വേനലിലെ യാത്രകള്‍ സജീവമായി തുടങ്ങിയതോടെ എവിടേക്ക് പോകണമെന്നോ എങ്ങനെ പോകണമെന്നോ ഉള്ള ആലോചനയിലാവും പലരും. ഹിമാലയത്തിലേക്കൊരു ട്രക്കിങ് ആണോ ചെയ്യേണ്ടത് അതോ കടല്‍ക്കാഴ്ചകളില്‍ ആശ്വാസം കണ്ടെത്തണോ എന്നു ചിലര്‍ സംശയിക്കുമ്പോള്‍ വേറെ ചിലര്‍ കാടു കയറുവാന്‍ റെഡിയായിട്ടുണ്ടാവും. പോക്കറ്റിലൊതുങ്ങുന്ന ചിലവില്‍ നമ്മുടെ രാജ്യത്ത് ഈ വേനലില്‍ സന്ദര്‍ശിക്കുവാന്‍ പറ്റിയ കുറച്ച് സ്ഥലങ്ങള്‍ പരിചയപ്പെടാം....
ലഡാക്ക്
നുബ്രാ വാലി, പാന്‍ഗോങ് സോ തടാകം എന്നിവിടങ്ങള്‍ ലഡാക്കില്‍ നിര്‍ബന്ധമായും സന്ദര്‍ശിക്കണം. സമയമുണ്ടെങ്കില്‍ ലഡാക്കിനെ ലഡാക്കാക്കി മാറ്റുന്ന തടാകങ്ങള്‍ കൂടി യാത്രയില്‍ ഉള്‍പ്പെടുക്കാം.
അഞ്ച് ദിവസം മുതല്‍ ഒരാഴ്ച വരെ നിന്ന് സന്ദര്‍ശിക്കുവാന്‍ പാകത്തിന് വേണം ലഡാക്ക് യാത്ര ചെയ്യുവാന്‍.
മണാലി
മൂന്നോ നാലോ ദിവസമെങ്കിലും അവിടെെ താമസിച്ച് പോകുവാന്‍ സാധിക്കുന്ന തരത്തിലായിരിക്കണം ഇവിടേക്കുള്ള യാത്ര പ്ലാന്‍ ചെയ്യുന്നത്.
പുതുച്ചേരി
ഇന്ത്യയിലെ ഫ്രഞ്ച് സംസ്കാരത്തിന്റെ നാടാണ് പുതുച്ചേരി, അതിമനോഹരമായ ബീച്ചുകൾ, കൊളോണിയൽ കെട്ടിടങ്ങള്‍, തെരുവുകള്‍, ഏറ്റവും മികച്ച ഫ്രഞ്ച് ഭക്ഷണം വാഗ്ദാനം ചെയ്യുന്ന കഫേകൾ എന്നിങ്ങനെ ഒരു സഞ്ചാരിക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്.
ബംഗാൾ ഉൾക്കടലിലൂടെയുള്ള നീണ്ട നടത്തം, ശ്രീ അരബിന്ദോ ആശ്രമത്തിലെ യോഗ, ധ്യാന സെഷനുകൾ, അല്ലെങ്കിൽ ഓറോവില്ലിലേക്കുള്ള ഒരു ഹ്രസ്വ സന്ദർശനം എന്നിങ്ങനെ രസകരമായ കാര്യങ്ങള്‍ ഇവിടെ ചെയ്യാം.
രണ്ടോ മൂന്നോ ദിവസം താമസിച്ച് കണ്ടുതീര്‍ക്കുവാന്‍ കഴിയുന്ന രീതിയിലാണ് ഇവിടേക്കുള്ള യാത്ര ക്രമീകരിക്കേണ്ടത്.
PC:Deepak TL
റാണിഖേത്
വിവിധ വിശ്വാസങ്ങളുടെ ആരാധനാലയങ്ഹള്‍, ഗോള്‍ഫ് കോഴ്സ്, പൂന്തോട്ടങ്ങൾപ്രകൃതിഭംഗി എന്നിവയാണ് ഇവിടെ ആസ്വദിക്കുവാനുള്ളത്.
ജുലാ ദേവി ക്ഷേത്രവും മങ്കമേശ്വര ക്ഷേത്രവും, ഭാലു അണക്കെട്ട്, മൗണ്ടൻ ബൈക്കിംഗും പാരാഗ്ലൈഡിംഗും എന്നിങ്ങനെ വ്യത്യസ്തമായ കാര്യങ്ങള്‍ ചെയ്യുവാനും സന്ദര്‍ശിക്കുവാനും ഇവിടെയുണ്ട്.
