Search
  • Follow NativePlanet
Share
» »മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍

മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ കണ്ടുതീര്‍ക്കാം ഉത്തരാഖണ്ഡിലെ ഈ ഇടങ്ങള്‍

ഇതാ ഈ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഉത്തരാഖണ്ഡില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങള്‍ പരിചയപ്പെ‌‌ടാം

പുണ്യഭൂമിയാണ് ഉത്തരാഖണ്ഡ്... പുരാണങ്ങളിലെ വിശുദ്ധ സ്ഥാനങ്ങളും പുണ്യനദികളുടെ സാന്നിധ്യവും കൊണ്ട് അനുഗ്രഹീതമായ ദേവഭൂമി. ഹിമാലയന്‍ മലനിരകളും ഹില്‍ സ്റ്റേഷനുകളും തീര്‍ത്ഥാടന കേന്ദ്രങ്ങളും പുണ്യ ക്ഷേത്രങ്ങളും വെള്ളച്ചാട്ടങ്ങളും ക്യാംപിങ്ങും ട്രക്കിങ്ങും സ്കീയിങ്ങും തടാകങ്ങളും കാടുകളും എല്ലാമായി സഞ്ചാരികള്‍ക്ക് വേണ്ടതെല്ലാം ഇവിടെയുണ്ട്. പലപ്പോഴും യാത്രകളില്‍ പ്രധാനമായും ഡെറാഡൂണും ഓലിയും മസൂറിയും മാത്രം സന്ദര്‍ശിച്ചു പോകുമ്പോള്‍ മൗണ്ട് അബ്ബോട്ടും ചക്രതയും കലപ്പും ഉള്‍പ്പെടെ ഇവിടുത്തെ ഏറ്റവും മനോഹരമായ കുറേയധികം കാഴ്ചകള്‍ നഷ്ടപ്പെടുത്തുകയും ചെയ്യുന്നുണ്ട്.
ഇതാ ഈ മാര്‍ച്ച്, ഏപ്രില്‍ മാസങ്ങളില്‍ ഉത്തരാഖണ്ഡില്‍ തീര്‍ച്ചയായും സന്ദര്‍ശിച്ചിരിക്കേണ്ട സ്ഥലങ്ങള്‍ പരിചയപ്പെ‌‌ടാം

കുറഞ്ഞ ചിലവില്‍

കുറഞ്ഞ ചിലവില്‍

തിരക്കേറിയ ടൂറിസം സീസണില്‍ നിന്നും ഉത്തരാഖണ്ഡ് ചെറിയൊരു 'ബ്രേക്ക്' എ‌ടുക്കുന്ന സമയമാണ് മാര്‍ച്ച്, ഏപ്രില്‍ മാസങ്ങള്‍. ഈ സമയത്ത് ഇവിടെ എത്തിച്ചേരുന്ന സഞ്ചാരികളു‌ടെ എണ്ണം താരതമ്യേന കുറവ് ആയിരിക്കുമെന്നു മാത്രമല്ല, ഹോട്ടലുകളിലും ഹോം സ്റ്റേകളിലുമെല്ലാം ഓഫ് സീസമ്‍ ആയതിനാലുള്ള ഗുണങ്ങള്‍ ലഭിക്കുകയും ചെയ്യും. ചുരുക്കി പറഞ്ഞാല്‍ പോക്കറ്റ് കാലിയാക്കാതെ കുറഞ്ഞ ചിലവില്‍ ഉത്തരാഖണ്ഡ് കറങ്ങിയടിക്കുവാന്‍ പറ്റിയ സയയം കൂടിയാണിത്.

