Search
  • Follow NativePlanet
Share
» »ഈ അഞ്ചു നഗരങ്ങളും സേഫ്!! യാത്ര പോകാന്‍ ലവലേശം പേടിവേണ്ട!!

ഈ അഞ്ചു നഗരങ്ങളും സേഫ്!! യാത്ര പോകാന്‍ ലവലേശം പേടിവേണ്ട!!

ഇതാ ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന അഞ്ച് നഗരങ്ങളെ പരിചയപ്പെടാം

കൊവിഡിനോളം അടുത്തകാലത്തൊന്നും മനുഷ്യരെ പേടിപ്പിച്ചിട്ടില്ല! നാളുകളോളം ജീവിതം സ്തംഭിച്ചു എന്നു മാത്രമല്ല, ജീവിച്ചിരിക്കുന്നത് തന്നെ ഒരു അനുഗ്രഹമായി കരുതിയ കുറേയധികം ദിവസങ്ങളും അനുഭവങ്ങളുമാണ് കൊവിഡ് നമുക്ക് നല്തിയത്. കൊവിഡ് നല്കിയ പാഠങ്ങളില്‍ നിന്നും സന്ദേശമുള്‍ക്കൊണ്ടുള്ള ഒരു ജീവിതമാണ് ഇനിയുള്ള കാലം നമുക്ക് വേണ്ടത്.
സുരക്ഷിതമായ ജീവിതം എന്നത് ഇന്ന് പല ഘടകങ്ങളെയും ആശ്രയിച്ചാണ് നിലനില്‍ക്കുന്നത്. മാറിയ പരിതസ്ഥിതിയില്‍ ഭക്ഷണവും പാര്‍പ്പിടവും വസ്ത്രവും മാത്രമല്ല ഉത്. മികച്ച ആരോഗ്യ സംവിധാനങ്ങളും വ്യക്തിഗത സുരക്ഷയും ഡിജിറ്റല്‍ സൗകര്യങ്ങളുമെല്ലാം ഇതില്‍ ഉള്‍പ്പെ‌ടുന്നു.

പിസയിലെ ചെരിഞ്ഞ ഗോപുരത്തേക്കാളും ചെരിഞ്ഞ ക്ഷേത്രം! വാരണാസിയിലെ അത്ഭുതംപിസയിലെ ചെരിഞ്ഞ ഗോപുരത്തേക്കാളും ചെരിഞ്ഞ ക്ഷേത്രം! വാരണാസിയിലെ അത്ഭുതം

യുകെയിലെ മാധ്യമ ശൃംഖലയായ ഇക്കണോമിസ്റ്റ് ഗ്രൂപ്പിന്റെ ഗവേഷണ വിഭാഗമായ ഇക്കണോമിക് ഇന്റലിജൻസ് യൂണിറ്റ് നടത്തിയ സര്‍വ്വേയില്‍ ലോകത്തിലെ ഏറ്റവും സുരക്ഷിത നഗരങ്ങളെ കണ്ടെത്തിയിരുന്നു. നഗരങ്ങളിലെ അടിസ്ഥാന സൗകര്യങ്ങൾ, ഡിജിറ്റൽ ജീവിതം, വ്യക്തിഗത സുരക്ഷ, പാരിസ്ഥിതിക ഘടകങ്ങൾ, ആരോഗ്യം എന്നിവ ഉള്‍പ്പെടയുള്ള 76 കാര്യങ്ങളായിരുന്നു ഇതിനായി പരിഗണിച്ചത്. ഇതാ ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന അഞ്ച് നഗരങ്ങളെ പരിചയപ്പെടാം

