Search
  • Follow NativePlanet
Share
» »Day Trip: ഒരു പകലിൽ കണ്ടുതീർക്കാം തിരുവനന്തപുരത്തിന്‍റെ നഗരക്കാഴ്ച.. പ്രധാന ഇടങ്ങളിലൂടെ

Day Trip: ഒരു പകലിൽ കണ്ടുതീർക്കാം തിരുവനന്തപുരത്തിന്‍റെ നഗരക്കാഴ്ച.. പ്രധാന ഇടങ്ങളിലൂടെ

ഇതാ തിരുവനന്തപുരത്ത് ഏറ്റവും കുറഞ്ഞ സമയത്തിൽ ടൗണിനുള്ളിൽ തന്നെ കണ്ടുതീർക്കുവാൻ പറ്റിയ സ്ഥലങ്ങൾ...

തിരുവനന്തപുരം.. കേരളത്തിന്‍റെ ഭരണസിരാ കേന്ദ്രം എന്നതിനപ്പുറം മലയാളികളുടെ പ്രിയപ്പെട്ട യാത്രാ ലക്ഷ്യസ്ഥാനങ്ങളിലൊന്ന്. പത്മനാഭന്‍റെ ക്ഷേത്രത്തിൽ തൊഴുതിറങ്ങിയാണ് മിക്ക തിരുവനന്തപുരം യാത്രകളും ആരംഭിക്കുന്നത്. ഒന്നോ രണ്ടോ ദിവസമെടുത്ത് ഒരിക്കലും തിരുവനന്തപുരമെന്ന മഹാനഗരം കണ്ടുതീര്‍ക്കുവാൻ സാധിക്കില്ല. എന്നിരുന്നാലും പലവിധ ആവശ്യങ്ങൾക്കായി തിരുവനന്തപുരത്തു പോകുമ്പോൾ, വളരെ കുറഞ്ഞ സമയത്തിൽ നഗരം കാണാം. ഇതാ തിരുവനന്തപുരത്ത് ഏറ്റവും കുറഞ്ഞ സമയത്തിൽ ടൗണിനുള്ളിൽ തന്നെ കണ്ടുതീർക്കുവാൻ പറ്റിയ സ്ഥലങ്ങൾ...

Cover PC: Sooraj Perambra/ Unsplash

പത്മനാഭസ്വാമി ക്ഷേത്രം

പത്മനാഭസ്വാമി ക്ഷേത്രം

തിരുവനന്തപുരം യാത്രകളിൽ യാതൊരു കാരണവശാലും ആളുകൾ ഒഴിവാക്കാത്ത ഇടങ്ങളിലൊന്നാണ് പത്മനാഭ സ്വാമി ക്ഷേത്രം. വിശ്വാസികള്‍ മാത്രമല്ല, ക്ഷേത്രത്തിന്‍റ പ്രത്യേകതകളും ചരിത്രങ്ങളും കേട്ടറിഞ്ഞ് ഒരിക്കലെങ്കിലും ഇത് കാണണം എന്ന ആഗ്രഹത്തിലെത്തുന്നവരാണ് സന്ദർശകരിൽ അധികവും. അനന്തശയനത്തിലുള്ള മഹാവിഷ്ണുവിനെയാണ് ഇവിടെ പ്രതിഷ്ഠിച്ചിരിക്കുന്നത്. ക്ഷേത്രനിർമ്മിതിയും ചരിത്രവും ആചാരങ്ങളും അല്ല, ഇവിടുത്തെ അളവില്ലാത്ത നിധിശേഖരമാണ് പത്മനാഭസ്വാമി ക്ഷേത്രത്തെ ലോകത്തിന്റെ മുന്നിലടയാളപ്പെടുത്തിയിരിക്കുന്നത്. ഇവിടുത്തെ നിലവറകളിൽ സൂക്ഷിച്ചിരിക്കുന്ന നിധിശേഖരത്തിന് . ഒരു ട്രില്യൺ ഡോളറിൽ അധികം മൂല്യമുണ്ട് എന്നാണ് കരുതപ്പെടുന്നത്.
പരമാവധി ഒന്നര മണിക്കൂറോളം സമയം ക്ഷേത്രത്തിൽ ചിലവഴിക്കുവാനെടുക്കാം.