PC:Amit Shaw

റാണിഖേത്

റാണിഖേത്

ഹിമാലയ മലനിരകളോട് ചേര്‍ന്ന് സമുദ്രനിരപ്പില്‍ നിന്നും 1869 മീ ഉയരത്തില്‍ സ്ഥിതി ചെയ്യുന്ന റാണിഖേത് റാണിയുടെ പുല്‍മേ‌ട് എന്നാണ് അറിയപ്പെടുന്നത്. അല്‍മോറ ജില്ലയില്‍ സ്ഥിതി ചെയ്യുന്ന റാണിഖേതിന് പട്ടണത്തിരക്കുകളില്‍ നിന്നും കാഴ്ചകള്‍ തേടിയെത്തുന്ന സഞ്ചാരികളു‌‌ടെ മനസ്സില്‍ കയറിപ്പറ്റുന്ന വിദ്യ അറിയാം.
കുമയോണിലെ റാണി പത്മിനിയുടെ പേരില്‍ നിന്നുമാണ് റാണിഖേതിന് ഈ പേരു ലഭിച്ചത് എന്നാണ് ചരിത്രം. റാണിക്ക് ഏറെ ഇഷ്ടമുണ്ടായിരുന്ന ഈ പ്രദേശത്ത് അവര്‍ക്ക് ഒരു കൊട്ടാരം പണിതു നല്കിയാണ് ഭര്‍ത്താവ് സുധർദേവ് രാജ്ഞിനെ സന്തോഷിപ്പിച്ചത്. ഈ കൊട്ടാരം ഇന്നിവി‌ടെ കാണുവാനില്ലെങ്കിലും അതിന്റെ ഭാഗമായിരുന്ന പഴത്തോ‌ട്ടങ്ങള്‍ ഇവി‌ടെ ഇന്നുമുണ്ട്.
ഇന്ത്യൻ സൈന്യത്തിന്‍റെ കുമയൂൺ റെജിമെന്റ്, നാഗ് റെജിമെന്റ് എന്നിവയുടെ ആസ്ഥാനവും റാണിഖേതില്‍ സ്ഥിതി ചെയ്യുന്നു.
വര്‍ഷത്തില്‍ എപ്പോള്‍ വേണമെങ്കിലും ഇവിടേക്ക് വരുവാന്‍ യോജിച്ച സമയമാണെങ്കിലും കുറച്ചുകൂടി മികച്ച സമയം ഏപ്രില്‍, മേയ് മാസങ്ങളാണ്.
PC:Harshit SR

മജ്ഖാലി

മജ്ഖാലി


ഹിമാലയന്‍ കാഴ്ചകളുടെ അതിമനോഹരമായ ദൃശ്യാനുഭവം നല്കുന്ന സ്ഥലമാണ് മജ്ഖാലി. റാണിഖേതില്‍ നിന്നും 12 കിലോമീറ്റര്‍ അകലെ സ്ഥിതി ചെയ്യുന്ന മജ്ഖാലി കാളി ക്ഷേത്രത്തിനും പ്രസിദ്ധമാണ്. ഗോള്‍ഫ് കോഴ്സുകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം. പ്രാദേസികമായ ചെറിയ ചെറിയ യാത്രകള്‍ ന‌‌‌ടത്തുവാന്‍ സാധിക്കുന്ന കുറേയധികം പോക്കറ്റ് വഴികളും ഇവിടെയുണ്ട്.

