Search
  • Follow NativePlanet
Share
» »ദീര്‍ഘകാല യൂറോപ്യന്‍ സ‍ഞ്ചാരിയാവാം.. ജോലി ചെയ്യാം... മികച്ച ഡിജിറ്റല്‍ നൊമാഡ് ലക്ഷ്യസ്ഥാനങ്ങള്‍

ദീര്‍ഘകാല യൂറോപ്യന്‍ സ‍ഞ്ചാരിയാവാം.. ജോലി ചെയ്യാം... മികച്ച ഡിജിറ്റല്‍ നൊമാഡ് ലക്ഷ്യസ്ഥാനങ്ങള്‍

ഇതാ ഡിജിറ്റല്‍ നൊമാഡ് വിസ നല്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ പരിചയപ്പെടാം യൂറോപ്യന്‍

വിനോദസഞ്ചാരരംഗത്തെ ഡിജിറ്റല്‍ നൊമാഡ് വിസയ്ക്ക് വലിയ സ്വീകാര്യതയാണ് ലോകരാജ്യങ്ങള്‍ക്കിടയിലും സ‍ഞ്ചാരികള്‍ക്കിടയിലും ലഭിച്ചിട്ടുള്ളത്. പ്രധാനമായും വിനോദസഞ്ചാര മേഖലയെ വരുമാനത്തിനായി ആശ്രയിക്കുന്ന രാജ്യങ്ങള്‍ സമ്പദ് വ്യവസ്ഥയെ തിരികെ പിടിക്കുവാനായി ലക്ഷ്യമിട്ട് ഫ്രീലാൻസർമാർക്കും ഡിജിറ്റല്‍ നൊമാഡുകള്‍ക്കുമായി പ്രത്യേകം രൂപകല്പന ചെയ്ത വിസകളാണ് ഡിജിറ്റല്‍ നൊമാഡ് വിസ എന്നറിയപ്പെടുന്നത്. ടൂറിസ്റ്റ് വിസയെക്കാള്‍ ദൈര്‍ഘ്യം നല്കുന്ന ഡിജിറ്റല്‍ നൊമാഡ് വിസ വഴി ദീർഘകാല താമസക്കാരെ കൊണ്ടുവരാൻ ആണ് രാജ്യങ്ങള്‍ ശ്രമിക്കുന്നത്. ഇതാ ഡിജിറ്റല്‍ നൊമാഡ് വിസ നല്കുന്ന യൂറോപ്യന്‍ രാജ്യങ്ങളെ പരിചയപ്പെടാം

എസ്റ്റോണിയ

എസ്റ്റോണിയ

ലോകത്തില്‍ തന്നെ ആദ്യമായി ഡിജിറ്റല്‍ നൊമാഡ് വിസ എന്ന ആശയം കൊണ്ടുവന്ന രാജ്യങ്ങളിലൊന്നാണ് യൂറോപ്പിലെ എസ്റ്റോണിയ. യൂറോപ്യന്‍ യൂണിയന്‍ കേന്ദ്രീകൃതമായ ബിസിനസ്സ് കൂടുതൽ കാര്യക്ഷമമായും ഡിജിറ്റൽ സിഗ്നേച്ചറുകളോടെയും നടത്തുന്നതിന് വിദേശ സംരംഭകരെ സഹായിക്കുന്ന ഇ-റെസിഡൻസി പ്രോഗ്രാം എസ്റ്റോണിയയിലെ മാത്രമല്ല, ലോകത്തിലെ തന്നെ മികച്ച തീരുമാനങ്ങളിലൊന്നായി തീരുവാന്‍ അധികം സമയമെടുത്തില്ല. 2020 ജൂണിൽ, രാജ്യത്ത് താമസിക്കാനും വിദൂരമായി ജോലി ചെയ്യാനും നിങ്ങളെ അനുവദിക്കുന്ന ഒരു വർഷത്തെ ഡിജിറ്റൽ നോമാഡ്, ഫ്രീലാൻസർ വിസ എസ്റ്റോണിയ പുറത്തിറക്കി. ഔദ്യോഗിക ഡിജിറ്റൽ നോമാഡ് വിസയുള്ള ലോകത്തിലെ ആദ്യത്തെ രാജ്യമാണിത്.

