Search
  • Follow NativePlanet
Share
» »പച്ചപ്പുനിറഞ്ഞു നില്‍ക്കുന്ന ഇടങ്ങള്‍...ഒഴുകുന്ന തടാകം മുതല്‍ മഴക്കാടുകള്‍ വരെ

പച്ചപ്പുനിറഞ്ഞു നില്‍ക്കുന്ന ഇടങ്ങള്‍...ഒഴുകുന്ന തടാകം മുതല്‍ മഴക്കാടുകള്‍ വരെ

സഞ്ചാരികളുടെ യാത്രാ പരിഗണനകള്‍ പലപ്പോഴും സമയത്തിനും കാലത്തിനുമനുസരിച്ച് മാറാറുണ്ട്. എന്നാല്‍ ഓള്‍ ടൈം ഫേവറിറ്റ് യാത്രാ സ്ഥാനം ഏതെന്ന ചോദ്യത്തിന് ഉത്തരം ഒന്നേ കാണുകയുള്ളൂ... അത് പച്ചപ്പും ഹരിതാഭയും തന്നെയായിരിക്കും. ആളുകളെ പ്രകൃതിയുമായി ഒരുപടി ചേര്‍ത്തു നിര്‍ത്തുക മാത്രമല്ല, യാത്രകള്‍ക്കും കാഴ്ചകള്‍ക്കും പിന്നെയും ജീവന്‍ നല്കുവാനും പച്ചപ്പിന്റെ ഇടങ്ങള്‍ക്ക് കഴിയും. നമ്മുടെ ഭൂമിയില്‍ അവിശ്വസനീയമായ വിധത്തില്‍ പച്ചപ്പുള്ള ഇടങ്ങളെക്കുറിച്ചും അതിന്റെ പ്രത്യേകതകളെക്കുറിച്ചും വായിക്കാം

സാപാ വാലി, വിയറ്റ്നാം

സാപാ വാലി, വിയറ്റ്നാം

വിയറ്റ്നാം എന്ന പേരു കേള്‍ക്കുമ്പോള്‍ ചന്നെ മനസ്സിലോടിയെത്തുന്നത് അവിടുത്തെ പച്ചപ്പു തന്നെയാണ്. അടുക്കുകളായി കെ‌ട്ടിയൊരുക്കിയ പാടങ്ങളുടെയും കൃഷിഭൂമിയുടെയും കാഴ്ച വിയറ്റ്നാമില്‍ സര്‍വ്വ സാധാരണമാണ്. ഫാൻസിപാൻ പർവതങ്ങൾ സന്ദർശിക്കുന്നത് വിയറ്റ്നാമിന്റെ ചിത്രങ്ങള്‍ കുറച്ചുകൂടി മനസ്സിലാക്കുവാന്‍ സഹായിക്കും. പച്ച കുന്നുകൾക്കു കുറുകെയുള്ള നെൽക്കതിരുകളുടെ മനോഹരമായ കാഴ്ചകൾ ആണ് ഇവിടുത്തെ ആകര്‍ഷണം.

ലോക്താക് തടാകം

ലോക്താക് തടാകം


ഇന്ത്യയില്‍ സമ്പന്നമായ പച്ചപ്പുള്ള ഇടങ്ങള്‍ നിരവധിയുണ്ടെങ്കിലും അതില്‍ കുറച്ച് വ്യത്യസ്തനായി നില്‍ക്കുന്നത് മണിപ്പൂരിലെ ലോക്താക് തടാകം ആണ്. വടക്കു കിഴക്കൻ ഇന്ത്യയിലെ ഏറ്റവും വലിയ ശുദ്ധജല തടാകമായ ലോക്താക്ക് തടാകം ഒഴുകി നടക്കുന്ന മാന്ത്രികക്കരകള്‍ക്ക് പ്രസിദ്ധമാണ്. വ്യത്യസ്ത തരത്തിലുള്ള ജൈവാവശിഷ്ടങ്ങളും മണ്ണും അവശിഷ്ടങ്ങളും ഒക്കെ ചേർന്ന് രൂപപ്പെടുന്ന ചെറു കരകളാണ് ഇതുവഴി ഒഴുകി നടക്കുന്നത്. ഏകദേശം 400ചതുരശ്ര കിലോമീറ്റർ വിസ്തീർണ്ണമാണ് ഇതിനുള്ളത്. PC:Sharada Prasad CS

ആമസോണ്‍ മഴക്കാടുകള്‍

ആമസോണ്‍ മഴക്കാടുകള്‍

ലോകത്തിന്റെ ശ്വാസകോശം എന്നാണ് ആമസോണ്‍ മഴക്കാടുകള്‍ അറിയപ്പെടുന്നത്. ബ്രസീല്‍, കൊളമബിയ, പെറു തുടങ്ങിയവ ഉള്‍പ്പെടെയുള്ള തെക്കേ അമേരിക്കന്‍ രാജ്യങ്ങളിലാണ് ആമസോണ്‍ കാടുകളുള്ളത്. ലോകത്തിലെ തന്നെ ഏറ്റവും സമ്പന്നമായ ജൈവവൈവിധ്യം സ്ഥിതി ചെയ്യുന്ന ഇടം എന്ന പ്രത്യേകതയും ഈ പ്രദേശത്തിനുണ്ട്. നൂറുകണക്കിന് നദികളാണ് ഈ വനത്തിനുള്ളിലൂടെ ഒഴുകുന്നതും കടന്നു പോകുന്നതും.

