മഴക്കാലം ഗോവയെ സംബന്ധിച്ചെടുത്തോളം ഓഫ് സീസണാണ്.. ആളും ബഹളവും ആരവങ്ങളും ഇല്ലെങ്കിലും കുറേയധികം ആളുകള്‍ ഗോവയിലെ മഴക്കാലത്തിനു വേണ്ടി മാത്രം കാത്തിരിക്കുന്നുണ്ട്.. എന്തിനാണെന്നല്ലേ... മഴയില്‍ നനഞ്ഞുകുതിര്‍ന്നു കിടക്കുന്ന കുന്നുകളിലേക്ക് കയറി മണ്‍സൂണില്‍ മാത്രം ദൃശ്യമാകുന്ന ചില കാഴ്ചകളെ ഒപ്പിയെടുക്കുവാനും എന്നും മനസ്സിലുണ്ടാകുന്ന രീതിയില്‍ ചില യാത്രകള്‍ ചെയ്യുവാനും.... ഗോവയിലെ സാഹസികതകള്‍ക്ക് ഏറ്റവും യോജിച്ച സമയവും മഴക്കാലം തന്നെയാണ്. പ്രത്യേകിച്ച് ചില ട്രക്കിങ്ങുകള്‍ക്ക്. മഴയില്‍ നനഞ്ഞുകുളിച്ച് അരുവികളും ചെറിയ നീരൊഴുക്കുകളും കടന്ന് കാട്ടിലൂടെ നടന്നെത്തുന്ന കാഴ്ചകള്‍ മഴക്കാലത്ത് മാത്രമേ ഇവിടെ ആസ്വദിക്കുവാന്‍ സാധിക്കൂ. മഴക്കാലത്ത് ഗോവയില്‍ ചെയ്യുവാന്‍ പറ്റിയ മണ്‍സൂണ്‍ ട്രക്കിങ്ങുകള്‍ ഏതൊക്കെയാണെന്നും അതിന്‍റെ പ്രത്യേകതകളും നോക്കാം.

ദൂത്സാഗര്‍ ട്രക്കിങ്
മഴക്കാലത്തെ ഗോവയുടെ പ്രധാന ആകര്‍ഷണം നിറഞ്ഞുപതഞ്ഞു പാല്‍ക്കടല്‍ പോലെ താഴേക്ക് പതിക്കുന്ന ദൂത്സാഗര്‍ വെള്ളച്ചാട്ടമാണ്. ഇതിന്റെ കാഴ്ചകളിലേക്ക് കയറിച്ചെല്ലുന്ന ദൂത്സാഗര്‍ വാട്ടര്‍ഫാള്‍ ട്രക്കിങ്ങ് ഗോവയില്‍ മഴക്കാലത്ത് ഒഴിവാക്കരുതാത്ത കാര്യങ്ങളിലൊന്നാണ്. പശ്ചിമഘട്ടത്തിലെ തിങ്ങിനിറഞ്ഞു കിടക്കുന്ന വനത്തിലൂടെ കയറി 14 കിലോമീറ്റര്‍ നടന്നുവേണം വെള്ളച്ചാട്ടത്തിലെത്തുവാന്‍. ഏകദേശം ആറു മുതല്‍ ഏഴു മണിക്കൂര്‍ വരെ സമയം വേണ്ടി വരും ഒരുവശത്തേയ്ക്ക് നടന്നെത്തുവാന്‍. നടന്ന് ക്ഷീണിച്ച് കയറിച്ചെല്ലുമ്പോള്‍ ആര്‍ത്തലച്ചു 310 മീറ്റർ ഉയരത്തിൽനിന്നു പതിക്കുന്ന ദൂത്സാഗറിന്റെ കാഴ്ചയും ചുറ്റുമുള്ള പച്ചപ്പും മാത്രം മതി ആ ക്ഷീണത്തെ അപ്പാടെ മാറ്റുവാന്‍. പാറക്കൂട്ടങ്ങളിലൂടെ താഴേക്കൊഴുകുന്ന വെള്ളം ചെന്നുപതിക്കുന്ന ഇടം ദുദ്സാഗർ വെള്ളച്ചാട്ട കുളം എന്നാണ് അറിയപ്പെടുന്നത്. ഇന്ത്യയിലെ ഏറ്റവും ഉയരമുള്ള അഞ്ചാമത്തെ വെള്ളച്ചാട്ടമാണ് ദൂത്സാഗര്‍.

