Search
  • Follow NativePlanet
Share
» »ദാ ഇവിടെയാണ് ആ കോടീശ്വരൻമാർ കഴിയുന്നത്; അറിയാം നഗരങ്ങൾ

ദാ ഇവിടെയാണ് ആ കോടീശ്വരൻമാർ കഴിയുന്നത്; അറിയാം നഗരങ്ങൾ

ലോകത്തെ ഏറ്റവും കൂടുതൽ കോടീശ്വരന്മാർ താമസിക്കുന്ന നഗരങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

ലോകത്തിലെ സമ്പന്നര്‍ വസിക്കുന്ന നഗരം ഏതാണെന്ന് ആലോചിച്ചിട്ടുണ്ടോ? കോടീശ്വരന്മാര്‍ക്ക് എന്തിനാ ഒരു നഗരം, ലോകത്തില്‍ എവിടെ വേണമെങ്കിലും താമസിക്കാമല്ലോ എന്നായിരിക്കും ആദ്യം നമ്മുടെ മനസ്സിലെത്തുന്ന കാര്യം.. എന്തായാലും ഇൻവെസ്റ്റ്‌മെന്റ് മൈഗ്രേഷൻ കൺസൾട്ടിംഗ് സ്ഥാപനമായ ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് വെൽത്ത് ഇന്റലിജൻസ് സ്ഥാപനമായ ന്യൂ വേൾഡ് വെൽത്തിന്റെ പങ്കാളിത്തത്തോടെ നടത്തിയ ഗ്ലോബൽ സിറ്റിസൺസ് റിപ്പോർട്ടില്‍ ഇതിനുള്ള ഉത്തരമുണ്ട്. ലോകത്തെ ഏറ്റവും കൂടുതൽ കോടീശ്വരന്മാർ താമസിക്കുന്ന നഗരങ്ങള്‍ ഏതൊക്കെയാണ് എന്നു നോക്കാം...

ന്യൂ യോര്‍ക്ക്

ന്യൂ യോര്‍ക്ക്

ആദ്യ പത്ത് നഗരങ്ങളെക്കുറിച്ച് അറിയുന്നതിനു മുന്‍പായി ആരെയാണ് ഈ പട്ടികയില്‍ പണക്കാര്‍ എന്നു വിളിക്കുന്നതെന്നു കൂടി നോക്കാം. ഒരു മില്യൺ ഡോളറോ അതിൽ കൂടുതലോ നിക്ഷേപിക്കാവുന്ന ആസ്തിയുള്ളവരെയാണ്
റിപ്പോര്‍ട്ട് അനുസരിച്ച് മില്യണയര്‍ എന്നു വിളിക്കുന്നത്. ഏറ്റവും കൂടുതൽ കോടീശ്വരന്മാരുള്ള ആദ്യ 10 നഗരങ്ങളിൽ പകുതിയും അമേരിക്കയിലാണുള്ളത്. അതില്‍ ഒന്നാം സ്ഥാനം ന്യൂയോര്‍ക്കിനാണ്. ഏറ്റവും കൂടുതൽ താമസക്കാരായ കോടീശ്വരന്മാരും ശതകോടീശ്വരന്മാരും ഉള്ള ലോകത്തിലെ ഏറ്റവും സമ്പന്നമായ നഗരമാണ് ന്യൂയോർക്ക്. ഇവിടെ 345,600 കോടീശ്വരന്മാരുണ്ട്, അതിൽ 15470 മള്‍ട്ടി മില്യണയര്‍മാരും 737 സെന്റി-മില്യണയർമാരും (100 മില്യൺ യുഎസ് ഡോളറോ അതിൽ കൂടുതലോ ആസ്തിയുള്ളവർ) 59 ശതകോടീശ്വരന്മാരും ഉണ്ടെന്നാണ് കണക്കുകള്‍. എന്നാല്‍ മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് 12 ശതമാനത്തോളം ഇടിവ് ഈ നമ്പറില്‍ വന്നിട്ടുണ്ട്.

ലോകത്തിന്റെ സാംസ്കാരിക, സാമ്പത്തിക, മാധ്യമ തലസ്ഥാനമായി അറിയപ്പെടുന്ന സ്ഥലമാണ്ന്യൂ യോര്‍ക്ക്. ഇത് ലോകത്തിലെ ഏറ്റവും ചെലവേറിയ റിയൽ എസ്റ്റേറ്റുകളിൽ ഒന്നാണ്.