കോപ്പൻഹേഗൻ

കോപ്പൻഹേഗൻ

കൊവിഡിനു ശേഷം ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരങ്ങളുടെ പട്ടികയില്‍ ഒന്നാം സ്ഥാനം ഡെന്മാര്‍ക്കിന്‍റെ തലസ്ഥാനമായ കോപ്പന്‍ഹേഗനാണുള്ളത്. മറ്റു നഗരങ്ങളില്‍ നിന്നും വ്യത്യസ്തമായി മിക്ക പല പദ്ധതികളും ഇവിടെ വിജയകരമായി നടപ്പിലാക്കി പോരുന്നു. മാലിന്യ സംസ്കരണത്തിനും പരിസ്ഥിതി സംരക്ഷണത്തിനും ഇവിടെ അനുകരിക്കാനാവുന്ന മാതൃകകള്‍ നമുക്ക് കാണാം. കൊറോണ കാലത്ത് ലോകം മുഴുവന്‍ അടച്ചുപൂട്ടി വീട്ടിലിരുന്നപ്പോള്‍ ഇവിടുത്തെ ആളുകള്‍ തങ്ങളുടെ പാര്‍ക്കുകളിലും മറ്റുമാണ് സമയം ചിലവഴിച്ചത്.
വിജയകരമായ കൊവിഡ് പ്രതിരോധ പ്രവര്‍ത്തനത്തിന്റെ ഫലമായി ഇവിടെ കൊവിഡ് നിയന്ത്രണങ്ങള്‍ 2021 സെപ്റ്റംബര്‍ ആദ്യം എടുത്തു കളഞ്ഞിരുന്നു.

ടൊറന്‍റോ

ടൊറന്‍റോ

ലോകത്തിലെ ഏറ്റവും സുരക്ഷിതമെന്നു കരുതുന്ന രണ്ടാമത്തെ നഗരം കാനഡയിലെ ടൊറന്‍റോയാണ്. രാജ്യത്തെ രണ്ടാമത്തെ വലിയ നഗരമായ ഇവിടെയും ശ്രദ്ധയമായ കൊവിഡ് പ്രവര്‍ത്തനങ്ങള്‍ നടന്നിട്ടുണ്ട്. സര്‍വ്വേ അനുസരിച്ച് അടിസ്ഥാന സൗകര്യങ്ങളും പരിസ്ഥിതി സുരക്ഷയുമാണ് ടൊറന്‍റോയ്ക്ക് ഉയര്‍ന്ന സ്ഥാനം നേടിക്കൊടുത്തത്. വാക്സിനെ‌ടുക്കുവാന്‍ വീടിനു പുറത്തു പോകുവാന്‍ സാധിക്കാത്ത ആളുകള്‍ക്കായി വീട്ടിലെത്തി വാക്സിന്‍ നല്കുന്ന പദ്ധതിയും ഇവി‌ടെ നടപ്പാക്കിയിരുന്നു.

ജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരമായി ഓക്ലന്‍ഡ്..മുന്നില്‍ ഓസ്ട്രേലിയയും ജപ്പാനും, പട്ടികയിലില്ലാതെ ഇന്ത്യജീവിക്കുവാന്‍ ഏറ്റവും മികച്ച നഗരമായി ഓക്ലന്‍ഡ്..മുന്നില്‍ ഓസ്ട്രേലിയയും ജപ്പാനും, പട്ടികയിലില്ലാതെ ഇന്ത്യ

സിംഗപ്പൂര്‍

സിംഗപ്പൂര്‍

ലോകത്തില്‍ ഏറ്റവും ഉയര്‍ന്ന വാക്സിനേഷൻ നിരക്കുള്ള ഇടങ്ങളില്‍ ഒന്നാണ് സിംഗപ്പൂര്‍. ഡിജിറ്റല്‍ രംഗത്തെ തങ്ങളുടെ വളര്‍ച്ചയും സാധ്യതകളുമാണ് സിംഗപ്പൂരിനെ ഫലപ്രദമായ കൊവിഡ് നിയന്ത്രണത്തിന് സഹായിച്ചതെന്നാണ് വിലയിരുത്തുന്നത്. സര്‍വ്വേ ഫലം അനുസരിച്ച് ഡിജിറ്റൽ സുരക്ഷ, ആരോഗ്യ സുരക്ഷ, ഇൻഫ്രാസ്ട്രക്ചർ സുരക്ഷ എന്നിവയില്‍ രണ്ടാം സ്ഥാനമാണ് സിംഗപ്പൂര്‍ നേടിയത്.
വര്‍ക് ഫ്രം ഹോം പരിപാ‌ടി ഇവിടെ വളരെ സധാരണമായി കഴിഞ്ഞതിനാല്‍ ഓഫീസിലേക്കുള്ള തിരക്കുകളോ ആളുകള്‍ തമ്മിലുള്ള ഇടപെടലോ ഇവിടെ വളരെ കുറവാണ്. ഇതും രോഗബാധ കുറയ്ക്കുന്നതിന് ഫലപ്രദമായി നിന്നിരുന്നു.

