Search
  • Follow NativePlanet
Share
» »2020 ഓഗസ്റ്റിലെ ആഘോഷങ്ങള്‍ ഇവയാണ്!

2020 ഓഗസ്റ്റിലെ ആഘോഷങ്ങള്‍ ഇവയാണ്!

വിളവെടുപ്പിന്‍റെയും ആഘോഷങ്ങളുടെയും മാസമാണ് ഓഗസ്റ്റ്. പ്രസന്നമായ കാലാവസ്ഥയും സന്തോഷകരമായ അന്തരീക്ഷവും ഒക്കെയായി ഓരോ സംസ്ഥാനവും ആഘോഷങ്ങളില്‍ മുങ്ങി നില്‍ക്കുന്ന സമയം. കൊവിഡ് ഇല്ലായിരുന്നുവെങ്കില്‍ ഭയപ്പെടാതെ, ധൈര്യത്തോടെ ബാഗും തൂക്കി യാത്രയ്ക്കിറങ്ങുവാന്‍ ഇതിലും യോജിച്ച ഒരു സമയം വേറെയില്ലായിരുന്നു. ഇതാ ഓഗസ്റ്റ് മാസത്തില്‍ ഇന്ത്യയില്‍ ന‌‌ടക്കുന്ന പ്രധാന ആഘോഷങ്ങളും പരിപാടികളും എന്തൊക്കെയാണ് എന്നു നോക്കാം

നെഹ്റു ട്രോഫി വള്ളം കളി

നെഹ്റു ട്രോഫി വള്ളം കളി

ഓഗസ്റ്റ് മാസം കേരളത്തിലെ മാത്രമല്ല, ഇന്ത്യയിലെ തന്നെ സഞ്ചാരികളുടെ പ്രിയപ്പെട്ട മാസമാണ്. ആഘോഷങ്ങളും ഉത്സവങ്ങളും കൂടിച്ചേര്‍ന്ന് മൊത്തത്തില്‍ നിറം പകരുന്ന സമയം. അതിലേറ്റവും പ്രധാന ആഘോഷങ്ങളിലൊന്നാണ് നെഹ്റു ട്രോഫി വള്ളം കളി. അരനൂറ്റാണ്ടു കാലമായി എല്ലാവർഷവും ഓഗസ്റ്റ് മാസത്തെ രണ്ടാം ശനിയാഴ്ച അരങ്ങേറുന്ന ഈ ജലമേള ആലപ്പുഴയുടെ ആഘോഷങ്ങളിലൊന്നാണ്. ചുണ്ടന്‍ വള്ളങ്ങളാണ് ഇവിടെ പ്രധാനമായും മത്സരത്തില്‍ മാറ്റുരയ്ക്കുന്നത്. 1952 ല്‍ ഇന്ത്യയുടെ പ്രഥമ പ്രധാനമന്ത്രിയായിരുന്ന ജവഹർലാ‍ൽ നെഹ്‌റുവിന്റെ കേരള സന്ദർശനത്തോടനുബന്ധിച്ച് കേരള സർക്കാർ പ്രത്യേകമൊരുക്കിയ ചുണ്ടൻ‌വള്ളംകളി മത്സരത്തോടെയാണ് നെഹ്‌റു ട്രോഫിയുടെ ചരിത്രം ആരംഭിക്കുന്നത്. ഇന്ന് ലോകമെങ്ങുമുള്ള യാത്രാ പ്രേമികള്‍ ഹൃദയത്തിലേറ്റിയ മത്സരം കൂടിയായി ഇത് മാറിയിട്ടുണ്ട്.

