ഇന്ത്യയിലെ പൈതൃക കോട്ട
ഇന്ത്യയില്‍ ഇന്നു നിലനില്‍ക്കുന്ന കോട്ടകളില്‍ ഏറെ പൈതൃകം അവകാശപ്പെടാന്‍ പറ്റുന്ന അപൂര്‍വ്വം കോട്ടകളിലൊന്നാണ് ഗോവയില്‍ കണ്ടോലിമിന് സമീപം സ്ഥിതി ചെയ്യുന്ന അഗോഡ കോട്ട.
PC:Drmarathe
അല്പം ചരിത്രം
പോര്‍ച്ചുഗീസുകാരുടെ എന്‍ജിനീയറിങ് മികവിന്റെയും ദീര്‍ഘവീഴ്ചയുടെയും ഫലമാണ് അറബിക്കടലിനെ അഭിമുഖീകരിച്ച് തലയുയര്‍ത്തി നില്‍ക്കുന്ന അഗോഡ കോട്ട. തങ്ങളെ നിരന്തരം ആക്രമിക്കാനെത്തുന്ന ഡച്ചുകാരില്‍ നിന്നും മറാത്തികളില്‍ നിന്നും രക്ഷപെടുന്നതിനും കപ്പലുകള്‍ സംരക്ഷിക്കുന്നതിനുമൊക്കെയായാണ് പോര്‍ച്ചുഗീസുകാര്‍ ഈ കോട്ട നിര്‍മ്മിക്കുന്നത്.
PC:Mnvikas
406 വര്‍ഷം പഴക്കം
1609 ലാണ് കോട്ടയുടെ നിര്‍മ്മാണം ആരംഭിക്കുന്നത്. വെറും മൂന്ന് വര്‍ഷത്തിനുള്ളില്‍ 1612 ല്‍ കോട്ടയുടെ നിര്‍മ്മാണം അവര്‍ പൂര്‍ത്തീകരിച്ചു. ഇന്ന് ഇന്ത്യയില്‍ ഏറ്റവും നന്നായി സംരക്ഷിക്കപ്പെടുന്ന പോര്‍ച്ചുഗീസ് കോട്ടകളില്‍ ഒന്നുകൂടിയാണിത്.
PC: Vinayaraj
അഗോഡ എന്നാല്‍
അഗോഡ എന്നാല്‍ ജലം എന്നാണത്രെ അര്‍ഥം.
പണ്ടുകാലങ്ങളില്‍ ഈ വഴി പോയിരുന്ന കപ്പലുകളില്‍ ശുദ്ധജലം ശേഖരിച്ചിരുന്നത് ഈ കോട്ടയില്‍ നിന്നായിരുന്നുവത്രെ. കോട്ടയുടെ സമീപത്തുകൂടി ഒഴുകുന്ന ഒരു ചെറിയ അരുവിയില്‍ നിന്നാണ് ഇവിടേക്ക് വെള്ളമെത്തിയിരുന്നത്. ഏഷ്യയില്‍ തന്നെ ഏറ്റവുമധികം ശുദ്ധജലം ശേഖരിക്കുന്ന ഒരിടം കൂടിയായിരുന്നു ഇത്.ഏകദേശം 2,376,000 ഗാലന്‍ വെള്ളമാണ് ഇവിടെ സംഭരിച്ചിരുന്നത്.
PC:Nikhilb239
രണ്ടു ഭാഗങ്ങള്‍
അഗോഡ കോട്ടയക്ക് പ്രധാനമായും രണ്ട് ഭാഗങ്ങളാണുള്ളത്. കോട്ടയുടെ മുകള്‍ ഭാഗത്ത് ജലം സംഭരിക്കുമ്പോള്‍ താഴെ ഭാഗം കപ്പലുകള്‍ സംരക്ഷിക്കാനുള്ള സ്ഥലമായിരുന്നു. കൂടാതെ സൈനികാവശ്യങ്ങള്‍ക്കു വേണ്ടി നിര്‍മ്മിച്ച കോട്ടയായിരുന്നതിനാല്‍ സൈനികോപകരണങ്ങളും വെടിമരുന്നും ഒക്കെ ഇവിടെ ധാരാളം സംഭരിച്ചിരുന്നു.
