Search
  • Follow NativePlanet
Share
» »യാത്രകൾ പ്ലാൻ ചെയ്യാം, പക്ഷേ, ഈ സ്ഥലങ്ങളിലേക്ക് വേണ്ട! ഈ വർഷവും പ്രവേശനമില്ല!

യാത്രകൾ പ്ലാൻ ചെയ്യാം, പക്ഷേ, ഈ സ്ഥലങ്ങളിലേക്ക് വേണ്ട! ഈ വർഷവും പ്രവേശനമില്ല!

പണവും സമയവും കയ്യിലുണ്ടെങ്കിൽ ലോകത്തിന്‍റെ ഏതു കോണിലും ഏതു കാഴ്ചകളും കാണുവാന്‍ പോകാം എന്നു കരുതുന്നവരാണ് നമ്മൾ. എന്നാൽ എന്തൊക്കെയാണെലും ചില കാഴ്ചകളും കാര്യങ്ങളും നമുക്ക് ഒരിക്കലും എത്തിച്ചേരുവാൻ സാധാക്കാത്തവയും ഉണ്ട്. എത്തിച്ചേരുന്നതിലെ അപകട സാധ്യത മുതൽ വിചിത്രമായ ചില കാരണങ്ങളും ഇതിനു പിന്നിലുണ്ട്. ഇതാ അങ്ങനെ 2023 ലെ യാത്രകളിൽ വിലക്കപ്പെട്ടിരിക്കുന്ന ചില പ്രധാന സ്ഥലങ്ങൾ ഏതൊക്കെയാണെന്നു നോക്കാം

നോർത്ത് സെന്‍റിനൽ ദ്വീപ്, ആൻഡമാൻ

നോർത്ത് സെന്‍റിനൽ ദ്വീപ്, ആൻഡമാൻ

പോകുവാൻ സാധിക്കാത്ത സ്ഥലങ്ങളുടെ പട്ടിക തുടങ്ങുന്നതു തന്നെ നമ്മുടെ ആൻഡമാനിൽ നിന്നുമാണ്. ഒരു സാധാരണ സഞ്ചാരിയെ സംബന്ധിച്ചെടുത്തോളം ഒരിക്കലും ഒരു കാരണവശാലും പ്രവേശനം ലഭിക്കില്ലാത്ത സ്ഥലമാണിത്. സെന്‍റിനൽസ് ഗോത്രവിഭാഗക്കാർ വസിക്കുന്ന ഈ ദ്വീപ് പുറത്തുനിന്നുള്ളവർക്ക് അന്യമാണ്. അതുപോലെ തന്നെ ഈ ദ്വീപിലുള്ളവർ തീർത്തും പ്രാകൃതമായ ജീവിരത രീതി പിന്തുടരുന്നവരാണ്. പുറത്തു നിന്നുള്ളവരെ ഒരു തരത്തിലും ഇവർ അംഗീകരിക്കില്ല. അങ്ങനെ വരുന്നവരെ അക്രമിച്ച് കൊലപ്പെടുത്തിയ ചരിത്രവുമുണ്ട്. മാത്രമല്ല, ഈ ദ്വീപിന് പുറത്ത് ഒരിക്കലും ഇറങ്ങിയിട്ടില്ലാത്ത ഇവർക്ക് രോഗങ്ങളോടുള്ള പ്രതിരോധ ശക്തി വളരെ കുറവാണ്. പുറത്തുനിന്നും ആളുകൾ വരുമ്പോൾ രോഗം പകരുന്നതിനുള്ള സാധ്യതകൾ കൂടി കണക്കിലെടുത്താണ് വിലക്ക്.