ഭുവനസാരി വെള്ളച്ചാട്ടം, ബാലി

ഭുവനസാരി വെള്ളച്ചാട്ടം, ബാലി


പച്ചപ്പിന്റെ പട്ടികയില്‍ വെള്ളച്ചാട്ടം എങ്ങനെ വന്നു എന്നോര്‍ത്ത് അതിശയിക്കേണ്ട. ബാലിയില്‍ സ്ഥിതി ചെയ്യുന്ന ഭുവനസാരി വെള്ളച്ചാട്ടം പച്ചപ്പിന്‍റെയും പ്രകൃതിഭംഗിയുടെയും ഒരു മിശ്രതമാണ്. അധികമാളുകളൊന്നും എത്തിച്ചേര്‍ന്നി‌ട്ടില്ലാത്ത ഇവിടം ദേന്‍പസാറിന് സമീപമാണുള്ളത്. ബേസ് പോയിന്‍റില്‍ നിന്നും 20 മിനിറ്റ് ട്രക്ക് ചെയ്തു വേണം വെള്ളച്ചാട്ടത്തിനടുത്തെത്തുവാന്‍.

 കില്ലാര്‍നി ദേശീയോദ്യാനം, അയര്‍ലാന്‍ഡ്

കില്ലാര്‍നി ദേശീയോദ്യാനം, അയര്‍ലാന്‍ഡ്


പച്ചപ്പിന്‍റെ വിവിധ നിറങ്ങളില്‍ നില്‍ക്കുന്ന കില്ലാര്‍നി ദേശീയോദ്യാനം, അയര്‍ലന്‍ഡിന് അഭിമാനമായ ഇടങ്ങളില്‍ ഒന്നാണ്. പ്രാദേശികമായ ഓക്ക് മരങ്ങളാലും ചെടികളാലും എല്ലാം നിറഞ്ഞു നില്‍ക്കുന്ന ഇവിടം യുനസ്കോയുടെ കീഴിലുള്ള സംരക്ഷിത ഇടം കൂടിയാണ്

 കോകോസ് ഐലന്‍ഡ് ദേശീയോദ്യാനം, കോസ്റ്റാ റിക്ക

കോകോസ് ഐലന്‍ഡ് ദേശീയോദ്യാനം, കോസ്റ്റാ റിക്ക

1997 ല്‍ യുനസ്കോയുടെ പൈതൃക സ്ഥാനങ്ങളുടെ പട്ടികയില്‍ ഇടം നേടിയ പ്രദേശമാണ് കോസ്റ്റാ റിക്കയിലെ കോകോസ് ഐലന്‍ഡ് ദേശീയോദ്യാനം ഹരിത പറുദീസ എന്നാണ് സഞ്ചാരികള്‍ക്കിടയില്‍ അറിയപ്പെടുന്നത്. ലോകത്തിലെ ഏറ്റവും വലിയ ബയോളജിക്കൽ ലബോറട്ടറികളിൽ ഒന്ന് ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. ഇവിടെയുള്ള കൊക്കോസ് ദ്വീപ് അതിമനോഹരവും വിചിത്രമായ സസ്യജാലങ്ങൾ, വെള്ളച്ചാട്ടങ്ങൾ, ഗുഹകൾ എന്നിവയാൽ സമ്പന്നമാണ്. ലോകത്തിലെ ഏറ്റവും മികച്ച പരിസ്ഥിതി സൗഹൃദ ലക്ഷ്യസ്ഥാനം എന്നും ഇവിടം അറിയപ്പെടുന്നു.

 പ്ലിറ്റ്വിസ് തടാകങ്ങൾ നാഷണൽ പാർക്ക്, ക്രൊയേഷ്യ

പ്ലിറ്റ്വിസ് തടാകങ്ങൾ നാഷണൽ പാർക്ക്, ക്രൊയേഷ്യ


ക്രൊയേഷ്യയിലെ ഏറ്റവും മനോഹരമായ പച്ചപ്പ് നിറഞ്ഞ സ്ഥലങ്ങളിൽ ഒന്നാണിത്! ഹൈക്കിങ് ഡെസ്റ്റിനേഷന്‍ എന്ന വിശേഷണം കൂടാതെ കൂടാതെ യുനെസ്കോയുടെ ലോക പൈതൃക സൈറ്റു കൂടിയാണ് ഇത്. 16 തടാകങ്ങളും വിവിധ വെള്ളച്ചാട്ടങ്ങളും ഇവിടുത്തെ സമ്പന്നമായ കാഴ്ചകളില്‍ ഉള്‍പ്പെടുന്നു.

ഒട്ടകങ്ങളുടെ സൗന്ദര്യമത്സരം!! കാണണമെങ്കില്‍ ഇങ്ങുപോരെ...സുന്ദരിയാവാന്‍ 250000 ഒട്ടകങ്ങള്‍ഒട്ടകങ്ങളുടെ സൗന്ദര്യമത്സരം!! കാണണമെങ്കില്‍ ഇങ്ങുപോരെ...സുന്ദരിയാവാന്‍ 250000 ഒട്ടകങ്ങള്‍

Read more about: travel world forest
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X