Search
  • Follow NativePlanet
Share
» »വാക്സിനെടുത്തോ? എങ്കിലിതാ യുഎഇയില്‍ നിന്നും യാത്ര പോകാം.. ഈ പത്തുരാജ്യങ്ങള്‍ കാത്തിരിക്കുന്നു

വാക്സിനെടുത്തോ? എങ്കിലിതാ യുഎഇയില്‍ നിന്നും യാത്ര പോകാം.. ഈ പത്തുരാജ്യങ്ങള്‍ കാത്തിരിക്കുന്നു

കൊവിഡിന്‍റെ നിലവിലെ സ്ഥിതിയനുസരിച്ച് യാത്രാ രംഗത്ത് ഓരോ ദിവസവും ഓരോ മാറ്റങ്ങളാണുണ്ടാവുന്നത്. ഇന്ത്യയിലെ തീവ്രസാഹചര്യത്തില്‍ പല രാജ്യങ്ങളും ഇന്ത്യയില്‍ നിന്നുള്ള സഞ്ചാരികള്‍ക്ക് താത്കാലിക വിലക്ക് ഏര്‍പ്പെടുത്തിയിട്ടുണ്ട്. അതുകൊണ്ടു തന്നെ ഇന്ത്യയില്‍ നിന്നും ഉടനെയൊരു അന്താരാഷ്ട്ര വിനോദ യാത്ര എന്നത് ഉടനെയൊന്നും നടന്നെന്നു വരില്ല. എന്നാല്‍ കൊവിഡ് പൊതുവേ ശാന്തമായ ചില രാജ്യങ്ങള്‍ വിനോദ സഞ്ചാരികള്‍ക്ക് വലിയ അവസരങ്ങളുടെ വാതിലാണ് തുറന്നിരിക്കുന്നത്. അതില്‍ ഏറ്റവും പ്രധാനപ്പെ‌ട്ടത് യുഎഇയിലെ സഞ്ചാരികള്‍ക്കുള്ള അവസരങ്ങളാണ്.

ഏഷ്യയും യൂറോപ്പും സംഗമിക്കുന്ന ഇസ്താംബൂള്‍! പൂച്ചകളുടെ നഗരം, സര്‍ഗാത്മകതയുടെ കേന്ദ്രംഏഷ്യയും യൂറോപ്പും സംഗമിക്കുന്ന ഇസ്താംബൂള്‍! പൂച്ചകളുടെ നഗരം, സര്‍ഗാത്മകതയുടെ കേന്ദ്രം

വാക്സിനേഷന്‍ പ്രക്രിയ പൂര്‍ത്തിയാക്കിയ യുഎഇയിലെ രാജ്യങ്ങളില്‍ നിന്നുള്ള സഞ്ചാരികളെ സ്വാഗതം ചെയ്യുകയാണ് ഗ്രീസും ബാര്‍ബഡോസും അടക്കമുള്ള രാജ്യങ്ങള്‍. വിശദാംശങ്ങളിലേക്ക്

വാക്സിന്‍ വേണം

വാക്സിന്‍ വേണം

രണ്ടു ഡോസു വാക്സിനുമെടുത്ത് കുറഞ്ഞത് 14 ദിവസമെങ്കിലും കഴിഞ്ഞ യുഎഇയില്‍ നിന്നുള്ള സഞ്ചാരികളെയാണ് ഈ രാജ്യങ്ങള്‍ ക്ഷണിക്കുന്നത്. ക്വാറന്റൈന്‍ ഒഴിവാക്കുക ഉള്‍പ്പെടെയുള്ള സൗകര്യങ്ങളാണ് ഇവര്‍ക്ക് ലഭ്യമാവുക.

