Search
  • Follow NativePlanet
Share
» »ഫെബ്രുവരിയിലെ യാത്രകൾ പോക്കറ്റ് കീറുമോ? നീണ്ട വാരാന്ത്യങ്ങളിൽ ഇങ്ങനെ പോകാം

ഫെബ്രുവരിയിലെ യാത്രകൾ പോക്കറ്റ് കീറുമോ? നീണ്ട വാരാന്ത്യങ്ങളിൽ ഇങ്ങനെ പോകാം

2023 ഫെബ്രുവരിയിലെ പ്രധാന അവധികളും യാത്രാ പ്ലാനുകളും എന്തൊക്കെയാണെന്നു നോക്കാം.

പുതിയ വര്‍ഷത്തിൽ പ്ലാൻ ചെയ്ത യാത്രകളൊക്കെ ഒന്നു തുടങ്ങിവയ്ക്കുവാൻ കഴിഞ്ഞതിന്‍റെ സന്തോഷത്തിലായിരിക്കും മിക്ക സഞ്ചാരികളും. ജനുവരിയിലെ നീണ്ട വാരാന്ത്യങ്ങളും അവധികളുമെല്ലാം ആഘോഷിച്ച് ഇതിപ്പോള്‍ ഫെബ്രുവരി മാസത്തിലേക്കു കടക്കുകയാണ് ജനുവരിയുടെയത്രയും അവധികൾ ഇല്ലായെങ്കിലും ഫെബ്രുവരി നിങ്ങളെ നിരാശരാക്കില്ല. 2023 ഫെബ്രുവരിയിലെ പ്രധാന അവധികളും യാത്രാ പ്ലാനുകളും എന്തൊക്കെയാണെന്നു നോക്കാം.

Cover PC:Nick Dunlap/Unsplash

2023 ഫെബ്രുവരിയിലെ നീണ്ട വാരാന്ത്യങ്ങൾ

2023 ഫെബ്രുവരിയിലെ നീണ്ട വാരാന്ത്യങ്ങൾ

ഒരു പാട് ക്ഷേത്രോത്സവങ്ങളുടെയും മറ്റും സമയമാണെങ്കിലും ഒരൊറ്റ നീണ്ട വാരാന്ത്യം മാത്രമെ 2023 ഫെബ്രുവരി മാസത്തിനുള്ളൂ. ഇത് ഫെബ്രുവരി 17 മുതൽ 19 വരെയാണ്. 17-ാം തിയതി വെള്ളിയാഴ്ച ഒരു ദിവസം അവധിയെടുത്താൽ 18 ശനി മഹാ ശിവരാത്രിയും 19 ഞായറാഴ്ചയും കൂടി മൂന്ന് ദിവസം യാത്രകൾക്കായി ലഭിക്കും. അടുത്തു പോകുവാന്‍ പറ്റുന്ന ചെറുയാത്രകൾക്കായി ഈ ദിവസങ്ങൾ വിനിയോഗിക്കാം.

PC:Karsten Winegeart/Unsplash

ഫെബ്രുവരിയിലെ യാത്രകൾ

ഫെബ്രുവരിയിലെ യാത്രകൾ

യാത്ര ചെയ്യുവാൻ പ്രേരിപ്പിക്കുന്ന ഒരുപാട് കാരണങ്ങൾ ഫെബ്രുവരി മാസത്തിനുണ്ട്. മലയാളികളെ സംബന്ധിച്ചെടുത്തോളം ഒരുപക്ഷേ, അതിലേറെയും നാട്ടിലെ ഉത്സവങ്ങളും പെരുന്നാളുകളും ആയിരിക്കും. മറ്റൊന്ന്, ഫെബ്രുവരിയോടെ ശൈത്യകാലം തീരും. അപ്പോൾ മഞ്ഞുപെയ്യുന്ന മണാലിയും ഷിംലയും കുളുവും കാശ്മീരുമെല്ലാം കാണുവാൻ പറ്റിയ അവസാന അവസരമാണിതെന്ന് കരുതി യാത്ര പോകുവാനിരിക്കുന്നവരും കുറേയുണ്ട്.
കാലാവസ്ഥയും യാത്രകൾക്ക് അനുകൂലമായതിനാൽ ധൈര്യത്തോടെ സഞ്ചാരങ്ങൾ നടത്താം. ഒരുപാട് തണുപ്പും വലിയ ചൂടും ഇല്ലാത്ത സുഖകരമായ കാലാവസ്ഥയാണ് ഈ മാസത്തിനുള്ളത്.