ചെറിയ കാലാവധിയിലെ താമസത്തിന് 80 യൂറോയും ദൈര്‍ഘ്യമുള്ളതിന് 100 യൂറോയും ആണ് ഫീസ്. ഒരു വര്‍ഷമാണ് വിസാ കാലാവധി. 3,504 യൂറോയുടെ വരുമാനം നിങ്ങള്‍ക്കുണ്ട് എന്നതിന് അപേക്ഷിക്കുമ്പോള്‍ തെളിവ് നല്കണം.

ഐസ്ലന്‍ഡ്

ഐസ്ലന്‍ഡ്

ആകര്‍ഷകമായ വ്യവസ്ഥയില്‍ ഡിജിറ്റല്‍ നൊമാഡ് വിസ നല്കുന്ന രാജ്യമാണ് ഐസ്ലന്‍ഡ്.വിദൂര തൊഴിലാളികള്‍ക്കായി ആറു മാസം സാധുതയുള്ള ദീര്‍ഘകാല വിസയാണ് ഇവിടെ നല്കുന്നത്. നിങ്ങൾ ഷെഞ്ചൻ പ്രദേശത്ത് താമസിക്കുമ്പോൾ അപേക്ഷിക്കുകയാണെങ്കിൽ അത് 90 ദിവസത്തേക്ക് മാത്രമേ സാധുതയുള്ളൂ. ജീവിതചിലവ് വളരെ ഉയര്‍ന്ന രാജ്യമായതിനാല്‍ അപേക്ഷിക്കുമ്പോള്‍ അതിനനുസരിച്ചുള്ള സരുമാനം നിങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കണം. ഭൂപ്രകൃതിയുടെ കാര്യത്തില്‍ അതിമനോഹരമായ ഇവിടെ താമസിക്കുവാനും യോജിച്ചതാണ്.

പ്രോഗ്രാമിന്‍റെ ചിലവ് 50 യൂറോയാണ്. ആറു മാസമാണ് കാലാവധി. 6,460 യൂറോയുടെ വരുമാനം നിങ്ങള്‍ക്കുണ്ടെന്ന് തെളിയിക്കണം.

ജോര്‍ജിയ

ജോര്‍ജിയ

ഏറ്റവും മികച്ച ഡിജിറ്റല്‍ നൊമാഡ് ഡെസ്റ്റിനേഷന്‍ ആയി പല സഞ്ചാരികളും വിദഗ്ദരും വിലയിരുത്തിയിട്ടുള്ള രാജ്യമാണ് ജോര്‍ജിയ. 95 രാജ്യങ്ങൾക്ക് ജോർജിയയിൽ വിസയില്ലാതെ പ്രവേശിക്കാനും 365 ദിവസം വരെ താമസിക്കാനും കഴിയും. ജോർജിയയിൽ വന്ന് ജോലി ചെയ്യുവാന്‍ വിദൂര തൊഴിവാളികള്‍ക്കായി ആകര്‍ഷകമായ പാക്കേജുകളാണ് രാജ്യം നല്കുന്നത്.
ഇതിനായി നിങ്ങൾ പ്രതിമാസം 2000 ഡോളർ സമ്പാദിക്കുന്നുവെന്ന് തെളിയിക്കണം അല്ലെങ്കിൽ $24,000 കാണിക്കുന്ന ബാങ്ക് സ്റ്റേറ്റ്‌മെന്റ് ഉണ്ടായിരിക്കണം. നിങ്ങൾ 183 ദിവസത്തിൽ കൂടുതൽ ജോലി ചെയ്താൽ നിങ്ങൾ ജോര്‍ജിയയിലെ
ടാക്സ് റസിഡന്റ് ആകും, ആദായനികുതി ശരാശരി 20% ആണ്. എന്നിരുന്നാലും, ജോർജിയയ്ക്ക് ഒരു മികച്ച വ്യക്തിഗത സംരംഭക പദ്ധതിയുണ്ട്, ഏകദേശം $155,000 വരെയുള്ള നിങ്ങളുടെ ബിസിനസ്സ് വിറ്റുവരവിൽ 1% മാത്രമേ നികുതി ഈടാക്കൂ. നിങ്ങൾ രജിസ്റ്റർ ചെയ്യേണ്ട ഈ സ്കീം ഡിജിറ്റൽ നാടോടികൾക്കും ഫ്രീലാൻസർമാർക്കും വളരെ പ്രയോജനകരമായിരിക്കും എന്ന കാര്യത്തില്‍ സംശയം വേണ്ട.
ഈ പ്രോഗാമിന്‍റെ ചിലവ് സൗജന്യമാണ്. ദൈര്‍ഘ്യം ഒരു വര്‍ഷം ആണെങ്കിലും വ്യക്തിഗത സംരംഭക സ്കീം പോലെയുള്ള ഒരു ബിസിനസ്സ് നിങ്ങൾ രജിസ്റ്റർ ചെയ്താൽ, ഇത് സ്ഥിര താമസത്തിലേക്ക് നയിച്ചേക്കാം.

