്മാരകങ്ങളുടെ പട്ടികയിലാണ് ആഗാ ഖാന്‍ കൊട്ടാരത്തെ ഉള്‍പ്പെടുത്തിയിരിക്കുന്നത്.

PC: Khushroo Cooper

ശനിവര്‍വാഡ കോട്ട

ശനിവര്‍വാഡ കോട്ട

ചരിത്രകാരന്‍മാരും ചരിത്രത്തില്‍ താല്പര്യമുള്ളവരും ഇന്നും സന്ദര്‍ശിക്കുന്ന അപൂര്‍വ്വം സ്ഥലങ്ങളിലൊന്നാണ് പൂനെയിലെ ശനിവര്‍വാഡ കോട്ട. 1732 ല്‍ മറാത്ത രാജാവിന്റെ കീഴിലെ പെഷവാ ഭരണാധികാരികളായിരുന്നു കോട്ടയുടെ നിര്‍മ്മാണത്തിന് പിന്നില്‍.
ഇപ്പോള്‍ ഇവിടെ കാണാന്‍ സാധിക്കുന്നത് പഴയ കോട്ടയുടെ നശിക്കാത്ത ഭാഗങ്ങള്‍ മാത്രമാണ്. 1732 ല്‍ ഏഴു നിലയുള്ള കോട്ടയായിരുന്നുവത്രെ നിര്‍മ്മിച്ചത്. കല്ലുകള്‍ മാത്രമുപയോഗിച്ച് കോട്ടയുടെ നിര്‍മ്മാണം പൂര്‍ത്തിയാക്കാനായിരുന്നു ആദ്യം ഉദ്ദേശിച്ചിരുന്നത്. എന്നാല്‍ തറയുടെ പണി പൂര്‍ത്തിയായപ്പോഴേക്കും ജനങ്ങള്‍ പരാതിയുയര്‍ത്തി. രാജാവിനു മാത്രമാണ് കല്ലുകള്‍ ഉപയോഗിച്ച് പണിയാന്‍ അധികാരമുള്ളത് എന്നായിരുന്നു പരാതി. അതിനാല്‍ ബാക്കി നിലകള്‍ ഇഷ്ടിക ഉപയോഗിച്ചാണ് ഇവിടെ നിര്‍മ്മിച്ചിരിക്കുന്നത്
കോട്ടയുടെ നിര്‍മ്മാണം പിന്നീട് പൂര്‍ത്തിയാക്കിയത് ഇഷ്ടിക ഉപയോഗിച്ചായിരുന്നു. 90 വര്‍ഷങ്ങള്‍ക്കു ശേഷം ബ്രിട്ടീഷുകാര്‍ കോട്ടയാക്രമിച്ചപ്പോല്‍ അടിത്തറ ഒഴികെ ഇഷ്ടികയില്‍ തയ്യാറാക്കിയ എല്ലാം തകര്‍ക്കപ്പെട്ടു. അപ്പോള്‍ ഇവിടെ കാണുന്നത് ആ തറയുടെ ശേഷിപ്പുകളാണ്.

PC: wikipedia.org

ന്യൂ പാലസ് കോലാപൂര്‍

ന്യൂ പാലസ് കോലാപൂര്‍

1877 നും 1884 നും ഇടയില്‍ നിര്‍മ്മിക്കപ്പെട്ട കോലാപ്പൂരിലെ ന്യൂ പാലസ് ബ്ലാക്ക് പോളിഷ്ഡ് സ്‌റ്റോണുകളാലാണ് നിര്‍മ്മിക്കപ്പെട്ടിരിക്കുന്നത്. എട്ടു കോണുകളുള്ള ആകൃതിയില്‍ നിര്‍മ്മിക്കപ്പെട്ടിരിക്കുന്ന ഈ കൊട്ടാരത്തില്‍ പൂന്തോട്ടവും മല്ലന്‍മാരുടെ കളിസ്ഥലവും കാണാന്‍ സാധിക്കും. മഹാരാഷ്ട്രയുടെ അധിപനായിരുന്ന ഛത്രപതി ശിവജിയുടെ പിന്‍ഗാമികള്‍ വസിക്കുന്ന ഇടമാണിത് ഇപ്പോള്‍. പൂനെയിലെത്തുന്നവര്‍ ഉറപ്പായും കണ്ടിരിക്കേണ്ട സ്ഥലങ്ങളിലൊന്നാണിത്.

PC: Viraat Kothare

Read more about: palace maharashtra history pune

മികച്ച ട്രാവല്‍ ഡീലുകളും ടിപ്‌സുകളും യാത്രാ വിവരണങ്ങളും അറിയാം...