ചൗകോരി

ചൗകോരി

സ്വപ്നങ്ങളില്‍ കാണുന്ന കാഴ്ചകള്‍ നേരില്‍ കണ്ടാസ്വദിക്കുവാന്‍ സാധിക്കുന്ന സ്ഥലമാണ് ചൗകോരി. ഹിമാലയത്തിന്റെയും ഉത്തകാഖണ്ഡിന്റെ പ്രത്യേകതയായ കാ‌ടുകളുടെയും കാഴ്ച മാറ്റിനിര്‍ത്തിയാല്‍ നന്ദാ ദേവിയുടെയും നന്ദാ കോട്ടയുടെയും പാഞ്ചൗലി മലനിരകളുടെയും അതിമനോഹരമായ കാഴ്ചകളും കാണാം. സമുദ്രനിരപ്പില്‍ നിന്നും 2,010 മീറ്റര്‍ ഉയരത്തിലാണിവിടം സ്ഥിതി ചെയ്യുന്നത്.
ഒരു ചെറിയ കൂടയു‌ടെ രൂപത്തില്‍ ഹിമാലയത്തോട് ചേര്‍ന്നൊ‌ട്ടി നില്‍ക്കുന്ന ഗ്രാമമാണിത്. മറ്റൊന്ന് ഇവിടുത്തെ സൂര്യോദയവും സൂര്യാസ്മയ കാഴ്ചകളുമാണ്. രാത്രികളും വളരെ വ്യത്യസ്തമായ അനുഭവമാണ് സഞ്ചാരികള്‍ക്ക് സമ്മാനിക്കുന്നത്.
തേയിലത്തോ‌ട്ടങ്ങളാണ് ഇവിടുത്തെ മറ്റൊരു മനോഹരമായ കാഴ്ച. സ്വാതന്ത്ര്യത്തിനു മുന്‍പ് ബ്രിട്ടീഷുകാരുടെ കാലത്താണ് ഇവിടെ തേയിലകൃഷി ആരംഭിക്കുന്നത്.
PC:Shubhachemu

രാംനഗര്‍

രാംനഗര്‍

ഉത്തരാഖണ്ഡില്‍ വേനല്‍ക്കാല യാത്രയില്‍ തീര്‍ച്ചയായും കണ്ടിരിക്കേണ്ട മറ്റൊരു സ്ഥലമാണ് രാംനദര്‍. പ്രസിദ്ധമായ ജിം കോര്‍ബറ്റ് ദേശീയോദ്യാനത്തോട് ചേര്‍ന്നു കിടക്കുന്ന രാം നഗര്‍ ജിം കോര്‍ബറ്റിന്റെ കവാടം എന്നും അറിയപ്പെടുന്നു. ലിച്ചി കൃഷിക്ക് ഏറെ പ്രസിദ്ധമാണ് ഇവിടം. സീതബാനി ക്ഷേത്രവും ഗാര്‍ജിയാ ദേവി ക്ഷേത്രവും ആണ് ഇവിടെ കാണേണ്ട മറ്റു രണ്ടു കാഴ്ചകള്‍.

PC:Anamdas

ഗാഞ്ചരിയ

ഗാഞ്ചരിയ

ചമോലി ജില്ലയില്‍ സ്ഥിതി ചെയ്യുന്ന, ചിലവ് കുറഞ്‍ യാത്രകളില്‍ തിരഞ്ഞെടുക്കുവാന്‍ പറ്റിയ സ്ഥലമാണ് ഗാഞ്ചരിയ. ഹേമകുണ്ഡ് സാഹിബിലേക്കും വാലി ഓഫ് ഫ്ലവേഴ്സിലേക്കുമുള്ള യാത്രയില്‍ മനുഷ്യവാസമുള്ള ഏറ്റവും അവസാന ഗ്രാമം കൂടിയാണ് ഗാഞ്ചരിയ. പുഷ്പാവതി നദിയുടെയും ഹേമഗംഗാ നദിയുടെയും സംഗമസ്ഥാനത്തായി സ്ഥിതി ചെയ്യുന്ന ഇവിടെ എത്തിച്ചേരണമെങ്കില്‍ നീണ്ട 13 മണിക്കൂര്‍ ട്രക്കിങ് വേണ്ടിവരും. ഗോവിന്ദ്ഘാട്ടില്‍ നിന്നുമാണ് ഇവിടേക്കുള്ള യാത്ര ആരംഭിക്കുന്നത്. ഏപ്രില്‍ മാസമാണ് ഇവിടം സന്ദര്‍ശിക്കുവാന്‍ ഏറ്റവും യോജിച്ചത്.
PC:Virag Sharma