കുതിരമാളിക കൊട്ടാരം

കുതിരമാളിക കൊട്ടാരം

പത്മനാഭസ്വാമി ക്ഷേത്രത്തിൽ നിന്നും അധികം ദൂരത്തിലല്ല കുതിര മാളിക കൊട്ടാരം സ്ഥിതി ചെയ്യുന്നത്. കിഴക്കേക്കോട്ടയോട് അടുത്ത് സ്ഥിതി ചെയ്യുന്ന ഇത് നിർമ്മിക്കുന്നത് പ്രസിദ്ധനായ സ്വാതി തിരുന്നാൾ മഹാരാജാവിന്‍റെ കാലത്താണ്. കുതിരയുടെ രൂപത്തിൽ കൊട്ടാരത്തിന്‍റെ തെക്കുഭാഗത്തു ഘടിപ്പിച്ചിട്ടുള്ള ശില്പങ്ങളിൽ നിന്നുമാണ് ഇതിന് കുതിരമാളിക എന്ന പേരുവന്നത്. രണ്ടു നിലകളിലായി നാലുകെട്ടിന്‍റെ രൂപത്തിലാണ് ഇത് നിർമ്മിച്ചിരിക്കുന്നത്. ചരിത്രത്തിലും കലകളിലും താല്പര്യമുള്ളവർ വിട്ടുപോകാതെ കുതിര മാളിക കാണുവാനെത്തണം. പുരാവസ്തുക്കളും പെയിന്‍റിംഗുകളുമടക്കം കൗതുകമുണർത്തുന്ന നിരവധി കാഴ്ചകൾ ഇവിടെ കാണാം. തിങ്കളാഴ്ച ഒഴികെയുള്ള ദിവസങ്ങളിലാണ് ഇവിടെ സന്ദർശിക്കുവാൻ സാധിക്കുക.
50 മിനിറ്റ് സമയം മതിയാവും ഇവിടം കണ്ടുതീർക്കുവാന്‍.

PC:Dinakarr

നേപ്പിയർ മ്യൂസിയം

നേപ്പിയർ മ്യൂസിയം

തിരുവനന്തപുരത്തിന്‍റെ ചരിത്രക്കാഴ്ചകൾ കാണുവാൻ പറ്റിയ മറ്റൊരിടമാണ് നേപ്പിർ മ്യൂസിയം. ഇന്ത്യയിലെ തന്നെ ഏറ്റവും പഴക്കംചെന്ന മ്യൂസിയങ്ങളിലൊന്നാണിത്. 19-ാം നൂറ്റാണ്ടിലാണിത് നിർമ്മിച്ചത്. റോബർട്ട് കിസോം എന്ന ആർക്കിടെക്റ്റാണ് കൊട്ടാരം രൂപകല്പന ചെയ്തത്. 1880 ൽ ഇതിന്റെ നിർമ്മാണം പൂർത്തിയാക്കുകയും ചെയ്തു. മദ്രാ‍സ് സർക്കാറിന്റെ ഗവർണ്ണറായിരുന്ന നേപ്പിയർ പ്രഭുവിന്റെ പേരിലാണിത് അറിയപ്പെടുന്നത്. ഓട്ടു പ്രതിമകള്‍, ആഭരണങ്ങള്‍, രാജകീയരഥം, ആനക്കൊമ്പില്‍ തീര്‍ത്ത ശില്പങ്ങള്‍ തുടങ്ങിയവ ഇതിനുള്ളിൽ കാണാം.
40 മിനിറ്റ് സമയം മതിയാവും ഇത് കണ്ടുതീർക്കുവാൻ.

PC:Suniltg

നാച്വറൽ ഹിസ്റ്ററി മ്യൂസിയം, തിരുവനന്തപുരം

നാച്വറൽ ഹിസ്റ്ററി മ്യൂസിയം, തിരുവനന്തപുരം

ഇന്ത്യയിലെ തന്നെ ഏറ്റവും മികച്ച പ്രകൃതി ചരിത്ര മ്യൂസിയങ്ങളിൽ ഒന്നാണ് തിരുവനന്തപുരത്തെ നാച്വറൽ ഹിസ്റ്ററി മ്യൂസിയം. തിരുവനന്തപുരത്തെ മ്യൂസിയം കോമ്പൗണ്ടിൽ ആണിത് സ്ഥിതിചെയ്യുന്നത്. ചിതലുകളിൽ തുടങ്ങി തിമിംഗലങ്ങളിൽ വരെ നീണ്ടുനിൽക്കുന്ന മുഴുവൻ മൃഗങ്ങളെയും കുറിച്ചുള്ള സമഗ്രമായ വിവരങ്ങളും വസ്തുതകളും കണക്കുകളും ഇവിടെ കാണാം. ഇവിടുത്തെ പക്ഷികളുടെയും മൃഗങ്ങളുടെയും ശേഖരം ഈ രംഗത്ത് താല്പര്യമുള്ളവർക്കും പഠിക്കുന്നവർക്കും വ്യത്യസ്തമായ കാഴ്ചാനുഭവം നല്കുന്നു.
അര മണിക്കൂർ മുതൽ 45 മിനിറ്റ് വരെ സമയമെടുത്ത് ഇവിടെ ചിലവഴിക്കാം.

