Search
  • Follow NativePlanet
Share
» »യാത്രാ പ്ലാനുകളെന്തായി? ഇതാ നവംബറിലെ യാത്രകൾക്കായി ഈ ഇടങ്ങൾ നോക്കാം

യാത്രാ പ്ലാനുകളെന്തായി? ഇതാ നവംബറിലെ യാത്രകൾക്കായി ഈ ഇടങ്ങൾ നോക്കാം

ഇതാ നവംബർ മാസത്തിൽ പോകുവാൻ പറ്റി ലോകത്തിലെ ചില ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം

ശൈത്യകാലത്തിന്‍റെ തുടക്കസമയം ആയതുകൊണ്ടു തന്നെ നവംബർ മാസത്തിലെ യാത്രകൾക്ക് ആരും കാര്യമായി തയ്യാറെടുക്കാറില്ല. പകരം ഡിസംബറിലെ അവധിയും പുതുവർഷവും കൂട്ടി ഒരു വലിയ യാത്ര പ്ലാൻ ചെയ്യുന്നതിലായിരിക്കും മിക്കവർക്കും ശ്രദ്ധ. എന്നാൽ ഇത്തവണ പതിവ് ശീലങ്ങൾ മാറ്റിവെച്ച് കുറച്ച് യാത്രകൽ പ്ലാൻ ചെയ്താലോ.. ഇതാ നവംബർ മാസത്തിൽ പോകുവാൻ പറ്റി ലോകത്തിലെ ചില ലക്ഷ്യസ്ഥാനങ്ങൾ പരിചയപ്പെടാം...

 പുഷ്കർ മേള

പുഷ്കർ മേള

നവംബർ മാസത്തിലെ യാത്രയിൽ ഏറ്റവുമാദ്യം ഉൾപ്പെടുത്തേണ്ട സ്ഥലമാണ് രാജസ്ഥാനിലെ ജയ്പൂരിനു സമീപം പുഷ്കറിൽ നടക്കുന്ന പുഷ്കർ ഒട്ടക മേള. ഒട്ടകങ്ങളുടെ സൗന്ദര്യമത്സരമെന്ന് വിശേഷിപ്പിക്കപ്പെടുന്ന ഈ ആഘോഷം എല്ലാ വർഷവും നവംബർ മാസത്തിലാണ് നടക്കുന്നത്. ഈ വർഷത്തെ പുഷ്കർ മേള നവംബർ 1 നു തുടങ്ങി 9ന് അവസാനിക്കും. . നവംബർ 1 മുതൽ 6 വരെ - പുഷ്കർ കന്നുകാലി മേള, നവംബർ 7, 8 - പുഷ്കർ സാംസ്കാരിക മേള ,നവംബർ 9 - പുഷ്കർ ഉത്സവം എന്നിങ്ങനെ മൂന്ന് ഘട്ടങ്ങളിലായാണ് പുഷ്കർ മേള നടക്കുന്നത്. ഒട്ടകങ്ങളുടെ ഓട്ടമത്സരം മുതൽ അവയുടെ വില്പനയും രാജസ്ഥാനി പുരുഷന്മാരിലെ മീശക്കാരനെ കണ്ടെത്തുവാനുള്ള മത്സരങ്ങളും പുഷ്കർ തടാകത്തിലെ വിശുദ്ധ സ്നാനവും ഒക്കെയയാി ആത്മീയവും സാംസ്കാരികവുമായ ആഘോഷമാണിത്.

