Search
  • Follow NativePlanet
Share
» »സ്ഥിരമിടങ്ങൾ വേണ്ടേ വേണ്ട..പുത്തന്‍വർഷത്തിലെ യാത്രകള്‍ കളറാക്കാം! സൂപ്പർ 'ഓഫ്ബീറ്റ്' രാജ്യങ്ങളിതാ..

സ്ഥിരമിടങ്ങൾ വേണ്ടേ വേണ്ട..പുത്തന്‍വർഷത്തിലെ യാത്രകള്‍ കളറാക്കാം! സൂപ്പർ 'ഓഫ്ബീറ്റ്' രാജ്യങ്ങളിതാ..

ഇന്ത്യൻ സഞ്ചാരികള്‍ക്ക് വിസ ഓൺ അറൈവൽ സൗകര്യം നല്കുന്ന ഓഫ്ബീറ്റ് ലക്ഷ്യസ്ഥാനങ്ങൾ...

2023 ലെ യാത്രാ പ്ലാനുകളെന്തായി? എവിടെയൊക്കെ പോകമെന്ന് കണ്ടുപിടിച്ചോ? അതോ പഴയ യാത്രാ ലിസ്റ്റ് തന്നെയാണോ പുതിയ വർഷവും എടുക്കുന്നത്? എന്തുതന്നെയാണ് പ്ലാനെങ്കിലും ഈ വര്‍ഷത്തെ യാത്രകൾ നമുക്കു കുറച്ച് വ്യത്യസ്തമാക്കണം.. സ്ഥിരം ആളുകൾ പോകുന്ന തായ്ലൻഡും മാലദ്വീപും ദുബായും പിന്നെ മലേഷ്യയും സിംഗപ്പൂരും ഈ വർഷമൊന്ന് മാറ്റിപ്പിടിക്കാം. എന്നിട്ട് , അധികമൊന്നും ആളുകൾ തിരഞ്ഞെടുക്കാത്ത കുറച്ച് ഓഫ്ബീറ്റ് ലക്ഷ്യസ്ഥാനങ്ങൾ ആഗ്രഹങ്ങളുടെ ലിസ്റ്റിലേക്ക് ചേർക്കാം. അതും , ഇന്ത്യൻ സഞ്ചാരികള്‍ക്ക് വിസ ഓൺ അറൈവൽ സൗകര്യം നല്കുന്ന ഓഫ്ബീറ്റ് ലക്ഷ്യസ്ഥാനങ്ങൾ...

 സമോവ

സമോവ

പോളിനേഷ്യൻ ദ്വീപ് രാജ്യമായ സമോവ ഇന്ത്യൻ പാസ്പോർട്ടുള്ള സഞ്ചാരികൾക്ക് വിസ ഓൺ അറൈവൽ നല്കുന്ന അതിമനോഹരമായ രാജ്യമാണ്. 60 ദിവസത്തേക്കാണ് ഇത് ലഭ്യമാകുന്നത്. പ്രകൃതിമനോഹരമായ കാഴ്ചകൾ നിറഞ്ഞു നിൽക്കുന്ന ഇവിടുത്തെ ഒരു കൂട്ടം ദ്വീപുകൾ നല്കുന്ന യാത്രാനുഭവം ലോകത്തെ മറ്റൊരു തീരത്തിനും നല്കുവാനാകില്ല.
നൃത്തത്തിനും സംഗീതത്തിനും ദൃശ്യകലകൾക്കും വളരെയധികം പ്രാധാന്യം നല്കുന്ന സമോവൻ സംസ്കാരത്തിന്‍റെ ജന്മനാട് കൂടിയാണിത്.
മിക്കപ്പോഴും ടൂറിസം ഭൂപടത്തിൽ നിന്നും മാറിനിൽക്കുന്ന ഇവിടം ഓഫ്ബീറ്റ് സഞ്ചാരികളാണ് തിരഞ്ഞെടുക്കുന്നത്.സ്ഫടികം പോലെ തെളിഞ്ഞ വെള്ളവും കടലിലേക്കിറങ്ങിയുള്ള റിസോർട്ടുകളും വെള്ളച്ചാട്ടങ്ങളും മഴക്കാടുകളും ചേരുന്നതാണ് ഇവിടുത്തെ കാഴ്ചകൾ.

സീഷെൽസ്

സീഷെൽസ്

ഇന്ത്യയിൽ നിന്നുള്ളവർക്ക് വിസ ഓൺ അറൈവൽ 30 ദിവസത്തേയ്ക്കും പിന്നീട് 90 ദിവസത്തേയ്ക്ക അധികമായും നല്കുന്ന രാജ്യമാണ് സീഷെൽസ്. ഇതുമാത്രമല്ല, ഇന്ത്യയിൽ നിന്നും വെറും നാല് മണിക്കൂർ യാത്രാദൂരമേ സീഷെൽസിലേക്കുള്ളൂ.