PC:Medici82

ചിൻ ഷി ഹ്വാങ്ങ് ഡിയുടെ ശവകുടീരം

ചിൻ ഷി ഹ്വാങ്ങ് ഡിയുടെ ശവകുടീരം

ശവകുടീരങ്ങൾ ഒളിപ്പിച്ച രഹസ്യങ്ങളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. പ്രത്യേകിച്ച് ചൈനയും ഈജിപ്തും പോലെ പുനർജീവിത വിശ്വാസങ്ങളുള്ള ഇടങ്ങളിലെ ശവകുടീരങ്ങൾ മറ്റൊരു പൂർണ്ണലോകമാണ് തുറന്നുതരുന്നത്. അത്തരത്തിലൊന്നാണ് ചൈനയിലെ ചിൻ ഷി ഹ്വാങ്ങ് ഡിയുടെ ശവകുടീരം. ചൈനയിലെ ആദ്യത്തെ ചക്രവർത്തിയായ ഇദ്ദേഹത്തിന്റെ ശവകുടീരം ഷാൻസി പ്രവിശ്യയിലെ സിയാനിലെ ലിന്റോംഗ് ജില്ലയിലാണുള്ളത്. 38 വർഷം സമയമെടുത്ത് നിർമ്മിച്ച ഇത് ഒരു വലിയ പിരമിഡിന്‍റെ താഴെയാണുള്ളത്. അദേഹത്തിന്‍റെ ഭരണത്തിന്റെ ഒരു ചെറിയ പതിപ്പ് തന്നെ ഈ ശവകുടീരത്തിലും കാണാം. കളിമണ്ണ് അഥവാ ടെറാകോട്ടയിൽനിർമ്മിച്ച ഒരു സൈന്യം തന്നെ അദ്ദേഹത്തിന്റെ ഈ ശവകുടീരത്തിൽ സൂക്ഷിച്ചിരുന്നു. അദ്ദേഹത്തിന്റെ മരണാനന്തര സൈന്യം എന്നാണ് ഈ കളിമൺ യോദ്ധാക്കളെ വിളിക്കുന്നത്. ചരിത്രകാരന്മാരെയും ഗവേഷകരെയും ഒരു പോലെ അമ്പരപ്പിച്ച കാഴ്ചകളാണ് ഇതിലുണ്ടായിരുന്നത്. ഇതിന്റെ പകുതി പോലും ഇനിയും ഖനനം നടത്തിയിട്ടില്ല. എന്തായാലും ചൈനീസ് സർക്കാർ ഇതിലേക്ക് ആരെയും കടത്തിവിടാറില്ല.

ഡൂംസ്ഡേ വോൾട്ട്, നോർവെ

ഡൂംസ്ഡേ വോൾട്ട്, നോർവെ

ലോകത്തിലെ വൈവിധ്യമാര്‍ന്ന വിത്തുകൾ ശേഖരിക്കപ്പെട്ടിരിക്കുന്ന ഒരു സീഡ് ബാങ്ക് എന്നു വേണെമങ്കിൽ ഏറ്റവും കുറഞ്ഞ വാക്കുകളിൽ ഇതിനെ പറയാം. ഏതെങ്കിലും തരത്തിലുള്ള അപകടങ്ങളോ നാശങ്ങളോ സംഭവിക്കുകയാണെങ്കിൽ വിത്തുകളെ അതിൽ നിന്നു സംരക്ഷിക്കുക എന്ന ലക്ഷ്യത്തിലാണ് ഇങ്ങനെയൊരു ആശയവും രൂപകല്പനയും നടത്തി ഡൂംസ്ഡേ വോൾട്ട് നിർമ്മിച്ചിരിക്കുന്നത്. ലോകത്തിന്റെ എല്ലാ ഭാഗങ്ങളിൽ നിന്നുമുള്ള എല്ലാതരത്തിലുമുള്ള വിത്തുകൾ ഇവിടെ ശേഖരിച്ചിട്ടുണ്ട്. വൈവിധ്യമാർന്ന സസ്യ വിത്തുകൾ ഇവിടെ കാണാം. ആർട്ടിക് സ്വാൽബാർഡ് ദ്വീപസമൂഹത്തിന്റെ നടുവിലായാണ് ഇതുള്ളത്. വളരെഅപൂർവ്വമായി മാത്രം തിരഞ്ഞെടുക്കപ്പെട്ട ചുരുക്കം ചില ആളുകൾക്കു മാത്രമേ പ്രവേശനം അനുവദിക്കാറുള്ളൂ.

PC:Subiet

സ്നേക്ക് ഐലന്‍ഡ് ബ്രസീൽ

സ്നേക്ക് ഐലന്‍ഡ് ബ്രസീൽ

ഒരു ദ്വീപു നിറയെ പാമ്പുകൾ, കയറിച്ചെന്നാൽ മടങ്ങി വരുവ് സാധ്യമോ എന്നറിയാത്ത ഒരു യാത്രയാണ് ബ്രസീലിലെ സ്നേക്ക് ഐലന്‍ഡിലേക്കുള്ളത്. നിങ്ങള്‍ക്ക് ഏറ്റവും കുറഞ്ഞത് ഒരു ദിവസം പോലും ജീവനോടെ കഴിയുവാൻ സാധിക്കാത്ത വിധത്തിൽ വിഷപ്പാമ്പുകളാൽ നിറഞ്ഞിരിക്കുന്ന സ്ഥലമാണിത്. അതുകൊണ്ടുതന്നെ ഇവിടേക്ക് പ്രവേശിക്കുന്നത് നിയമവിരുദ്ധമായും ബ്രസീൽ പ്രഖ്യാപിച്ചിട്ടുണ്ട്.

