Search
  • Follow NativePlanet
Share
» »അതിവേഗം മുങ്ങിത്താഴുന്ന നഗരങ്ങള്‍ ഇവയാണ്, സൂക്ഷിച്ചില്ലെങ്കില്‍ കാണില്ല!

അതിവേഗം മുങ്ങിത്താഴുന്ന നഗരങ്ങള്‍ ഇവയാണ്, സൂക്ഷിച്ചില്ലെങ്കില്‍ കാണില്ല!

ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് സഞ്ചാരികള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഈ നഗരങ്ങള്‍ ഇന്ന് വെള്ളത്തിനടിയിലേക്കു നീങ്ങുകയാണ്.

മുന്‍പെങ്ങുമുണ്ടായിട്ടില്ലാത്ത തരത്തിലുള്ള കാലാവസ്ഥാ മാറ്റങ്ങളിലൂടെയാണ് ലോകം ഇപ്പോള്‍ കടന്നു പോകുന്നത. ആഗോള താപനവും കഠിനമായ വള്‍ച്ചയും അപ്രതീക്ഷിമായ മഴയും കൊ‌ടുങ്കാറ്റുമെല്ലാം ഇപ്പോള്‍ ജീവിതത്തിന്റെ ഭാഗമായി തന്നെ മാറിയി‌ട്ടുണ്ട്. ഈ കാലാവസ്ഥ വ്യതിയാനങ്ങള്‍ ലോകത്തെ തന്നെ തകര്‍ത്തുകളയുവാന്‍ ശക്തിയുള്ളതാണ് എന്നതാണ് യാഥാര്‍ത്ഥ്യം. ഇത് സാരമായി ബാധിക്കുവാന്‍ പോകുന്നത് ലോകത്തിലെ അതിമനോഹരങ്ങളായ ചില നഗരങ്ങളെയാണ്.

ജീവിതത്തിലൊരിക്കലെങ്കിലും കണ്ടിരിക്കണമെന്ന് സഞ്ചാരികള്‍ ആത്മാര്‍ത്ഥമായി ആഗ്രഹിക്കുന്ന ഈ നഗരങ്ങള്‍ ഇന്ന് വെള്ളത്തിനടിയിലേക്കു നീങ്ങുകയാണ്. മിക്ക നഗരങ്ങളും ഈ പ്രശ്‌നം കൈകാര്യം ചെയ്യുന്നതിനായി സവിശേഷമായ പരിഹാരങ്ങൾ ആവിഷ്‌കരിക്കുന്നുണ്ടെങ്കിലും ചിലർ ഇതുവരെയും ഒരു തീരുമാനമെടുത്തിട്ടില്ല. അത്തരം നഗരങ്ങളിൽ പകുതിയും ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ മുങ്ങിപ്പോകുമെന്നാണ് കരുതപ്പെടുന്നത്. ലോകത്തിലെ അതിവേഗം മുങ്ങുന്ന നഗരങ്ങളുടെ ഒരു പട്ടികയിലേക്ക്

 ജക്കാര്‍ത്ത

ജക്കാര്‍ത്ത

ലോകത്തിലെ തന്നെ ഏറ്റവും മനോഹര നഗരങ്ങളിലൊന്നാ, സഞ്ചാരികളുടെ പ്രിയസങ്കേതമായ ജക്കാര്‍ത്തയാണ് മുങ്ങിപ്പോകുന്ന നഗരങ്ങളുടെ പട്ടികയില്‍ ആദ്യമുള്ളത്. കണക്കുകളനുസരിച്ച് ഓരോ വര്‍ഷവും 6.7 ഇഞ്ച് വീതം നഗരം വെള്ളത്തിനടിയിലാകുന്നുണ്ട്. അമിതമായ ഭൂഗര്‍ഭജല പമ്പിംഗാണ് ഇതിനു പിന്നിലെന്നാണ് കരുതപ്പെടുന്നത്. നിലവിലെ സ്ഥിതി തുടര്‍ന്നാല്‍ 2050 ഓടുകൂടി നഗരം വെള്ളത്തിനടിയിലാകുമെന്നാണ് കരുതപ്പെ‌ടുന്നത്.
ഇതില്‍നിന്നും മാറ്റത്തിനായി ഇന്തേനേഷ്യന്‍ സര്‍ക്കാര്‍ തലസ്ഥാനം ജാവയില്‍ നിന്നും 100 മൈല്‍ അകലെ മറ്റൊരിടത്തേയ്ക്ക് മാറ്റുവാന്‍ പദ്ധതി ആസൂത്രണം ചെയ്യുന്നുണ്ട്. ഇതുവഴി 10 മില്യണ്‍ വരുന്ന ജാവാ നിവാസികളെ വെള്ളത്തിനടിയിലാകുന്നതില്‍ നിന്നും രക്ഷിക്കാമെന്നാണ് കരുതുന്നത്. എന്നാല്‍ 33 ബില്യൺ ഡോളർ ചെലവഴിച്ചുള്ള പദ്ധതി ന‌ടപ്പാകണമെങ്കില്‍ 10 വര്‍ഷം സമയമെ‌ടുക്കും.