ലോകത്തിലെ ഏറ്റവും ഭംഗിയാർന്ന കടൽക്കാഴ്ചകളാണ് ഇവിടെയുള്ളത്. ബീച്ചുകൾ, പ്രകൃതിസംരക്ഷണ കേന്ദ്രങ്ങൾ, പവിഴപ്പുറ്റുകൾ, കടലിന്റെ അടിത്തട്ടിലെ കപ്പലിന്‍റെ അവശിഷ്ടങ്ങൾ തുടങ്ങിയവ കടലിലും മഴക്കാടുകൾ, ഹൈക്കിങ് ട്രയലുകൾ, ട്രക്കിങ് റൂട്ടുകൾ തുടങ്ങിവ കരയിലും ഒരുക്കിയാണ് സീഷെൽസ് സന്ദർശകരെ കാത്തിരിക്കുന്നത്. ലോകോത്തര ഡൈവിങ് ലക്ഷ്യസ്ഥാനം കൂടിയാണ് സീഷെൽസ്.

PC:Chris/ Unsplash

മംഗോളിയ

മംഗോളിയ

ഇന്ത്യക്കാരായ സന്ദർശകർക്ക് 30 ദിവസത്തെ വിസ ഓൺ അറൈവൽ മംഗോളിയ നല്കുന്നു. ചൈനയ്ക്കും റഷ്യയ്ക്കും ഇടയിലായി സ്ഥിതി ചെയ്യുന്ന മംഗോളിയയിലെ മുപ്പത് ശതമാനം ജനങ്ങളും നാടോടികളായി വസിക്കുന്നു. ലോകത്തിലെ ഏറ്റവും തണുപ്പുള്ളതും ഒറ്റപ്പെട്ടതുമായ തലസ്ഥാന നഗരം മംഗോളിയയുടെ ഉലാ‍ൻബാതർ ആണ്.
എന്തൊക്കെയായാലും ഇവിടേക്കായി യാത്ര വരുന്നവർ വളരെ കുറവാണ്. വന്യവും അതേ സമയം മനോഹരവുമാണ് ഈ രാജ്യം. നാടോടികളായി എങ്ങനെ ജീവിക്കാമെന്നു വളരെ വ്യക്തമായി നമ്മെ കാണിച്ചുതരുന്നവരാണ് ഇവിടെയുള്ളവർ. അസഹനീയമായ കാലാവസ്ഥയെ പ്രതിരോധിച്ചു വേണം ഇവിടേക്ക് വരുവാൻ. ഗോബി മരുഭൂമി, തടാകങ്ങൾ, സാഗാൻ‌ സുവ്രാഗ തുടങ്ങിയവയാണ് ഇവിടെ കാണേണ്ട സ്ഥലങ്ങൾ.

PC :Lightscape/ Unsplash

പലാവു

പലാവു

ദ്വീപ് കാഴ്ചകൾ ആസ്വദിക്കുവാൻ തയ്യാറെടുക്കുന്ന, എന്നാൽ മാലദ്വീപിൽ പോകുവാൻ ആഗ്രഹിക്കാത്തവർക്ക് ധൈര്യമായി ബാഗ് പാക്ക് ചെയ്തുപോകുവാന്‍ പറ്റിയ ലക്ഷ്യസ്ഥാനമാണ് പലാവു. ഇന്ത്യയിൽ നിന്നുള്ളവർക്ക് 30 ദിവസത്തെ വിസ ഓൺ അറൈവൽ രാജ്യം നല്കുന്നു. ചൂടുള്ള കാലാവസ്ഥയും ഊഷ്ണമേഖലാ ഭൂപ്രകൃതിയും വർഷം മുഴുവൻ സഞ്ചരിക്കുവാൻതക്ക രാജ്യമാക്കി ഇതിനെ മാറ്റുന്നു.
കടൽ സാഹിസിക വിനോദങ്ങള്‍ക്ക് പേരുകേട്ടിരിക്കുന്ന ഇവിടം മികച്ച ഡൈവിങ് അനുഭവങ്ങൾ നല്കുന്ന ലക്ഷ്യസ്ഥാനം കൂടിയാണ്. ബീച്ച് ഹോളിഡേ ആഘോഷിക്കുന്നവർക്ക് ഇവിടം തിരഞ്ഞെടുക്കാം.
PC: Hiroko Yoshii

സിംബാവെ

സിംബാവെ

അത്ഭുതപ്പെടുത്തുന്ന പ്രകൃതിയുടെ കാഴ്ചകളാൽ സമ്പന്നമാണ് ആഫ്രിക്കൻ രാജ്യമായ സിംബാവെ. ഇന്ത്യയിൽ നിന്നുള്ളവർക്ക് 90 ദിവസത്തെ വസ ഓൺ അറൈവലാണ് രാജ്യം നല്കുന്നത്.
കാടിന്‍റെ കാഴ്ചകൾ തേടുന്നവർക്കും ഫോട്ടോ എടുക്കുവാൻ താല്പര്യമുള്ളവർക്കും എന്തുകൊണ്ടും ഈ രാജ്യം യോജിക്കും. സഫാരിയാണ് ഇവിടുത്തെ പ്രധാന ആകർഷണം. ദേശീയ ഉദ്യാനങ്ങൾ, പ്രകൃതി എന്നിവയുടെ കാര്യത്തിലും ഇവിടം ആകർഷകമാണ്.

