Search
  • Follow NativePlanet
Share
» »പുത്തന്‍വര്‍ഷം... പുതിയ തുടക്കം..പോകാം ഈ ക്ഷേത്രങ്ങളിലേക്ക്!

പുത്തന്‍വര്‍ഷം... പുതിയ തുടക്കം..പോകാം ഈ ക്ഷേത്രങ്ങളിലേക്ക്!

ഇതാ ജനുവരി ഒന്ന് ഒരു പുതിയ തുടക്കത്തോടെ ആരംഭിക്കുവാന്‍ കേരളത്തില്‍ ദര്‍ശനം നടത്തുവാന്‍ സാധിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

പുതിയൊരു വര്‍ഷം ജീവിതത്തിലേക്ക് കടന്നുവരുവാന്‍ ഇനി മണിക്കൂറുകള്‍ മാത്രമേ ബാക്കിയുള്ളൂ. നല്ല ഒരു വര്‍ഷം ആരംഭിക്കുവാന്‍ കാത്തിരിക്കുന്നവര്‍ക്ക് പുതുവത്സരത്തെ ക്ഷേത്രദര്‍ശനത്തോടെ സ്വീകരിക്കാം. ഇതാ ജനുവരി ഒന്ന് ഒരു പുതിയ തുടക്കത്തോടെ ആരംഭിക്കുവാന്‍ കേരളത്തില്‍ ദര്‍ശനം നടത്തുവാന്‍ സാധിക്കുന്ന ക്ഷേത്രങ്ങളെക്കുറിച്ച് വിശദമായി വായിക്കാം

തിരുനാവായ നാവാമുകുന്ദക്ഷേത്രം

തിരുനാവായ നാവാമുകുന്ദക്ഷേത്രം

നാവാ മുകുന്ദന്‍ എന്ന പേരില്‍ മഹാവിഷ്ണുവിനെ ആരാധിക്കുന്ന പ്രസിദ്ധമായ തിരുനാവായ നാവാമുകുന്ദക്ഷേത്രം മലപ്പുറം ജില്ലയിലാണുള്ളത്. വിഷ്ണുവിനൊപ്പം ശിവനെയും ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നതിനാല്‍ കാശിക്കു സമമാണ് തിരുനാവായ ദര്‍ശനം എന്നാണ് പണ്ടുമുതലേയുള്ള വിശ്വാസം. വിഷ്ണുവിനെ പിതാവായും ലക്ഷ്മീദേവിയെ മാതാവായും ഗജേന്ദ്രനെ മകനായുമാണ് ഇവിടെ കരുതുന്നത്. സാമൂതിരിമാരുടെ അധീനതയിലുള്ള ക്ഷേത്രപരിസരത്തുവെച്ചായിരുന്നു പ്രസിദ്ധമായ മാമാങ്കം നടന്നിരുന്നത്. ശ്രാദ്ധത്തിനും ബലിതര്‍പ്പണത്തിനും ഇവിടം പ്രസിദ്ധമാണ്. ക്ഷത്രിയരെ നിഗ്രഹിച്ച പരശുരാമന്‍ തന്റെ പാപങ്ങള്‍ തീര്‍ക്കുവാനും ക്ഷത്രിയരുടെ ആത്മാക്കള്‍ക്ക് മോചനം നല്കുവാനുമായി നിളയു‌ടെ തീരത്ത് ബലിതര്‍പ്പണം നടത്തിയപ്പോള്‍ അദ്ദേഹത്തിന്റെ പാപങ്ങള്‍ ഇല്ലാതാവുകയും ആത്മാക്കള്‍ക്ക് ശാന്തി ലഭിക്കുകയും ചെയ്തു എന്നാണ് വിശ്വാസം.

ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം

ആലത്തിയൂര്‍ ഹനുമാന്‍ ക്ഷേത്രം

ആഞ്ജനേയ ഭക്തര്‍ക്കിടയില്‍ ഏറെ പ്രസിദ്ധമായ ക്ഷേത്രമാണ് മലപ്പുറം ജില്ലയിലെ തിരൂരില്‍ മുസലിയാര്‍ അങ്ങാടിയില്‍ സ്ഥിതി ചെയ്യുന്ന ആലത്തിയൂർ പെരുംതൃക്കോവിൽ ശ്രീരാമ-ഹനുമാൻ ക്ഷേത്രം. മുഖ്യപ്രതിഷ്ഠ ശ്രീരാമന്‍ ആണെങ്കിലും ഹനുമാന്റെ പേരിലാണ് ക്ഷേത്രം അറിയപ്പെടുന്നത്. വസിഷ്ഠ മഹര്‍ഷി പ്രതിഷ്ഠ നടത്തിയ ക്ഷേത്രത്തിന് മൂവായിരത്തിലധികം വര്‍ഷം പഴക്കമുണ്ട്.

രാവണന്‍ തട്ടിക്കൊണ്ടുപോയ സീതാ ദേവിയെ അന്വേഷിച്ച് പോയപ്പോള്‍ ഹനുമാന്‍ കടല്‍ ചാടി ലങ്കയിലെത്തിയതിന്റെ പ്രതീകമായി നീളത്തിലുള്ള ഒരു കല്ല് ക്ഷേത്രത്തില്‍ കാണാം. ഈ കല്ല് സമുദ്രമായി സങ്കല്പിച്ച് ഭക്തര്‍ ഓടി വന്ന് കല്ലില്‍ തട്ടാതെ ചാടിക്കടക്കുന്നത് ഇവിടുത്തെ കാഴ്ചയാണ്.
PC:Pranchiyettan

വൈക്കം മഹാദേവ ക്ഷേത്രം

വൈക്കം മഹാദേവ ക്ഷേത്രം

കേരളത്തിലെ ഏറ്റവും പ്രസിദ്ധമായ ശിവ ക്ഷേത്രങ്ങളിലൊന്നാണ് വൈക്കം മഹാദേവ ക്ഷേത്രം. വിശ്വകര്‍മ്മാവിന്‍റെ സഹായത്തോട പരശുരാമനാണ് ക്ഷേത്രം ഇവിടെ നിര്‍മ്മിച്ചതെന്നാണ് വിശ്വാസം. രാവിലെ ദക്ഷിണാമൂർത്തിയായും ഉച്ചയ്ക്ക് കിരാത മൂർത്തിയായും വൈകിട്ട് രാജരാജേശ്വരനും എന്നിങ്ങനെ മൂന്നു ഭാവങ്ങളിലാണ് ഇവി‌ടെ ശിവനെ ആരാധിക്കുന്നത്. വൈക്കത്തപ്പനെ അന്നദാന പ്രഭു എന്നും വിളിക്കാറുണ്ട്.
PC:Georgekutty

തിരുമറയൂര്‍ ഹനുമദ് പൂജിത ശ്രീരാമ സ്വാമി ക്ഷേത്രം

തിരുമറയൂര്‍ ഹനുമദ് പൂജിത ശ്രീരാമ സ്വാമി ക്ഷേത്രം

പട്ടാഭിഷേക രൂപത്തില്‍ ശ്രീരാമനെ ആരാധിക്കുന്ന ക്ഷേത്രമാണ് തിരുമറയൂര്‍ ക്ഷേത്രം. എറണാകുളം ജില്ലയില്‍ പിറവം പേപ്പതിക്കു സമീപം സ്ഥിതി ചെയ്യുന്ന ക്ഷേത്രത്തിന് 800 വര്‍ഷത്തോളം പഴക്കമുണ്ട്. വനവാസക്കാലത്ത് ശ്രീരാമന്‍ ഇതുവഴി കടന്നു പോയിരുന്നുവെന്നും മാനിന്‍റെ രൂപത്തിലെത്തിയ മാരീചനെ രാമന്‍ അമ്പെയ്തു വീഴ്ത്തിയത് ഇവിടെ വെച്ചാണെന്നുമാണ് വിശ്വസിക്കപ്പെടുന്നത്. മറഞ്ഞിരുന്ന് അമ്പെയ്ത ഇടമായതിനാലാണ് പ്രദേശത്തിന് തിരുമറയൂര്‍ എന്ന പേരു വന്നതത്രെ. എന്നും ഹനുമാന്‍ രാമന് പൂജ ചെയ്യുവാനായി എത്തുന്ന ഇടം കൂടിയാണിത്.