ലാഗോസ്, നൈജീരിയ

ലാഗോസ്, നൈജീരിയ

ആഫ്രിക്കയിലെ ഏറ്റവുമധികം ജനങ്ങളുള്ള നഗരങ്ങളിലൊന്നായ ലാഗോസും ഇതേ ഭീതിയിലാണ്. കുറഞ്ഞ തീരപ്രദേശത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം എപ്പോള്‍ വേണമെങ്കിലും വെള്ളത്തിനടിയിലായേക്കാം. പ്ലിമൗത്ത് സർവകലാശാലയിൽ 2012-ൽ നടത്തിയ ഒരു പഠനത്തിൽ സമുദ്രനിരപ്പ് മൂന്ന് മുതൽ ഒമ്പത് അടി വരെ ഉയരുന്നത് "ഈ പ്രദേശങ്ങളിലെ മനുഷ്യ പ്രവർത്തനങ്ങളെ വിനാശകരമായി ബാധിക്കുമെന്ന്" കണ്ടെത്തിയിരുന്നു. . ഈ നൂറ്റാണ്ടിന്റെ അവസാനത്തോടെ ആഗോള സമുദ്രനിരപ്പ് 6.6 അടി ഉയരുമെന്നാണ് പഠനങ്ങള്‍ പറയുന്നത്.

PC:PG MEDIA

 ധാക്ക, ബംഗ്ലാദേശ്

ധാക്ക, ബംഗ്ലാദേശ്

ബംഗ്ലാദേശിലെ ധാക്കയും സമാനമായ ഭീതി നേരിടുന്ന നഗരമാണ്. കാലാവസ്ഥാ വ്യതിയാനത്തിന് കാരണമാകുന്ന മലിനീകരണത്തിന്റെ 0.3% ബംഗ്ലാദേശിന്റെ ഭാഗത്തു നിന്നാണെങ്കിലും രാജ്യം നേരിടുന്ന ഭീഷണി അതിലും വലുതാണ്. സമുദ്രനിരപ്പ് ഉയരുന്നതിന്റെ ഏറ്റവും വലിയ പ്രത്യാഘാതങ്ങൾ രാജ്യം അഭിമുഖീകരിക്കുന്നുവെന്ന് ന്യൂയോർക്ക് ടൈംസ് റിപ്പോർട്ട് ചെയ്തിരുന്നു.

വെനീസ്, ഇറ്റലി

വെനീസ്, ഇറ്റലി

ഓരോ വർഷവും 0.08 ഇഞ്ച് എന്ന നിരക്കിൽ വെനീസ് വെള്ളത്തിനടിയിലായിക്കൊണ്ടിരിക്കുകയാണ്. ഇതിനെ പ്രതിരോധിക്കുന്നതിനായി ഇറ്റലി 2003 ൽ മൂന്ന് കവാടങ്ങളിലായി 78 ഗേറ്റുകൾ അടങ്ങിയ ഒരു വെള്ളപ്പൊക്ക തടസ്സം നിർമ്മിക്കാന്‍ ആരംഭിച്ചിരുന്നു. 2011 ല്‍നിര്‍മ്മാണം പൂര്‍ത്തിയാകേണ്ടത് ആയിരുന്നുവെങ്കിലും നിലവില്‍ 2022 ഓടെ മാത്രമേ നിര്‍മ്മാണം പൂര്‍ത്തിയാവുകയുള്ളൂ എന്നാണ് കരുതുന്നത്.

ഹൂസ്റ്റണ്‍, ടെക്സാസ്

ഹൂസ്റ്റണ്‍, ടെക്സാസ്

അമിതമായ ഭൂഗര്‍ഭജല പമ്പിങ് കാരണം ഓരോ വര്‍ഷവും രണ്ട് ഇഞ്ച് എന്ന കണക്കില്‍ വെള്ളത്തിനടിയിലേക്ക് താഴുകയാണ് അമേരിക്കയിലെ ഹൂസ്റ്റണിലെ ചില ഭാഗങ്ങള്‍. ഹ്യൂസ്റ്റൺ കൂടുതൽ മുങ്ങുമ്പോൾ, ഹാർവി ചുഴലിക്കാറ്റ് പോലുള്ള ദുരന്തങ്ങൾ കുറഞ്ഞ ഇടവേളകളില്‍ കൂടുകല്‍ ആവര്‍ത്തിക്കുമെന്നാണ് കരുതപ്പെടുന്നത്.