ഇസ്രായേല്‍

ഇസ്രായേല്‍

കൊവിഡിന്റെ പിടിയില്‍ നിന്നും ഏറ്റവുമാദ്യം രക്ഷ നേടിയ രാജ്യങ്ങളിലൊന്നാണ് ഇസ്രായേല്‍. കൊറോണയെ വേഗത്തില്‍ അതിജീവിച്ചുകൊണ്ടിരിക്കുന്ന ഇസ്രായേലിലെ 81 ശതമാനം ആളുകളും കൊവിഡ് പ്രതിരോധ കുത്തിവെയ്പ്പ് എടുത്തിട്ടുണ്ട്. ഇതോടൊപ്പം പൊതു സ്ഥലത്ത് മാസ്ക് ധരിക്കണമെന്ന് നിബന്ധന ഇല്ലാത്ത രാജ്യം കൂടിയായി ഇസ്രായേല്‍ മാറി. എന്നാല്‍ കെട്ടിടത്തിനുള്ളിലും വലിയ ആള്‍ക്കൂട്ടങ്ങളിലും മാസ്‌ക് ഇപ്പോഴും നിര്‍ബന്ധമാണ്.

മേയ് 23 മുതലാണ് ഇസ്രായേലില്‍ വിനോദ സഞ്ചാര മേഖല വീണ്ടും തുറക്കുക. പ്രതിരോധ കുത്തിവെയ്പ്പും നെഗറ്റീവ് പിസിആര്‍ പരിശോധനാ ഫലങ്ങളും സഞ്ചാരികള്‍ക്ക് നിര്‍ബന്ധമാണ്. ബെൻ ഗുരിയോൺ രാജ്യാന്തര വിമാനത്താവളത്തില്‍ എത്തുമ്പോള്‍ ആന്‍റിബോഡി പരിശോധനയും നിര്‍ബന്ധമാക്കിയിട്ടുണ്ട്.

 ഐസ്ലാന്‍ഡ്

ഐസ്ലാന്‍ഡ്

കൊവിഡ് വാക്സിനേഷന്‍ നടത്തിയവര്‍ക്ക് അന്താരാഷ്ട്ര തലത്തില്‍ വിനോദ സഞ്ചാരം ആരംഭിച്ച ആദ്യ രാജ്യങ്ങളില്‍ ഒന്നാണ് ഐസ്ലന്‍ഡ്. പ്രതിരോധ കുത്തിവെയ്പ്പ് എടുത്തവര്‍ക്കു മാത്രമല്ല, നേരത്തെ കൊവിഡ് ബാധിച്ചു ഭേദമായവര്‍ക്കും ഐസ്ലന്‍ഡ് വിനോദ സഞ്ചാരം അനുവദിക്കുന്നുണ്ട്. വാക്സിന്‍ എടുത്തവര്‍ യാത്ര പുറപ്പെടുന്നതിനു മുന്‍പ് പിസിആര്‍ പരിശോധന നടത്തേണ്ടതില്ലെങ്കിലും റെയ്ജാവിക്കിൽ വിമാനമിറങ്ങുമ്പോള്‍ പിസിആര്‍ പരിശോധ നിര്‍ബന്ധമാണ്. രോഗബാധ ഇല്ല എങ്കില്‍ രാജ്യത്തുടനീളം യാത്ര ചെയ്യുകയും ചെയ്യാം, കാന്‍റ് മിസ് സെയില്‍ ('can't-miss sale') എന്ന പേരില്‍ രാജ്യം പുതിയ യാത്രാ പാക്കേജും അവതരിപ്പിച്ചിട്ടുണ്ട്. . സാധാരണ സഞ്ചാരികള്‍ക്ക് ഒരിക്കലും സ്വപ്നം പോലും കാണുവാന്‍ സാധിക്കാത്ത തരത്തിലുള്ള ഇക്കണോമിക് പാക്കേജാണിത്. മികച്ച അവധിക്കാല പാക്കേജാ ഇത് രാജ്യത്തെ മികച്ച ഇടങ്ങള്‍ കാണുന്നതിനായുള്ള സൗകര്യങ്ങളാണ് ഉള്‍പ്പെടുത്തിയിരിക്കുന്നത്.

