Search
  • Follow NativePlanet
Share
» »ഗോവയുടെ സൗന്ദര്യം അങ്ങ് ഋഷികേശില്‍ ആസ്വദിക്കാം... സാഹസിക തലസ്ഥാനത്തെ ബീച്ചുകള്‍!!

ഗോവയുടെ സൗന്ദര്യം അങ്ങ് ഋഷികേശില്‍ ആസ്വദിക്കാം... സാഹസിക തലസ്ഥാനത്തെ ബീച്ചുകള്‍!!

ഋഷികേശിലെയും സമീപത്തെയും പ്രധാന ബീച്ചുകള്‍ പരിചയപ്പെടാം

ഋഷികേശ് എന്ന പേരുകേള്‍ക്കുമ്പോള്‍ തന്നെ എന്താണ് മനസ്സിലാദ്യം എത്തുന്നത്... റിവര്‍ റാഫ്റ്റിങ്ങും ക്യാംപിങ്ങും ട്രക്കിങ്ങും ഒക്കെയായി നിരവധി കാര്യങ്ങളുണ്ട് ഓരോ സഞ്ചാരിയെയും ഋഷികേശ് എന്ന പേര് ഓര്‍മ്മപ്പെടുത്തുന്നത്. ഗര്‍വാള്‍ ഹിമാലയന്‍ റീജിയണിന്‍റെ ഭാഗമായി സ്ഥിതി ചെയ്യുന്ന ഋഷികേശ് പ്രകൃതിയുടെ അതിമനോഹരവും പകരംവയ്ക്കുവാനാകാത്തതുമായ കാഴ്ചകള്‍ക്കും പേരുകേട്ടതാണ്. തീര്‍ത്ഥാടകര്‍ക്കും സാഹസിക സഞ്ചാരികള്‍ക്കും യോഗയില്‍ താല്പര്യമുള്ളവര്‍ക്കുമെല്ലാം ഒരുപോലെ ഇഷ്ടപ്പെടുന്ന ഇവിടം വന്നെത്തുന്ന എല്ലാവര്‍ക്കും എന്തെങ്കിലുമൊക്കെ ജീവിതകാലം മുഴുവന്‍ ഓര്‍മ്മിക്കാവുന്ന ചില നിമിഷങ്ങള്‍ സമ്മാനിക്കുന്നു.

എന്തുതന്നെയായാലും ഋഷികേശ് എന്നു പറയുമ്പോള്‍ ഒരിക്കലും നമ്മുടെ മനസ്സില്‍ ബീച്ച് എന്നൊരു കാര്യമെത്തില്ല. എന്നാല്‍ അതിസുന്ദമായ, കണ്ണെടുക്കുവാന്‍ പോലും തോന്നിപ്പിക്കാത്ത വിധത്തില്‍ മനോഹരമായ കുറച്ചു ബീച്ചുകള്‍ ഇന്ത്യയുടെ സാഹസിക തലസ്ഥാനത്തിന് സ്വന്തമായുണ്ട്. തിളങ്ങുന്നതും സ്ഫടികം പോലെ തെളിഞ്ഞതുമായ വെള്ളത്തിന്റെ കാഴ്ച നല്കുന്ന ബീച്ചുകളാണ് ഇവിടുത്തേത്. ഈ ബീച്ചുകളിൽ ചിലത് വിനോദസഞ്ചാരികൾക്കിടയിൽ വളരെ ജനപ്രിയമാണ്, മറ്റു ചിലത് മറഞ്ഞിരിക്കുന്ന രത്നങ്ങളാണ്. ഋഷികേശിലെയും സമീപത്തെയും പ്രധാന ബീച്ചുകള്‍ പരിചയപ്പെടാം