ഹിവെരാം ട്രക്ക്
ഗോവയില്‍ അത്രയധികമൊന്നും സഞ്ചാരികള്‍ എത്തിച്ചേരുകയോ കാണുകയോ ചെയ്തിട്ടില്ലാത്ത ഒരിടമാണ് ഹിവെരാം എങ്കിലും മണ്‍സൂണ്‍ ട്രക്കിങ്ങുകളെക്കുറിച്ച് പറയുമ്പോള്‍ ചെറുതല്ലാത്ത ഒരു സ്ഥാനം ഹിവെരാം ട്രക്കിങ്ങിന് അവകാശപ്പെടുവാനുണ്ട്. ഹിവേറാം വെള്ളച്ചാട്ടത്തിലേക്കുള്ള യാത്രയാണ് ഈ ട്രക്കിങ്ങിന്റെ ഹൈലൈറ്റ്. ഹിവെറാം- വാല്‍പോയ് കയറ്റം കയറി വേണം ഇവിടേക്ക് പോകുവാന്‍. കയറ്റമെന്നു പറഞ്ഞു അതിനെ നിസാരവത്ക്കരിക്കുവാന്‍ സാധിക്കില്ല. കുത്തനെയുള്ള ചരിവകളിലൂടെ അല്പം ബുദ്ധിമുട്ടി മാത്രമേ മുന്നോട്ടുള്ള പോക്ക് സാധ്യമാവുകയുള്ളൂ. ഒരു വെള്ളച്ചാട്ടം മാത്രം കാണുവാനല്ല ഈ യാത്ര, പകരം അതിമനോഹരങ്ങളായ മൂന്ന് വെള്ളച്ചാട്ടങ്ങളാണ് യാത്രയില്‍ നിങ്ങളെ കാത്തിരിക്കുന്നത്. നടന്ന് ശീലമുള്ളവര്‍ക്ക് ഒരുദിവസം കൊണ്ടുതന്നെ മൂന്നു വെള്ളച്ചാട്ടങ്ങളും സന്ദര്‍ശിക്കാം. ഒപ്പം, കുന്നിമു മുകളിലേക്ക് പോയാല്‍ താഴ്വാരത്തിന്റെ ഭംഗിയാര്‍ന്ന കാഴ്ചകള്‍ ആസ്വദിക്കുകയും ചെയ്യാം.

പാലി വാട്ടര്‍ഫാള്‍ ട്രക്ക്
മഴക്കാലത്ത് ഗോവയില്‍ ചെയ്യുവാന്‍ പറ്റിയ മറ്റൊരു ട്രക്കിങ് ആണ് പാലി വാട്ടര്‍ഫാള്‍ ട്രക്ക്. ശിവലിംഗ് ഫാള്‍സ് എന്നും അറിയപ്പെടുന്ന പാലി വാട്ടര്‍ഫാള്‍സിലേക്കുള്ള യാത്ര കുറച്ച് സാഹസികത നിറഞ്ഞതാണ്. മഴക്കാലത്ത് കാടിനു നടുവിലൂടെയുള്ള യാത്ര ആവേശം നിറഞ്ഞതാണ്. യാത്രയില്‍ ഇരുവശത്തു നിന്നും വെള്ളം വന്ന് വഴികളിലേക്കിറങ്ങുന്നതും കാണാം. രണ്ടു കിലോമീറ്റര്‍ ദൂരമാണ് ട്രക്കിങ്ങിനുള്ളത്. കയറ്റങ്ങളും ഇറക്കങ്ങളും നിറഞ്ഞ പാത യില്‍ നിറയെ അരുവികളും കാണാം. പൂമ്പാറ്റഖളും പക്ഷികളും വഴിനീളെ കാണാം എന്നതും ഈ യാത്രയുടെ പ്രത്യേകതയാണ്. ഒരു വശത്തേയ്ക്ക് മൂന്നു കിലോമീറ്റര്‍ ദൂരമാണ് യാത്രയില്‍ പിന്നിടേണ്ടത്.