PC:AaronC's
അഗോഡ ലൈറ്റ് ഹൗസ്
അഗോഡ ഫോര്‍ട്ടിനേക്കാളും പ്രശസ്തമാണ് ഏഷ്യയിലെ ഏറ്റവും പഴയ ലൈറ്റ് ഹൗസായ അഗോഡ ലൈറ്റ് ഹൗസ്. 1864 ല്‍ നിര്‍മ്മിക്കപ്പെട്ട ഈ ലൈറ്റ്ഹൗസ് തുടക്കകാലങ്ങളില്‍ ഏഴു മിനിട്ടില്‍ ഒരിക്കലായിരുന്നു പ്രകാശിച്ചുകൊണ്ടിരുന്നത്. ഇന്ന് ശാസ്ത്രം പുരോഗമിച്ചപ്പോള്‍ എല്ലാ മുപ്പത് സെക്കന്റിലും ഇവിടെ നിന്നും പ്രകാശം പുറപ്പെടുന്നു.
PC:Abhiomkar
അഗോഡ ജയില്‍
ഒരു കാലത്ത് ഈ കോട്ടയുടെ ചിലഭാഗങ്ങള്‍ ജയിലായി മാറ്റിയിരുന്നു. ഇന്ന് ഗോവയിലെ ഏറ്റവും വലിയ ജയിലുകളിലൊന്നുകൂടിയാണ് ഇത്. എന്നാല്‍ ഇവിടേക്ക് സന്ദര്‍ശകരെ അനുവദിക്കാറില്ല.
PC: Nikhilb239
കോട്ടയിലെത്തിയാല്‍
കുന്നിന്റെ മുകളില്‍ സ്ഥിതി ചെയ്യുന്ന കോട്ടയില്‍ ഇവിടെ എത്തുന്നവരെ ആകര്‍ഷിക്കാന്‍ വേണ്ടതെല്ലാം ഉണ്ട്. ഗോവയില്‍ ഏറ്റവുമധികം ആളുകളെത്തുന്ന സ്ഥലങ്ങളിലൊന്നായ ഇവിടെ സൂര്യാസ്തമയത്തിനാണ് ഏറെ പേരുകേട്ടത്.
PC:Mnvikas
സന്ദര്‍ശിക്കാന്‍
ആഴ്ചയിലെ എല്ലാ ദിവസങ്ങളിലും ഇവിടെ പ്രവേശനം അനുവദനീയമാണ്. രാവിലെ 9.30 മുതല്‍ വൈകിട്ട് ആറു മണി വരെയാണ് ഇവിടേക്കുള്ള പ്രവേശനം.
PC:Nanasur
എത്തിച്ചേരാന്‍
ഗോവയിലെ കണ്ടോലിമിന് സമീപമാണ് അഗോഡ കോട്ട സ്ഥിതി ചെയ്യുന്നത്. അഗോഡ-സലോലിം രോഡിലാണ് കോട്ടയുള്ളത്. കണ്ടോലിം ബീച്ചില്‍ നിന്നും 4 കിലോമീറ്റര്‍ അകലെയാണിത്. പനാജിയില്‍ നിന്നും 16 കിലോമീറ്റര്‍ അകലെയാണ് ഈ കോട്ട സ്ഥിതി ചെയ്യുന്നത്.
ബാഗ ബീച്ച്
അഗോഡ കോട്ട സന്ദര്‍ശിച്ചു കഴിഞ്ഞാല്‍ പിന്നെ പോകാന്‍ പറ്റിയ സ്ഥലം ബാഗ ബീച്ചാണ്. അഗോഡയില്‍ നിന്ന് 10 കിലോമീറ്റര്‍ അകലെയായാണ് ബാഗ ബീച്ച് സ്ഥിതി ചെയ്യുന്നത്.
PC: Dinesh Kumar (DK)
കലാന്‍ഗുട്ട് ബീച്ച്
വടക്കന്‍ ഗോവയിലെ പ്രശസ്തമായ ബീച്ചുകളായ കണ്ടോലിം, ബാഗ ബീച്ചുകള്‍ക്കിടയിലായാണ് കലാന്‍ഗുട്ട് ബീച്ച് സ്ഥിതി ചെയ്യുന്നത്. ഏഴ് കിലോമീറ്റര്‍ വ്യാപ്തിയുണ്ട് കലാന്‍ഗുട്ട് ബീച്ചിന്.
PC: Arun Katiyar