PC:Clément Falize

ടോക്കിയോ

ടോക്കിയോ

ലോകത്തില്‍ ഏറ്റവുമധികം കോടീശ്വരന്മാര്‍ വസിക്കുന്ന രണ്ടാമത്തെ നഗരം ജപ്പാനിലെ ടോക്കിയോ ആണ്. . ഇവിടെ 304900 കോടീശ്വരന്മാരുണ്ട്, അതിൽ 7,350മള്‍ട്ടി മില്യണയര്‍മാരും 263 സെന്റി-മില്യണയർമാരും (100 മില്യൺ യുഎസ് ഡോളറോ അതിൽ കൂടുതലോ ആസ്തിയുള്ളവർ) 12 ശതകോടീശ്വരന്മാരും ഉണ്ടെന്നാണ് കണക്കുകള്‍.

ആൽഫ+ നഗരമായി അറിയപ്പെടുന്ന ടോക്കിയോ നഗരവത്ക്കരണത്തിനും അതേ സമയം തന്നെ അതിന്‍റെ പാരമ്പര്യങ്ങള്‍ക്കും പ്രസിദ്ധമാണ്. ആരാധനാലയങ്ങൾ, ക്ഷേത്രങ്ങൾ, ഒടകു സംസ്കാരം, ലോകോത്തര ഗതാഗത സംവിധാനം എന്നിവയ്ക്ക് ടോക്കിയോ പ്രസിദ്ധമാണ്.

PC:Jezael Melgoza

സാൻ ഫ്രാൻസിസ്കോ ബേ ഏരിയ

സാൻ ഫ്രാൻസിസ്കോ ബേ ഏരിയ

പട്ടികയിലെ മൂന്നാമത്തെ നഗരം സാൻ ഫ്രാൻസിസ്കോ ബേ ഏരിയ ആണ്. അമേരിക്കയിലെ തന്ന ഈ നഗരത്തിന്റെ ഭാഗമായി സിലിക്കണ്‍ വാലിയും വരുന്നുണ്ട്. ഇവിടെ 276,400 കോടീശ്വരന്മാരുണ്ട്, അതിൽ 12,890 മള്‍ട്ടി മില്യണയര്‍മാരും 623 സെന്റി-മില്യണയർമാരും (100 മില്യൺ യുഎസ് ഡോളറോ അതിൽ കൂടുതലോ ആസ്തിയുള്ളവർ) 62 ശതകോടീശ്വരന്മാരും ഉണ്ടെന്നാണ് കണക്കുകള്‍.

വടക്കൻ കാലിഫോർണിയയിലെ സാൻ ഫ്രാൻസിസ്കോ നഗരത്തിലും ചുറ്റുമുള്ള കൗണ്ടികളിലും വ്യാപിച്ചുകിടക്കുന്ന ഒരു പ്രദേശമാണ് സാൻ ഫ്രാൻസിസ്കോ ബേ ഏരിയ.ഗോൾഡൻ ഗേറ്റ് പാലവും വിക്ടോറിന്‍ കാലഘട്ടത്തെ ഭവനങ്ങള്‍ക്കും ഇവിടെ പ്രസിദ്ധമാണ്.

PC:Vojtech Bruzek

ലണ്ടന്‍

ലണ്ടന്‍


നാലാം സ്ഥാനത്തെത്തിയ നഗരം ലണ്ടനാണ്. ഇവിടെ 272,400 കോടീശ്വരന്മാരുണ്ട്, അതിൽ 9,210 മള്‍ട്ടി മില്യണയര്‍മാരും 406 സെന്റി-മില്യണയർമാരും (100 മില്യൺ യുഎസ് ഡോളറോ അതിൽ കൂടുതലോ ആസ്തിയുള്ളവർ) 62 ശതകോടീശ്വരന്മാരും ഉണ്ടെന്നാണ് കണക്കുകള്‍.
ഇംഗ്ലണ്ടിന്റെയും യുണൈറ്റഡ് കിംഗ്ഡത്തിന്റെയും തലസ്ഥാനമായ ലണ്ടൻ, ആധുനികതയിലും പൗരാണികതയിലും ഒരുപോലെ അഭിമാനിക്കുന്ന സ്ഥലമാണ്. പഴയകാലത്തെ നിര്‍മ്മിതികളാണ് ഈ നാടിന്‍റെ ഏറ്റവം വലിയ ഭംഗി.

