Search
  • Follow NativePlanet
Share
» »മഴയും ആഘോഷങ്ങളും..ജൂണ്‍ മാസം ഇതാ വന്നു....ഇതാ ജൂണിലെ ആഘോഷങ്ങളും പ്രധാന ദിവസങ്ങളും

മഴയും ആഘോഷങ്ങളും..ജൂണ്‍ മാസം ഇതാ വന്നു....ഇതാ ജൂണിലെ ആഘോഷങ്ങളും പ്രധാന ദിവസങ്ങളും

2022 ജൂണ്‍ മാസത്തില്‍ ഇന്ത്യയിൽ നടക്കുന്ന പ്രധാനപ്പെട്ട ആഘോഷങ്ങളും ഉത്സവങ്ങളും ഏതൊക്കെയാണെന്നും അതിന്‍റെ പ്രത്യേകതകളും വായിക്കാം.

മഴയാത്രകളും ആഘോഷങ്ങളുമായി ജൂണ്‍ മാസം അടുത്തെത്തി. സ്കൂളുകള്‍ തുറക്കുന്ന സമയമാണെങ്കില്‍ കൂടിയും അവധിക്കാലത്തിന്റെ ആലസ്യം ജൂണില്‍ വി‌ട്ടുമാറിയിട്ടുണ്ടാവില്ല. അതുകൊണ്ടുതന്നെ മേയ് മാസത്തിന്റെ തുടര്‍ച്ചയായുള്ള യാത്രകളും ആഘോഷങ്ങളും ഈ സമയവും കാണാം. 2022 ജൂണ്‍ മാസത്തില്‍ ഇന്ത്യയിൽ നടക്കുന്ന പ്രധാനപ്പെട്ട ആഘോഷങ്ങളും ഉത്സവങ്ങളും ഏതൊക്കെയാണെന്നും അതിന്‍റെ പ്രത്യേകതകളും വായിക്കാം.

തെലങ്കാന സ്ഥാപക ദിനം-ജൂണ്‍ 2

തെലങ്കാന സ്ഥാപക ദിനം-ജൂണ്‍ 2

ആന്ധ്രാപ്രദേശിൽ നിന്ന് തെലങ്കാന സംസ്ഥാനം രൂപീകരിച്ച ദിവസമാണ് തെലങ്കാന രൂപീകരണ ദിനം ആഘോഷിക്കുന്നത്. 2014 ജൂൺ 2 ന് തെലങ്കാന രൂപീകരിക്കുകയും ഹൈദരാബാദ് അതിന്റെ തലസ്ഥാനമായി മാറുകയും ചെയ്തു. തെലങ്കാനയുടെ ചരിത്രത്തിലെ വളരെ പ്രധാനപ്പെട്ട ഒരു ദിവസമാണിത്. ഈ അവസരത്തിൽ തെലങ്കാന സംസ്ഥാന മുഖ്യമന്ത്രി തന്റെ ഔദ്യോഗിക വസതിയിൽ ദേശീയ പതാക ഉയർത്തുകയും മറ്റ് സ്ഥലങ്ങളിലും അത് ഉയർത്തുകയും ചെയ്യുന്നു.

PC:ai Sumith

ഷിംലാ സമ്മര്‍ ഫെസ്റ്റിവല്‍ ജൂണ്‍ 4-7

ഷിംലാ സമ്മര്‍ ഫെസ്റ്റിവല്‍ ജൂണ്‍ 4-7

ഷിംലയുടെ സംസ്കാരവും ചരിത്രവുമെല്ലാം അറിയുവാനും ആഘോഷിക്കുവാനും സഞ്ചാരികളെ ഉത്സുകരാക്കുന്ന ദിവസങ്ങളാണ് ഷിംലാ സമ്മര്‍ ഫെസ്റ്റിവല്‍. വാര്‍ഷിക സമ്മര്‍ ഫെസ്റ്റിവല്‍ ഷിംലയെ ഏറ്റവും സജീവമാക്കുന്ന സമയമാണ്. ഈ സമയത്ത്, നഗരത്തിലേക്ക് വിനോദസഞ്ചാരികളുടെ ഒരു കുത്തൊഴുക്ക് അനുഭവപ്പെടുന്നു. സംഗീതം, നൃത്തം, ഷോകൾ, മറ്റ് പരിപാടികൾ എന്നിവ ഇതിന്റെ ഭാഗമായി നടക്കും. 1960-ലാണ് ഷിംല സമ്മർ ഫെസ്റ്റിവൽ ആദ്യമായി ആഘോഷിച്ചത്,

