Search
  • Follow NativePlanet
Share
» »അഞ്ച് 'എക്സ്ക്ലൂസീവ്' ഇടങ്ങൾ.. കാശ്മീരിന്‍റെ ഭംഗി ഇവിടെ കാണണം!

അഞ്ച് 'എക്സ്ക്ലൂസീവ്' ഇടങ്ങൾ.. കാശ്മീരിന്‍റെ ഭംഗി ഇവിടെ കാണണം!

കഴിഞ്ഞ 70 വർഷത്തെ ചരിത്രം തിരുത്തിക്കുറിച്ച് കാശ്മീർ ഇത്തവണത്തെ വിന്‍റർ സീസൺ സഞ്ചാരികൾക്ക് ആഘോഷമാക്കുവാനുള്ള സാധ്യതകളിലേക്ക് ഒരു വാതിൽ തുറക്കുകയാണ്. ഈ വിന്‍റർ ആഘോഷിക്കുവാൻ കാശ്മീർ തന്നെ തിരഞ്ഞെടുക്കുവാനുള്ള കാരണങ്ങളില്‍ ഒന്ന് ഇവിടെ ഈ വർഷം തുറന്നുകൊടുക്കുന്ന വിനോദസഞ്ചാര കേന്ദ്രങ്ങളാണ് എന്ന കാര്യത്തിൽ സംശയം വേണ്ട... സാധാരണ വിന്‍റര്‍ സീസണുകളില്‍ അടച്ചിടുന്ന കുറച്ചിടങ്ങൾ ഇത്തവണ സഞ്ചാരികൾക്കായി തുറന്നുകൊടുക്കുകയാണ് കാശ്മീർ. അതുകൊണ്ടുതന്നെ ഈ വർഷത്തെ കാശ്മീർ യാത്രയിൽ കാണുവാൻ കഴിയുന്ന അഞ്ച് എക്സ്ക്ലൂസീവ് ലക്ഷ്യസ്ഥാനങ്ങൾ കാണാം...

സോൻമാർഗ്

സോൻമാർഗ്

കാശ്മീരിന്‍റെ ശൈത്യകാലം ഏറ്റവും മനോഹരമായി ആസ്വദിക്കുവാൻ പറ്റുന്ന സ്ഥലമാണ് സോൻമാർഗ്. നീണ്ട 70 വർഷങ്ങള്‍ക്കു ശേഷം ആണ് സോൻമാർഗ് സഞ്ചാരികൾക്കായി തുറക്കുന്നത്. സാധാരണ സമയത്തെ കാഴ്ചകളിൽ നിന്നും വ്യത്യസ്തമായി മഞ്ഞിൽ പൊതിഞ്ഞു നിൽക്കുന്ന ഒരു പ്രദേശമായി ഇവിടം മാറും. അതോടൊപ്പം മഞ്ഞിലെ സാഹസിക വിനോദങ്ങൾക്കും പ്രദേശത്തിന്റെ ഭംഗിയും ആസ്വദിക്കുവാൻ ഇതിലും മികച്ച സമയമില്ല. ഈ ശൈത്യകാലത്ത് ഇവിടെ എത്തുകയാണെങ്കിൽ സാഹസിക വിനോദങ്ങളിൽ പങ്കെടുക്കുവാൻ മറക്കരുത്.

ഗുരെസ്

ഗുരെസ്

സാധാരണഗതിയിൽ തണുപ്പു കാലത്ത് പൂർണ്ണമായും അടഞ്ഞുകിടക്കുന്ന ഗുരെസ് ഇത്തവണ സ‍ഞ്ചാരികൾക്കായി തുറക്കും. മഞ്ഞുകാലത്ത് അതികഠിനമായ മ‍ഞ്ഞുവീഴ്ചയും തണുപ്പും കാരണം ഇവിടേക്ക് സ‍ഞ്ചാരികളെ പ്രവേശിപ്പിക്കാറില്ലായിരുന്നു. ഏതു സമയത്തും അതിമനോഹരമാണെങ്കിലും ഇത്തവണത്തെ കാഴ്ചകൾക്ക് ഇരട്ടി പ്രത്യേകതയുണ്ട്. റിപ്പോർട്ടുകൾ പ്രകാരം, പ്രദേശത്ത് സ്കീയിംഗ് പോലുള്ള ശൈത്യകാല കായിക വിനോദങ്ങൾ അവതരിപ്പിക്കാനാണ് സർക്കാർ ലക്ഷ്യമിടുന്നത്

കർനാഹ്

കർനാഹ്

ഇത്തവണത്തെ വിന്‍ററിൽ കാശ്മീറിൽ തുറക്കുന്ന മറ്റൊരു എക്സ്ക്ലൂസീവ് ലക്ഷ്യസ്ഥാനമാണ് കർനാഹ്. സ്ഥിരം മഞ്ഞുകാലത്ത് അടച്ചിടുന്ന ഇവിടം സാഹസിക സഞ്ചാരികൾക്ക് ഇത്തവണത്തെ യാത്രയിൽ ഉൾപ്പെടുത്താം.

