» »ഫത്തേപൂരി മസ്ജിദ്- കഥപറയുന്ന പ്രാര്‍ഥനാലയം

ഫത്തേപൂരി മസ്ജിദ്- കഥപറയുന്ന പ്രാര്‍ഥനാലയം

By: Elizabath Joseph

ഭാരതത്തിന്റെ ഹൃദയമാണ് ഡെല്‍ഹിയെങ്കില്‍ ഹൃദയത്തുടിപ്പാണ് ചാന്ദ്‌നി ചൗക്കിലെ ഫത്തേപൂരി മസ്ജിദ്. ചെങ്കോട്ടയെ അഭിമുഖീകരിച്ച് നില്‍ക്കുന്ന ഫത്തേപൂരി മസ്ജിദ് മുഗള്‍ ചക്രവര്‍ത്തിമാരുടെ കാലം മുതല്‍ ബ്രിട്ടീഷ് ആധിപത്യം വരെയുള്ള ചുരുള്‍ നിവര്‍ത്താത്ത പല കഥകളുടെയും മൂകസാക്ഷിയാണ്.

Fatehpuri masjid has a great role in the history of india

pc: Varun Shiv Kapur

മുഗള്‍ ചക്രവര്‍ത്തി ഷാജഹാന്റെ ഭാര്യമാരില്‍ ഒരാളായിരുന്ന ഫത്തേപൂരി ബീഗമാണ് 1650ല്‍ ഫത്തേപൂരി മസ്ജിദ് നിര്‍മ്മിച്ചത്. മുഗള്‍ വാസ്തുവിദ്യയുടെ മഹനീയമായ ഉദാഹരണമാണ് ഫത്തേപൂരി മസ്ജിദ്.

ചെങ്കല്ല് ഉപയോഗിച്ചാണ് മസ്ജിദിന്റെ ഭൂരിഭാഗവും നിര്‍മ്മിച്ചിരിക്കുന്നത്. കിരീടം പോലെയുള്ള താഴികക്കുടം മസ്ജിദിന്റെ ഭംഗി ഇരട്ടിയാക്കുന്നു.

പരമ്പരാഗത ശൈലിയിലുള്ള നിര്‍മ്മാണമാണ് മസ്ജിദിന്റേത്. പ്രാര്‍ഥനാ മുറിയോട് ചേര്‍ന്ന് പുറത്തേക്ക് ഏഴു കമാനങ്ങളുണ്. അതില്‍ത്തന്നെ മധ്യഭാഗത്തുള്ളതാണ് ഏറ്റവും വലുത്. എണ്‍പത് അടിയോളം ഉയരമുള്ള ഉയരമുള്ള രണ്ടു മിനാരങ്ങള്‍ മസ്ജിദിനുണ്ട്. അകലെക്കാഴ്ചയില്‍ ഈ മിനാരങ്ങള്‍ മസ്ദിദിന്റെ ഭംഗി ഇരട്ടിയാക്കി വര്‍ധിപ്പിക്കുന്നു.

Fatehpuri masjid has a great role in the history of india

pc: Varun Shiv Kapur

മുസ്ലീം മതവിഭാഗത്തിന്റേതായ എല്ലാ ആഘോഷങ്ങളും ഇവിടെ ആഘോഷിക്കാറുണ്ട്. ആഘോഷങ്ങളുടെ സമയമാണ് ഇവിടം സന്ദര്‍ശിക്കാന്‍ അനുയോജ്യം.

മൂന്നു പ്രവേശന കവാടങ്ങളാണ് മസ്ജിദിനുള്ളത്. ചാന്ദ്‌നി ചൗക്കില്‍ റെഡ് ഫോര്‍ട്ടിനു മുന്നിലായി ഒന്നും തെക്ക്, വടക്ക് ഭാഗങ്ങളിലായി ഓരോ പ്രവേശന കവാടങ്ങളുമാണുള്ളത്.

Fatehpuri masjid has a great role in the history of india

pc: Varun Shiv Kapur

മസ്ജിദിനുള്ളില്‍ നടുമുറ്റം പോലെയുള്ള ഭാഗത്ത ചെങ്കല്ല് പാകിയിരിക്കുന്നു. ഇതിനു സമീപമുള്ള ടാങ്ക് മാര്‍ബിള്‍ കൊണ്ടാണ് നിര്‍മ്മിച്ചിരിക്കുന്നത്.