ദുബായ്

ദുബായ്

മലയാളികളുടെ ജീവിതത്തോട് ഏറെ ചേർന്നു നിൽക്കുന്ന നാടാണ് ഗൾഫ്. അതിൽ ദുബായ്ക്ക് പ്രധാന്യം കുറച്ചധികമുണ്ട്. മാത്രമല്ല, വലിയ തിലവില്ലാതെ, എളുപ്പത്തിൽ പോയി വരുവാൻ സാധിക്കുന്ന വിദേശ ലക്ഷ്യസ്ഥാനം എന്ന നിലയിലേക്ക് കഴിഞ്ഞ കുറച്ചുകാലത്തിനിടയിൽ ദുബായ് വളർന്നിട്ടുണ്ട്. മണലാരണ്യത്തെ ഇന്നു കാണുന്ന ദുബായുടെ രൂപത്തിലേക്ക് മാറ്റിയെടുക്ക കഥ ഇവിടെത്തിയാൽ നേരിട്ടുമനസ്സിലാക്കാം. ബുർജ് ഖലീഫ, മ്യൂസിയം ഓഫ് ഫ്യൂച്ചർ, ദുബായ് ഗാര്‍ഡന്‍ ഗ്ലോ, ദുബായ് മാൾ, പാം ഐലന്‍ഡ്സ് ദുബായ്,ഗ്ലോബല്‍ വില്ലേജ്
എന്നിങ്ങനെ നിരവധി കാഴ്ചകൾ ഇവിടെയുണ്ട്. ഇവിടെയെത്തി കുറേ മാളുകളിൽ കറങ്ങുക എന്നതിനേക്കാൾ ഉപരി ഈ പ്രദേശത്തം അതിന്റെ സംസ്കാരത്തിലൂടെയും ചരിത്രത്തിലൂടെയും മനസ്സിലാക്കുക എന്നതായിരിക്കണം യാത്രയുടെ ലക്ഷ്യം.

PC:Darcey Beau

കൊളംബോ

കൊളംബോ

രാഷ്ട്രീയ അനിശ്ചിതങ്ങൾക്കു ശേഷം തിരിച്ചുവരവിന്റെ പാതയിൽ നിൽക്കുന്ന ശ്രീലങ്കയിൽ ഈ നവംബർ മാസത്തിൽ സന്ദർശിക്കുവാൻ പറ്റിയ സ്ഥലമാണ് കൊളംബോ. ശ്രീലങ്കൻ യാത്രയിൽ വെറുതെ കടന്നുപോകുന്ന ഒരു സ്ഥലമായാല്ല കൊളംബോയെ കാണേണ്ടത്. പകരം, ഇതിന്റെ ഇന്നലെകളെ വേമം പരിചയപ്പെടുവാൻ. ഇന്നത്തെ നഗരത്തിനു കാണുന്ന സൗന്ദര്യത്തിനു പിന്നിൽ അതിന്റെ ഇന്നലെകളുടെ സ്വാധീനം ഒട്ടും മാറ്റിനിർത്തുവാൻ സാധിക്കില്ല. മാത്രമല്ല, ശ്രീലങ്കയുടെ മറ്റു ഭാഗങ്ങളിൽ നിന്നും തീർത്തും വ്യത്യസ്തമായ ഒരു സ്ഥലം കൂടിയാണ് കൊളംബോ. ആധുനികതയിലേക്ക് ഓരോ ദിവസവും വളർന്നുകൊണ്ടിരിക്കുന്ന കൊളംബോ നവംബർ മാസയാത്രകൾക്ക് മികച്ച ഒരു തിരഞ്ഞെടുപ്പു കൂടിയായിരിക്കും.

PC:Christoph Theisinger

വിയറ്റ്നാം കാണാം

വിയറ്റ്നാം കാണാം

നവംബർ മാസ യാത്രാലിസ്റ്റിലേക്ക് കൂടുതല്‍ ആലോചിക്കാതെ കൂട്ടിച്ചേർക്കുവാൻ പറ്റിയ സ്ഥലമാണ് വിയറ്റ്നാം. വിന്‍ററിന്റെ തുടക്കകാലം ആയതിനാൽ തന്നെ അധികം ചൂടും അധികം തണുപ്പും അനുഭവപ്പെടാത്ത, വളരെ പ്രസന്നമായ കാലാവസ്ഥയായിരിക്കും വിയ്റ്റ്നാമിൽ നവംബർ സമയത്ത് അനുഭവപ്പെടുക. വിയറ്റ്നാമിന്റെ അയൽക്കാരായ പല രാജ്യങ്ങളിലും വലിയ രീതിയിൽ സഞ്ചാരികളെത്തിച്ചേരുമെങ്കിലും ഇവിടെ രാജ്യത്ത് തിരക്ക അനുഭവപ്പെടില്ല. അതുകൊണ്ടുതന്നെ ഒരു ട്രോപ്പിക്കൽ ബീച്ച്, യാത്രാനുഭവം വേണ്ടവർക്ക് വിയറ്റ്നാം തിരഞ്ഞെടുക്കാം.