 ക്രൊയേഷ്യ

ക്രൊയേഷ്യ

യൂറോപ്പില്‍ കുറ‍ഞ്ഞ ചിലവില്‍ വിദൂരമായി ജോലി ചെയ്ത് ജീവിക്കുവാന്‍ മികച്ച സാധ്യത നല്കുന്ന രാജ്യമാണ് ക്രൊയേഷ്യ. ശരിക്കും ഇതൊരു വിസയല്ല, മറിച്ച് ഒരു താൽക്കാലിക റസിഡൻസി പെർമിറ്റാണ്. ക്രൊയേഷ്യൻ കോൺസുലേറ്റുകളിലും എംബസികളിലും ഇതിനായി നിങ്ങള്‍ക്ക് അപേക്ഷിക്കുവാന്‍ സാധിക്കും.
90 യൂറോയ്ക്കും 130 യൂറോയ്ക്കും ഇടയിലായാണ് പ്രോഗ്കാമിന്റെ ചിലവ്. പരമാവധി കാലാവധി ഒരു വര്‍ഷം ആണെങ്കിലും ആറുമാസത്തിന് ശേഷം വീണ്ടും അപേക്ഷിക്കുവാന്‍ സാധിക്കും. ഓരോ മാസവും 22332 യൂറോയോ ഏല്ലെങ്കില്‍ വര്‍ഷം 26,790 യൂറോയോ നിങ്ങള്‍ക്ക് വരുമാനമുണ്ടെന്ന് തെളിയിക്കണം.

ചെക്ക് റിപ്പബ്ലിക്

ചെക്ക് റിപ്പബ്ലിക്

ചെക്കിയയുടെ തലസ്ഥാന നഗരമായ പ്രാഗ് ഡിജിറ്റൽ നാടോടികൾക്ക് പ്രിയപ്പെട്ടതാണ്. ചെക്കിയയ്ക്ക് നേരത്തെ തന്നെ ഒരു ഫ്രീലാൻസർ വിസയുണ്ട്, അതിനെ സിവ്‌നോ എന്ന് വിളിക്കുന്നു. എന്നാല്‍ ഇതിന്റെ നടപൊികള്‍ സങ്കീർണ്ണമാണ്, കാരണം ഇവിടെ ലിസ്റ്റ് ചെയ്തിരിക്കുന്ന ട്രേഡുകളിലൊന്നിന് നിങ്ങൾക്ക് ഒരു ട്രേഡ് ലൈസൻസ് ആവശ്യമാണ്. ഇത് ഒരു വർഷത്തേക്ക് ജോലി ചെയ്യാൻ നിങ്ങളെ അനുവദിക്കുകയും അത് നീട്ടുകയും ചെയ്യാം. ട്രേഡുകളുടെ പരിമിതമായ ലിസ്റ്റ് ഇതിനെ യൂറോപ്പിൽ ലഭിക്കാൻ ബുദ്ധിമുട്ടുള്ള വിസയാക്കുന്നു.
ചെക്ക് നൊമാഡ് വിസയുടെ ചിലവ് എന്നത് സൗജന്യമാണ്. ഒരു വര്‍ഷമാണ് കാലാവധിയെങ്കിലും അത് നീട്ടിയെടുക്കുവാന്‍ സാധിക്കും. 5587 യൂറോ നിങ്ങളുടെ ബാങ്ക് അകൗണ്ടില്‍ ഉണ്ടായിരിക്കണം. ഓരോ മാസവും 70 യൂറേ വീതം നികുതി നല്കേണ്ടതായും വരും.