കൂടാതെ ഉള്ളില്‍ത്തന്നെ മാര്‍ബിള്‍ കൊണ്ട് നിര്‍മ്മിച്ച പ്രസംഗപീഠത്തിന് നാലു പടികളാണുള്ളത്. മസ്ജിദിന്റെ രണ്ടി വശങ്ങളിലായുള്ള തൂണുകള്‍ ചെങ്കല്ല് കൊണ്ട് നിര്‍മ്മിച്ചിരിക്കുന്നു.

ഇരുപത് ഇസ്ലാമിക് പണ്ഡിതന്‍മാരുടെ ശവകുടീരങ്ങളും മസ്ജിദിനുളളില്‍ കാണാം.

Fatehpuri masjid has a great role in the history of india

pc: koen

1857ല്‍ ശിപായി ലഹളയുടെ സമയത്ത് ഇന്ത്യന്‍ പട്ടാളം താമസിച്ചിരുന്നത് ഫത്തേപൂരി മസ്ജിദിലായിരുന്നുവെന്ന് ചരിത്രം പറയുന്നു. ശിപായി ലഹളയുടെ സമയത്ത് ബ്രിട്ടീഷുകാര്‍ മസ്ജിദിന്റെ കുറച്ച് ഭാഗം ഹിന്ദു വ്യാപാരിക്ക് വിറ്റിരുന്നിവത്രെ. 1877 ല്‍ മസ്ജിദ് മുസ്ലീം വിശ്വാസികളുടെ കയ്യില്‍തന്നെ തിരിച്ചെത്തി. മുഗള്‍ ഭരണകാലത്ത് മസ്ജിദില്‍ മനോഹരമായ ഫൗണ്ടെനുകളും ജലം സൂക്ഷിക്കുന്നതിനുള്ള ടാങ്കും ഉണ്ടായിരുന്നു. പക്ഷേ, ശിപായി ലഹളയുടെ സമയത്ത് ബ്രിട്ടീഷ് പട്ടാളം എല്ലാം നശിപ്പിച്ചു.

1873 ല്‍ സര്‍ക്കാര്‍ ഹിന്ദു വ്യാപാരിയില്‍ നിന്ന് മസ്ജിദ് തിരികെ ആവശ്യപ്പെങ്കിലും അയാള്‍ കൊടുക്കാന്‍ തയ്യാറായില്ല. തുടര്‍ന്ന് ബ്രിട്ടണില്‍ നിന്ന് രാജ്ഞി സന്ദര്‍ശനത്തിനെത്തിയപ്പോള്‍ പ്രത്യേക ഓര്‍ഡര്‍ പുറപ്പെടുവിക്കുകയും അങ്ങനെ മസ്ജിദ് തിരികെ മുസ്ലിം
വിശ്വാസികളുടെ കയ്യില്‍ എത്തുകയുമായിരുന്നു.

Fatehpuri masjid has a great role in the history of india

pc: Varun Shiv Kapur

ഡെല്‍ഹി സന്ദര്‍ശിക്കുന്നവര്‍ തീര്‍ച്ചയായും പോയിരിക്കേണ്ട ഒരു സ്ഥലമാണ് ഫത്തേപൂരി മസ്ജിദ്. സ്വാതന്ത്ര്യസമരത്തിന്റെ കഥകള്‍ പ്രാര്‍ഥനയില്‍ അലിഞ്ഞില്ലാതാവുന്നതുപോലെ തോന്നും കുറച്ച് സമയം ഇവിടെ ചെലവഴിക്കുമ്പോള്‍. ഒരു പ്രാര്‍ഥനാലയം എന്നതിലുപരി ഒരു പൈകൃക സ്മാരകമായോ അല്ലെങ്കില്‍ മുഗള്‍ വാസ്തുവിദ്യയുടെ മകുടോദാഹരണമായോ ഇതിനെ കാണാന്‍ സാധിച്ചാലേ യഥാര്‍ഥ ഭംഗി മനസ്സിലാക്കാന്‍ കഴിയൂ.

Read more about: travel
Please Wait while comments are loading...