കുമാരനല്ലൂര്‍ ദേവി ക്ഷേത്രം

കുമാരനല്ലൂര്‍ ദേവി ക്ഷേത്രം

കേരളത്തിലെ ഏറ്റവും പേരുകേട്ട ദുര്‍ഗ്ഗാ ക്ഷേത്രങ്ങളിലൊന്നാണ് കോട്ടയം ജില്ലയിലെ കുമാരനല്ലൂര്‍ ദേവി ക്ഷേത്രം. മധുര മീനാക്ഷി സങ്കല്പത്തിലാണ് ഇവി‌‌ടുത്തെ ദുര്‍ഗ്ഗാ പ്രതിഷ്ഠയുള്ളത്. ശ്രീചക്ര രീതിയില്‍ പണികഴിപ്പിച്ചിരിക്കുന്ന ശ്രീകോവിലും നാലമ്പലവുമാണ് ഇവിടെയുള്ളത്.
PC:kumaranalloortemple

തൃശിലേരി മഹാദേവ ക്ഷേത്രം

തൃശിലേരി മഹാദേവ ക്ഷേത്രം

മാനന്തവാടി തിരുനെല്ലിക്ക് സമാപം സ്ഥിതി ചെയ്യുന്ന തൃശിലേരി മഹാദേവ ക്ഷേത്രം കേരളത്തിലെ ഏറ്റവും പഴക്കംചെന്ന ക്ഷേത്രങ്ങളിലൊന്നാണ്. സ്വയംഭൂ ശിവലിംഗമാണ് ഇവിടെയുള്ളത് എന്നാണ് വിശ്വാസം. ജലദുര്‍ഗ്ഗാ പ്രതിഷ്ഠയാണ് ക്ഷേത്രത്തിലെ മറ്റൊരു പ്രത്യേകത. ചുറ്റിലും വെള്ളം നിറഞ്ഞു നില്‍ക്കുന്ന, ഏതു കാലാവസ്ഥയിലും മാറ്റമില്ലാത്ത ജലനിരപ്പുള്ള ശ്രീകോവിലാണ് ഇവിടെ ജലദുര്‍ഗ്ഗയ്ക്കായുള്ളത്. തിരുനെല്ലി ക്ഷേത്രത്തിലേക്ക് പോകുമ്പോള്‍ തൃശ്ശിലേരിയില്‍ ശ്രീമഹാദേവന് വിളക്കു വെച്ച്, പാപനാശിനിയില്‍ ബലിതര്‍പ്പണം നടത്തിയതിനു , തിരുനെല്ലിയില്‍ വിഷ്ണുവിനെ വണങ്ങണം എന്നതാണ് വിശ്വാസം.

PC:RajeshUnuppally

തത്തപ്പിള്ളി ദുര്‍ഗ്ഗാ ക്ഷേത്രം

തത്തപ്പിള്ളി ദുര്‍ഗ്ഗാ ക്ഷേത്രം

ദുര്‍ഗ്ഗാദേവിയുടെ കാല്പാദം പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമായ തത്തപ്പള്ളി മഹാദേവ ക്ഷേത്രം. ബാലികാ രൂപത്തിലാണ് ഇവിടെ ദേവിയെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ബാലികയായ ദേവി ക്ഷേത്രത്തിനു പുറത്താണ് പള്ളിയുറങ്ങുന്നത് എന്നാണ് വിശ്വാസം. ദിവസവും രാത്രിയിലെ പൂജ കഴിഞ്ഞ് കന്യകയായ ദേവിയെ പുറത്തെ പള്ളിയറയിലേക്ക് മാറ്റും. പിന്നീട് പുലര്‍ച്ചെ നടതുറക്കുമ്പോ ദേവിയെ ശ്രീകോവിലിലേക്ക് എഴുന്നള്ളിച്ചു കൊണ്ടുവരികയാണ് ചെയ്യുന്നത്.