മാള്‍ട്ട

മാള്‍ട്ട

നോമാഡ് റെസിഡൻസി പെർമിറ്റ് എന്നാണ് മാള്‍ട്ടയിലെ ഡിജിറ്റൽ നോമാഡ് വിസ അറിയപ്പെടുന്നത്. യൂറോപ്യന്‍ യൂണിയന്‍ ഇതര വിദൂര തൊഴിലാളികളെ ലക്ഷ്യം വെച്ചുള്ള യാത്രയാണിത്. 1 വർഷത്തെ ദൈർഘ്യമുണ്ട്, അത് പുതുക്കാവുന്നതാണ് ഇംഗ്ലീഷ് ഔദ്യോഗിക ഭാഷയായചതിനാല്‍ അതിന്‍റേതായ വ്യത്യസങ്ങള്‍ ഇവിടെ കാണാം. പല യൂറോപ്യന്‍ രാജ്യങ്ങളെയും അപേക്ഷിച്ച് മികച്ച കാലാവസ്ഥയും ഇവിടെയുണ്ട്.

കുടുംബത്തെ ഉള്‍പ്പെടുത്തിയുള്ള വിസയുടെ ചാര്‍ജ് 300 യൂറോയാണ്. കാലാവധി ഒരു വര്‍ഷമാണെങ്കിലും നീട്ടിയെടുക്കുവാന്‍ സാധിക്കും. തെളിയിക്കാനുള്ള വരുമാനം പ്രതിമാസം €2700.

സ്പെയിന്‍

സ്പെയിന്‍

സ്പെയിനിൽ നിലവിൽ നോൺ-ലൂക്രറ്റീവ് വിസയുണ്ട്, അത് നിങ്ങൾക്ക് സാങ്കേതികമായി ജോലി ചെയ്യാൻ അനുവാദമില്ലാത്ത വിസയാണ്, സ്വയംപര്യാപ്തതയോ വിരമിച്ചവരോ ആയ ആളുകൾക്കാണ് ഇത് കൂടുതല്‍ അനുയോജ്യം. കൂടാതെ സ്പെയിൻ ഒരു ഡിജിറ്റൽ നോമാഡ് വിസയും ഉണ്ട്. നിർദ്ദിഷ്ട നിയമപ്രകാരം, വിദൂര തൊഴിലാളികൾക്ക് 12 മാസം താമസിക്കാനും ജോലി ചെയ്യാനും അനുവദിക്കുന്ന വിസ ലഭിക്കും. ഇത് 24 മാസത്തേക്ക് കൂടി നീട്ടാം. ആദ്യത്തെ 600,000 യൂറോയ്ക്ക് 24% നികുതി ഉണ്ടായിരിക്കും.
നോൺ-ലൂക്രറ്റീവ് വിസയ്ക്ക് 150 ഡോളര്‍ ആണ് ഫീസ്. €2151 പ്രതിമാസം വരുമാനം തെളിയിക്കണം.