ഗോവ ബീച്ച്

ഗോവ ബീച്ച്

ഋഷികേശിലെ ബീച്ച് ആണ് ഗോവ ബീച്ച് എങ്കിലും കാഴ്ചയില്‍ ഗോവയോട് വളരെ സാദൃശ്യം ഈ ബീച്ചിന് കാണാന്‍ സാധിക്കും. ഗോവയിലെ വെളുത്ത മണല്‍പോലെ തന്നെയാണ് ഇവിടുത്തെ മണലും. നിങ്ങൾക്ക് ബീച്ചിൽ ഇരുന്നു ആസ്വദിക്കണമെങ്കിൽ, സന്ദർശിക്കാൻ പറ്റിയ സ്ഥലമാണിത്. ഋഷികേശിൽ തന്നെ മനോഹരമായ കടൽത്തീരങ്ങൾ നിങ്ങൾക്ക് ആസ്വദിക്കാം. ഈ വെള്ളമണൽ കടൽത്തീരം പ്രശസ്തമായ ഒരു പിക്‌നിക് സ്ഥലമാണ്, അവിടെ ധാരാളം വിനോദസഞ്ചാരികൾ സൂര്യപ്രകാശത്തിൽ കുളിക്കുന്നത് നിങ്ങൾക്ക് കാണാൻ കഴിയും. മാത്രമല്ല, പല കാഴ്ചകളിലും ഗോവയോടെ വളരെ സാദൃശ്യം ഇതിനുണ്ട്. വൈകുന്നേരം തണുത്ത കാറ്റിന്‍റെ അകമ്പടിയില്‍ ആസ്വദിക്കുവാന്‍ ഇവിടേക്ക് വരാം.
കുറച്ച് വർഷങ്ങൾക്ക് മുമ്പ് വരെ ഈ ബീച്ച് വിദേശികൾക്കിടയിൽ മാത്രം പ്രശസ്തമായ വിനോദസഞ്ചാര കേന്ദ്രമായിരുന്നു, എന്നാൽ ക്രമേണ കൂടുതൽ ആളുകൾ ഇവിടെയെത്താൻ തുടങ്ങി. ഇപ്പോൾ ധാരാളം ഇന്ത്യൻ വിനോദസഞ്ചാരികൾ ഇവിടെ എത്താറുണ്ട്.

ഗംഗാ ബീച്ച്

ഗംഗാ ബീച്ച്


നഗരത്തിരക്കുകളില്‍ നിന്നും മാറിയൊരു ലക്ഷ്യസ്ഥാനമാണ് ഋഷികേശില്‍ നിങ്ങള്‍ തിരയുന്നത് എങ്കില്‍ ധൈര്യമായി ഇവിടുത്തെ ഗംഗാ ബീച്ചിലേക്ക് വരാം. ശാന്തമായ അന്തരീക്ഷവും മലിനമാകാത്ത ഭൂപ്രകൃതിയുമാണ് ഇവിടെ നിങ്ങളെ കാത്തിരിക്കുന്നത്. പ്രകൃതി സ്നേഹികൾക്കും പര്യവേക്ഷകർക്കും അനുയോജ്യമാണ് ഇവിടം. ഗംഗയുടെ മനോഹരമായ തിളങ്ങുന്ന ജലം, നക്ഷത്രങ്ങൾ നിറഞ്ഞ രാത്രി ആകാശം, പച്ചപ്പ് നിറഞ്ഞ ചുറ്റുപാടുകൾ എന്നിങ്ങനെ സമയം ചിലവഴിക്കുവാന്‍ പ്രേരിപ്പിക്കുന്ന കുറച്ചധികം കാര്യങ്ങള്‍ ഇവിടെയുണ്ട്.

ശിവ്പുരി ബീച്ച്

ശിവ്പുരി ബീച്ച്

ഋഷികേശിലെ ഏറ്റവും മനോഹരമായ സ്ഥലങ്ങളിൽ ഒന്നാണ് ശിവ്പുരി ബീച്ച്. വിനോദസഞ്ചാരികൾക്കിടയിൽ ഏറ്റവും പ്രചാരമുള്ള ഒന്നായ ഇവിടേക്കുള്ള യാത്ര തന്നെ രസിപ്പിക്കുന്ന ഒരനുഭവമാണ്. വസിഷ്ഠ ഗുഹയിലേക്ക് നീളുന്ന ഈ കടൽത്തീരത്തേക്കുള്ള യാത്ര പരമാവധി ആസ്വദിക്കാന്‍ സാധിക്കും. വെള്ള നിറത്തിലുള്ള മണലും ശാന്തമായ നീല വെള്ളവും ഉള്ള ശിവപുരി ബീച്ച് വിശ്രമിക്കുവാനായി തിരഞ്ഞെടുക്കാം.