PC:Ruslan Bardash

ഗോവ മാടി വിളിക്കും..പക്ഷേ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് മുട്ടൻ പണിഗോവ മാടി വിളിക്കും..പക്ഷേ ഇത് ശ്രദ്ധിച്ചില്ലെങ്കില്‍ കാത്തിരിക്കുന്നത് മുട്ടൻ പണി

ബുഡാപെസ്റ്റ്

ബുഡാപെസ്റ്റ്

കിഴക്കിന്‍റെ പാരീസ് എന്നു വിളിപ്പേരുള്ള ബുഡാപെസ്റ്റ് പേരുപോലെ തന്നെ അതിമനോഹരമാണ്. എന്നാൽ പാരീസ് സന്ദർശിക്കുന്ന ചിലവില്ലാതെ ഇവിടെ കാണാം എന്നത് സ‍ഞ്ചാരികളെ ബുഡാപെസ്റ്റിലേക്ക് ആകർഷിക്കുന്നു. അതിമനോഹരമായ നഗര നിർമ്മിതികളാണ് ബുഡാ പെസ്റ്റിനെ മറ്റുനഗരങ്ങളിൽ നിന്നും വ്യത്യസ്തമാക്കുന്നത്. ഡാന്യൂബ് നദിയുടെ തീരത്ത് സ്ഥിതി ചെയ്യുന്ന ഈ നഗരം യൂറോപ്പിന്‍റെ ഫോട്ടോജെനിക് നഗരമെന്നും അറിയപ്പെടുന്നു. ഒരു പക്ഷേ, ഹംഗറി എന്ന രാജ്യത്തേക്കാൾ ഇവിടുത്തെ ബുഡാപെസ്റ്റ് എന്ന തലസ്ഥാനമാണ് കൂടുതൽ പേരുകേട്ടിരിക്കുന്നത്. പഴമയുടെയും പുതുമയുടെയും അതിമനോഹരമായ സമ്മിശ്രണമാണ് നഗരത്തിൻറെ ഭംഗി.

ബാലി

ബാലി

ഏതു സീസണിലും പോകുവാൻ സാധിക്കുന്ന ബാലി ബീച്ച് പ്രേമികളുടെ ലക്ഷ്യസ്ഥാനമാണ് പതിനേഴായിരത്തോളം ദ്വീപുകളുള്ള ഇന്തോനേഷ്യയിലെ ഒരു ദ്വീപായ ബാലിയെ ലോകം അറിയുന്നത് അതിന്റെ ബീച്ചുകളുടെ ഭംഗിയുടെ പേരിലാണ്. ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നും സ്ഥിരമായി സ‍ഞ്ചാരികളെത്തുന്ന ഹോട്ട് ഡെസ്റ്റിനേഷൻ കൂടിയാണ്. ബീച്ച് കൂടാതെ, അഗ്നി പർവ്വതങ്ങൾ, പാർക്ക്, മൃഗശാല, ഷോപ്പിങ് ഒരുപാട് കാര്യങ്ങളുണ്ട് ബാലിയെ പ്രസിദ്ധമാക്കുന്നത്.
എന്നാൽ കുറഞ്ഞ വിമാന യാത്രാ നിരക്ക്, ചിലവ് കുറഞ്ഞ സൗകര്യങ്ങൾ, തുടങ്ങിയ കാര്യങ്ങളാണ് ഇന്ത്യക്കാരെ ബാലിയിലേക്ക് ആകർഷിക്കുന്നത്.
ഈ അടുത്ത് കൂടുതൽ ആളുകളെ ബാലിയിലേക്ക് ആകർഷിക്കുന്നതിനായി പത്ത് വർഷം വരെ സാധുതയുള്ള സെക്കൻഡ് ഹോം വിസ എന്ന പദ്ധതി അവതരിപ്പിച്ചിരുന്നു. നീണ്ട കാലയളവിലേക്ക് ഇന്തോനേഷ്യയിൽ താമസിക്കുവാൻ താല്പര്യമുള്ളവരെ ലക്ഷ്യം വെച്ചാണിത്.