PC:Thomas Bennie/Unsplash

കുറഞ്ഞ ചിലവിൽ പോകാം

കുറഞ്ഞ ചിലവിൽ പോകാം

പൊതുവെ ചിലവ് കുറഞ്ഞ യാത്രകളുടെ സമയമാണ് ഫെബ്രുവരി. മിക്ക കമ്പനികളിലും ബാക്കി വന്ന ലീവ് മാർച്ച് മാസത്തോടെ എടുത്തുതീർക്കണം. അപ്പോൾ ഇത്തരം ലീവുകൾ ഉപയോഗിച്ച് കഴിവതും കുറേ യാത്രകൾ പോകാം. ഒപ്പംതന്നെ വിമാനടിക്കറ്റുകൾക്ക് പൊതുവെ വില കുറയുന്ന സമയം കൂടിയാണ് ഫെബ്രുവരി മാസം. എത്ര നേരത്തെ ബുക്ക് ചെയ്യുന്നുവോ അതിനനുസരിച്ചുള്ള കുറവ് നിങ്ങൾക്ക് ടിക്കറ്റ് നിരക്കിൽ കാണുവാൻ സാധിക്കും. നേരത്തെ ടിക്കറ്റ് ബുക്ക് ചെയ്യുന്നതിന്റെ പ്രയോജനം നിങ്ങൾക്ക് ഇവിടെ ഉപയോഗപ്പെടുത്താം.

PC:Helena Mamrega/Unsplash

താമസത്തിനും ചിലവ് കുറവ്!

താമസത്തിനും ചിലവ് കുറവ്!

വിമാനടിക്കറ്റുകൾ പോലെ തന്നെ യാത്രയിലെ താമസത്തിന്‍റെ കാര്യത്തിലും ഫെബ്രുവരി ഒട്ടും നിരാശരാക്കില്ല. മിക്ക വിനോദസഞ്ചാര കേന്ദ്രങ്ങളിലും വളരെ കുറഞ്ഞ ചിലവിൽ നിങ്ങൾക്ക് താമസസൗകര്യങ്ങള് ലഭിക്കുവാൻ സാധ്യതയുള്ള സമയമാണിത്. ആളുകൾ പൊതുവെ യാത്ര കുറയ്ക്കുന്ന സമയമായതിനാൽ നിങ്ങൾക്ക് വിലപേശലുകൾ നടത്തിയും ഓഫറുകൾ വഴിയും മികച്ച സൗകര്യങ്ങൾ കുറഞ്ഞ നിരക്കിൽ എടുക്കാം.

PC:Matt Duncan/Unsplash

ആളുകളും കുറവ്

ആളുകളും കുറവ്

ഫ്ലൈറ്റ് ടിക്കറ്റുകൾക്കും താമസ സൗകര്യങ്ങൾക്കും ചിലവ് കുറയുന്ന ഈ സമയത്ത് അധികം യാത്രക്കാരും ഉണ്ടായിരിക്കില്ല. വിന്‍ർ സീസണിലെ വലിയ തണുപ്പിൽ പരമാവധി വീട്ടിൽതന്നെയോ അല്ലെങ്കിൽ ചെറിയ യാത്രകളുമായി മുന്നോട്ടുപോകുവാനോ ആയിരിക്കും ആളുകൾക്ക് പ്രിയം. അതിനാൽ പീക്ക് സീസണിൽ കാണുന്നതു പോലുള്ള ജനക്കൂട്ടങ്ങളെ ഒരിടത്തും കണ്ടേക്കില്ല. തിരക്കില്ലാതെ ലക്ഷ്യസ്ഥാനങ്ങൾ കാണുവാനും ഒരുപാട് ക്യൂവിൽ പെടാതെ ടിക്കറ്റുകൾ എടുക്കുവാനും അതുവഴി സമയം ലാഭിച്ച് സുഖകരമായ യാത്രാനുഭവങ്ങൾ സ്വന്തമാക്കുവാനും ഈ മാസം നിങ്ങളെ സഹായിക്കും. തിരക്ക് കുറഞ്ഞ വിമാനത്താവളങ്ങളും ഈ മാസത്തിന്റെ പ്രത്യേകതയാണ്. ക്രിസ്മസ്-ന്യൂ ഇയർ സീസണിൽ യാത്ര ചെയ്ത് തിക്കും തിരക്കും അനുഭവിച്ച ഒരാളാണ് നിങ്ങളെങ്കിൽ ഫെബ്രുവരിയില്‍ വരുന്ന മാറ്റം നിങ്ങൾക്ക് കൃത്യമായി മനസ്സിലാക്കുവാൻ സാധിക്കും.