PC:Ayushbisht1
മൗണ്ട് അബു
രാജസ്ഥാനിലെ ഏക ഹിൽ സ്റ്റേഷനാണ് മൗണ്ട് അബു. നിങ്ങള്‍ ഇവിടെ ആയിരിക്കുന്നിടത്തോളം സമയം നിങ്ങളുടെ സമയം ഫലപ്രദമായി ചിലവഴിക്കുവാനുള്ള നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്. ജൈന ക്ഷേത്രങ്ങൾ സന്ദർശിക്കുന്നത് ഇവിടുത്തെ സംസ്കാരത്തെക്കുറിച്ച് മനസ്സിലാക്കുവാന്‍ നിങ്ങളെ സഹായിക്കും. രണ്ടോ മൂന്നോ ദിവസം ഇവിടെ ചിലവഴിക്കാം
നൈനിറ്റാള്‍
വിദേശികളും സ്വദേശികളും ഒരുപോലെ എത്തിച്ചേരുന്ന ഇന്ത്യയിലെ വേനല്‍ക്കാല ഡെസ്റ്റിനേഷനാണ് നൈനിറ്റാള്‍. സമൃദ്ധമായ കുന്നുകളാൽ ചുറ്റപ്പെട്ട നൈനിറ്റാൾ കാഴ്ചകള്‍ മനസ്സിനും ശരീരത്തിനും ഒരുപോലെ കുളിരേകുന്നവയാണ്. ഡൽഹി, ചണ്ഡീഗഢ് തുടങ്ങിയ നഗരങ്ങളിൽ നിന്ന് വാരാന്ത്യത്തിൽ എളുപ്പത്തില്‍ എത്താന്‍ സാധിക്കുന്നു എന്നതാണ് ഇവിടം സഞ്ചാരികളെ പ്രിയപ്പെട്ടതാക്കുന്നത്.
നൈനി തടാകം, ടിഫിന്‍ ടോപ്പ് ട്രക്കിങ്, സൂര്യോദയ-അസ്തമയ കാഴ്ചകള്‍ എന്നിങ്ങനെ പരിചയപ്പെടുവാന്‍ നിരവധി കാര്യങ്ങള്‍ ഇവിടെയുണ്ട്.
രണ്ടോ മൂന്നോ ദിവസം ഇവിടെ ചിലവഴിക്കാം
PC:dlisbona
കൊടൈക്കനാല്‍
ഉദയ്പൂര്‍
പുഷ്കര്‍
തീര്‍ത്ഥാടന കേന്ദ്രമായി അറിയപ്പെടുമ്പോഴും കാലങ്ങളായി സഞ്ചാരികളുടെയും ഹിപ്പികളുടെയും പ്രിയപ്പെട്ട ലക്ഷ്യസ്ഥാനം കൂടിയാണ് പുഷ്കര്‍. ഹിന്ദു തീർത്ഥാടന കേന്ദ്രമായ പുഷ്കർ തടാകത്തെ ചുറ്റിപ്പറ്റിയാണ് ഇവിടം രൂപപ്പെട്ടിരിക്കുന്നത്. നഗരത്തിൽ നിരവധി ക്ഷേത്രങ്ങളുണ്ടെങ്കിലും, ഏറ്റവും പ്രധാനപ്പെട്ടത് ബ്രഹ്മാവിന് സമർപ്പിച്ചിരിക്കുന്ന ജഗത്പിത ബ്രഹ്മ മന്ദിറാണ്. എല്ലാ വർഷവും നവംബറിൽ നടക്കുന്ന പുഷ്കർ ഒട്ടകമേള അല്ലെങ്കിൽ പുഷ്കർ കാ മേള എന്ന പേരിൽ അറിയപ്പെടുന്ന ആയിരക്കണക്കിന് സഞ്ചാരികളെ ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നും ആകര്‍ഷിക്കുന്നു. ഇന്ത്യയിലെ ഏറ്റവും മികച്ചതും ചെലവ് കുറഞ്ഞതുമായ ടൂറിസ്റ്റ് സ്ഥലങ്ങളിൽ ഒന്നാണ് പുഷ്കർ.
ഇവിടേക്ക് യാത്ര പ്ലാന്‍ ചെയ്യുമ്പോള്‍ രണ്ട് മുതല്‍ മൂന്ന് വരെ ദിവസങ്ങള്‍ എങ്കിലും വേണം.
ലോണാവാല
മഹാരാഷ്ട്രയിലെ പ്രശസ്തമായ ടൂറിസ്റ്റ് കേന്ദ്രങ്ങളിലൊന്നാണ് പൂനെയ്ക്ക് സമീപത്തുള്ള ലോണാവാല, ഏപ്രിലിലെ ചൂട് അല്പം പ്രകൃതിഭംഗിയില്‍ ആസ്വദിക്കുവാന്‍ പ്ലാന്‍ ചെയ്യുന്നവര്‍ക്ക് എന്തുകൊണ്ടും മികച്ച സ്ഥലമായിരിക്കുമിത്. പുൽമേടുകളും, പച്ചപ്പ് നിറഞ്ഞ താഴ്‌വരകളും, തിരക്കേറിയ വെള്ളച്ചാട്ടങ്ങളും നിറഞ്ഞ ലോണാവാല, ഇന്ത്യയിൽ ഏപ്രിലിൽ സന്ദർശിക്കേണ്ട സ്ഥലങ്ങളിൽ ഒന്നാണ



Click it and Unblock the Notifications