നീം ബീച്ച്

നീം ബീച്ച്

സാധാരണ ബീച്ചുകളിലേക്ക് ആളുകള്‍ വൈകിട്ട് പോകുമ്പോള്‍ രാവിലെ പോയി ആസ്വദിക്കുവാന്‍ പറ്റിയ ഒരിടമാണ് നീം ബീച്ച്. ഋഷികേശിലെ റിവർ റാഫ്റ്റിംഗിന്റെ അവസാന പോയിന്റായ ഇവിടെ പകല്‍ നടത്തത്തിനാണ് ആളുകള്‍ വരുന്നത്. പകൽസമയത്ത് വെയിലത്ത് അൽപനേരം അലസമായി ഇരിക്കാനും പറ്റിയ സ്ഥലം കൂടിയാണിത്.

കൗ‌ടിയാലാ ബീച്ച്

കൗ‌ടിയാലാ ബീച്ച്

ഋഷികേശ് യാത്രയില്‍ നിര്‍ബന്ധമായും ഉള്‍പ്പെ‌ടുത്തേണ്ട സ്ഥലമാണ് കൗഡിയാല. ഋഷികേശ് നഗരത്തില്‍ നിന്നും നാല്പതോളം കിലോമീറ്റര്‍ അകലെയാണെങ്കില്‍ പോലും ആ യാത്ര ഒരു നഷ്ടമല്ലെന്ന് ഉറപ്പിച്ചു പറയുവാന്‍ സാധിക്കും. കൗഡിയാല മുതൽ ശിവപുരി വരെ നീളുന്ന റാഫ്റ്റിംഗ് സോൺ ഋഷികേശില്‍ നിങ്ങള്‍ക്ക് ആസ്വദിക്കുവാന്‍ കഴിയുന്ന ഏറ്റവും വലിയ സാഹസികത ആയിരിക്കും. അതിനാൽ ഇത് ധാരാളം സാഹസിക പ്രേമികളെ ആകർഷിക്കുന്നു. ഗംഗാനദിയുടെ തീരത്താണ് കൗഡിയാല ബീച്ച് സ്ഥിതി ചെയ്യുന്നത്. വൈറ്റ് റിവർ റാഫ്റ്റിംഗിനും രാത്രി ക്യാമ്പുകൾക്കും ഇത് പ്രശസ്തമാണ്. ഈ സ്ഥലത്തിന്റെ ഭംഗി ആസ്വദിക്കാൻ വർഷത്തിലെ ഏറ്റവും നല്ല സമയം മാർച്ച് മുതൽ ജൂൺ വരെയാണ്.

സചാച ധാം ബീച്ച്

സചാച ധാം ബീച്ച്

നിങ്ങളുടെ ആത്മാവിനെ പുനരുജ്ജീവിപ്പിക്കാനും ഉന്മേഷം നേടാനുമുള്ള മികച്ച സ്ഥലമാണിത്. യോഗ ചെയ്യുന്നവരെയോ ധ്യാനിക്കുന്നവരെയോ ഇവിടെ കാണാം. മറ്റുചിലർ ഇത് സൂര്യപ്രകാശത്തിന് അനുയോജ്യമാണെന്ന് കണ്ടെത്തുന്നു.

മാമല്ലപുരത്തെ അതിശയം... പാറക്കുമുകളിലെ അത്ഭുത നിര്‍മ്മിതി.. വഴികാട്ടിയായിരുന്ന ഒലകണ്ണേശ്വര ക്ഷേത്രംമാമല്ലപുരത്തെ അതിശയം... പാറക്കുമുകളിലെ അത്ഭുത നിര്‍മ്മിതി.. വഴികാട്ടിയായിരുന്ന ഒലകണ്ണേശ്വര ക്ഷേത്രം

കൊച്ചിയില്‍ നിന്നു കാശിയും അയോധ്യയും സന്ദര്‍ശിക്കാം ഐആര്‍സിടിസി എയര്‍ പാക്കേജ്.. തുടക്കം 36,050 രൂപ മുതല്‍കൊച്ചിയില്‍ നിന്നു കാശിയും അയോധ്യയും സന്ദര്‍ശിക്കാം ഐആര്‍സിടിസി എയര്‍ പാക്കേജ്.. തുടക്കം 36,050 രൂപ മുതല്‍

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X