പോര്‍ച്ചുഗല്‍

പോര്‍ച്ചുഗല്‍

പോർച്ചുഗലിന് ഒരു സ്വതന്ത്ര തൊഴിലാളികളുടെയും സംരംഭകരുടെയും വിസയുണ്ട്, അത് 1 വർഷത്തേക്കാണ്, എന്നാൽ നിങ്ങൾക്ക് ഇത് 5 വർഷം വരെ പുതുക്കാം. 5 വർഷത്തിന് ശേഷം നിങ്ങൾക്ക് സ്ഥിര താമസത്തിനായി പോകാനുള്ള ഓപ്ഷൻ ഉണ്ട്.
വിസയ്ക്ക് 83 യൂറോയും റസിഡന്റ് പെർമിറ്റ് ഫീസും 72 യൂറോയും ആണ് ചിലവ്. തെളിയിക്കാനുള്ള വരുമാനം: പ്രതിമാസം €600 (ഇത് വിവിധ സ്രോതസ്സുകളിൽ നിന്ന് വരാം.

നോര്‍വേ

നോര്‍വേ

2 വർഷത്തെ ഇൻഡിപെൻഡന്റ് കോൺട്രാക്ടർ വിസയുള്ള ഡിജിറ്റൽ നൊമാഡുകള്‍ക്കും വിദൂര തൊഴിലാളികൾക്കും നോര്‍വെ മിരവധി അവസരങ്ങള്‍ സൃഷ്ടിച്ചിട്ടുണ്ട്. നോർവേ താമസിക്കാൻ ചെലവേറിയ സ്ഥലമായതിനാൽ വരുമാനം നല്ലരീതിയില്‍ ഉണ്ടായിരിക്കണം.
വിസ ചിലവ് 600 യൂറോയാണ്. ആറു മാസം മുതല്‍ 3 വര്‍ഷം വരെയാണ് ഇതിന്‍റെ കാലാവധി. തെളിയിക്കാനുള്ള വരുമാനം: 35,719 യൂറോയും താമസത്തിനുള്ള തെളിവും വേണ്ടിവരും.

ഗ്രീസ്

ഗ്രീസ്

സഞ്ചാരികളെ വളരെയധികം ആകര്‍ഷിക്കുന്ന രാജ്യങ്ങളിലൊന്നാണ് ഗ്രീസ്. യൂറോപ്പിൽ കുറഞ്ഞ ചിലവില്‍ ജീവിതം ആസ്വദിക്കുവാന്‍ ഇവിടം യോജിച്ചതാണ്. ഡിജിറ്റല്‍ നൊമാഡുകളെ ആകര്‍ഷിക്കുവാന്‍ പണ്ട് പ്രോഗ്രാമുകളാണ് ഇവര്‍ നടത്തുന്നത്.
ഗ്രീസിലേക്ക് മാറുന്നതോ മടങ്ങിവരുന്നതോ ആയ ചില രാജ്യക്കാര്‍ക്ക് 7 വർഷത്തേക്ക് 50% ആദായനികുതി ഇളവ് നൽകുകയും കുറഞ്ഞത് 2 വർഷമെങ്കിലും തുടരാൻ പ്രതിജ്ഞാബദ്ധമാക്കുകയും ചെയ്യുന്നതാണ് ആദ്യ പരിപാടി. 2021 ഒക്‌ടോബർ തുടക്കത്തിൽ ഔദ്യോഗികമായി മാറിയ രണ്ടാമത്തെ പ്രോഗ്രാം EU/EEA ഇതര പൗരന്മാർക്കുള്ള ഗ്രീസ് ഡിജിറ്റൽ നോമാഡ് വിസയാണ്. ഒരു വിദേശ തൊഴിലുടമയ്‌ക്കോ നിങ്ങളുടെ സ്വന്തം വിദേശ രജിസ്റ്റർ ചെയ്ത കമ്പനിയ്‌ക്കോ വേണ്ടി ഗ്രീസിൽ താമസിക്കാനും വിദൂര ജോലി ചെയ്യാനും ഇത് നിങ്ങളെ അനുവദിക്കുന്നു. കാലയളവ് തുടക്കത്തിൽ 1 വർഷമാണ്, എന്നാൽ മൊത്തത്തിൽ രണ്ടുതവണ മുതൽ 3 വർഷം വരെ നീട്ടാം.
വിസയുടെ ചിലവ് 75 യൂറോയാണ്. പ്രതിമാസം € 3,500 കൂടാതെ പങ്കാളിക്ക് 20%, ഓരോ കുട്ടിക്കും 15% വീതവും വരുമാനം കാണിക്കണം.