ഓണം

ഓണം

മലയാളികളുടെ ഏറ്റവും വലിയ ആഘോഷമാണല്ലോ ഓണം. കാണം വിറ്റും ഓണം ഉണ്ണണം എന്ന ചൊല്ലു മാത്രം മതി ഓണത്തിന്‍റെ പ്രാധാന്യം മനസ്സിലാക്കുവാന്‍. വിളവെടുപ്പുത്സവമാണെങ്കിലും ജാതിമത വ്യത്യാസമില്ലാതെ ആളുകള്‍ ഒരേ മനസ്സോടം ആഘോഷിക്കുന്ന ഓണം നാളില്‍ മാവേലി തന്റെ പ്രജകളെ കാണുവാനെത്തുമെന്നാണ് വിശ്വാസം. ചിങ്ങ മാസത്തിലെ അത്തം മുതൽ പത്ത് ദിവസം നീണ്ടുനിൽക്കുന്ന ആഘോഷം ലോകത്തിന്‍റെ ഏത് കോണിലാണെങ്കിലും മലയാളികള്‍ ആഘോഷിച്ചിരിക്കും.

ഈ വര്‍ഷം ഓഗസ്റ്റ് 22 മുതല്‍ സെപ്റ്റംബര്‍ 02 വരെയാണ് ഓണം.

അത്തച്ചമയം

അത്തച്ചമയം

ഓണത്തിനോടൊപ്പം തന്നെ ചേര്‍ന്നു നില്‍ക്കുന്ന ആഘോഷമാണ് അത്തച്ചമയം. നിറങ്ങളും ആഘോഷങ്ങളും മേളകളും ഒക്കെയായി ഓണത്തെ ഓണമാക്കുന്ന ആഘോഷമാണ് അത്തച്ചമയം. നാടൻകലാരൂപങ്ങള്‍, പഞ്ചവാദ്യം, പെരുമ്പറ വാദ്യം‌, താലപ്പൊലി, ഫ്‌ളോട്ടുകള്‍, ഇരുചക്രവാഹനത്തിലെ പ്രച്‌ഛന്ന വേഷക്കാർ തുടങ്ങിയവയാണ് ഇതിലെ പ്രധാന ആഘോഷങ്ങള്‍.

PC:Sivavkm

ഗണേശ ചതുര്‍ത്ഥി

ഗണേശ ചതുര്‍ത്ഥി

ഗണേശനെ ആരാധിക്കുന്ന പ്രധാന ആഘോഷമാണ് 12 ദിവസം നീണ്ടു നില്‍ക്കുന്ന ഗണേശ ചതുര്‍ത്ഥി. ഗണേശന്‍റെ ജന്മദിവസവുമായി ബന്ധപ്പെട്ട ആഘോഷമാണ് ഗണേശ ചതുര്‍ത്ഥി. ഗണേശന്റെ വലിയ രൂപങ്ങളുണ്ടാക്കി അലങ്കരിച്ച് ആരാധിക്കുന്നതാണ് ഇതിലെ പ്രധാന കാര്യം. പത്ത് ദിവസങ്ങള്‍ക്കു ശേഷം ആഘോഷപൂര്‍വ്വമായി വിഗ്രഹം കടലില്‍ നിമജ്ജനം ചെയ്യുന്നതും ചടങ്ങിന്‍റെ ഭാഗമാണ്.

നാഗപഞ്ചമി

നാഗപഞ്ചമി

കൃഷ്ണന്‍ കാളിയ മര്‍ദ്ദനം നടത്തിയ ദിവസമാണ് നാഗപഞ്ചമി എന്നു വിശ്വസിക്കപ്പെടുന്നത്. ചിങ്ങമാസത്തിലെ ശുക്ലപക്ഷ പഞ്ചമിയിലാചരിക്കുന്ന ഈ ദിവസം ഉത്തരേന്ത്യക്കാര്‍ക്കാണ് പ്രധാനപ്പെ‌‌‌ട്ടത്. കേരളത്തില്‍ കാസര്‍കോഡ് ജില്ലയിലെയും കോട്ടയം ജില്ലയിലെയും ഗൗഡസാരസ്വത ബ്രാഹ്മണർ ഇത് ആഘോഷിക്കുവാറുണ്ട്. നാഗങ്ങളെ പ്രീതിപ്പെടുത്തുവാനാണ് ഈ ദിനം ആചരിക്കുന്നത്. സര്‍പ്പക്കാവുകളില്‍ ഈ ദിനം പ്രത്യേക പ്രാര്‍ത്ഥനകളോടെയും നിവേദ്യങ്ങളോടെയും ആഘോഷിക്കുവാറുണ്ട്.