PC:Jurica Koletić

സിംഗപ്പൂര്‍

സിംഗപ്പൂര്‍

ലോകത്തെ ഏറ്റവും കൂടുതൽ കോടീശ്വരന്മാർ താമസിക്കുന്ന നഗരങ്ങളില്‍ അഞ്ചാമതെത്തിയ സിംഗപ്പൂര്‍ ഏഷ്യയില്‍ ഏറ്റവുമധികം കോടിശ്വരര്‍ വസിക്കുന്ന സ്ഥലമാണ്.
ഇവിടെ 249,800 കോടീശ്വരന്മാരുണ്ട്, അതിൽ 8,040 മള്‍ട്ടി മില്യണയര്‍മാരും 336 സെന്റി-മില്യണയർമാരും (100 മില്യൺ യുഎസ് ഡോളറോ അതിൽ കൂടുതലോ ആസ്തിയുള്ളവർ) 26 ശതകോടീശ്വരന്മാരും ഉണ്ടെന്നാണ് കണക്കുകള്‍.
ലോകത്തിലെ ഏറ്റവും സമ്പന്ന രാജ്യങ്ങളിലൊന്നായി അറിയപ്പെടുന്ന സിംഗപ്പൂര്‍ ലോകസാമ്പത്തിക ശക്തികളിലൊന്നാണ്.

PC:Joshua Ang

ലോസ് ആഞ്ചലസും മാലിബുവും

ലോസ് ആഞ്ചലസും മാലിബുവും

ലോസ് ആഞ്ചലസ്, മാലിബു എന്നീ രണ്ട് ഇടങ്ങള്‍ പട്ടികയില്‍ ആറാം സ്ഥാനം നേടി. കാലിഫോർണിയയിലെ ലോസ് ഏഞ്ചൽസിന് പടിഞ്ഞാറുള്ള ഒരു നഗരമാണ് മാലിബു.
ഇവിടെ 192,400 കോടീശ്വരന്മാരുണ്ട്, അതിൽ 8,590മള്‍ട്ടി മില്യണയര്‍മാരും 393 സെന്റി-മില്യണയർമാരും (100 മില്യൺ യുഎസ് ഡോളറോ അതിൽ കൂടുതലോ ആസ്തിയുള്ളവർ) 34 ശതകോടീശ്വരന്മാരും ഉണ്ടെന്നാണ് കണക്കുകള്‍.

PC:Carlos Bastias

ഈ രാജ്യങ്ങളില്‍ ജീവിക്കുവാന്‍ പാടുപെടും, ഏറ്റവും ചിലവേറിയ ലോകരാജ്യങ്ങള്‍ഈ രാജ്യങ്ങളില്‍ ജീവിക്കുവാന്‍ പാടുപെടും, ഏറ്റവും ചിലവേറിയ ലോകരാജ്യങ്ങള്‍

ബാക്കി നഗരങ്ങള്‍

ബാക്കി നഗരങ്ങള്‍

പട്ടികയില്‍ തുടര്‍ന്നുള്ള സ്ഥാനങ്ങളില്‍ ചിക്കാഗോ (7),ഹൂസ്റ്റണ്‍ (8), ബെയ്ജിങ്(10), ഷാങ്ഹായ് (11) എന്നീ സ്ഥാനങ്ങളും നേടി.
റിയാദിലും ഷാർജയിലുമാണ് ഈ വർഷം ഇതുവരെ ഏറ്റവും വേഗത്തിൽ വളരുന്ന കോടീശ്വരൻമാരുടെ എണ്ണം. അതിവേഗം വളരുന്ന കോടീശ്വരൻമാരുള്ള നഗരങ്ങളിൽ അബുദാബിയും ദുബായും ഉൾപ്പെടുന്നുവെന്ന് റിപ്പോർട്ട് പറയുന്നു.
ഹെൻലി ആൻഡ് പാർട്‌ണേഴ്‌സ് പറയുന്നതനുസരിച്ച്, ഏറ്റവും മികച്ച 20 സമ്പന്ന നഗരങ്ങളിൽ പതിനാലും "ഗോൾഡൻ വിസ" അല്ലെങ്കിൽ "ഗോൾഡൻ പാസ്‌പോർട്ട്" പദ്ധതിയുള്ള രാജ്യങ്ങളിലാണ്.

PC:zhang kaiyv

ഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്കുന്ന പത്ത് രാജ്യങ്ങള്‍...യുഎഇ മുതല്‍ പോര്‍ച്ചുഗല്‍ വരെഇന്ത്യക്കാര്‍ക്ക് ഗോള്‍ഡന്‍ വിസ നല്കുന്ന പത്ത് രാജ്യങ്ങള്‍...യുഎഇ മുതല്‍ പോര്‍ച്ചുഗല്‍ വരെ

മരുഭൂമിയും കടലും സംഗമിക്കുന്ന നാട്...കാടുകളില്ലാത്ത രാജ്യം!! ഖത്തറിന്‍റെ പ്രത്യേകതകളിലൂടെമരുഭൂമിയും കടലും സംഗമിക്കുന്ന നാട്...കാടുകളില്ലാത്ത രാജ്യം!! ഖത്തറിന്‍റെ പ്രത്യേകതകളിലൂടെ

Read more about: world interesting facts city
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X