അടാട്ട് ശിവക്ഷേത്രം.

അടാട്ട് ശിവക്ഷേത്രം.

പരശുരാമന്‍ പ്രതിഷ്ഠ നടത്തിയ കേരളത്തിലെ പുരാതനമായ ശിവക്ഷേത്രങ്ങളിലൊന്നാണ് അടാട്ട് ശിവക്ഷേത്രം. പരമേശ്വരനെയും തുല്യമായി ആരാധിക്കുന്ന ഈ ക്ഷേത്രം നിവേദ്യം എടുത്തുകഴിച്ച കഷ്ണനെ പൂട്ടിയിട്ട ഇടമാണെന്നാണ് വിശ്വസിക്കപ്പെടുന്നത്.
PC:RajeshUnuppally

ആഴിമല ശിവക്ഷേത്രം

ആഴിമല ശിവക്ഷേത്രം

കേരളത്തിലെ ഏറ്റവും ഉയരംകൂ‌ടിയ ശിവപ്രതിമ ഉയര്‍ന്ന ആഴിമല ക്ഷേത്രം തിരുവനന്തപുരം ജില്ലയിലാണുള്ളത്. ഗംഗാധരേശ്വര രൂപത്തിലുള്ള പരമശിവന്റെ 58 അടി ഉയരമുള്ള ശില്പം ആണിവിടുത്തെ ആകര്‍ഷണം.

നീണ്ടുര്‍ സുബ്രഹ്മണ്യ ക്ഷേത്രം

നീണ്ടുര്‍ സുബ്രഹ്മണ്യ ക്ഷേത്രം

താരകാസുരനെ വധിച്ചശേഷം അത്യുഗ്രഭാവത്തിൽ നിൽക്കുന്ന സുബ്രഹ്മണ്യനെ പ്രതിഷ്ഠിച്ചിരിക്കുന്ന ക്ഷേത്രമാണ് കോട്ടയം ജില്ലയിലെ നീണ്ടുര്‍ സുബ്രഹ്മണ്യ ക്ഷേത്രം. അഗസ്ത്യമുനി പ്രതിഷ്ഠ നടത്തിയ ഈ ക്ഷേത്രത്തില്‍ വേൽ തലകീഴായി പിടിച്ചും രൗദ്രഭാവത്തിൽ ഉത്തരീയം കൈത്തണ്ടയിൽ വീണു കിടക്കുന്നതുമായിട്ടാണ് ഇവിടുത്തെ ശിലാവിഗ്രഹമുള്ളത്. ഇവിടെയെത്തി പ്രാര്‍ത്ഥിച്ചാല്‍ എന്തുകാര്യവും സാധിക്കുമെന്നാണ് വിശ്വാസം.

PC:Ashok Rajan

കാത്തിരുന്നാല്‍ കാണുവാന്‍ സാധിച്ചെന്നുവരില്ല!! അപ്രത്യക്ഷമായേക്കുവാന്‍ സാധ്യതയുള്ള ഇടങ്ങള്‍കാത്തിരുന്നാല്‍ കാണുവാന്‍ സാധിച്ചെന്നുവരില്ല!! അപ്രത്യക്ഷമായേക്കുവാന്‍ സാധ്യതയുള്ള ഇടങ്ങള്‍

പുതുവര്‍ഷം ഐശ്വര്യമായി തു‌ടങ്ങാന്‍ പോകാം ഈ ക്ഷേത്രങ്ങള്‍പുതുവര്‍ഷം ഐശ്വര്യമായി തു‌ടങ്ങാന്‍ പോകാം ഈ ക്ഷേത്രങ്ങള്‍

Read more about: temple new year
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X