രക്ഷാ ബന്ധന്‍

രക്ഷാ ബന്ധന്‍

ശ്രാവണ മാസത്തിലെ പൗര്‍ണ്ണമി ദിനത്തിലാണ് രക്ഷാ ബന്ധന്‍ ആഘോഷിക്കുന്നത്. ഹൈന്ദവ വിശ്വാസികളുടെ ഇടയില്‍ വളരെ പവിത്രമായി ആഘോഷിക്കുന്ന ഒന്നാണ് രക്ഷാ ബന്ധന്‍. ഉത്തരേന്ത്യക്കാരുടെ ഇടയില്‍ വളരെ പ്രചാരത്തിലുള്ള ഈ ആഘോഷത്തെക്കുറിച്ച് പറയാതെ ഒരിക്കലും ഓഗസ്റ്റ് മാസത്തിലെ ആഘോഷങ്ങളുടെ ലിസ്റ്റ് പൂര്‍ത്തിയാക്കുവാന്‍ സാധിക്കില്ല. സഹോദര സ്നേഹത്തിന്റെ പവിത്രത എടുത്തു കാണിക്കുന്നതാണ് രക്ഷാ ബന്ധന്‍.

തീജ്

തീജ്

രാജസ്ഥാനില്‍ സ്ത്രീകളുടെ ഇടയില്‍ നടക്കുന്ന പ്രധാന ആഘോഷങ്ങളിലൊന്നാണ് തീജ്. സംഗീതോത്സവമായും ഇതിനെ കണക്കാക്കാം. പരമ്പരാഗത സംഗീതവും നൃത്തവും നേളവും കാര്‍ണിവലും ഭക്ഷണവും ഒക്കെയായി ജയ്പൂരിലാണ് തീജ് പ്രധാനമായും കൊണ്ടാടുന്നത്.

പച്ച നിറത്തിലുള്ള പരമ്പരാഗത വസ്ത്രം ധരിച്ച് നിറയെ വളകളി‌ട്ട്, മെഹന്ദിയിട്ട് സ്ത്രീകള്‍ തീജ് ദേവിയുടെ സുവര്‍ണ്ണ രൂപവുമെടുത്ത് അന്നേ ദിവസം പുറത്തിറങ്ങും. കൂ‌‌ടെ ആന, ഒട്ടകം തു‌‌ടങ്ങിയവയെയും അലങ്കരിച്ച് പുറത്തിറക്കുന്ന സമയം കൂടിയാണിത്.

മദ്രാസ് വീക്ക്

മദ്രാസ് വീക്ക്

ചെന്നൈ എന്നറിയപ്പെടുന്ന മദ്രാസിന്‍റെ സ്ഥാപക ദിനമാണ് മദ്രാസ് വീക്ക് എന്നറിയപ്പെടുന്നത്. ഓഗസ്റ്റ് 22 നാണ് സ്ഥാപക ദിനമെങ്കിലും ഒരാഴ്ച മുഴുവന്‍ നീണ്ടു നില്‍ക്കുന്ന ആഘോഷങ്ങളും പരിപാടികളുമാണ് ഇവിടെ അരങ്ങേറുന്നത്. നഗരം മുഴുവനും ലൈറ്റുകളാലും പൂക്കളാലും അലങ്കരിച്ച് അതിമനോഹരമായിരിക്കും ഈ ദിവസങ്ങളില്‍. സഞ്ചാരികളും പ്രദേശവാസികളും ഒരുപോലെ കൊണ്ടാടുന്ന ദിവസം കൂടിയായിരിക്കുമിത്.