മർച്ചോയ് ട്രക്ക്

മർച്ചോയ് ട്രക്ക്

ശൈത്യകാലത്തെ കാശ്മീരിനെ കണ്ടറിയുവാനുള്ള മികച്ച സങ്കേതങ്ങളിൽ ഒന്നാണ് മർച്ചോയ് ട്രക്ക്. നിരവധി സഞ്ചാരികൾ പല സീസണിലും ഇവിടം സന്ദർശിക്കുവാറുണ്ടെങ്കിലും അതിന്റെ ഭംഗി പൂർണ്ണമായും വെളിപ്പെടണമെങ്കിൽ മഞ്ഞുകാലത്തു തന്നെ വരണം. മഞ്ഞുമൂടിക്കിടക്കുന്ന പ്രദേശത്തെ ജൈവവൈവിധ്യം നിങ്ങളെ തീർച്ചയായും അത്ഭുതപ്പെടുത്തും കാശ്മീരിലെ അതിമനോഹരമായ ട്രെക്കുകളിൽ ഒന്നാണിത്.

പർവ്വതത്തിൽ നിന്നും പർവ്വതത്തിലേക്ക്.. കൊടുമുടിയുടെ ഓരം ചേർന്നു പോകാം..സാഹസികമായ ഫുലാരാ റിഡ്ജ് ട്രക്ക്!പർവ്വതത്തിൽ നിന്നും പർവ്വതത്തിലേക്ക്.. കൊടുമുടിയുടെ ഓരം ചേർന്നു പോകാം..സാഹസികമായ ഫുലാരാ റിഡ്ജ് ട്രക്ക്!

ദച്ചിഗാം നാഷണൽ പാർക്ക്

ദച്ചിഗാം നാഷണൽ പാർക്ക്

കാശ്മീരിലെ ശൈത്യത്തിന്‍റെ ഭംഗി ആസ്വദിക്കുവാൻ കഴിയുന്ന മറ്റൊരു ലക്ഷ്യസ്ഥാനമാണ് ദച്ചിഗാം നാഷണൽ പാർക്ക്.
ശൈത്യകാലത്തിന്റെ തുടക്കത്തിലും മധ്യത്തിലും നിങ്ങളെ ആവേശത്തിലാക്കുന്ന അധികം കാഴ്ചകൾ ഇവിടെ കണ്ടെന്നു വരില്ല. എന്നിരുന്നാസും ശൈത്യകാലത്തിന്റെ അവസാനമാകുമ്പോഴേയ്ക്കും നിങ്ങൾക്ക് ഇവിടം സന്ദർശിക്കാം. ശരത്കാലത്തും ശൈത്യകാലത്തിനു മുമ്പും സഞ്ചാരികൾ പര്യവേക്ഷണം ചെയ്യാൻ ഇഷ്ടപ്പെടുന്ന സ്ഥലങ്ങളിൽ ഒന്നാണ് ഇതെന്ന അഭിപ്രായവും സഞ്ചാരികൾക്കുണ്ട്.

കാശ്മീരിൽ 'മഞ്ഞ് പുതയ്ക്കുവാന്‍' പോവുകയാണോ? മിസ് ചെയ്യരുത് ഈ ഫെസ്റ്റിവലുകൾകാശ്മീരിൽ 'മഞ്ഞ് പുതയ്ക്കുവാന്‍' പോവുകയാണോ? മിസ് ചെയ്യരുത് ഈ ഫെസ്റ്റിവലുകൾ

മഞ്ഞുപൊഴിയുന്ന മണാലിയിലേക്ക് വണ്ടിയെടുക്കാം... പോകാം...അടിപൊളി വഴികൾ ഇതാ!മഞ്ഞുപൊഴിയുന്ന മണാലിയിലേക്ക് വണ്ടിയെടുക്കാം... പോകാം...അടിപൊളി വഴികൾ ഇതാ!

Read more about: winter travel kashmir offbeat
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X