Search
  • Follow NativePlanet
Share
» » തിരുവനന്തപുരം- മൂകാംബിക യാത്രയ്ക്ക് ഏറ്റവും വേഗമേറിയ ട്രെയിൻ, ലാഭം മൂന്ന് മണിക്കൂർ,സുഖയാത്ര ഉറപ്പ്

തിരുവനന്തപുരം- മൂകാംബിക യാത്രയ്ക്ക് ഏറ്റവും വേഗമേറിയ ട്രെയിൻ, ലാഭം മൂന്ന് മണിക്കൂർ,സുഖയാത്ര ഉറപ്പ്

തീർത്ഥാടകരുടെയും സാഹസിക സഞ്ചാരികളുടെയും പ്രകൃതിസ്നേഹികളുടയും ഒക്കെ പ്രിയപ്പെട്ട ഇടമാണ് കൊല്ലൂർ മൂകാംബിക. ജാതിമത വ്യത്യാസമില്ലാതെ വിശ്വാസികൾ വന്നെത്തുന്ന ഈ സന്നിധിയിൽ മലയാളി തീർത്ഥാടകർ എത്തിച്ചേരാത്ത ഒരു ദിവസം പോലും ഇതുവരെ ഉണ്ടായിട്ടില്ല എന്നാണ് വിശ്വാസം. കര്‍ണ്ണാടകയിലെ ഉഡുപ്പി ജില്ലയിലെ ബൈന്ദൂർ കൊല്ലൂരിൽ ആണ് ക്ഷേത്രമുള്ളത്.

കാസര്‍കോഡ്, കണ്ണൂര്‍ ജില്ലകളിൽ നിന്നുള്ളവർക്ക് വളരെ എളുപ്പത്തിൽ ബസിന് വേണമെങ്കിലും ഇവിടേക്ക് വരാം. എന്നാൽ തെക്കോട്ടുള്ളവരെ സംബന്ധിച്ച് മൂകാംബിക യാത്ര ഒരു നീണ്ട യാത്രയാണ്. നേരിട്ട് കെഎസ്ആർടിസി ബസുകളുണ്ടെങ്കിലും സൗകര്യവും യാത്രാസുഖവും പക്ഷേ, ട്രെയിൻ തന്നെയാണ്. ഇന്ന്, തിരുവനന്തപുരത്ത് നിന്ന് മൂകാംബികയിലേക്ക് വരുന്നവർക്ക് ഏറ്റവും വേഗത്തിൽ എത്താൻ പറ്റിയ ട്രെയിനാണ് പരിചയപ്പെടുത്തുന്നത്.‌

Fastest Train From Trivandrum to Kollur Mookambika - LTT Garib Rath

കലാകാരന്മാരും അക്ഷരപ്രേമികളും എല്ലാം ഏറ്റവും കൂടുതൽ വരാൻ ആഗ്രഹിക്കുന്ന ഇടമാണ് കൊല്ലൂർ. കുടജാദ്രിയുടെ താഴ്വരയിൽ സൗപർണ്ണിക നദിയുടെ തീരത്താണ് കൊല്ലൂർ മൂകാംബിക ക്ഷേത്രമുള്ളത്. ആദിപരാശക്തി മഹാകാളി, മഹാലക്ഷ്മി, മഹാസരസ്വതി എന്നി മൂന്ന് ഭാവങ്ങളുടെ സങ്കലനമായി മൂകാംബിക എന്ന പേരിൽ ഇവിടെ ആരാധിക്കപ്പെടുന്നു.

തിരുവനന്തപുരം - എൽടിടി മുംബൈ ഗരീബ് രഥ് എക്സ്പ്രസ്

തിരുവനന്തപുരം നോർത്ത് (കൊച്ചുവേളി)ൽ നിന്ന് തിങ്കൾ, വ്യാഴം ദിവസങ്ങളിൽ രാവിലെ 9.10 ന് പുറപ്പെടുന്ന എൽടിടി ഗരീബ്രഥ് എക്സ്പ്രസ് (12202) 13 മണിക്കൂർ 10 മിനിറ്റ് യാത്രയ്ക്കൊടുവിൽ രാത്രി 10.10 ന് മൂകാംബിക റോഡിൽ എത്തും. എസി ചെയർ കാറിന് 710 രൂപ, എസി ത്രീ ടയറിന് 845 രൂപ എന്നിങ്ങനെയാണ് നിരക്ക്.