PC:Raghav Goyal

സിയാച്ചിന്‍ ഫോക്സ് ഫെസ്റ്റിവല്‍- ജൂണ്‍ 5

സിയാച്ചിന്‍ ഫോക്സ് ഫെസ്റ്റിവല്‍- ജൂണ്‍ 5

ലഡാക്കിലെ നുബ്ര വാലിയിലെ ചാംസെൻ പോളോ ഗ്രൗണ്ടിൽ സംഘടിപ്പിക്കുന്ന സിയാച്ചിൻ ഫോക്ക് ഫെസ്റ്റിവൽ ലഡാക്ക് യാത്രയില്‍ അനുഭവിക്കുവാന്‍ കഴിയുന്ന ഏറ്റവും വ്യത്യസ്തമായ കാര്യങ്ങളില്‍ ഒന്നായിരിക്കും. ലോകത്തിലെ ഏറ്റവും പഴക്കം ചെന്ന വ്യാപാര പാതകളിൽ ഒന്നായ സിൽക്ക് റൂട്ടിനെ സഞ്ചാരികള്‍ക്ക് പരിചയപ്പെടുത്തുക എന്നതാണ് ഈ യാത്രയുടെ പ്രധാന ഉദ്ദേശം. അതിനൊപ്പം തന്നെ നുബ്രാ വാലിയുടെ സംസ്കാരവും പൈതൃകവും സന്ദര്‍ശകര്‍ക്ക് മനസ്സിലാക്കുവാനും ഇത് പ്രയോജനപ്പെ‌ടുത്താം.

PC:KK
സിയാച്ചിന്‍റെ കാഴ്ചകളിലേക്ക് ചെല്ലാം...ആറാമത് സിയാച്ചിന്‍ ഫോക്ക് ഫെസ്റ്റിവല്‍ ജൂണ്‍ 5ന്

ഗംഗാ ദസറ ജൂണ്‍ 9

ഗംഗാ ദസറ ജൂണ്‍ 9

ജൂണ്‍ മാസത്തില്‍ നടക്കുന്ന ഇന്ത്യയിലെ പ്രധാന ആഘോഷങ്ങളിലൊന്നാണ് ഗംഗാ ദസറ. ഈ ദിവസമാണ് ഭഗീരഥ രാജാവിന്റെ തപസ്സിന്‍റെ ഫലമായി ഗംഗാദേവി ഭൂമിയിൽ വന്നതെന്ന് വിശ്വസിക്കപ്പെടുന്നു. ഭൂമിയിൽ എത്തുന്നതിനുമുമ്പ് അല്ലെങ്കിൽ ഗംഗ നദി ബ്രഹ്മാവിന്റെ കമണ്ഡലത്തിലായിരുന്നു വസിച്ചിരുന്നത്. അന്നുമുതൽ ഈ ദിവസം ഗംഗാ ദസറയായി ആഘോഷിക്കുന്നു.ഗംഗാ ദസറ ഉത്സവം ഉത്തരേന്ത്യയുടെ ചില ഭാഗങ്ങളിൽ ആഘോഷിക്കപ്പെടുന്ന. ജയേഷ്ഠ ശുക്ല പക്ഷ നാളിലാണ് ഗംഗാ നദി പ്രത്യക്ഷപ്പെട്ടത്. പുണ്യസ്നാനം ചെയ്യുമ്പോൾ ശ്രീ ഗംഗാ സ്തോത്രം ഉരുവിടുന്ന ഏതൊരാൾക്കും ചെയ്ത പാപങ്ങളിൽ നിന്ന് മുക്തി ലഭിക്കും എന്നാണ് വിശ്വാസം,
PC:gbSk