സോന്‍സോഗര്‍ ട്രക്കിങ്
ഗോവയുടെ ഉയരങ്ങള്‍ കീഴടക്കിയുള്ള യാത്രയാണ് സോന്‍സോഗര്‍ ട്രക്കിങ് പശ്ചിമഘട്ടത്തിലൂടെയാണ് കടന്നുപോകുന്നത്. സമുദ്രനിരപ്പില്‍ നിന്നും 3825 അടി ഉയരത്തിലാണ് ഇത് സ്ഥിതി ചെയ്യുന്നത്. ഗോവയുടെ മുഴുവന്‍ കാഴ്ചകളും ഒരിടത്തു നിന്നു കാണുവാന്‍ ഈ യാത്ര സഹായിക്കും. സോൺസോഗോഡ് അല്ലെങ്കിൽ ദർസിംഗ/ദർസിംഗ എന്നറിയപ്പെടുന്ന ഇത് വടക്കൻ ഗോവയിലെ ഒരു ഉപജില്ലയായ സത്താരി താലൂക്കിലാണ് സ്ഥിതി ചെയ്യുന്നത്. ഈ ട്രെക്കിംഗ് ഗോവയിലെ ഏറ്റവും ഉയരമുള്ള കൊടുമുടിയിലേക്കുള്ള യാത്രയാണെങ്കിലും തുടക്കക്കാര്‍ക്കു പോലും സുഖമായി പൂര്‍ത്തിയാക്കുവാന്‍ സാധിക്കുന്ന ഒന്നാണിത്.
ഗോവ കാണാന്‍ പോകാം... ഇന്‍സ്റ്റഗ്രാം കളറാക്കാം... ഗോവയിലെ കിടിലന്‍ ഇന്‍സ്റ്റഗ്രാമബിള്‍ ലൊക്കേഷനുകള്‍

നേത്രാവലി വാട്ടര്‍ഫാള്‍ ട്രക്ക്
നേത്രാവലി വന്യജീവി സങ്കേതത്തിനുള്ളിലായി സ്ഥിതി ചെയ്യുന്ന നേത്രാവലി വാട്ടര്‍ഫാള്‍സ് അധികം സഞ്ചാരികള്‍ക്ക് അറിയപ്പെടുന്ന ഇടമല്ല. നേത്രാവലി വെള്ളച്ചാട്ടത്തിലെത്തുവാന്‍ മൂന്നു കിലോമീറ്റര്‍ ദൂരം ഒരു വശത്തേയ്ക്ക് നടക്കണം. ഇടതൂര്‍ന്ന കാടിനു നടുവിലായാണ് വെള്ളച്ചാട്ടമുള്ളത്. പ്രാദേശികമായി സാവരി ഫാള്‍സ് എന്നാണ് ഇത് അറിയപ്പെടുന്നത്. മഴക്കാലത്താണ് ഇത് സന്ദര്‍ശിക്കുവാന്‍ ഏറ്റവും അനുയോജ്യമായത്. മർഗോ നഗരത്തിൽ നിന്ന് ഏകദേശം 2 മണിക്കൂർ യാത്ര ചെയ്ത് നേത്രവൽ നാഷണൽ പാർക്കിലെത്തി വേണം യാത്ര തുടങ്ങുവാന്‍. വെള്ളച്ചാട്ടത്തിലേക്കിറങ്ങുവാന്‍ 200 പടികള്‍ ഇറങ്ങിചെല്ലണം.
ഗോവ യാത്രയിലെ അബദ്ധങ്ങള്‍.. ശ്രദ്ധിച്ചില്ലെങ്കില്‍ അടുത്തത് നിങ്ങള്‍ക്കാവാം!
കുറഞ്ഞ ചിലവും കിടിലന്‍ അനുഭവങ്ങളും...ഗോവയിലേക്കൊരു മഴയാത്ര...ഒപ്പം ദോഷങ്ങളും