റൊമാനിയ

റൊമാനിയ

യൂറോപ്യൻ യൂണിയന്റെ ഏറ്റവും വേഗതയേറിയ ഫിക്സഡ് ബ്രോഡ്ബാൻഡ് ഇന്റർനെറ്റ് വേഗതയുള്ള രാജ്യമാണ് റൊമാനിയ. 2021 ഡിസംബർ 21-ന് റൊമാനിയ ഡിജിറ്റൽ നോമാഡ് വിസയ്ക്ക് അംഗീകാരം നൽകി. 12 മാസത്തേക്ക് കൂടി പുതുക്കാവുന്ന 12 മാസത്തെ വിസയാണിത്. തുടക്കത്തിൽ, ഈ വിസയ്ക്ക് പ്രതിമാസം € 1,100 കുറഞ്ഞ വരുമാനം ഉണ്ടായിരിക്കുമെന്ന് കരുതിയിരുന്നു, ഇപ്പോൾ ഇത് പ്രതിമാസം € 3,300 എന്ന രീതിയില്‍ വര്‍ധിപ്പിച്ചിട്ടുണ്ട്.

 ഹംഗറി

ഹംഗറി

വൈറ്റ് കാർഡ് എന്ന് വിളിക്കപ്പെടുന്ന ഹംഗറി ഡിജിറ്റൽ നോമാഡ് വിസ 2021 നവംബറിൽ ആണ് തുടക്കമായത്. പ്രതിമാസം € 2,000 മാത്രം വരുമാനം ആവശ്യമുള്ള ഡിജിറ്റൽ നോമാഡ് വിസകളിൽ ഒന്നാണിത്. ഇതൊരു വ്യക്തിഗത റെസിഡൻസി പെർമിറ്റാണ്, ഇത് ദമ്പതികളെയോ കുടുംബങ്ങളെയോ ചേരാൻ അനുവദിക്കുന്നില്ല. ഈ വിസയുടെ പ്രാഥമിക ലക്ഷ്യം "40 വയസ്സിന് താഴെയുള്ള അവിവാഹിതർ" ആണ്.
ഓരോ വിസ ആപ്ലിക്കേഷനും 110 യൂറോ വീതം പണം നല്കേണ്ടി വരും.

 ജര്‍മനി

ജര്‍മനി

ജർമ്മനിയുടെ ഫ്രീലാൻസ് വിസയുടെ പേര് ഔഫെന്താൽറ്റ്സെർലൗബ്നിസ് ഫുർ സെൽബ്സ്റ്റാൻഡിഗെ ടാറ്റിഗെയ്റ്റ് എന്നാണ്. ഇത് അടിസ്ഥാനപരമായി വിദേശ ഫ്രീലാൻസർമാർക്കും സ്വയം തൊഴിൽ ചെയ്യുന്നവർക്കും 3 വർഷം വരെ ജർമ്മനിയിൽ താമസിക്കാനുള്ള റെസിഡൻസി പെർമിറ്റാണ്. അംഗീകാരം ലഭിക്കാൻ 4 മാസം വരെ സമയം എടുത്തേക്കും.

ഡിജിറ്റല്‍ നൊമാഡ് വിസ; ജോലി ചെയ്ത് ലോകം ചുറ്റാം... അറിയേണ്ടതെല്ലാംഡിജിറ്റല്‍ നൊമാഡ് വിസ; ജോലി ചെയ്ത് ലോകം ചുറ്റാം... അറിയേണ്ടതെല്ലാം

ഒന്നും രണ്ടുമല്ല!! കയ്യില്‍ കിട്ടുന്നത് ലക്ഷങ്ങള്‍.. താമസം ഇവിടേക്ക് മാറ്റിയാല്‍ മാത്രം മതിഒന്നും രണ്ടുമല്ല!! കയ്യില്‍ കിട്ടുന്നത് ലക്ഷങ്ങള്‍.. താമസം ഇവിടേക്ക് മാറ്റിയാല്‍ മാത്രം മതി

Read more about: visa world interesting facts
വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X