സൈപ്രസ്

സൈപ്രസ്

വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് കയ്യിലുണ്ടെങ്കില്‍ ധൈര്യമായി പോകുവാന്‍ പറ്റുന്ന മറ്റൊരു രാജ്യമാണ് സൈപ്രസ്. വാസ്കിനേഷന്‍ സ്വീകരിച്ച സഞ്ചാരികള്‍ക്ക് 2021 മാര്‍ച്ച് മുതല്‍ നിയന്ത്രണങ്ങളില്ലാതെ ഇവിടേക്ക് പ്രവേശനം അനുവദിച്ചിരുന്നു. ഏപ്രില്‍ 1 മുതലാണ് യുഎഇയില്‍ നിന്നുള്ള സ‍്ചാരികള്‍ക്ക് ഉപാധികളില്ലാതെ പ്രവേശനം അനുവദിച്ചിരിക്കുന്നത്.

മോണ്ടിനെഗ്രോ

മോണ്ടിനെഗ്രോ

തെക്ക് കിഴക്കൻ യൂറോപ്പിലെ രാജ്യമായ മോണ്ടിനെഗ്രോ സെർബിയയിൽ നിന്നും സ്വതന്ത്രമായതിനു ശേഷമാണ് രാജ്യമായി മാറുന്നത്. മോണ്ടിനെഗ്രോയുടെ ഗ്രീന്‍ ലിസ്റ്റില്‍ യുഎഇ ഉള്‍പ്പെട്ടിട്ടുള്ളതിനാല്‍ ഇവിടെ ക്വാറന്റൈന്‍ ആവശ്യമായി വരില്ല, പകരം യാത്രയ്ക്ക് 72 മണിക്കൂര്‍ മുന്‍പ് എടുത്ത പിസിആര്‍ പരിശോധനാ ഫലം കയ്യില്‍ കരുതണം. എന്നാല്‍ മോണ്ടിനെഗ്രോയില്‍ എത്തുന്നതിന് കുറഞ്ഞത് ഏഴു ദിവസം മുന്‍പെങ്കിലും രണ്ടു ഡോസ് വാക്സിനും എടുത്തവര്‍ക്ക് പിസിആര്‍ പരിധോധനാ ഫലം ആവശ്യമായി വരില്ല.

മലകള്‍ക്കും താഴ്വരകള്‍ക്കും ഇടയിലായി ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്!!മലകള്‍ക്കും താഴ്വരകള്‍ക്കും ഇടയിലായി ഒരു സ്വര്‍ഗ്ഗമുണ്ടെങ്കില്‍ അതിവിടെയാണ്!!

ഗ്രീസ്

ഗ്രീസ്

രണ്ടു ഡോസ് വാക്സിനും എടുത്തവര്‍ക്കായി ഡിജിറ്റല്‍ വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റ് പുറത്തിറക്കിയ രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. മേയ് 14 മുതലാണ് ഗ്രീസ് യുഎഇയില്‍ നിന്നുള്ള സ‍ഞ്ചാരികളെ രാജ്യത്തേയ്ക്ക് സ്വാഗതെ ചെയ്യുന്നത്. കൊവിഡ് നെഗറ്റീവ് പരിശോധന ഫലമോ വാക്സിന്‍ എടുത്തതിന്റെ രേഖയോ ആണ് സഞ്ചാരികള്‍ കാണിക്കേണ്ടത്.

ക്രൊയേഷ്യ

ക്രൊയേഷ്യ

നിലവില്‍ ഒരു രാജ്യങ്ങള്‍ക്കും വിലക്ക് ഏര്‍പ്പെടുത്താത്ത രാജ്യമാണ് ക്രൊയേഷ്യ. അതുകൊണ്ടു തന്നെ യുഎഇ ഉള്‍പ്പെടെ എവിടെ നിന്നു വേണമെങ്കിലും ഇവിടേക്ക് വരാം, വാക്സിനേഷന്‍ ഇവിടെ നിര്‍ബന്ധമില്ല.യാത്ര പുറപ്പെടുന്നതിന് 48 മണിക്കൂര്‍ മുന്‍പ് നടത്തിയ കൊവിഡ് നെഗറ്റീവ് ഫലവും ഇതില്ലാത്തവര്‍ 14 ദിവസത്തെ ക്വാറന്റൈന് വിധേയമാകണം. ഒപ്പം രാജ്യത്ത് താമസ സൗകര്യങ്ങള്‍ നേരത്തെ ബുക്ക് ചെയ്തതിന്റെ തെളിവും യാത്രയില്‍ കരുതേണ്ടതാണ്.