വിര്‍ജീനിയ ബീച്ച്

വിര്‍ജീനിയ ബീച്ച്

സമുദ്രനിരപ്പ് അതിവേഗം ഉയര്‍ന്നുകൊണ്ടിരിക്കുന്ന ഇടങ്ങളിലൊന്ന് വിര്‍ജീനിയ ബീച്ച് ആണ്. ജലനിരപ്പ് ഉയരുന്നതു മൂലം ഇവിടം വേഗത്തില്‍ വെള്ളത്തിനടിയിലാകുന്നു.

ബാങ്കോക്ക്

ബാങ്കോക്ക്

പ്രതിവര്‍ഷം ഒരു സെന്‍റീമീറ്റര്‍ വീതം വെള്ളത്തിനടിയിലേക്ക് മുങ്ങിക്കൊണ്ടിരിക്കുന്ന മറ്റൊരു നഗരമാണ് ബാങ്കോക്ക്. ഇതു തുടരുകയാണെങ്കില്‍ 2020 ഓടെനഗരം പൂര്‍ണ്ണമായും വെള്ളത്തിനടിയിലാകുമെന്നാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്.

ന്യൂ ഓര്‍ലന്‍സ്

ന്യൂ ഓര്‍ലന്‍സ്

2016 ലെ നാസയുടെ ചില പഠനങ്ങള്‍ അനുസരിച്ച് ന്യൂ ഓര്‍ലാന്‍സ് 2 ഇഞ്ച് വീതമാണ് ഓരോ വര്‍ഷവും വെള്ളത്തിനടിയിലേക്ക് പോകുന്നത്. ഈ സ്ഥിതി തു‌ടര്‍ന്നാല്‍ 2100 ഓ‌ടെ ഇവിടം മുഴുവനായും വെള്ളത്തിനടിയിലാകുമത്രെ.

റോട്ടെര്‍ഡാം, നെതല്‍ലന്‍ഡ്

റോട്ടെര്‍ഡാം, നെതല്‍ലന്‍ഡ്

ദി ന്യൂയോർക്ക് ടൈംസ് പറയുന്നതനുസരിച്ച്, റോട്ടർഡാം നഗരത്തിന്റെ 90% സമുദ്രനിരപ്പിന് താഴെയാണ്. സമുദ്രനിരപ്പ് ഉയരുമ്പോൾ വെള്ളപ്പൊക്ക സാധ്യത വർദ്ധിക്കുന്നു.

മിയാമി, ഫ്ലോറിഡ

മിയാമി, ഫ്ലോറിഡ

ലോകത്തിലെ മറ്റ് പ്രദേശങ്ങളെ അപേക്ഷിച്ച് മിയാമിയുടെ സമുദ്രനിരപ്പ് അതിവേഗം ഉയരുകയാണ്, ഇതിന്റെ ഫലമായി വെള്ളപ്പൊക്കം, മലിനമായ കുടിവെള്ളം, വീടുകൾക്കും റോഡുകൾക്കും വലിയ നാശനഷ്ടം തുടങ്ങിയവയെല്ലാം സംഭവിക്കുമെന്നാണ് കരുതുന്നത്. നിലവില്‍ ഇവിടുത്തെ സ്ഥിതി ഗുരുതരമല്ലെങ്കിലും ഭീഷണി നിലനില്‍ക്കുന്നു.

മലഞ്ചെരുവില്‍ തൂങ്ങിക്കിടക്കുന്ന ക്ഷേത്രവും അഗ്നിപര്‍വ്വതത്തിലെ പള്ളിയും..ഇത് വേറെ ലെവല്‍മലഞ്ചെരുവില്‍ തൂങ്ങിക്കിടക്കുന്ന ക്ഷേത്രവും അഗ്നിപര്‍വ്വതത്തിലെ പള്ളിയും..ഇത് വേറെ ലെവല്‍

2020 ലെ യാത്രകളില്‍ മിന്നിക്കേണ്ട നഗരങ്ങള്‍ ഇവയായിരുന്നു2020 ലെ യാത്രകളില്‍ മിന്നിക്കേണ്ട നഗരങ്ങള്‍ ഇവയായിരുന്നു

ഉത്തരമില്ലാത്ത ചോദ്യങ്ങളും ശില്പിയെ അറിയാത്ത അജ്ഞാത പ്രതിമകളും!!ഉത്തരമില്ലാത്ത ചോദ്യങ്ങളും ശില്പിയെ അറിയാത്ത അജ്ഞാത പ്രതിമകളും!!

കഥകളില്‍ മാത്രം വായിച്ചറിഞ്ഞ ക്രിസ്മസ് ടൗണുകള്‍! ക്രിസ്മസ് ആഘോഷം ഇങ്ങനെയുമുണ്ട്!കഥകളില്‍ മാത്രം വായിച്ചറിഞ്ഞ ക്രിസ്മസ് ടൗണുകള്‍! ക്രിസ്മസ് ആഘോഷം ഇങ്ങനെയുമുണ്ട്!

Read more about: world city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X