യാത്ര ചെയ്യുന്നതിന്‍റെ ഉദ്ദേശങ്ങൾ പലർക്കും പലതാണ്. ചിലർ സ്ഥലങ്ങള്‍ കാണാനിറങ്ങുമ്പോൾ വേറെ ചിലർക്ക് ആവേശം വ്യത്യസ്തമായ ഭക്ഷണങ്ങള്‍ ആസ്വദിക്കുന്നതിലാണ്. ഇതൊന്നുമല്ലാതെ വെറുതെ ഇറങ്ങുന്നവരും ഉണ്ട്. എന്നാൽ ഷോപ്പിങ്ങിനായി മാത്രം യാത്ര പോകുന്നവരെകുറിച്ച് കേട്ടിട്ടുണ്ടോ?! പോകുന്നയിടങ്ങളിലെ ഓരോ ചെറിയ മാർക്കറ്റുകളിലും കടകളിലും കയറിയിറങ്ങി ഇഷ്ട സാധനങ്ങൾ കണ്ടെത്തി വിലപേശി വാങ്ങുന്ന ആളുകളെ... ആഭരണങ്ങൾ , കരകൗശല വസ്തുക്കൾ, ബാഗുകൾ, വസ്ത്രങ്ങൾ, മധുര പലഹാരങ്ങൾ തുടങ്ങി നിരവധി കാര്യങ്ങളണ്ടാകും ഇവരെ ആകർഷിക്കുവാൻ. എന്നാൽ ഇതൊന്നുമല്ലാതെ പോയ നാടിന്റെ ഓർമ്മ പോലെ എന്തെങ്കിലും വാങ്ങിക്കുന്നവരുമുണ്ടാകും. അങ്ങനെയെങ്കിൽ കേരളത്തിൽ ഇങ്ങനെയൊരു ഷോപ്പിങ്ങിനായി സഞ്ചാരികൾ തേടിപ്പോകുന്ന ഇടങ്ങൾ പരിചയപ്പെടാം...
ജൂതത്തെരുവ്, കൊച്ചി
മട്ടാഞ്ചേരിയിൽ സിനഗോഗിനോട് ചേർന്നു സ്ഥിതി ചെയ്യുന്ന ജൂത തെരുവ് കൈകാര്യം ചെയ്യുന്നരിൽ അധികവും ജൂതന്മാരാണെന്ന പ്രത്യേകതയും ഉണ്ട്. മട്ടാഞ്ചേരി സിനഗോഗിലേക്കുള്ള പാതയുടെ ഭാഗമാണ് ഈ തെരുവ്. വാഹനങ്ങൾക്ക് ഇതിനുള്ളിലേക്ക് പ്രവേശിക്കന്നതിന് ചില നിയന്ത്രണങ്ങളുണ്ട്. അതിനാൽ കാൽനടയായി ഇവിടേക്ക് കയറുന്നതായിരിക്കും നല്ലത്.
മിഠായിത്തെരുവ്
ബ്രോഡ് വേ,കൊച്ചി
സ്പൈസ് മാർക്കറ്റ്, കൊച്ചി
രാവിലെ 10.00 മുതൽ വൈകിട്ട് 9.30 വരെയാണ് ഇതിന്‍റെ സമയം.
പാളയം മാർക്കറ്റ്, തിരുവനന്തപുരം
പുലർച്ചെ ഏഴു മണി മുതൽ മാർക്കറ്റ് സജീവമാകും.



Click it and Unblock the Notifications