 നേപ്പാള്‍

നേപ്പാള്‍

വാക്സിനെടുത്ത സഞ്ചാരികളെ നേരത്തെ തന്നെ സ്വാഗതം ചെയ്ത രാജ്യങ്ങളിലൊന്നാണ് നേപ്പാള്‍. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ്സര്‍ട്ടിഫിക്കറ്റ്, ടൂറിസം വകുപ്പിൽ നിന്നുള്ള വീസ അല്ലെങ്കിൽ ശുപാർശ കത്തും യാത്രാ ഇൻഷുറൻസിന്‍റെ തെളിവ്, രാജ്യത്ത് എത്തുമ്പോള്‍ സ്വന്തം ചിലവിലുള്ള കൊവിഡ് പരിശോധന തുടങ്ങിയ നിബന്ധനകള്‍ ഇവിടെയുണ്ട്.

കുത്തനെയുയര്‍ത്തിയ എന്‍ജിനീയറിങ് വിസ്മയം, കാലത്തിന്‍റെ അടയാളമായ പിരമിഡുകളിലൂടെകുത്തനെയുയര്‍ത്തിയ എന്‍ജിനീയറിങ് വിസ്മയം, കാലത്തിന്‍റെ അടയാളമായ പിരമിഡുകളിലൂടെ

 ജോര്‍ജിയ

ജോര്‍ജിയ


കൊവിഡ്-19 വാക്സിനേഷന്‍ സര്‍ട്ടിഫിക്കറ്റുള്ള സ‍ഞ്ചാരികള്‍ക്കായാണ് ജോര്‍ജ്ജിയ തുറന്നിരിക്കുന്ന്. യാത്രയ്ക്ക് 72 മണിക്കൂറിനുള്ളില്‍ എടുത്ത പിസിആര്‍ നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഇല്ലെങ്കില്‍ വാക്സിനേഷന്‍ പൂര്‍ത്തിയാക്കിയതായി കാണിക്കുന്ന സര്‍ട്ടിഫിക്കറ്റോ നിര്‍ബന്ധമായും കരുതേണ്ടതാണ്. ഒപ്പം തന്നെ ഔദ്യോഗികമായി രാജ്യത്തിന്റെ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ ഫോം പൂരിപ്പിക്കുകയും ചെക്ക് ഇന്‍ ചെയ്തതിന്റെ മെയില്‍ നല്കുകയും വേണം. രാജ്യത്തെത്തി മൂന്നാംദിവസം പിസിആര്‍ പരിശോധന നിര്‍ബന്ധമാണ്.

ബാര്‍ബഡോസ്

ബാര്‍ബഡോസ്

രണ്ടു ഡോസ് വാക്സിനേഷനും എടുത്തവരാണെങ്കിലും നിലവില്‍ നിര്‍ബന്ധമായും ക്വാറന്‍റൈന്‍ വേണ്ടി വരുന്ന രാജ്യമാണ് ബാര്‍ബഡോസ്. ഇവിടെ എത്തിയ ശേഷം നടത്തുന്ന പിസിആര്‍ പരിശോധനയുടെ ഫലം വരുന്നതു വരെയാണ് ക്വാറന്റൈനില്‍ കഴിയേണ്ടത്. വാക്സിനേഷന്റെ രണ്ടാം ഡോസ് കുറഞ്ഞത് യാത്രയ്ക്ക് 14 ദിവസം മുന്‍പെങ്കിലും എടുത്തിരിക്കണം.

Read more about: travel world travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X