PC:Jeremy Boley/ Unsplash

യുകെയുടെ മൂന്നിരട്ടി വലുപ്പമുള്ള യുക്രെയ്ന്‍...യൂ‌റോപ്പിലെ വിദ്യാസമ്പന്നരുടെ നാട്യുകെയുടെ മൂന്നിരട്ടി വലുപ്പമുള്ള യുക്രെയ്ന്‍...യൂ‌റോപ്പിലെ വിദ്യാസമ്പന്നരുടെ നാട്

ടാൻസാനിയ

ടാൻസാനിയ

നിങ്ങൾ ഒരു വന്യജീവി പ്രേമിയാണെങ്കിലും ആഫ്രിക്ക സന്ദർശിക്കണമെന്ന ആഗ്രഹമുണ്ടെങ്കിലും പോയിരിക്കേണ്ട രാജ്യമാണ് ടാൻസാനിയ. ആഫ്രിക്കയിലെ ഏറ്റവും മനോഹരമായ ഇടങ്ങളിലൊന്നായ ടാൻസാനിയയിൽ വളരെ വ്യത്യസ്തമായ കുറേയധികം കാഴ്ചകളുണ്ട്. ഒരിക്കലെങ്കിലും സന്ദര്‍ശിച്ചില്ലെങ്കിൽ നഷ്ടമാണെന്ന് ഓർമ്മിപ്പിക്കുന്ന തരത്തിലുള്ള യാദ്രാനുഭവമാണ് ടാൻസാനിയ സന്ദർശകർക്കായി ഒരുക്കുക.

വന്യജീവി പ്രേമികൾ നിർബന്ധമായും ഒരിക്കലങ്കിലും ഇവിടേക്ക് വരണം. സഫാരികളും ദേശീയോദ്യാനങ്ങളുമാണ് ഇവിടെ കാണുവാനുള്ളത്.

PC:Chema Photo/ Unsplash

 ബൊളിവിയ

ബൊളിവിയ

എന്തുകൊണ്ടും തീര്‍ത്തും വ്യത്യസ്തമായ ഒരു ലക്ഷ്യസ്ഥാനമാണ് തിരയുന്നതെങ്കിൽ സൗത്ത് അമേരിക്കയിലെ ബൊളിവിയ തിരഞ്ഞെടുക്കാം. ഇന്ത്യയിൽ നിന്നുള്ളവർക്ക് 90 ദിവസത്തെ വിസ ഓൺ അറൈവൽ ആണ് രാജ്യം നല്കുന്നത്. പൂർണ്ണമായും കരയാൽ ചുറ്റപ്പെട്ട ഈ രാജ്യം അതിശയിപ്പിക്കുന്ന കാഴ്ചകളാണ് നല്കുന്നത്. ലോകത്തിലെ ഏറ്റവും വലിയ ഉപ്പ് പാടമായ യ സലാർ ഡി യുയുനിയും ടിറ്റിക്കാക്ക തടാകവും ഇവിടുത്തെ പ്രധാന കാഴ്ചയാണ്. കാടിനുള്ളിലൂടെയുള്ള യാത്രയാണ് ഇവിടുത്തെ മറ്റൊരു ആകർഷണം.

PC:Matan Levanon/ Unsplash

ഇന്ത്യന്‍ പാസ്പോര്‍ട്ടുണ്ടോ? എങ്കില്‍ പ്ലാന്‍ ചെയ്തോളൂ...യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്ഇന്ത്യന്‍ പാസ്പോര്‍ട്ടുണ്ടോ? എങ്കില്‍ പ്ലാന്‍ ചെയ്തോളൂ...യാത്ര പോകാം ഈ രാജ്യങ്ങളിലേക്ക്

ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ടയിടം!പക്ഷേ സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗം, സമയം മുതല്‍ നിയമം വരെ വേറെ!!<br />ഭൂമിയിലെ ഏറ്റവും ഒറ്റപ്പെട്ടയിടം!പക്ഷേ സഞ്ചാരികള്‍ക്ക് സ്വര്‍ഗ്ഗം, സമയം മുതല്‍ നിയമം വരെ വേറെ!!

വാർത്തകൾ അതിവേഗം അറിയൂ
Enable
x
Notification Settings X
Time Settings
Done
Clear Notification X
Do you want to clear all the notifications from your inbox?
Settings X