നവംബറും ഡിസംബറും പിന്നെ വരുന്ന ജനുവരിയുമെല്ലാം നാട്ടിലെ കല്യാണ സീസമാണ്. നൂറുകണക്കിന് വിവാഹങ്ങൾ നടക്കുന്ന സമയം. വിവാഹം കഴിഞ്ഞാൽ പിന്നെ ഹണിമൂണ്‍ ആണ്. തൊട്ടടുത്തു കിടക്കുന്ന വാഗമണ്ണും വയനാടും മൂന്നാറും മുതൽ കാശ്മീരും കുളും മണാലിയുമടക്കം ഇഷ്ടംപോലെ ഹണിമൂൺ ഡെസ്റ്റിനേഷനുകളെക്കുറിച്ച് നമ്മൾ കേട്ടിട്ടുണ്ട്. എന്നാൽ കേട്ടുമടുത്ത ഈ സ്ഥലങ്ങളല്ലാതെ വേറെയും ഇഷ്ടംപോലെ, ഇടങ്ങളുണ്ട്. ഹണിമൂൺ ഡെസ്റ്റിനേഷനായി കരുതിയില്ല എന്ന കാരണംകൊണ്ടു മാത്രം സഞ്ചാരികൾ മനസ്സിലാക്കാതെ പോയ ഹണിമൂൺ ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം...
ഉദയ്പൂർ
പോണ്ടിച്ചേരി
പുരി
ബേക്കൽ
ലക്ഷദ്വീപ്
ബീച്ച് ഹണിമൂണിനു പറ്റിയ മറ്റൊരു സ്ഥലമാണ് ലക്ഷദ്വീപ്. മറ്റിടങ്ങളെ അപേക്ഷിച്ച് യാത്രാ ചിലവ് അല്പം കൂടുമെങ്കിലും ആ യാത്രയും യാത്രയും അനുഭവങ്ങളും എന്നും അതിലും മുകളിലായിരിക്കും. ദ്വീപുകളിലൂടെയുള്ള യാത്രയും കടലും കടൽവിനോദങ്ങളും കടലിലോട്ട് ഇറങ്ങിക്കിടക്കുന്ന റിസോർട്ടും ഒക്കെയായി ഇവിടുത്തെ ദിവസങ്ങൾ പരമാവധി ആസ്വദിക്കാം.
സുന്ദർബൻസ്
കാടും വന്യജീവികളും ഒക്കെയായി പ്രകൃതിയോട് ഇണങ്ങിയൊരു ഹണിമൂൺ ആണ് ലക്ഷ്യം വയ്ക്കുന്നതെങ്കിൽ സുന്ദർബൻസ് തിരഞ്ഞെടുക്കാം. ജംഗിള് ലോഡ്ജുകളിൽ ഉള്ള താമസവും കാടുകളിലേക്കുള്ള യാത്രയും ഒപ്പം പ്രിയപ്പെട്ടവരും എല്ലാം ചേരുമ്പോൾ ഒരു മികച്ച യാത്ര തന്നെയാരിക്കും ഇത്. നവംബർ മുതൽ ഫെബ്രുവരി വരെയാണ് ഇവിടം സന്ദർശിക്കുവാൻ ഏറ്റവും അനുയോജ്യമായ സമയം. നിങ്ങളും പ്രകൃതിയും മാത്രമുള്ള ഒരു ലോകമാകും സുന്ദർബന്‍സ് ഹണിമൂൺ ആഘോഷിക്കുവാനെത്തുന്നവർക്കായി കരുതിവെക്കുന്നത്.
ലഡാക്ക്
കുളുവും മണാലിയും ഹണമൂൺ പാക്കേജിലെ ഏറ്റവും തിരക്കേറിയ സ്ഥലങ്ങളാണ്. വർഷത്തിൽ ഓഫ് സീസൺ ആണെങ്കില് പോലും കുളു-മണാലി പാക്കേജ് തിരഞ്ഞെടുക്കുന്നവരുണ്ട്. എന്നാൽ യാത്ര കുറച്ചൊന്നുകൂടി നീട്ടുവാണെങ്കിൽ അത് ലഡാക്കിലോട്ടാക്കാം.ന പങ്കാളിയോടൊത്ത് മഞ്ഞിന്റെ മരുഭൂമിയിലൂടെയുള്ള സാഹസികത യാത്ര ജീവിതത്തിലെ ഏറ്റവും മികച്ച തുടക്കങ്ങളിലൊന്നാവും. സന്‍സ്കാർ വാലി, ചന്ദ്രശില, പാൻഗോങ് ലേക്ക് തുടങ്ങിയ സ്ഥലങ്ങൾ യാത്രയിൽ സന്ദർശിക്കാം.
ആലപ്പുഴ
ഹ്യുണ്ടായിയുടെ 'ടർബോ ജോസ്' 55,000 രൂപ വിലക്കുറവിൽ



Click it and Unblock the Notifications