ഈ ട്രെയിൻ കേരളത്തിൽ നിർത്തുന്നത് 14 സ്റ്റേഷനുകളിലാണ്. തിരുവനന്തപുരം നോർത്ത്, കൊല്ലം, കായംകുളം ജംങ്ഷൻ, ചെങ്ങന്നൂർ, തിരുവല്ല, ചങ്ങനാശേരി, കോട്ടയം, എറണാകുളം ടൗൺ, തൃശ്ശൂർ, ഷൊർണ്ണൂർ ജംക്ഷൻ, തിരൂർ, കോഴിക്കോട്, കണ്ണൂർ, കാസർഗോഡ്
തിരുവനന്തപുരത്ത് നിന്ന് 17-ാം സ്റ്റോപ്പാണ് മൂകാംബിക.

തിരുവനന്തപുരം നോർത്ത് - 09:10
കൊല്ലം ജംങ്ഷൻ - 10:05
കായംകുളം ജംങ്ഷൻ - 10:42
ചെങ്ങന്നൂർ - 11:05
തിരുവല്ല - 11:16
ചങ്ങനാശേരി - 11:26
കോട്ടയം - 11:45
എറണാകുളം ടൗൺ - 12:50
തൃശ്ശൂർ - 14:09
ഷൊർണ്ണൂർ ജംങ്ഷൻ - 15:05
തിരൂർ - 15:49
കോഴിക്കോട് - 16:27
കണ്ണൂർ - 17:52
കാസർഗോഡ് - 19:04
മംഗലാപുരം ജംങ്ഷൻ - 20:05
ഉഡുപ്പി - 21:38
മൂകാംബിക റോഡ് - 22:20
അങ്കോല - 23:26
കാർവാർ - 23:43
മഡ്ഗാവ് ജംങ്ഷൻ - 01:05
രത്നഗിരി - 04:50
പൻവേൽ - 10:05
താനെ - 10:58
ലോക്മാന്യ തിലക് ടേർമിനസ് - 11:45

എൽടിടി മുംബൈ- തിരുവനന്തപുരം ഗരീബ് രഥ്

തിരികെ വരുവാനും ഇതേ ട്രെയിൻ പ്രയോജനപ്പെടുത്താം. മുംബൈ- കൊച്ചുവേളി ഗരീബ് രഥ് എക്സ്പ്രസ് (12201) തിങ്കൾ, വെള്ളി ദിവസങ്ങളിൽ വൈകിട്ട് 4.45 ന് പുറപ്പെട്ട് 14 മണിക്കൂർ 45 മിനിറ്റ് യാത്രയ്ക്കൊടുവിൽ പിറ്റേന്ന് രാത്രി 8.25 ന് ന് കൊച്ചുവേളിയിൽ എത്തും. മൂകാംബിക റോഡ് സ്റ്റേഷനിൽ പുലർച്ചെ 05:38 ന് എത്തും.
എസി ചെയർ കാറിന് 710 രൂപയും എസി ത്രീ ടയറിന് 845 രൂപയുമാണ് മൂകാംബിക- തിരുവനന്തപുരം നോർത്ത് നിരക്ക്.

ലോക്മാന്യ തിലക് ടേർമിനസ് - 16:45
താനെ - 17:07
പൻവേൽ - 17:50
രത്നഗിരി - 22:30
മഡ്ഗാവ് ജംങ്ഷൻ - 03:00
കാർവാർ - 04:00
അങ്കോല - 04:22
മൂകാംബിക റോഡ് - 05:38
ഉഡുപ്പി - 06:30
മംഗലാപുരം ജംങ്ഷൻ - 08:05
കാസർഗോഡ് - 08:49
കണ്ണൂർ - 09:57
കോഴിക്കോട് - 11:17
തിരൂർ - 11:59
ഷൊർണ്ണൂർ ജംങ്ഷൻ - 13:00
തൃശ്ശൂർ - 13:40
എറണാകുളം ടൗൺ - 14:55
കോട്ടയം - 16:22
ചങ്ങനാശേരി - 16:44
തിരുവല്ല - 16:54
ചെങ്ങന്നൂർ - 17:04
കായംകുളം ജംങ്ഷൻ - 17:28
കൊല്ലം ജംങ്ഷൻ - 18:12
തിരുവനന്തപുരം നോർത്ത് - 20:25

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+