PC:Hanson Lu/Unsplash

കേരളത്തിലെ ആഘോഷങ്ങൾ

കേരളത്തിലെ ആഘോഷങ്ങൾ


താലപ്പൊലികളുടെയും വേലകളുടെയും തെയ്യങ്ങളുടെയും സമയമാണ് കേരളത്തിലെ ഫെബ്രുവരിക്കാലം. ഫെബ്രുവരി ഒന്നാം തിയതിയിലെ ജയ ഏകാദശി മുതൽ കൂറ്റനാട് നേർച്ച, വെളിയംകോട് ചന്ദനക്കുടം നേർച്ച, തൃത്താല ദേശതാലപ്പൊലി, മഞ്ഞിനിക്കര പെരുന്നാൾ, മാരാമൺ കൺവെൻഷൻ, തിരുവില്വാമല ഏകാദശി, ശിവരാത്രി, ഏറ്റുമാനൂർ ഉത്സവം കൊടിയേറ്റ്, മച്ചാട്ടു മാമാങ്കം, രാമശ്ശേരി കുമ്മാട്ടി, കുംഭഭരണി, ഉത്രാളിക്കാവ് പൂരം തുടങ്ങി ഒരുപാട് ആഘോഷ ദിവസങ്ങൾ ഈ മാസത്തിലുണ്ട്.

PC: Adhihyan Srimin

ഇന്ത്യയിലെ പ്രധാന ആഘോഷങ്ങൾ

ഇന്ത്യയിലെ പ്രധാന ആഘോഷങ്ങൾ

ഇന്ത്യയിലങ്ങോളമിങ്ങോളം ഒരുപാട് ആഘോഷങ്ങൾ നടക്കുന്ന സമയമാണിത്,
ബേർഡ് ആൻഡ് നേച്ചർ ഫെസ്റ്റിവൽ, ഉത്തർ പ്രദേശ്,സൻസ്കാർ വിന്‍റർ സ്പോർട്സ് ആൻഡ് ടൂറിസം ഫെസ്റ്റിവൽ, അൽവാർ ഫെസ്റ്റിവൽ
ലഡാക്ക് ഐസ് ക്ലൈംബിങ് ഫെസ്റ്റിവൽ, താജ് മഹോത്സവ് തുടങ്ങിയവ അതിൽ ചിലതാണ്.

PC:Luke Helgeson/Unsplash

ഗോവയിൽ പോയി മറ്റുള്ളവർക്കൊപ്പം ചുമ്മാ സെൽഫിയെടുത്താൽ എട്ടിന്റെ പണി; അറിയാം നിർദ്ദേശങ്ങൾഗോവയിൽ പോയി മറ്റുള്ളവർക്കൊപ്പം ചുമ്മാ സെൽഫിയെടുത്താൽ എട്ടിന്റെ പണി; അറിയാം നിർദ്ദേശങ്ങൾ

വാലന്‍റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!വാലന്‍റൈൻസ് ദിനം: പ്രണയം ആഘോഷിക്കാം പ്രിയപ്പെട്ടവർക്കൊപ്പം, പോകാം ഈ യാത്രകൾ!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X