ഇപ്പോഴും കൃത്യമായ മുന്‍കരുതലുകള്‍ എടുത്താണ് രാജ്യം പ്രവര്‍ത്തിക്കുന്നത്. വിനോദ സഞ്ചാ കേന്ദ്രങ്ങളിലും മറ്റും ആളുകള്‍ പ്രവേശിക്കുന്നതിന് പ്രത്യേക നിബന്ധനകള്‍ ഇവിടെയുണ്ട്. സഞ്ചാരികള്‍ക്കും നാട്ടുകാര്‍ക്കുായി പ്രത്യേക ആപ്പുകളും ഇവിടെ പുറത്തിറക്കിയിട്ടുണ്ട്. ഇവ ഉപയോഗിക്കണമെന്നത് നിര്‍ബന്ധമാണ്.

സിഡ്നി

സിഡ്നി

പട്ടികയില്‍ ഉള്‍പ്പെട്ടിരിക്കുന്ന നാലാമത്തെ നഗരമാണ് ഓസ്ട്രേലിയുടെ തലസ്ഥാനമായ സിഡ്നി. ഫലപ്രദമായ കൊവിഡ് നിയന്ത്രണ പ്രവര്‍ത്തനങ്ങളായിരുന്നു നഗരം കാഴ്ചവച്ചത്. കൊവിഡ് സമയത്ത് അതിർത്തികൾ പൂർണ്ണമായും അടച്ച ആദ്യത്തെ രാജ്യങ്ങളിലൊന്നാണ് ഓസ്‌ട്രേലിയ. മറ്റു രാജ്യങ്ങളെ അപേക്ഷിച്ച് കൊവിഡ് മരണ നിരക്കും ഇവിടെ വളരെ കുറവാണ്.

ടോക്കിയോ

ടോക്കിയോ

പട്ടികയില്‍ അഞ്ചാം സ്ഥാനത്തെത്തിയ നഗരം ജപ്പാന്റെ തലസ്ഥാനമായ ടോക്കിയോ ആണ്. ആരോഗ്യ സുരക്ഷാ സൂചികയില്‍ നേടിയ ഒന്നാം സ്ഥാനം തീര്‍ച്ചയായും അറിയപ്പെടേണ്ടതു തന്നെയാണ്. സാർവത്രിക ആരോഗ്യ സംരക്ഷണം, കൊറോണക്കാലത്തെ തയ്യാറെടുപ്പ്, ആയുർദൈർഘ്യം, മാനസികാരോഗ്യം, കോവിഡ് -19 മരണനിരക്ക് തുടങ്ങിയ ഘടകങ്ങളാണ് ആരോഗ്യ സുരക്ഷാ സൂചികയില്‍ മുന്നിലെത്തുന്നതിന് സഹായിച്ചത്. ജനസംഖ്യയുടെ അറുപത് ശതമാനത്തിലധികം ആളുകളും ഇവിടെ വാക്സിന്‍ സ്വീകരിച്ച് കഴിഞ്ഞിട്ടുണ്ട്.

2022 ലെ യാത്രകള്‍ പ്ലാന്‍ ചെയ്തു തുടങ്ങാം.. ഏറ്റവും മികച്ചത് കുക്ക് ഐലന്‍ഡ്സ്...നേപ്പാളും ഈജിപ്തും പട്ടികയില്‍2022 ലെ യാത്രകള്‍ പ്ലാന്‍ ചെയ്തു തുടങ്ങാം.. ഏറ്റവും മികച്ചത് കുക്ക് ഐലന്‍ഡ്സ്...നേപ്പാളും ഈജിപ്തും പട്ടികയില്‍

സ്വപ്നംകണ്ട വിവാഹത്തിന് രാജസ്ഥാന്‍...വിവാഹാഘോഷങ്ങള്‍ ഇവിടെ പൊടിപൊടിക്കാംസ്വപ്നംകണ്ട വിവാഹത്തിന് രാജസ്ഥാന്‍...വിവാഹാഘോഷങ്ങള്‍ ഇവിടെ പൊടിപൊടിക്കാം

Read more about: travel cities world
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X