PC:Alfiano Sutianto

മരുഭൂമിയിലെ കണ്ടൽക്കാട് മുതൽ ബനാനാ ദ്വീപ് വരെ.. ഖത്തർ യാത്രയിൽ വിട്ടുപോകരുത് ഈ സ്ഥലങ്ങൾമരുഭൂമിയിലെ കണ്ടൽക്കാട് മുതൽ ബനാനാ ദ്വീപ് വരെ.. ഖത്തർ യാത്രയിൽ വിട്ടുപോകരുത് ഈ സ്ഥലങ്ങൾ

കാണുന്നെങ്കിൽ ഇങ്ങനെ വേണം.. ഗോവ കാണാൻ 'ബെസ്റ്റ്' നവംബർ തന്നെ! കാരണവുംകാണുന്നെങ്കിൽ ഇങ്ങനെ വേണം.. ഗോവ കാണാൻ 'ബെസ്റ്റ്' നവംബർ തന്നെ! കാരണവും

കെയ്റോ

കെയ്റോ

ഇന്ത്യയിൽ നിന്നും നവംബർ മാസത്തിൽ കുറഞ്ഞ ചിലവിൽ സന്ദർശിക്കുവാൻ കഴിയുന്ന മറ്റൊരു സ്ഥലമാണ് കെയ്റോ. ഈജിപ്തിന്റെ തലസ്ഥാനമായ ഇവിടം അറബ് ലോകത്തെ ഏറ്റവും വലിയ നഗരം കൂടിയാണ്. ചരിത്രക്കാഴ്ചകൾക്ക് പേരുകേട്ടിരിക്കുന്ന ഇവിടം ലോകാത്ഭുതങ്ങളിൽ ഒന്നായ ഗിസയിലെ പിരമിഡ് സ്ഥിതി ചെയ്യുന്ന സ്ഥലം കൂടിയാണ്. നൂറ്റാണ്ടുകളുടെ ചരിത്രം സ്വന്തമായുള്ള നഗരത്തിന്‍റെ ആ ഭംഗി ഇന്നും ഇവിടെ സംരക്ഷിച്ചിട്ടുണ്ട്. ലോകത്തിന്‍റെ മാതാവ് എന്നാണ് കെയ്റോയെ ഈജിപ്തുകാർ വിശേഷിപ്പിക്കുന്നത്. ഇത്രയൊക്കെ ആയാലും ലോകത്തിലെ ഏറ്റവും മലിനമായ നഗരങ്ങളിൽ ഒന്നു കൂടിയാണിത്. ലോകാത്ഭുതമായ പിരമിഡും മറ്റു ചരിത്രക്കാഴ്ചകളും തിരക്കില്ലാതെ ആസ്വദിക്കാം എന്നതാണ് നവംബർ മാസത്തിൽ ഈ സ്ഥലം സന്ദർശിക്കുന്നതുകൊണ്ടുള്ള ഗുണം.

PC:Jack Krier

യൂറോപ്പ് കാണുവാൻ ഷെങ്കൻ വിസ; എങ്ങനെ അപേക്ഷിക്കാം,ഇളവ് ലഭിക്കുന്നവർ ആരൊക്കെ? അറിയേണ്ടതെല്ലാംയൂറോപ്പ് കാണുവാൻ ഷെങ്കൻ വിസ; എങ്ങനെ അപേക്ഷിക്കാം,ഇളവ് ലഭിക്കുന്നവർ ആരൊക്കെ? അറിയേണ്ടതെല്ലാം

ചാടികയറി ട്രിപ്പ് പോകാൻ വരട്ടെ, ടൂർ പാക്കേജുകൾ ചുമ്മാതാണോ, ഗുണം ഇങ്ങനെയൊക്കെചാടികയറി ട്രിപ്പ് പോകാൻ വരട്ടെ, ടൂർ പാക്കേജുകൾ ചുമ്മാതാണോ, ഗുണം ഇങ്ങനെയൊക്കെ

Read more about: world winter travel ideas
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X