ശ്രീ ചിത്രാ ആർട്ട് ഗാലറി

ശ്രീ ചിത്രാ ആർട്ട് ഗാലറി

നേപ്പിയര്‌ മ്യൂസിയത്തോട് ചേർന്നു സ്ഥിതി ചെയ്യുന്നതാണ് ശ്രീ ചിത്രാ ആർട്ട് ഗാലറി.1935-ൽ സ്ഥാപിതമായ ഇവിടെ , ലോകോത്തര കലാകാരന്മാര്‍ വരച്ച, അതിമനോഹരങ്ങളായ 1100 പെയിന്റിംഗുകൾ ഉണ്ട്. രാജാ രവിവർമ്മ, നിക്കോളാസ് റോറിച്ച്, സ്വെറ്റോസ്ലാവ് റോറിച്ച്, ജമിനി റോയ്, രവീന്ദ്രനാഥ ടാഗോർ, വി.എസ്. വലിയതാൻ, സി. രാജ രാജ വർമ്മ, കെ.സി.എസ്. പണിക്കർ തുടങ്ങിയവരുടെ സൃഷ്ടികൾ ഉൾപ്പെടെയുള്ളവ ഇവിടെ കാണാം.

തിരുവനന്തപുരത്തൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ ഇതാണ്!!തിരുവനന്തപുരത്തൊരു സ്വര്‍ഗ്ഗമുണ്ടെങ്കിൽ ഇതാണ്!!

കനകക്കുന്ന് പാലസ്

കനകക്കുന്ന് പാലസ്

നേപ്പിയർ മ്യൂസിയത്തിനരുകിലായി തന്നെയാണ് കനകക്കുന്ന് പാലസ് സ്ഥിതി ചെയ്യുന്നത്. തിരുവിതാംകൂർ മഹാരാജാവ് ശ്രീമൂലം തിരുനാളിന്റെ കാലത്താണ് ഇത് നിർമ്മിക്കപ്പെട്ടത്. അക്കാലത്തെ, ഇന്നും നിലനിൽക്കുന്ന വളരെക്കുറച്ച് നിർമ്മിതികളിൽ ഒന്നും കൂടിയാണിത്. നഗരത്തിലെ കലാപരിപാടികളുടെ സ്ഥിരം വേദിയായി കൊട്ടാരം മാറിയിട്ടുണ്ട്. നിലവില്‍ ഇപ്പോൾ വിനോദസഞ്ചാര വകുപ്പിന്റെ കീഴിലാണ് സംരക്ഷിക്കപ്പെടുന്നത്. ഏകദേശം ഒരു മണിക്കൂർ സമയം ഇവിടെ ചിലവഴിക്കാം.

PC:Ranjithsiji

പഴവങ്ങാടി ഗണപതിക്ഷേത്രം

പഴവങ്ങാടി ഗണപതിക്ഷേത്രം

പത്മനാഭ സ്വാമി ക്ഷേത്രത്തില് നിന്നും അല്പം അകലെയായി സ്ഥിതി ചെയ്യുന്ന ക്ഷേത്രമാണ് പഴവങ്ങാടി ഗണപതിക്ഷേത്രം. തലസ്ഥാനത്തെ മാത്രമല്ല, കേരളത്തിലെ തന്നെ ഏറ്റവും പ്രസിദ്ധമായ ഗണപതി ക്ഷേത്രമാണിത്. . ഇന്ത്യൻ കരസേനയുടെ മദ്രാസ് റെജിമെന്‍റ് നോക്കിനടത്തുന്ന ക്ഷേത്രം എന്ന പ്രത്യേകതയും ഇതിനുണ്ട്. പഴവങ്ങാടി പ്രദേശത്തിന്‍റെ നടുവിലാണിതുള്ളത്. തിരുവിതാംകൂർ കരസേനക്കാർ ആരാധിച്ചുകൊണ്ടിരുന്ന വിഗ്രഹമാണ് ഇവിടെ ഇന്നുമുള്ളത്. ഗണപതിക്ക് നാളികേരം ഉടയ്ക്കൽ ആണ് ഇവിടുത്തെ പ്രധാന വഴിപാട്.

PC:Jithindop

തിരുവനന്തപുരത്തെ ഈ ബ്രിട്ടീഷ് എസ്റ്റേറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?തിരുവനന്തപുരത്തെ ഈ ബ്രിട്ടീഷ് എസ്റ്റേറ്റിനെക്കുറിച്ച് കേട്ടിട്ടുണ്ടോ?

തിരുവനന്തപുരത്തെ ക്ഷേത്രങ്ങളിലൂടെയൊരു യാത്രതിരുവനന്തപുരത്തെ ക്ഷേത്രങ്ങളിലൂടെയൊരു യാത്ര

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X