ദയാറാ ബുയ്യാല്‍

ദയാറാ ബുയ്യാല്‍

ട്രക്കിങ്ങിലും മറ്റും താല്പര്യമുള്ളവര്‍ക്ക് പരീക്ഷിക്കുവാന്‍ പറ്റിയ ഇടമാണ് ദയാറ ബുയ്യാല്‍. തണുപ്പുകാലങ്ങളില്‍ വലിയ രീതിയില്‍ മഞ്ഞുവീഴുന്ന ഇവിടെ വേനലാകുമ്പോഴേക്കും പച്ചപ്പിന്റെ കാഴ്ചകളിലേക്ക് എത്തും. നീണ്ടു നിവര്‍ന്നു കിടക്കുന്ന പുല്‍മേടുകളാണ് ഇവിടുത്തെ മറ്റൊരു ആകര്‍ഷണം.
PC:Vaibhav78545

നൗകുചിയാതല്‍

നൗകുചിയാതല്‍

നൈനിറ്റാളിൽ നിന്ന് 27 കിലോമീറ്റർ അകലെ സ്ഥിതി ചെയ്യുന്ന മനോഹരമായ സ്ഥലമാണ് നൗകുചിയാതല്‍. 9 കോണുകളുള്ള നൗകുചിയാ തടാകമാണ് ഇവിടത്തെ പ്രധാന ആകർഷണം. വളരെ സമാധാനവും ശാന്തതയും പ്രദാനം ചെയ്യുന്ന ഈ പ്രദേശം

PC:Manoj Khurana

കൗസാനി

കൗസാനി

മനോഹരമായ ഹിംലയങ്ങളുടെ കാഴ്ച ആസ്വദിക്കാനും സൂര്യാസ്തമയത്തിനും സൂര്യോദയത്തിനും സാക്ഷ്യം വഹിക്കാനും പറ്റിയ സ്ഥലമാണ് കൗസാനി. കോസാനി എന്നുമിവിടം അറിയപ്പെടുന്നു. നന്ദ ദേവി കൊടുമുടികളും ത്രിശൂൽ പർബത്തും മറ്റ് പർവതശിഖരങ്ങളും ഇവിടെ നിന്നും കാണാം. പ്രശസ്ത എഴുത്തുകാരൻ സുമിത്ര നന്ദൻ പന്തിന്റെ വീട്, അനസക്തി ആശ്രമം, പുരാതന ബൈജ്‌നാഥ് ക്ഷേത്രം എന്നിവ ഈ യാത്രയില്‍ കാണേണ്ട സ്ഥലങ്ങളാണ്. അൽമോറയിൽ നിന്ന് 53 കി.മി ദൂരത്തിലാണ് കോസാ‍നി സ്ഥിതി ചെയ്യുന്നത്
PC:Sujayadhar

പകരം വയ്ക്കുവാനില്ലാത്ത കാഴ്ചകള്‍... വേനലിലും 'കൂള്‍' ആയി കാശ്മീര്‍പകരം വയ്ക്കുവാനില്ലാത്ത കാഴ്ചകള്‍... വേനലിലും 'കൂള്‍' ആയി കാശ്മീര്‍

രണ്ടു ദിവസത്തെ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യാം എളുപ്പത്തില്‍...ഇങ്ങനെരണ്ടു ദിവസത്തെ യാത്രയ്ക്ക് ബാഗ് പാക്ക് ചെയ്യാം എളുപ്പത്തില്‍...ഇങ്ങനെ

തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്തണുപ്പ് മാറിയിട്ടില്ല!! ഇനിയും പോകാം പൂജ്യത്തിലും താഴെ താപനിലയില്‍ തണുത്തുറഞ്ഞ ഇടങ്ങളിലേക്ക്

നാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോനാട്ടിലെ ചൂടില്‍നിന്നും കോടമഞ്ഞിന്റെ സ്വര്‍ഗ്ഗത്തിലേക്കൊരു യാത്ര പോയാലോ

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X