സർട്ട്സി ദ്വീപ്, ഐസ്ലാൻഡ്

സർട്ട്സി ദ്വീപ്, ഐസ്ലാൻഡ്

പ്രകൃതിയുടെ സ്വഭാവീകമായ സംരക്ഷണം സാധ്യമാകുന്നതിനായി പ്രവേശനം വിലക്കിയിട്ടുള്ള ഇടങ്ങളിലൊന്നാണ് ഐസ്ലാന്‍ഡിലെ സർട്ട്സി ദ്വീപ്. അഗ്നി പർവ്വത സ്ഫോടങ്ങളെ തുടർന്ന് രൂപപ്പെട്ട് ഈ ദ്വീപ് ഐസ്ലാൻഡിന്റെ തെക്കൻ തീരത്ത് ആണുള്ളത്. നാലു കൊല്ലം നീണ്ടു നിന്ന സ്ഫോടനങ്ങളാണ് ഇതിന്റെ സൃഷ്ടിക്ക് പിന്നിൽ. ലോകത്ത് ഏറ്റവും പുതിയതായി രൂപം കൊണ് ദ്വീപാണിത്. അനിയന്ത്രിതമായ കടന്നുകയറ്റം ചിലപ്പോൾ ഇതിന്റെ സ്വാഭാവീക രൂപാന്തരീകരണത്തെ സ്വാധീനിച്ചേക്കാം എന്നതിനാലാണ് വിലക്ക് ഏർപ്പെടുത്തിയിട്ടുള്ളത്. ചുരുക്കംചില ജിയോളജിസ്റ്റുകൾക്കും ശാസ്ത്രജ്ഞർക്കും മാത്രമേ ഇവിടേക്ക് ഇപ്പോൾ പ്രവേശനമുള്ളൂ,

PC:wikipedia

ഐസ് ഗ്രാൻഡ് ഷ്രൈൻ, ജപ്പാൻ

ഐസ് ഗ്രാൻഡ് ഷ്രൈൻ, ജപ്പാൻ

വളരെ പൗരാണികമായ ആരാധനാ രീതികളും സംസ്കാരവും ഉള്ള രാജ്യമാണ് ജപ്പാൻ. തങ്ങളുടെ പാരമ്പര്യങ്ങൾക്ക് വളരെയേറെ പാരമ്പര്യം കല്പിക്കുന്നു. അതിന്റെ അടയാളമാണ് ഇവിടെ കാണുന്ന ആയിരക്കണക്കിന് ക്ഷേത്രങ്ങൾ. ഇസെ ഗ്രാൻഡ് ദേവാലയമാണ് ഇവിടുത്തെ ഏറ്റവും പ്രസിദ്ധവും പ്രാധാന്യമേറിയതും ആയ ദേവാലയമാണ് ഐസ് ഗ്രാൻഡ് ഷ്രൈൻ. എട്ടാം നൂറ്റാണ്ടിലെ ഷിന്റോ പാരമ്പര്യം നിലനിർത്താൻ ഓരോ 20 വർഷം കൂടുമ്പോഴും ഈ ക്ഷേത്രം പുനർനിർമ്മിക്കപ്പെടുന്നു. അതുകൊണ്ടുതന്നെ സാധാരണക്കാർക്കും സന്ദർശകർക്കും ഇവിടെ പ്രവേശിക്കുവാൻ ഒരുക്കലും അനുമതിയില്ല. രാജകുടുംബാഗങ്ങൾക്കു മാത്രമേ ഇവിടെ പ്രവേശിക്കുവാൻ അനുമതിയുള്ളത്.

PC:N yotarou

ട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാംട്രാവൽ നൗ പേ ലേറ്റർ: പണം മേടിച്ച് യാത്രപോകാം.. പക്ഷേ അവസാനം പണിയാകരുത്! അറിഞ്ഞിരിക്കാം

ഇനിയൊരു കാഴ്ചയില്ല! 2023 ലെ യാത്രകളിൽ സന്ദർശിക്കുവാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങൾഇനിയൊരു കാഴ്ചയില്ല! 2023 ലെ യാത്രകളിൽ സന്ദർശിക്കുവാൻ കഴിയാത്ത ലക്ഷ്യസ്ഥാനങ്ങൾ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X