ചക്രാധര്‍ സമാരോഹ്

ചക്രാധര്‍ സമാരോഹ്

ഗണേശ് ചതുര്‍ത്ഥിയുടെ പത്ത് നാള്‍ റായ്ഗഡില്‍ നീണ്ടു നില്‍ക്കുന്ന ആഘോഷമാണ് ചക്രാധര്‍ സമാരോഹ്. ശാസ്ത്രീയ സംഗീതത്തിന്‍റെ വിവിധ തരത്തിലുള്ള സമ്മേളനമാണ് ഇവി‌ടുത്തെ പ്രത്യേകത. സംഗീതജ്ഞനും ചക്രവര്‍ത്തിയുമാ റായ്ഗഡിലെ ചക്രാധര്‍ സമാരോഹിന്‍റെ സ്മരണാര്‍ത്ഥമാണ് ഇത് ആഘോഷിക്കുന്നത്. ഒട്ടേറെ സംഗീതവും പുസ്തകങ്ങളും രചിച്ച അദ്ദേഹം കഥകിന്റെ പുതിയൊരു രൂപം കണ്ടെത്തിയ ആളും കൂടിയാണ്.

PC:Johnack

കൃഷ്ണ ജന്മാഷ്ടമി

കൃഷ്ണ ജന്മാഷ്ടമി

ഇന്ത്യയില്‍ മാത്രമല്ല, ലോകമെങ്ങുമുള്ള ഹൈന്ദവ വിശ്വാസികള്‍ കൃഷ്ണന്റെ ജന്മ ദിനമായി ആഘോഷിക്കുന്ന ദിനമാണ് കൃഷ്ണ ജന്മാഷ്ടമി. ഗോകുലാഷ്ടമി എന്നും ചില ഭാഗങ്ങളില്‍ ഇതിനെ വിളിക്കാറുണ്ട്. വലിയ ഘോഷയാത്രകളും ആഘോഷങ്ങളും ഒക്കെയായി കുട്ടികളും മുതിര്‍ന്നവരും ഒരുപോലെ ആഘോഷിക്കാറുണ്ടിത്.

 ഈ വര്‍ഷം

ഈ വര്‍ഷം

ഈ തവണ മിക്ക ആഘോഷങ്ങളും കൊവിഡ് കാരണം വേണ്ടന്നു വെച്ചിരിക്കുകയാണ്. ആളുകള്‍ തിങ്ങി കൂടുന്നതും മുന്‍കരുതലുകളും സുരക്ഷാ നിര്‍ദ്ദേശങ്ങളുമില്ലാതെ പുറത്തിറങ്ങുന്നതും രോഗ വ്യാപനത്തിന്റെ തോത് വര്‍ദ്ധിപ്പിക്കുമെന്നതിനാല്‍ കഴിവതും ഇത്തരം കാര്യങ്ങളില്‍ ശ്രദ്ധിക്കുക.

സ്കോട്ട്ലന്‍ഡിലേക്ക് പോകാം...വീടും ജോലിയുമായി ദ്വീപ് കാത്തിരിക്കുന്നു

യാത്രാ ലിസ്റ്റിലേക്ക് ഈ പത്തിടങ്ങള്‍ കൂടി! മധ്യ പ്രദേശ് അത്ഭുതപ്പെടുത്തും!

Read more about: festivals india
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X
We use cookies to ensure that we give you the best experience on our website. This includes cookies from third party social media websites and ad networks. Such third party cookies may track your use on Nativeplanet sites for better rendering. Our partners use cookies to ensure we show you advertising that is relevant to you. If you continue without changing your settings, we'll assume that you are happy to receive all cookies on Nativeplanet website. However, you can change your cookie settings at any time. Learn more