ഡിനോസര്‍ ഫെസ്റ്റിവല്‍, ചെന്നൈ ജൂണ്‍ 10-19

ഡിനോസര്‍ ഫെസ്റ്റിവല്‍, ചെന്നൈ ജൂണ്‍ 10-19

ഡിനോസറുകളുടെ അത്ഭുത ലോകം ജനങ്ങള്‍ക്കു മുന്നിലെത്തിക്കുന്ന ഈ പ്രദര്‍ശനം ഡിനോസര്‍ ഫെസ്റ്റിവല്‍ ജൂണ്‍ 10-19 തിയ്യതികളിലായി ചെന്നൈ സെന്‍‌ട്രലില്‍ ന‌ടക്കും. 20 മീറ്റർ ബ്രാച്ചിയോസോറസ്, 15 മീറ്റർ ടൈറനോസോറസ് റെക്‌സ്, 10 മീറ്റർ ട്രൈസെറാടോപ്‌സ് തുടങ്ങിയ ഡിനോസറുകളിലെ ഭീമാകാരന്മാരെ പരിചയപ്പെ‌ടുവാനും അവയുടെ രൂപം മനസ്സിലാക്കുവാനുമെല്ലാം ഈ പ്രദര്‍ശനം വഴി സാധിക്കും. ഫോസിൽ ഉത്ഖനനം തു‌ടങ്ങി ഇതുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ നേരി‌ട്ട് മനസ്സിലാക്കുവാനും ദിനോസർ പകർപ്പുകൾക്കൊപ്പം ഫോട്ടോ സെഷനുകൾ തുടങ്ങിയ പ്രവർത്തനങ്ങളിൽ പങ്കെടുക്കാനും ഇവിടെ സൗകര്യം ഒരുക്കിയിട്ടുണ്ട്.
PC:Amy Baugess

സെന്റ് പീറ്ററിന്റെയും സെന്‍റ് പോളിന്‍റെയും തിരുന്നാള്‍

സെന്റ് പീറ്ററിന്റെയും സെന്‍റ് പോളിന്‍റെയും തിരുന്നാള്‍

ഗോവയിലെ മത്സ്യത്തൊഴിലാളി സമൂഹം ആഘോഷിക്കുന്നതാണ് സെന്റ് പീറ്ററിന്റെയും സെന്‍റ് പോളിന്‍റെയും തിരുന്നാള്‍. വിശുദ്ധ പത്രോസിന്റെയും പൗലോസിന്റെയും ആഘോഷം എന്നും അറിയപ്പെടുന്നു. മൺസൂൺ ആഗമനവും ഈ വിശുദ്ധരു‌ടെ ധീരതയും ആണ് ഇവിടെ ആഘോഷിക്കുന്നത്. ഇത് സാങ്കോഡ് പാരമ്പര്യത്തിന്റെ ഭാഗമാണ്.
PC:Debby Hudson

സിന്ധു ദര്‍ശന്‍ ഫെസ്റ്റിവല്‍ ജൂണ്‍ 12-14

സിന്ധു ദര്‍ശന്‍ ഫെസ്റ്റിവല്‍ ജൂണ്‍ 12-14

ജൂണിലെ ഏറ്റവും മികച്ച ഉത്സവങ്ങളിൽ ഒന്നാണ് ലഡാക്കില്‍ നടക്കുന്ന സിന്ധു ദര്‍ശന്‍ ഫെസ്റ്റിവല്‍.ലഡാക്കിലെ പ്രകൃതിരമണീയമായ പർവതപ്രദേശങ്ങൾക്ക് നടുവിൽ ആഘോഷിക്കുന്ന ഇത് 1987 മുതൽ നടത്തപ്പെടുന്നു. ജൂണിലെ പൂർണ്ണചന്ദ്ര ദിനമായ ഗുരുപൂർണിമയിൽ ആണിത് നടക്കുന്നത്. ഈ ഉത്സവം ധാരാളം ആഭ്യന്തര വിനോദ സഞ്ചാരികളെ ആകർഷിക്കുന്നു. സിന്ധു നദിക്ക് വേണ്ടിയാണ് സിന്ധു ദർശൻ ഉത്സവം ആഘോഷിക്കുന്നത്. ഈ ആഘോഷവേളയിൽ, ഇന്ത്യയുടെ ഐക്യത്തിന്റെയും സാമുദായിക സൗഹാർദ്ദത്തിന്റെയും പ്രതീകമായി സിന്ധു നദിയെ ഉത്സവം അംഗീകരിക്കുന്നു. രാജ്യത്തെ രക്ഷിക്കുന്നതിനിടയിൽ ജീവൻ നഷ്ടപ്പെട്ട നമ്മുടെ രാജ്യത്തിന്റെ ധീരരായ യ സൈനികര്‍ക്ക് ഇവി‌ടെ അഭിവാദ്യം അർപ്പിക്കുന്നു.
PC:Sarvaswa Tandon

ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ

Read more about: celebrations travel festivals
Notifications
Settings
Clear Notifications
Notifications
Use the toggle to switch on notifications
  • Block for 8 hours
  • Block for 12 hours
  • Block for 24 hours
  • Don't block
Gender
Select your Gender
  • Male
  • Female
  • Others
Age
Select your Age Range
  • Under 18
  • 18 to 25
  • 26 to 35
  • 36 to 45
  • 45 to 55
  • 55+